ബെഗളുരു: കര്‍ണാടകയില്‍ ബിജെപി പ്രകടന പത്രിക സംസ്ഥാന അധ്യക്ഷനും മുന്‍ മുഖ്യമന്ത്രിയുമായ ബി.എസ് യദ്യൂരപ്പ പുറത്തിറക്കി. അന്നദാതാവായ കര്‍ഷകരുടെ കടങ്ങളുടെ ഭാരം കുറയ്‌ക്കാന്‍ തങ്ങള്‍ പ്രതിജ്ഞാബദ്ധരാണെന്ന് ബിജെപി പത്രികയില്‍ പ്രഖ്യാപിച്ചു.
ദേശീയ ബാങ്കുകളില്‍ നിന്നും സഹകരണ ബാങ്കുകളില്‍ നിന്നും കര്‍ഷകര്‍ എടുത്തിട്ടുള്ള ഒരു ലക്ഷം രൂപയുടെ കാര്‍ഷിക വായ്‌പകള്‍ എഴുതിത്തള്ളുമെന്നും പ്രകടന പത്രിക വ്യക്തമാക്കി. കേന്ദ്രമന്ത്രി പ്രകാശ് ജാവദേക്കര്‍ അടക്കമുള്ള നേതാക്കളുടെ സാന്നിധ്യത്തിലാണ് പ്രകടന പത്രിക പുറത്തിറക്കിയത്.
കര്‍ഷകരുടെ ക്ഷേമത്തിനാണ് ഞങ്ങള്‍ മുന്‍ഗണന നല്‍കുന്നതെന്ന് യദ്യൂരപ്പ പറഞ്ഞു. കര്‍ണാടകയിലെ എല്ലാ പ്രദേശങ്ങളിലും വെള്ളം എത്തിക്കും. ഇതിനായി വിവിധ ജലസേചന പദ്ധതികള്‍ക്ക് 15,000 കോടി രൂപ അനുവദിക്കും. മൃഗസംരക്ഷണത്തിനും ക്ഷീരവികസനത്തിനുമായി 3000 കോടി രൂപയുടെ കാമധേനു ഫണ്ട് നടപ്പാക്കും. കൂടാതെ മൃഗസംരക്ഷരണ സേവനങ്ങള്‍ക്കായി 1,000 കോടി രൂപയും ബിജെപി പ്രകടന പത്രികയില്‍ വാഗ്ദാനം ചെയ്യുന്നു.
കര്‍ഷകരുടെ മക്കള്‍ക്ക് സ്‌കോളര്‍ഷിപ്പ് കൊണ്ടുവരും. 2012ലെ കന്നുകാലി കശാപ്പ് നിരോധന ബില്ല് പുനരാവിഷ്ക്കരിക്കുമെന്നും പ്രകടന പത്രികയില്‍ പറയുന്നു.
















