Monday, September 7, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

ഐശ്വര്യം നേടൂ

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
May 7, 2018, 02:12 am IST
inSamskriti

ഭാരതീയരുടെ പരമമായ പ്രാര്‍ഥനയാണ് ഗായത്രീമന്ത്രം. ഋഗ്വേദത്തിലും യജുര്‍വേദത്തിലും സാമവേദത്തിലും ഗായത്രീമന്ത്രം കടന്നുവരുന്നുണ്ട്. അഥര്‍വവേദത്തിലാകട്ടെ, ആ ഗായത്രിയെ ഉപാസിച്ചതുകൊണ്ടുള്ള ഫലത്തെക്കുറിച്ച് പറയുന്നു. ഗായത്രിയെ വേദമാതാവ് എന്നാണ് അഥര്‍വവേദത്തില്‍ അഭിസംബോധന ചെയ്തിരിക്കുന്നത്. ആ വേദമാതാവ് ഉപാസകന് എന്തെല്ലാമാണ് കനിഞ്ഞുനല്‍കുക എന്ന് വിവരിക്കുന്ന ആ അഥര്‍വവേദമന്ത്രവും അര്‍ഥവും കാണൂ:

ഓം സ്തുതാ മയാ വരദാ വേദമാതാ പ്രചോദയന്താം പാവമാനീ ദ്വിജാനാമ്.

ആയുഃ പ്രാണം പ്രജാം പശും കീര്തിം ദ്രവിണം ബ്രഹ്മവര്ചസം മഹ്യം ദത്വാ

വ്രജത ബ്രഹ്മലോകമ്. (അഥര്‍വവേദം 19.71.1)

അര്‍ഥം: (വരദാ വേദമാതാ=) വരദായിനിയായ വേദമാതാവ് (മയാ സ്തുതാ=) എന്നാല്‍ സ്തുതിക്കപ്പെട്ടിരിക്കുന്നു. (ദ്വിജാനാം പാവമാനീ=) ദ്വിജന്മാരെ പവിത്രീകരിക്കുന്ന ആ വേദമാതാവ് (പ്രചോദയന്താം=) എനിക്കായി പ്രചോദനങ്ങളേകട്ടെ. (ആയുഃ=) ആയുസ്സ്, (പ്രാണം=) പ്രാണശക്തി, (പ്രജാം=) സല്‍സന്താനം, (പശും=) പശുസമ്പത്ത്, (കീര്തിം=) യശസ്സ്, (ദ്രവിണം=) ധനം, (ബ്രഹ്മവര്ചസം=) ബ്രഹ്മതേജസ്സ് എന്നിവ (മഹ്യം ദത്വാ=) എനിക്കായി കനിഞ്ഞുനല്‍കിയിട്ട്, (ബ്രഹ്മലോകം വ്രജത=) ബ്രഹ്മലോകത്തെയും പ്രാപ്തമാക്കിയാലും.

എന്തുകൊണ്ടാണ് ഗായത്രി നമുക്ക് മാതാവാകുന്നത്? അപ്പോള്‍ പിതാവാരാണ്? ആരാണീ  ദ്വിജന്മാര്‍? ഇങ്ങനെ ഒട്ടേറെ സംശയങ്ങള്‍ നമുക്കിവിടെ തോന്നാം. ഇതിനെല്ലാമുള്ള ഉത്തരം മനുസ്മൃതിയിലെ ഒരൊറ്റ ശ്ലോകത്തില്‍ അടുക്കിവെച്ചിട്ടുണ്ട്. ‘തത്ര യദ്ബ്രഹ്മജന്മാസ്യ മൗഞ്ജീബന്ധനചിഹ്നിതം തത്രാസ്യ മാതാ സാവിത്രീ പിതാ ത്വാചാര്യ ഉച്യതേ’ (മനുസ്മൃതി 2.170) എന്ന് മഹര്‍ഷി മനു പറയുന്നു. മൗഞ്ജീബന്ധനമാകുന്ന ലക്ഷണത്തോടുകൂടിയ ആ ബ്രഹ്മജന്മത്തില്‍ മാതാവ് ഗായത്രിയും പിതാവ് ആചാര്യനുമാകുന്നു എന്ന് അര്‍ഥം. 

മറ്റ് ജന്തുക്കളിലേതുപോലെതന്നെ മാതാവും പിതാവും നമ്മുടെ ഈ സ്ഥൂലശരീരത്തെ ഉത്പാദിപ്പിച്ചു. എന്നാല്‍ ഇതിനേക്കാള്‍ ശ്രേഷ്ഠമായ ഒരു ജന്മം അവന്‍ ആചാര്യനിലൂടെ ഗായത്രീദീക്ഷിതനാകുമ്പോള്‍ അവന് ലഭിക്കുകയാണ്. ശരീരത്തിന്റെ മരണത്തോടുകൂടി നശിക്കാത്ത അറിവാകുന്ന ആ ശരീരം ഉത്പാദിപ്പിക്കുന്നത് ആചാര്യനാകുന്ന പിതാവും ഗായത്രിയാകുന്ന മാതാവും ചേര്‍ന്നാണ്. അങ്ങനെ രണ്ടാമതും ജനിച്ചവനെ ദ്വിജന്‍ എന്ന് വിളിക്കുന്നു. 

അങ്ങനെയുള്ള ദ്വിജന്മാരുടെ ബുദ്ധിയെ ഗായത്രിയാകുന്ന ആ വേദമാതാവ് പവിത്രീകരിക്കുന്നു. ‘ധിയോ യോ നഃ പ്രചോദയാത്’ എന്ന് പ്രാര്‍ഥിക്കുന്ന ആ ഉപാസകരുടെ ബുദ്ധി ഉത്തരോത്തരം പ്രചോദിതമാകുന്നു. ആ വേദോപാസകരുടെ ഭൗതികജീവിതത്തിലും ആ മാറ്റങ്ങള്‍ പ്രതിഫലിക്കുന്നു. മറ്റൊരു രീതിയില്‍ പറഞ്ഞാല്‍ വേദമാതാവ് അവര്‍ക്കായി വരങ്ങളെ കനിഞ്ഞുനല്‍കുന്നു. മന്ത്രത്തിലെ ‘വരദാ’ എന്ന പ്രയോഗം ശ്രദ്ധേയമാണ്. 

എന്തെല്ലാം വരങ്ങളാണ് അവര്‍ നേടുന്നത്? മന്ത്രം പറയുന്നു ആയുസ്സ്, പ്രാണശക്തി, സല്‍സന്താനങ്ങള്‍, പശുസമ്പത്ത്, യശസ്സ്, ബ്രഹ്മതേജസ്സ് ഇവയെല്ലാം ഈ ജീവിതത്തില്‍തന്നെ അവര്‍ക്ക് ലഭ്യമാകുന്നു. ഇവയോരോന്നിനെക്കുറിച്ചും വേദങ്ങള്‍ക്ക് വ്യക്തമായ കാഴ്ചപ്പാടുണ്ട്. ഉദാഹരണമായി, ആയുസ്സെന്നാല്‍ അത് നൂറുവര്‍ഷം വേണമെന്ന് വേദങ്ങളില്‍ പറയുന്നു. ‘അദീനാ സ്യാമ ശരദഃ ശതമ്’ എന്ന് യജുര്‍വേദം. അതായത് യാതൊരു ദീനവും കൂടാതെ നൂറു ശരത്കാലങ്ങള്‍ കണ്ടുകൊണ്ടും കേട്ടുകൊണ്ടുമെല്ലാം നാം ജീവിക്കണം. ജീവിതം നരകമാണെന്ന് പഴി പറഞ്ഞുകൊണ്ടല്ല, ഭൂമിയെ സ്വര്‍ഗ്ഗമാക്കിക്കൊണ്ട് ജീവിക്കണം ഒരു നൂറുവര്‍ഷക്കാലം. എന്നാല്‍ സ്വര്‍ഗ്ഗമാണോ നമ്മുടെ പരമലക്ഷ്യം? ഒരിക്കലുമല്ല, മന്ത്രം പറയുന്നു, ‘വ്രജത ബ്രഹ്മലോകമ്’. ആയുസ്സ്, പ്രാണശക്തി, സല്‍സന്താനങ്ങള്‍, പശുസമ്പത്ത്, യശസ്സ്, ബ്രഹ്മതേജസ്സ് ഇവയെല്ലാം നല്‍കിയ ശേഷം പരമ ലക്ഷ്യമായ ആ ബ്രഹ്മലോകത്തേക്ക്,  അല്ലയോ വേദമാതാവേ, എന്നെ കൈപിടിച്ചു കൊണ്ടുപോയാലും എന്ന്.

ജീവിതത്തെ സംബന്ധിച്ചുള്ള വേദത്തിന്റെ കാഴ്ചപ്പാട് ഈ മന്ത്രത്തിലൂടെ നമുക്ക് വായിച്ചെടുക്കാവുന്നതാണ്. ഇന്ന് പല ആത്മീയവാദികളും പ്രസംഗിക്കുംപോലെ ധനൈശ്വര്യങ്ങളൊന്നും സമ്പാദിക്കേണ്ടതില്ല. കാരണം അവ മോക്ഷത്തിന് തടസ്സമാണ്. അവ നമ്മെ ഈശ്വരനില്‍നിന്ന് അകറ്റും. മറ്റൊരു ഭാഷയില്‍ പറഞ്ഞാല്‍ ഭൗതികജീവിതവും ആധ്യാത്മികജീവിതവും പരസ്പരവിരുദ്ധമാണ് എന്നുള്ള കാഴ്ചപ്പാട് ഈ വേദമന്ത്രത്തിനു മുന്‍പില്‍ തകര്‍ന്നടിയുകയാണ്. വേദത്തിന്റെ കാഴ്ചപ്പാട് എല്ലാ ഭൗതികസമൃദ്ധിയും വേണമെന്നാണ്. എന്നാല്‍ ഭൗതികതയ്‌ക്ക് വശപ്പെട്ടുകഴിയാതെ, ആധ്യാത്മികമായും ഉയരുകയും, പരമമായി മോക്ഷത്തെയും പ്രാപ്തമാക്കണമെന്നുമാണ്. ഇതിനു രണ്ടിനുമായി വേദം നല്‍കുന്ന ഉപായമാണ് ഗായത്രീസാധന.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Entertainment

സജീവ് പാഴൂർ- നിമിഷ സജയൻ – കരുണാസ് ചിത്രം ‘എന്ന വിലൈ’ ട്രെയ്‌ലർ പുറത്ത്;

രോഗബാധതിയായ സരിതാനായര്‍ ഈയിടെ പങ്കുവെച്ച ഫോട്ടോ (ഇടത്ത്) സരിത ഫെയ്സ്ബുക്ക് പേജില്‍ പങ്കുവെച്ച തന്‍റെ മുറിച്ചു മാറ്റിയ വിരലിന്‍റെ ഫോട്ടോ (നടുവില്‍) പഴയകാല സരിത (വലത്ത്)
Kerala

കടുത്ത രോഗബാധയോട് ഏറ്റുമുട്ടി സരിതാ നായര്‍….എന്നാണ് ഞാന്‍ ആരുമില്ലാത്തിടത്ത് പോകുന്നത് എന്ന ചോദ്യമുയര്‍ത്തി സരിത

Kerala

സോഷ്യൽ മീഡിയയിലൂടെ പ്രധാനമന്ത്രിയെ അവഹേളിച്ച പോലീസ് ഉദ്യോഗസ്ഥ സജിത സലീമിന് സസ്പെൻഷൻ : പെരുമാറ്റച്ചട്ടങ്ങൾ ലംഘിച്ചെന്ന്  അന്വേഷണ റിപ്പോർട്ട്

Kerala

വിദ്വേഷ പരാമർശം; മാധ്യമപ്രവർത്തക അപർണ കുറുപ്പിനെതിനെ കേസെടുത്ത് സൈബർ പോലീസ്

Kerala

മുഖ്യമന്ത്രിയെ ഭീഷണിപ്പെടുത്തി കേരളത്തിൻറെ ഭരണ നിയന്ത്രണം ഏറ്റെടുക്കാൻ മതമൗലികവാദ ശക്തികൾ ശ്രമിക്കുന്നു: പി. കെ. കൃഷ്ണദാസ്

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

ഒറ്റയ്‌ക്ക് നദി ശുചീകരിച്ച സുരേന്ദ്ര സിങ് ചൗധരിക്ക് ഓഷ്യൻ ക്ലീനപ് സിഇഒ ജോലി വാഗ്ദാനം ചെയ്തു

എക്സൈറ്റ്മെന്റ്സ് ബാനറിൽ അരുൺ ഗോപി നിർമ്മിക്കുന്ന സൈജു കുറുപ്പ്- സാഗർ ചിത്രത്തിന്റെ പൂജ നടന്നു

ആയുധവും മയക്കുമരുന്നുകളും കടത്താനുള്ള അതിർത്തിയിലെ ശ്രമം തകർത്തു

സംവൃതാ സുനിൽ വീണ്ടും അഭിനയ രംഗത്ത്.

രണ്ടുകേസിൽ ജാമ്യം ലഭിച്ചിട്ടും മുൻ ഇസ്‌കോൺ സംന്യാസി ചിൻമയ് കു്ണദാസ് ബംഗ്ലാദേശിലെ ജയിലിൽത്തന്നെ

കൈപ്പമംഗലം വാഹനാപകടം; കൊടുങ്ങല്ലൂർ ഡിവൈഎസ്‍പി രതീഷ് കുമാറിന് അന്വേഷണ ചുമതല, ലോറി ഡ്രൈവർമാരും പ്രതികൾ

എൽപിജി ബുക്കിംഗ് നിയന്ത്രണത്തിൽ ഇളവ് ; ഇനി 25 ദിവസത്തെ ഇടവേളയിൽ പാചകവാതകം ബുക്ക് ചെയ്യാമെന്ന് സുരേഷ് ഗോപി

ഓട്സ് കൊണ്ടുള്ള പുട്ടും തേങ്ങ അരച്ച നെത്തോലി കറിയും : 75 ലും 25 കാരനെ തോൽപ്പിക്കുന്ന മമ്മൂട്ടി , ഫിറ്റ്‌നസ് രഹസ്യം ഇതാ !

വീട്ടിൽ പോയി സജാദിനെ കണ്ടു, ചിരിച്ചു കളിച്ചാണ് പോയത് ; എന്റെ രാഷ്‌ട്രീയ പാരമ്പര്യം എല്ലാവരും മനസിലാക്കണം ; പാളയം പ്രദീപ്

ഭൂമിയുണ്ട് പക്ഷേ ഉടമസ്ഥാവകാശമില്ല; എരുമേലിയില്‍ പട്ടയം കിട്ടാതെ 32 കുടുംബങ്ങള്‍ക്ക് ദുരിതജീവിതം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.