ന്യൂദല്‍ഹി: ചീഫ് ജസ്റ്റീസ് ദീപക് മിശ്രക്കെതിരായ ഇംപീച്ച്‌മെന്‍റ് നോട്ടിസ് തള്ളിയ രാജ്യസഭ അധ്യക്ഷന്‍ വെങ്കയ്യ നായിഡുവിന്‍റെ നടപടിക്കെതിരെ സുപ്രീംകോടതിയിൽ സമര്‍പ്പിച്ച ഹർജി കോണ്‍ഗ്രസ് പിന്‍വലിച്ചു. ഭരണഘടന ബെഞ്ച് രൂപീകരിച്ചതില്‍ അവ്യക്തതയെന്ന് ചൂണ്ടിക്കാട്ടിയാണ് ഹർജി പിന്‍വലിച്ചത്. ജസ്റ്റീസ് എ.കെ.സിക്രി അധ്യക്ഷനായ അഞ്ചംഗ ബെഞ്ചാണ് ഹർജി പരിഗണിക്കാനിരുന്നത്.
ഹർജി പരിഗണിക്കുന്നതിന് മുൻപ് എങ്ങനെ ഭരണഘടന ബെഞ്ചിന് വിട്ടു. ആരാണ് ഭരണഘടന ബെഞ്ച് രൂപീകരിച്ചതെന്ന് വ്യക്തമാല്ലാത്തതിനാലുമാണ് ഹർജി പിന്‍വലിച്ചതെന്ന് കോണ്‍ഗ്രസ് നേതാവും മുതിര്‍ന്ന അഭിഭാഷകനുമായ സിബൽ അറിയിച്ചു. ഇതിന് ഭരന്‍റഘടന ഉത്തരവ് വേണമെന്നും സിബൽ ആവശ്യപ്പെട്ടിട്ടുണ്ട്.
ഉപരാഷ്ട്രപതിയുടെ തീരുമാനം ഏകപക്ഷീയവും നിയമവിരുദ്ധവുമാണെന്ന് ആരോപിച്ച് കോണ്‍ഗ്രസ് രാജ്യസഭ എം.പിമാരായ പ്രതാപ് സിങ് ബജ്വ, അമീ ഹര്‍ഷാദ്റെ യാഗ്നിക് എന്നിവരാണ് സുപ്രീംകോടതിയെ സമീപിച്ചത്. ചീഫ് ജസ്റ്റിസ് ദീപക് മിശ്രയയെ ഇംപീച്ച് ചെയ്യുന്നതിനായി പ്രതിപക്ഷത്തെ 64 എം.പിമാര്‍ ഒപ്പുവെച്ച നോട്ടീസ് കഴിഞ്ഞ മാസം 23നാണ് ഉപരാഷ്ട്രപതി വെങ്കയ്യ നായിഡു തള്ളിയത്.
















