Friday, July 3, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ഭഗവതിമാര്‍ ഉപചാരം ചൊല്ലി പിരിഞ്ഞു; പൂരത്തിന് കൊടിയിറക്കം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 27, 2018, 03:10 am IST
in Kerala

തൃശൂര്‍: ശ്രീ വടക്കുന്നാഥനും പടിഞ്ഞാറെ ഗോപുരവും അരയാലും ശ്രീമൂലസ്ഥാനത്ത് തടിച്ചുകൂടിയ പതിനായിരങ്ങളും സാക്ഷി. തിരുവമ്പാടി-പാറമേക്കാവ് ഭഗവതിമാര്‍ ഉപചാരം ചൊല്ലി പിരിഞ്ഞു. മണ്ണിലെയും വിണ്ണിലെയും മഹാപൂരത്തിന് വികാരനിര്‍ഭരമായ പരിസമാപ്തി. ഇനി കാത്തിരിപ്പ്. അടുത്ത വര്‍ഷത്തെ മേടമാസത്തെ പൂരം നാളിനായി. 

പാറമേക്കാവ് ഭഗവതിയുടെയും തിരുവമ്പാടി ഭഗവതിയുടെയും പകല്‍പ്പൂരം എഴുന്നള്ളിപ്പുകള്‍ ശ്രീമൂലസ്ഥാനത്ത് എത്തുന്നതിനു മണിക്കൂറുകള്‍ക്ക് മുമ്പ് വടക്കുന്നാഥ ക്ഷേത്ര പരിസരവും ശ്രീമൂലസ്ഥാനവും തട്ടകക്കാരടക്കമുള്ള പതിനായിരങ്ങളാല്‍ തിങ്ങി നിറഞ്ഞു. 15 വീതം ഗജവീരന്മാര്‍ അണിനിരന്ന എഴുന്നള്ളിപ്പുകള്‍ക്കും അകമ്പടിയായി രൗദ്രതാളം വാനോളമുയര്‍ത്തി അരങ്ങേറിയ പാണ്ടിമേളം ശ്രീമൂലസ്ഥാനത്ത് കൊട്ടിക്കലാശിച്ച ശേഷമായിരുന്നു ഇരു ഭഗവതിമാരുടേയും ഭക്തിസാന്ദ്രവും വികാരനിര്‍ഭരവുമായ ഉപചാരം ചൊല്ലല്‍. മേളക്കമ്പക്കാരെ മണിക്കൂറുകളോളം താള ലഹരിയിലാറാടിച്ച് 12-ഓടെയാണ് പാറമേക്കാവ്-തിരുവമ്പാടി വിഭാഗങ്ങളുടെ മേളം കൊട്ടിക്കലാശിച്ചത്.

തുടര്‍ന്ന് തിരുവമ്പാടി ഭഗവതി വടക്കുന്നാഥ ക്ഷേത്രത്തിനകത്തേക്ക് വടക്കുന്നാഥനെ വണങ്ങാനായി പോയി. പാറമേക്കാവ് ഭഗവതി ശ്രീമൂലസ്ഥാനത്ത് ദീപസ്തംഭത്തിനരികില്‍ നിലപാടു തറയില്‍ കാത്തു നിന്നു. അല്‍പസമയത്തിനു ശേഷം പാറമേക്കാവ് ഭഗവതി നടുവിലാല്‍ ഗണപതിയെ വണങ്ങാന്‍ പോയി. തിരിച്ചെത്തി ശ്രീമൂലസ്ഥാനത്ത് തെക്കോട്ട് അഭിമുഖമായി നിലയുറപ്പിച്ചു.  ഈ സമയം വടക്കുന്നാഥനെ വണങ്ങി മതില്‍ക്കെട്ടിനകത്ത് കാത്തുനിന്ന തിരുവമ്പാടി ഭഗവതി ശ്രീമൂലസ്ഥാനത്ത് എത്തി വടക്കോട്ട് അഭിമുഖമായി കൂടിക്കാഴ്ചയ്‌ക്ക് തയാറായി നിന്നു. ദേവസോദരിമാര്‍ മുഖാമുഖം കണ്ടതോടെ ശ്രീമൂലസ്ഥാനത്ത് തിങ്ങിനിറഞ്ഞ പതിനായിരങ്ങളെ സാക്ഷിയാക്കി തിരുവമ്പാടി ഭഗവതിയുടെ തിടമ്പേറ്റിയ ചെറിയ ചന്ദ്രേശഖരനും പാറമേക്കാവ് ഭഗവതിയുടെ തിടമ്പേറ്റിയ പാറമേക്കാവ് രാജേന്ദ്രനും 12.57ന് തുമ്പികൈകള്‍ ഉയര്‍ത്തി വിടചൊല്ലി. 

തിരുവമ്പാടി-പാറമേക്കാവ് ഭഗവതിമാരുടെ വികാരനിര്‍ഭരമായ ഉപചാരം ചൊല്ലല്‍ കണ്ടുനിന്ന ആബാലവൃദ്ധം കാണികള്‍ ആനന്ദക്കണ്ണീരോടെ ഹര്‍ഷാരവം മുഴക്കി. മൂന്ന് പ്രാവശ്യം ഒരേസമയത്ത് തുമ്പിക്കൈ ഉയര്‍ത്തി ഇനി അടുത്ത വര്‍ഷത്തെ പൂരത്തിന് കാണാമെന്ന് ഭഗവതിമാര്‍ മൗനമായി യാത്രമൊഴി പറഞ്ഞതോടെ 30 മണിക്കൂര്‍ തുടര്‍ച്ചയായി അരങ്ങേറിയ മഹാപൂരത്തിന് പരിസമാപ്തി. 

ഉപചാരം ചൊല്ലലിനു ശേഷം പാറമേക്കാവ് ഭഗവതി വടക്കുന്നാഥ ക്ഷേത്രത്തിന്റെ പടിഞ്ഞാറെ ഗോപുരത്തിലൂടെ പ്രവേശിച്ച് വടക്കുന്നാഥനെ വണങ്ങിയാണ് തിരിച്ച് ക്ഷേത്രത്തിലേക്ക് മടങ്ങിയത്. തിരുവമ്പാടി ഭഗവതി, നടുവിലാല്‍ ഗണപതിയെ വണങ്ങി തിരിച്ച് ക്ഷേത്രത്തിലേക്ക് എഴുന്നള്ളി. ഇതോടെ ആഹ്ലാദഗോപുരം തീര്‍ത്ത് പൂരപ്രമികളുടെ ഓര്‍മകളിലേക്ക് ഒരു പൂരം കൂടി.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Local News

ഷെഡ്യൂള്‍ എച്ചില്‍ പെട്ട മരുന്നുകള്‍ കൊറിയര്‍ വഴി വരുത്തി വില്‍പ്പന നടത്തുന്ന യുവാവ് പിടിയില്‍

India

എനര്‍ജി ഡ്രിങ്ക് എന്ന പേരില്‍ സോഫ്റ്റ് ഡ്രിങ്ക്‌സ് വില്‍പന: പ്രമുഖ ബ്രാന്‍ഡുകള്‍ക്ക് എഫ്എസ്എസ്എഐ നോട്ടീസ്

India

സിന്ധു നദീജല കരാറിൽ പാകിസ്ഥാനെ വിമർശിച്ച് ഇന്ത്യ ; ആദ്യം തീവ്രവാദം പ്രോത്സാഹിപ്പിക്കുന്നത് നിർത്താൻ നിർദ്ദേശം

Kerala

പെരുമ്പാവൂരിന് മേലുള്ള ‘ലഹരി ക്യാപിറ്റല്‍’ എന്ന മേല്‍വിലാസം മാറ്റുമെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല

Kerala

ബോബി ചെമ്മണ്ണൂരിനെതിരായ ലൈംഗിക അധിക്ഷേപ കേസ് പിന്‍വലിക്കാം: ഹൈക്കോടതിയില്‍ സത്യവാങ്മൂലം നല്‍കി നടി

പുതിയ വാര്‍ത്തകള്‍

കശുവണ്ടി കോര്‍പ്പറേഷന്‍ അഴിമതി: അസാധാരണ പ്രോസിക്യൂഷന്‍ ഉത്തരവ് തിരുത്തും,ചന്ദ്രശേഖരനെ രക്ഷിക്കാന്‍ ചരടുവലികള്‍ ഉണ്ടെന്ന് വ്യക്തം

മാ ഇന്‍ടി ബംഗാരത്തില്‍ സാമന്ത (ഇടത്ത്) അരുന്ധതി എന്ന സിനിമയിലെ രംഗം (വലത്ത്)

വിവാഹജീവിതത്തിലെ തിരിച്ചടി, പിന്നീട് മറ്റൊരാളെ ജീവിതപങ്കാളിയാക്കി, തന്നെ എഴുതിത്തള്ളാന്‍ വരട്ടെയെന്ന് സാമന്ത; വന്‍ഹിറ്റടിച്ച ശേഷം ഇനി പ്രസവബ്രേക്കിന്

തൃണമൂലിനെ തകർത്തെറിഞ്ഞ വംഗനാട്ടിൽ ഡോ. ശ്യാമപ്രസാദ് മുഖർജിയുടെ 125 അടി ഉയരമുള്ള പ്രതിമ ഉയരും ; ശിലാസ്ഥാപനം നടത്താൻ അമിത് ഷാ

ഹലാലയുടെ മറവിൽ കൂട്ടബലാത്സംഗം ചെയ്യുന്നത് ഗുരുതരമായ കുറ്റകൃത്യം ; രക്ഷപ്പെടാൻ ശരിയ നിയമം മറയാക്കാൻ പറ്റില്ലെന്ന് ഹൈക്കോടതി

പുനലൂരില്‍ ബേക്കറിയില്‍ യുവാക്കള്‍ ഏറ്റുമുട്ടി

കൊല്ലത്ത് പുരോഹിതന്‍ പീഡന കേസില്‍ അറസ്റ്റില്‍

അമ്മ പ്രശ്നം തുറന്നപോരിലേക്ക്….അന്‍സിബ, ഉഷഹസീന, മാലാ പാര്‍വ്വതി എന്നിവര്‍ ശനിയാഴ്ച മാധ്യമങ്ങളെ കാണുന്നു

കോറോ ഹെല്‍ത്തിലെ കൂട്ട പിരിച്ചുവിടല്‍ മരവിപ്പിച്ചു, തൊഴില്‍ സെക്രട്ടറിയുടെ സാന്നിധ്യത്തില്‍ ചര്‍ച്ച നടത്തിയ ശേഷം തുടര്‍ തീരുമാനം

സജ്നയെ റസൂൽ പൂക്കുട്ടിക്ക് പോലും സംശയം, അയാളുടെ ഭാര്യ അറിയാതിരിക്കാൻ എന്നെ കരുവാക്കി : തന്റെ സ്വൈര്യ ജീവിതം നശിച്ചുവെന്നും ബിഗ് ബോസ് താരം ദിയ സന

രമേഷ് പിഷാരടി ആരുടെ ബിനാമിയാണ്? ശ്വേതാ മേനോനോട് രാജിവെയ്‌ക്കാന്‍ ആവശ്യപ്പെട്ട രമേഷ് പിഷാരടിയോട് രാജിവെയ്‌ക്കില്ലെന്ന് ശ്വേതാമേനോന്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.