കോഴിക്കോട്: സിപിഎമ്മും സിപിഐയും കോണ്‍ഗ്രസ്സുമായി സഖ്യചര്‍ച്ചകള്‍ നടത്താതെ മൂവരും ലയിക്കുന്നതാണ് നല്ലതെന്ന് ബിജെപി ദേശീയ നിര്‍വ്വാഹക സമിതി അംഗം പി.കെ.കൃഷ്ണദാസ്. കോഴിക്കോട് മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഇരു കമ്മ്യൂണിസ്റ്റ് പാര്‍ട്ടികളുടെയും കോണ്‍ഗ്രസ്സിലേയും നേതാക്കള്‍ തമ്മില്‍ ചര്‍ച്ച ചെയ്ത് അടിയന്തിരമായി ലയന തീരുമാനം എടുക്കണം. 28 സംസ്ഥാനങ്ങളില്‍ ഒരുമിക്കാമെങ്കില്‍ കേരളത്തില്‍ എന്തുകൊണ്ട് ആയിക്കൂട എന്ന് നേതാക്കള്‍ വ്യക്തമാക്കണം. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, ഉമ്മന്‍ചാണ്ടി എന്നിവരെ കൂടി ഉള്‍പ്പെടുത്തി മന്ത്രിസഭ പുനഃസംഘടിപ്പിക്കണം. ഇടത് വലത് സഖ്യത്തിന്റെ ഭാഗമായാണോ സോളാര്‍ കേസ് അന്വേഷണം നിലച്ചതെന്ന് മുഖ്യമന്ത്രി പിണ റായി വിജയന്‍ വ്യക്തമാക്കണമെന്നും കൃഷ്ണദാസ് ആവശ്യപ്പെട്ടു.
ഇനിയും സഖ്യമെന്ന പേരില്‍ ജനങ്ങളെ പറ്റിക്കരുത്. മൂവരും ലയിക്കുന്നതോടെ കേരള രാഷ്‌ട്രീയത്തിലെ മാലിന്യം നീക്കം ചെയ്യപ്പെട്ട് സ്വഛ്ഭാരത് നടപ്പിലാകും. പാലക്കാട് ഒരുമിച്ച് അവിശ്വാസം കൊണ്ടുവന്നവര്‍ ചെങ്ങന്നൂരില്‍ സംയുക്ത സ്ഥാ നാര്‍ത്ഥിയെ നിര്‍ത്തി എന്‍ഡിഎയെ നേരിടാന്‍ ചങ്കൂറ്റം കാണിക്കണമെന്നും അദ്ദഹം ആവശ്യപ്പെട്ടു.
















