Friday, July 3, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

അവഗണിക്കപ്പെട്ട് ആളൊരുക്കം; ഇന്ദ്രന്‍സ് മികച്ച നടനുള്ള പുരസ്‌കാരം കിട്ടിയപ്പോള്‍ കൈയടിച്ച ഫേസ്ബുക്ക് ആരാധകരുടെ നാലിലൊന്ന് തീയറ്ററില്‍ പടം കണ്ടിരുന്നെങ്കില്‍ വിജയിച്ചേനെ…

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 1, 2018, 02:53 am IST
in Kerala

തിരുവനന്തപുരം: ”സര്‍ക്കാര്‍ തീയറ്ററുകള്‍ തന്നില്ല, ‘കൊമേഴ്‌സ്യല്‍ കമ്മിറ്റ്‌മെന്റ്’ എന്നാണ് കെഎസ്എഫ്ഡിസിയില്‍ നിന്ന് ലഭിച്ച മറുപടി. പിന്നാലെ അലഞ്ഞപ്പോള്‍ വാടകയ്‌ക്ക് തീയറ്റര്‍ കിട്ടുമെന്നായി. അപ്പോള്‍ കൊമേഴ്‌സ്യല്‍ കമ്മിറ്റ്‌മെന്റോ എന്ന് ചോദിച്ചപ്പോള്‍ അറിയാതെ പറഞ്ഞതാണ്, വിഷുവാണ്, പടം ഓടി പണം കിട്ടിയാലേ ജീവനക്കാര്‍ക്ക് ശമ്പളം കിട്ടൂ എന്നായി കെഎസ്എഫ്ഡിസിയിലെ ഉന്നത. അങ്ങനെയാണെങ്കില്‍ എനിക്കൊരു അപേക്ഷയുണ്ട്, സര്‍ക്കാര്‍ കെഎസ്എഫ്ഡിസി ഏറ്റെടുത്ത് മാന്യമായ വേതനം നല്‍കണം”, സാമൂഹ്യ പ്രതിബദ്ധതയുള്ള മികച്ച ചിത്രത്തിന് ദേശീയ പുരസ്‌കാരം നേടിയ ആളൊരുക്കത്തിന്റെ സംവിധായകന്‍ പി.സി. അഭിലാഷിന്റേതാണ് വാക്കുകള്‍. 

ദേശീയ അവാര്‍ഡ് കിട്ടിയപ്പോള്‍ ആസിഫയുടെ വിഷയത്തില്‍ പ്രതികരിച്ച് അവാര്‍ഡ് നിഷേധിക്കാമോ എന്ന് ചോദിച്ച സുഹൃത്തുക്കളുണ്ട്. അവഗണനയുടെ നടുവില്‍ ലഭിച്ച തെളിനീരാണ് ആ അവാര്‍ഡ് എന്നായിരുന്നു തന്റെ മറുപടി. ഇന്ദ്രന്‍സ് മികച്ച നടനുള്ള പുരസ്‌കാരം കിട്ടിയപ്പോള്‍ കൈയടിച്ച ഫേസ്ബുക്ക് ആരാധകരുടെ നാലിലൊന്ന് തീയറ്ററില്‍ പടം കണ്ടിരുന്നെങ്കില്‍ വിജയിച്ചേനെ. ജനകീയപുരസ്‌കാരം എന്നൊക്കെപ്പറഞ്ഞ് കാണിക്കുന്ന ഈ പ്രേമം കപടമാണെന്ന തിരിച്ചറിവാണ് ആളൊരുക്കം പകര്‍ന്നതെന്ന് തിരുവനന്തപുരം പ്രസ്‌ക്ലബിലെ മുഖാമുഖം പരിപാടിയില്‍ അദ്ദേഹം പറഞ്ഞു. ആകെ പത്ത് തീയറ്ററിലാണ് ആളൊരുക്കം പ്രദര്‍ശിപ്പിച്ചത്. 

ഇതൊരു അവാര്‍ഡ് സിനിമയല്ല. അത്ര ബുദ്ധിജീവികളല്ല ഇതിന് പിന്നില്‍ പ്രവര്‍ത്തിച്ചവരാരും. അവാര്‍ഡ് കിട്ടിപ്പോയതാണ്. സാമ്പത്തികവിജയം നേടാവുന്ന സിനിമയാണ് ആളൊരുക്കം. പെരുന്തച്ചന്റെയും മറ്റും നിരയില്‍ നിര്‍ത്താവുന്ന കാലം തെറ്റിപ്പിറന്ന സിനിമയാണിത്. ഒരു തിയേറ്റര്‍ കിട്ടാന്‍ ഇതൊരു അവാര്‍ഡ് സിനിമയല്ലെന്ന് കാലില്‍ വീണു പറയേണ്ട ഗതികേടാണ് തനിക്കുണ്ടായതെന്ന് അഭിലാഷ് പറഞ്ഞു.

സര്‍ക്കാര്‍ തീയറ്ററുകളില്‍ ഒരു ഷോയെങ്കിലും കളിക്കാനുള്ള അനുവാദമാണ് തേടിയത്. അത് ലഭിച്ചില്ല. വാടകയ്‌ക്കാണെങ്കില്‍ നോക്കാമെന്ന് പറഞ്ഞ ലെനിന്‍ രാജേന്ദ്രന്‍ വാടകത്തുക നിങ്ങള്‍ക്ക് താങ്ങില്ലെന്ന് കൂട്ടിച്ചേര്‍ക്കുകയും ചെയ്തു. വാടകയ്‌ക്ക് തീയറ്ററെടുത്ത് പടമോടിക്കണമെന്ന് താല്പര്യമില്ലാത്തത് കൊണ്ട് ആ വഴിക്ക് നീങ്ങിയില്ല. കോഴിക്കോട് ശ്രീ തീയറ്ററില്‍ ഒരു ഷോ തേടിയാണ് സാംസ്‌കാരിക വകുപ്പ് മന്ത്രിയെ കണ്ടത്. അദ്ദേഹത്തിന്റെ ഇടപെടലില്‍ കോഴിക്കോട് ശ്രീയില്‍ പ്രദര്‍ശനം നടന്നു, പക്ഷേ തൃശൂര്‍ ശ്രീയില്‍ ഓടിക്കൊണ്ടിരുന്ന പടം മാറ്റുകയും ചെയ്തുവെന്ന് അഭിലാഷ് പറഞ്ഞു. അഭിനേതാക്കളായ ശ്രീകാന്ത് മേനോന്‍, വിഷ്ണു തുടങ്ങിയവരും മുഖാമുഖത്തില്‍ പങ്കെടുത്തു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

പീരങ്കികൾ, ഡ്രോണുകൾ, ടോർപ്പിഡോകൾ ; ചൈനയെയും പാകിസ്ഥാനെയും ഞെട്ടിച്ച് ഒരു ലക്ഷം കോടി രൂപയുടെ ആയുധ കരാറിനൊരുങ്ങി ഇന്ത്യ

Kerala

സ്ത്രീകളുടെ ചിത്രങ്ങൾ മോർഫ്‌ ചെയ്ത്‌ ടെലഗ്രാമിൽ വിൽപ്പന; തൃശൂർ സ്വദേശിക്കെതിരെ കേസ്, ഫോണിൽ പതിനെണ്ണായിരത്തിലധികം ചിത്രങ്ങൾ

Kerala

ലീഗ് ഭരിക്കും നാട്ടിൽ ലീഗ് പറയും നിയമങ്ങൾ ; ആവശ്യങ്ങൾക്ക് പരിഹാരം തേടി ദേവസ്വം ബോർഡ് ജീവനക്കാർ പാണക്കാട്ട് : സാദിഖലി ശിഹാബ് തങ്ങൾക്ക് നിവേദനം നൽകി

Kerala

റബർ മേഖലയ്‌ക്ക് കരുത്തേകാൻ കേന്ദ്രം; കേന്ദ്രമന്ത്രി പീയൂഷ് ഗോയൽ കേരളത്തിലേക്ക്, റബർ ബോർഡ് ആസ്ഥാനം സന്ദർശിക്കും

India

ഖമേനിയുടെ സംസ്ക്കാരത്തിൽ പങ്കെടുത്ത് ഇന്ത്യയ്‌ക്കെതിരെ സംസാരിക്കാൻ നീക്കം :വിഘടനവാദി ആഗ സയ്യിദ് ഹസ്സന്റെ യാത്ര തടഞ്ഞു ; പാസ്പോർട്ട് പിടിച്ചെടുത്തു

പുതിയ വാര്‍ത്തകള്‍

ഭൂട്ടാൻ വാഹനക്കടത്ത്; ദുൽഖറിന്റെ മൊഴി വിശ്വസിക്കാതെ കസ്റ്റംസ്, കൂടുതൽ വാഹനങ്ങൾ കണ്ടെടുക്കും

ബെംഗളൂരു ഡേ കെയറിലെ ക്രൂരത; സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കാത്ത എല്ലാ സെന്ററുകളും ഉടനടി അടച്ചുപൂട്ടാൻ നിർദ്ദേശം

അമീര്‍ഖാന്റെ മൂന്നാം വിവാഹം ജൂലൈ 5ന്; ചടങ്ങിന് സാക്ഷികളാകാന്‍ നാല് മക്കളും

സാങ്കേതിക തകരാര്‍; ദുബൈ-കൊച്ചി വിമാനം റദ്ദാക്കി

യാത്രക്കാരുടെ ശ്രദ്ധയ്‌ക്ക്… ചെന്നൈ-മംഗളൂരു വെസ്റ്റ് കോസ്റ്റ് എക്‌സ്പ്രസിന് സമയമാറ്റം

കോട്ടുകാല്‍ പുന്നക്കുളത്ത് നിന്ന് കരിങ്കല്ല് മാറ്റിയ ശേഷം രൂപപ്പെട്ട വിശാലമായ കുളം

വിഴിഞ്ഞം തുറമുഖം; സര്‍ക്കാര്‍ ഏറ്റെടുത്ത ഭൂമി കാടുമൂടിയ നിലയില്‍, ലക്ഷ്യം കാണാതെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍

നടൻ ജോയ് മാത്യു അമ്മ നിർവാഹക സമിതിയിൽ നിന്നും രാജിവച്ചു

വിജയ് ജൂലൈ 10ന് കരൂരിൽ: ദുരന്തത്തിൽ മരിച്ച 41 പേരുടെ ബന്ധുക്കൾക്ക് സർക്കാർ ജോലി

സംസ്ഥാനത്ത് ബീഫിനും വില കൂടുന്നു; കിലോയ്‌ക്ക് 60 മുതൽ 100 രൂപവരെ കൂടും, പുതുക്കിയ വില ജൂലൈ 15 മുതൽ

ഈ ‘പഞ്ചാബ് മോഡൽ’ കണ്ടോ? കേരളത്തിനും മാതൃകയാക്കാം; ബാലകൃഷ്ണപിള്ളയുടെ മോഡലല്ല

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.