Saturday, April 4, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam

ഇനി നാം എങ്ങോട്ട്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 9, 2018, 02:18 am IST
in Vicharam

മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രതിവാര സംവാദ പരിപാടി ചില ചാനലുകളില്‍ വരാന്‍ തുടങ്ങിയിട്ട് ആഴ്ചകളായി. എംഎല്‍എമാരായ വീണാ ജോര്‍ജ്, മുകേഷ് എന്നിവരാണ് അവതാരകര്‍. ഇന്‍ഫര്‍മേഷന്‍ പബ്ലിക് റിലേഷന്‍സ് വകുപ്പാണ് ഇതിന്റെ നിര്‍മ്മാണം നടത്തുന്നത്. സി-ഡിറ്റിന്റെതാണ് സാങ്കേതിക സഹായമെങ്കിലും ലക്ഷക്കണക്കിന് രൂപയാണ് നിര്‍മാണ ചിലവ്. 

ദൂരദര്‍ശന്‍, ഏഷ്യാനെറ്റ് ന്യൂസ്, മാതൃഭൂമി, റിപ്പോര്‍ട്ടര്‍, ന്യൂസ് 18 കേരളം, മീഡിയ വണ്‍, പീപ്പിള്‍, കൈരളി എന്നീ ചാനലുകളിലൂടെയാണ് ‘നാം മുന്നോട്ട്’ സംപ്രേക്ഷണം ചെയ്തിരുന്നത്. ദൂരദര്‍ശന്‍, കൈരളി, പീപ്പിള്‍ ചാനലുകളില്‍ പുനഃസംപ്രേക്ഷണവും നല്‍കിയിരുന്നു. ലക്ഷങ്ങള്‍ മുടക്കിയുള്ള ഈ അരമണിക്കൂര്‍ പരിപാടി കാണാന്‍ മുഖ്യമന്ത്രിയുടെ സ്വന്തം ചാനലുകള്‍ക്കു മുന്നിലും ആളിരിക്കുന്നില്ലെന്ന പരാതിയാണ് പരക്കെ. രാഷ്‌ട്രീയ ചര്‍ച്ചകള്‍ക്കോ സിനിമാ പാട്ടുകള്‍ക്കോ ലഭിക്കുന്ന റേറ്റിംഗ്‌പോലും സര്‍ക്കാരിന്റെ ഈ പരിപാടിക്ക് ലഭിച്ചില്ല. ഇനി എങ്ങോട്ട് എന്ന ചിന്ത ഉയരുമ്പോഴാണ് ചെങ്ങന്നൂര്‍ തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം വന്നത്. ഇതുമൂലം നിര്‍ത്തിവയ്‌ക്കേണ്ടിവന്ന നാം മുന്നോട്ട് ഇനി തുടരണോ എന്ന ചിന്തയാണ് ഭരണതലത്തില്‍.

ഇ.കെ. നായനാര്‍ മുഖ്യമന്ത്രിയായിരുന്നപ്പോള്‍ മുഖ്യമന്ത്രിയോട് ചോദിക്കാം എന്ന പരിപാടിക്ക് നല്ല പ്രേക്ഷകരായിരുന്നു. വിജയത്തിലേക്കെത്തിച്ചത് നായനാര്‍ തന്നെയാണെന്ന് പറയാം. കത്ത് മൂലമോ ഫോണില്‍ നേരിട്ടോ ഉള്ള ചോദ്യങ്ങളാണന്ന് ഉണ്ടായിരുന്ന്. ചാനല്‍ കത്ത് വായിക്കും. അതിന് നായനാര്‍ നല്‍കുന്ന പ്രതികരണം ചിലപ്പോള്‍ കൂട്ടച്ചിരിക്കു വക നല്‍കും.

കത്തിന്റെ സ്വഭാവം നോക്കി മുഖ്യമന്ത്രി പ്രതികരിക്കും. ‘ഓന്‍ നമ്മടെ ആളാ- ഇവന്‍ മറ്റേ ഗ്രൂപ്പാ’ അല്ലെങ്കില്‍ ‘ഇപ്പം ശരിയാക്കാം’ ഫോണിലാണെങ്കില്‍ ‘താനൊരു കടലാസെഴുതി മുഖ്യമന്ത്രിയുടെ ആപ്പീസിലേക്കയക്ക്-ട്ടാ’ തുടങ്ങി ഒരുപാട് ചോദ്യങ്ങളും വര്‍ത്തമാനങ്ങളും കണ്ണൂര്‍ ശൈലിയില്‍. 

ഇന്നത്തെ മുഖ്യമന്ത്രിയും കണ്ണൂര്‍കാരനാണ്. നായനാരുടെ കാലത്തെ ചോദേ്യാത്തര പംക്തിപോലെയല്ല ഇന്നത്തേത്. മുഖ്യമന്ത്രിയെ വേദിയിലിരുത്തി അതിന് താഴെ അഞ്ചു പത്ത് പേരെ ഇരുത്തി അവതാരകന്‍ അഥവാ അവതാരക ഭയഭക്തി ബഹുമാനത്തോടെ വിനയപൂര്‍വം ഉയര്‍ത്തുന്ന ചോദ്യത്തിന് നോക്കാം, അത് ആലോചനയിലാണ്, അങ്ങിനെ ഒരു പരിപാടി ഇപ്പോള്‍തന്നെ നടക്കുന്നുണ്ട് എന്നായിരിക്കും മുഖ്യമന്ത്രിയുടെ മറുപടി. സദസിലിരിക്കുന്നവരുടെ ചോദ്യങ്ങള്‍ ചിലതിനും മുഖ്യമന്ത്രി മറുപടി നല്‍കും. അതിനപ്പുറം ഒന്നുമില്ല. ആട്ട് കല്ലിന് കാറ്റടിച്ചതുപോലെ ഇരിക്കുന്ന മുഖ്യമന്ത്രിയല്ല, പരിപാടി ആകര്‍ഷകമാംവിധം കാഴ്ചവയ്‌ക്കാന്‍ അവതാരകര്‍ക്ക് കഴിയുന്നില്ലെന്നതാണ് വസ്തുത. മുഖ്യമന്ത്രിക്ക് അപ്രിയമുണ്ടാകുമോ എന്ന ഭീതിയിലാണ് അവതാരകര്‍ എന്നുവേണം കരുതാന്‍. ഏതായാലും മുഖ്യമന്ത്രിയുടെ ഓഫീസിന് തന്നെ പരിപാടി മടുത്തു. താത്കാലികമായി നിര്‍ത്തിയ സംപ്രേഷണം പുനരാരംഭിക്കുന്ന ലക്ഷണമില്ലെന്നാണ് പിന്നാമ്പുറ സംസാരം.

ഭരണത്തിന്റെ പാതി പിന്നിടാറായി. ഭരണനേട്ടം പറഞ്ഞ് വരാന്‍പോകുന്ന ലോകസഭാ തെരഞ്ഞെടുപ്പിലോ അതും കഴിഞ്ഞ് വരുന്ന നിയമസഭാ തെരഞ്ഞെടുപ്പിലോ ജയിച്ചു കയറാന്‍ സാധിക്കില്ലെന്ന് അനുദിനം ബോദ്ധ്യപ്പെടുകയാണ്. അതുകൊണ്ടാണ് ചാനല്‍ പരിപാടിക്ക് ലക്ഷങ്ങള്‍ പൊടിച്ചത്. അതുംകൊണ്ട് ചെങ്ങന്നൂരില്‍പോലും പ്രയോജനം കിട്ടില്ല. 

ചെങ്ങന്നൂര്‍ വോട്ടെടുപ്പ് സര്‍ക്കാരിന്റെ മൂന്നാംവര്‍ഷ പ്രവേശനംപോലും മങ്ങലേല്‍പ്പിച്ചിരിക്കുന്നു. മേയ് മുഴുവന്‍ സര്‍ക്കാരിന്റെ കണ്ണും വായും കെട്ടി. വാഗ്ദാനങ്ങളൊന്നും മുന്നോട്ടുവയ്‌ക്കാന്‍ കഴിയില്ല. പിന്നിട്ട വഴികളെക്കുറിച്ച് ജനങ്ങള്‍ പുച്ഛത്തോടെ വീക്ഷിക്കുകയും ചെയ്യുന്നു. ‘അത്തി പഴുക്കുമ്പോള്‍ കാക്കയ്‌ക്ക് വായില്‍ പുണ്ണ്’ എന്നപോലെ ഓരോ ദിവസം ചെല്ലുംതോറും കഷ്ടകാലം. തൊടുന്നതെല്ലാം വിവാദത്തില്‍. സിപിഎം ഒരിക്കല്‍ പടി അടച്ച് പുറത്താക്കിയ പി.ശശി തിരിച്ച് പാര്‍ട്ടിയിലെത്താന്‍ വഴിയൊരുക്കി നില്‍ക്കുമ്പോഴാണ് ശശിയുടെ സഹോദരന്‍ പി. സതീശന്‍, ശശിയെ ‘ശശി’യാക്കിയത്. സതീശന്റെ തട്ടിപ്പ് മുഖ്യമന്ത്രിയുടെ ഓഫീസുവരെ നീളുന്നു എന്നാണ് ഏറ്റവും പുതിയ വാര്‍ത്ത. നല്ലതു ചെയ്ത് മുന്നോട്ട് എന്നാണ് മൂന്നാം വര്‍ഷത്തിലെത്തുമ്പോള്‍ സര്‍ക്കാരിന്റെ അവകാശവാദം. അത് മാറ്റി പറയേണ്ടിയിരിക്കുന്നു…. ‘വല്ലതും ചെയ്ത് പിന്നോട്ട്’.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

pakistan iran
US

പാകിസ്ഥാന്റെ മധ്യസ്ഥതയിൽ നടക്കുന്ന ചർച്ചകളിൽ നിന്നും ഇറാൻ പിന്മാറി

Samskriti

വിശ്വാസവും ഐതിഹ്യവും കൊണ്ട് വിസ്മയം തീർക്കുന്ന മണ്ണാറശ്ശാലയുടെ മാഹാത്മ്യം

Marukara

വിശ്വസാഹോദര്യ സന്ദേശവുമായി അമേരിക്കൻ ഹിന്ദു ഏകതാ സമ്മേളനം

Samskriti

നിലവിളക്ക് കൊളുത്തുമ്പോൾ വേണ്ടപോലെ ശ്രദ്ധിച്ച് ചെയ്യേണ്ടത് ഫലസിദ്ധിക്ക് വളരെ പ്രധാനം

Kerala

കേരളം ഇളക്കമറിക്കാന്‍ ശനിയാഴ്ച മോദി എത്തുന്നു, സഞ്ജു സാംസണെപ്പോലെ പ്രവര്‍ത്തിക്കാന്‍ ബിജെപിയ്‌ക്കാരെ ആഹ്വാനം ചെയ്ത് മോദി

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

രാഹുല്‍ ഗാന്ധിയും പ്രിയങ്കയുടെ ഭര്‍ത്താവ് റോബര്‍ട്ട് വധേരയും (ഇടത്ത്)

രാഹുല്‍ ഗാന്ധിയോട് പ്രിയങ്കയുടെ ഭര്‍ത്താവിന്റെ ചെവിക്കല്ല് പൊട്ടിക്കണമെന്ന് അഖില്‍ മാരാര്‍ കുറിച്ച നിമിഷം ഇതാണ്

പൃഥ്വി ആണവ മിസൈല്‍ (ഇടത്ത്) പൃഥ്വി മിസൈലില്‍ ഉപയോഗിച്ചിരുന്ന പഴയ ലിക്വിഡ് റോക്കറ്റ് എഞ്ചിന്‍ (വലത്ത്)

ഇന്ത്യ അഗ്നി എന്ന ആണവ മിസൈല്‍ ശ്രേണി നിര്‍ത്തി മികച്ച മറ്റൊരു ആണവ മിസൈല്‍ ശ്രേണിയ്‌ക്ക് രൂപം നല‍്കുന്നു

രാമായണത്തേക്കാൾ മികച്ച ഒരു വെല്ലുവിളി ഇല്ല ; ലക്ഷ്മണൻ ആകാൻ 21 വർഷം കഠിനാധ്വാനം ചെയ്ത രവി ദുബെ

സാമ്പത്തിക പ്രശ്നങ്ങൾ അലട്ടുന്നുണ്ടോ? ഫലപ്രാപ്തി നൽകും ഈ മന്ത്രം

വീടിന്റെ ഹാളിൽ ഒരിക്കലും ഈ വസ്തുക്കൾ സൂക്ഷിക്കാൻ പാടില്ല, കാരണം

വര്‍ഗ്ഗീയത ആര് പറഞ്ഞാലും ചോദ്യം ചെയ്യുമെന്ന് വി.ഡി. സതീശന്‍; കെ.എം. ഷാജിയുടെയുും രേവന്ത് റെഡ്ഡിയുടെയും പ്രസംഗങ്ങളില്‍ മിണ്ടാട്ടമില്ലാതെ സതീശന്‍

മിന്നൽ വേഗത്തില്‍ ആക്രമിക്കും ; കൈയ്യിൽ കിട്ടിയാൽ രണ്ട് കഷണമാക്കി മാറ്റും ; മനുഷ്യർക്കും ഭീഷണി

അദ്ദേഹം വരാനിരിക്കുന്ന മരണം അനുഭവിച്ചറിഞ്ഞ് എഴുതിയ വരികളോ ? കണ്ണേ കലൈമാനേ കേട്ടാൽ ഇന്നും കണ്ണ് നനയുന്ന ഇളയരാജ

എഫ് 15ഇ യുദ്ധവിമാനം (വലത്ത്) വെടിവെച്ചിട്ട വിമാനത്തിന്‍റെ അവശിഷ്ടം (ഇടത്ത്)

870 കോടി രൂപ വിലവരുന്ന യുഎസ് യുദ്ധ വിമാനം എഫ് 15ഇ ഇറാന്‍ വെടിവെച്ചിട്ടു; സ്വരക്ഷയ്‌ക്കായി എടുത്തുചാടിയ പൈലറ്റിനെ കാണാനില്ല

എഫ് സി ആര്‍ എ നിയമ ഭേദഗതി താത്ക്കാലികമായി നിര്‍ത്തിയെന്ന് ഫാ. യൂജിന്‍ പേരേര, ആശങ്കകള്‍ മന്ത്രിയെ അറിയിച്ചു, കൂടിക്കാഴ്ചയില്‍ പ്രതീക്ഷ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.