സീതാപൂര്‍: ഉത്തര്‍പ്രദേശില്‍ കാട്ടുനായ്‌ക്കളെ പിടികൂടുന്നതിനായി പോലീസ് ഡ്രോണുകളും രാത്രികാല ബൈനോകുലറുകളും ഉപയോഗിക്കുന്നതായി റിപ്പോര്‍ട്ട്. കാട്ടുനായ്‌ക്കളുടെ ആക്രമണത്തില്‍ മേഖലയിലെ ജനങ്ങള്‍ ഭയപ്പാടിലായിരിക്കുന്ന സാഹചര്യത്തിലാണ് അധികൃതരുടെ നടപടി.
നായ്‌ക്കളുടെ ആക്രമണത്തില്‍ കഴിഞ്ഞ ആറ് മാസത്തിനിടയില്‍ ഏതാണ്ട് 12 കുട്ടികള്‍ കൊല്ലപ്പെടുകയും ആറ് പോര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിട്ടുണ്ട്.
കഴിഞ്ഞാഴ്ച മാത്രം ഖയ്‌റാബാദിലേയും പരിസര പ്രദേശങ്ങളിലേയും ആറ് കുരുന്നുകളാണ് കാട്ടുനായ്‌ക്കളുടെ ആക്രമണത്തിന് ഇരയായത്. നായ്‌ക്കളെ ഭയന്ന് സ്‌കൂളുകളിലെ ഹാജര്‍ നില പോലും കുറഞ്ഞിട്ടുണ്ട്. ജനങ്ങള്‍ സംഘം ചേര്‍ന്നാണ് ഇപ്പോള്‍ യാത്ര ചെയ്യുന്നത്. കൂടാതെ നായ്‌ക്കളുടെ ആക്രമണം നേരിടുന്നതിന് ആയുധങ്ങളും മറ്റും കരുതുന്നുമുണ്ട്.
















