Tuesday, August 4, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports

അസൂറികള്‍ മഞ്ഞക്കിളികള്‍ക്കൊപ്പം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 27, 2018, 03:03 am IST
in Sports

1982-ല്‍ അരങ്ങേറിയ 12-ാം ലോകകപ്പിന് ആതിഥേയത്വം വഹിച്ചത് സ്‌പെയിനാണ്. ഫൈനല്‍ റൗണ്ടില്‍ കളിച്ച ടീമുകളുടെ എണ്ണത്തില്‍ ഇത്തവണ വന്‍വര്‍ധനവുണ്ടായി. തൊട്ടുമുന്‍പത്തെ ലോകകപ്പുവരെ 16 ടീമുകളാണ് കിരീടത്തിനായി പോരാടിയതെങ്കില്‍ ഇത്തവണയത് 24 ആയി ഉയര്‍ന്നു. ആതിഥേയരായ സ്‌പെയിനും നിലവിലെ ചാമ്പ്യന്മാരായ അര്‍ജന്റീനയും നേരിട്ട് യോഗ്യത നേടി. ബാക്കി 22 ടീമുകള്‍ യോഗ്യതാ റൗണ്ട് താണ്ടിയെത്തി. 

 യൂറോപ്പില്‍ നിന്ന് പശ്ചിമ ജര്‍മ്മനി, ആസ്ട്രിയ, ബല്‍ജിയം, ഫ്രാന്‍സ്, സോവിയറ്റ് യൂണിയന്‍, ചെക്കോസ്ലോവാക്യ, ഹംഗറി, ഇംഗ്ലണ്ട്, യൂഗോസ്ലാവ്യ, ഇറ്റലി, സ്‌കോട്ട്‌ലന്റ്, വടക്കന്‍ അയര്‍ലന്റ്, പോളണ്ട് എന്നീ രാജ്യങ്ങള്‍ യോഗ്യത നേടി. ലാറ്റിനമേരിക്കയില്‍ നിന്ന് അര്‍ജന്റീനക്ക് പുറമെ ബ്രസീല്‍, പെറു, ചിലി എന്നിവരും കോണ്‍കാകാഫ് മേഖലയില്‍ നിന്ന്  ഹോണ്ടുറാസ്, എല്‍സാല്‍വദോര്‍ എന്നീ സംഘങ്ങളും ആഫ്രിക്കയില്‍ നിന്ന് അള്‍ജീരിയ, കാമറൂണ്‍ ടീമുകളും ഏഷ്യ-ഓഷ്യാനയില്‍ നിന്ന് കുവൈറ്റ്, ന്യൂസിലാന്റ് സംഘങ്ങളും ഫൈനല്‍ റൗണ്ടിലെത്തി. 

പതിനാല് നഗരങ്ങളിലെ 17 വേദികളിലായി ജൂണ്‍ 13 മുതല്‍ ജൂലൈ 11 വരെയാണ് ലോകകപ്പിന്റെ ഫൈനല്‍ റൗണ്ട്  നടന്നത്. 52 മത്സരങ്ങളില്‍ നിന്നായി നാല് ഹാട്രിക്കുള്‍പ്പെടെ 146 ഗോളുകളും പിറന്നു. ഹംഗറിയുടെ ലാസിയോ കിസ്സ്, പശ്ചിമ ജര്‍മ്മനിയുടെ കാള്‍ ഹെനിസ് റുമിനെഗെ, പോളണ്ടിന്റെ സിഗ്‌ന്യൂ ബൊണിക്ക്, ഇറ്റലിയുടെ പൗലോ റോസ്സി എന്നിവരാണ് ഹാട്രിക്ക് നേടിയത്. 

രണ്ട് ഘട്ടങ്ങളിലായിട്ടാണ് ഫൈനല്‍ റൗണ്ട് സംഘടിപ്പിക്കപ്പെട്ടത്.  24 ടീമുകളെ ആറ് ഗ്രൂപ്പുകളായി തിരിച്ച് ആദ്യ റൗണ്ട് നടന്നു. ഈ ഗ്രൂപ്പുകളിലെ ഒന്നും രണ്ടും സ്ഥാനക്കാരായി 12 ടീമുകള്‍ രണ്ടാം റൗണ്ടിലെത്തി. രണ്ടാം റൗണ്ടില്‍ 12 ടീമുകളെ നാല് ഗ്രൂപ്പുകളായി തിരിച്ചു. ഇതിലെ ഗ്രൂപ്പ് ജേതാക്കള്‍ സെമിയിലെത്തി. 

ആദ്യഘട്ട മത്സരങ്ങളില്‍ നിന്ന് വിജയം നേടി പോളണ്ട്, ഇറ്റലി, പശ്ചിമ ജര്‍മ്മനി, ആസ്ട്രിയ, ബല്‍ജിയം, അര്‍ജന്റീന, ഇംഗ്ലണ്ട്, ഫ്രാന്‍സ്, വടക്കന്‍ അയര്‍ലന്റ്, സ്‌പെയിന്‍, ബ്രസീല്‍, സോവിയറ്റ് യൂണിയന്‍ എന്നീ ടീമുകള്‍ രണ്ടാം റൗണ്ടിലെത്തി. അതേസമയം നിലവിലെ ചാമ്പ്യന്മാരായ അര്‍ജന്റീന ആദ്യ റൗണ്ടില്‍ പുറത്തായി.

രണ്ടാം റൗണ്ടില്‍ ഗ്രൂപ്പ് എയില്‍ സോവിയറ്റ് യൂണിയന്‍, പോളണ്ട്, ബല്‍ജിയം, ഗ്രൂപ്പ് ബിയില്‍ സ്‌പെയിന്‍, ഇംഗ്ലണ്ട്, പശ്ചിമ ജര്‍മ്മനി, ഗ്രൂപ്പ് സിയില്‍ അര്‍ജന്റീന, ബ്രസീല്‍, ഇറ്റലി, ഗ്രൂപ്പ് ഡിയില്‍ ഫ്രാന്‍സ്, ആസ്ട്രിയ, വടക്കന്‍ അയര്‍ലന്റ് എന്നീ ടീമുകള്‍ കളിച്ചു. ഈ ഗ്രൂപ്പുകളില്‍ നിന്ന് ചാമ്പ്യന്മാരായി പോളണ്ട്, പശ്ചിമ ജര്‍മ്മനി, ഇറ്റലി, ഫ്രാന്‍സ് എന്നീ ടീമുകള്‍ സെമിയിലെത്തി. ജൂലൈ എട്ടിന് നടന്ന സെമി ഫൈനലുകളില്‍ ഇറ്റലി 2-0ന് പോളണ്ടിനെയും പശ്ചിമ ജര്‍മ്മനി പെനാല്‍റ്റി ഷൂട്ടൗട്ടില്‍ 5-4ന് ഫ്രാന്‍സിനെയും കീഴടക്കി കലാശക്കളിക്ക് അര്‍ഹതനേടി. 

ജൂലൈ 10ന് നടന്ന ലൂസേഴ്‌സ് ഫൈനലില്‍ ഫ്രാന്‍സിനെ രണ്ടിനെതിരെ മൂന്ന് ഗോളുകള്‍ക്ക് പരാജയപ്പെടുത്തി പോളണ്ട് മൂന്നാം സ്ഥാനം നേടി. ജൂലൈ 11ന് മാഡ്രിഡിലെ സാന്റിയാഗോ ബെര്‍ണാബ്യൂവില്‍  നടന്ന ഫൈനലില്‍ പശ്ചിമ ജര്‍മ്മനിയെ കീഴടക്കി ഇറ്റാലിയന്‍ പട മൂന്നാം ലോകകപ്പില്‍ മുത്തമിട്ടു. ബ്രസീലിനു ശേഷം മൂന്നു തവണ ലോക കിരീടം നേടുന്ന ആദ്യ രാജ്യമെന്ന ബഹുമതിയും ഇറ്റലി സ്വന്തമാക്കി. രണ്ടാം ലോകകിരീടം നേടിയ 44 വര്‍ഷങ്ങള്‍ക്കുശേഷമായിരുന്നു അസൂറികള്‍ക്ക് മൂന്നാം ചാമ്പ്യന്‍ പട്ടം കൈവന്നത്. 

 പ്രാഥമിക റൗണ്ടില്‍ ഒരു മത്സരം പോലും ജയിക്കാതെയാണ് ഇറ്റലി രണ്ടാം റൗണ്ടിലെത്തിയത്. ആദ്യറൗണ്ടിലെ മൂന്നു മത്സരങ്ങളും സമനിലയില്‍ കലാശിച്ച് പോളണ്ടിന് പിന്നില്‍ രണ്ടാം സ്ഥാനക്കാരായാണ് രണ്ടാം റൗണ്ടിലെത്തിയത്. . 40-ാം വയസ്സിലും ഗോള്‍വലയം കാത്ത ഇറ്റാലിയന്‍ ക്യാപ്റ്റന്‍ ദിനോ സോഫ് ലോകകപ്പ് ഫൈനല്‍ കളിച്ച ഏറ്റവും പ്രായം കൂടിയ താരമെന്ന ബഹുമതിക്കും അര്‍ഹനായി. 

1978-ലെ ലോകകപ്പ് പോലെ ഏറ്റവും മികച്ച താരത്തിനുള്ള സ്വര്‍ണ്ണപ്പന്തും സ്വര്‍ണ്ണ പാദുകവും ഒരാള്‍ തന്നെ സ്വന്തമാക്കി. ചാമ്പ്യന്മാരുടെ പൗലോ റോസ്സിയാണ് ഈ രണ്ട് ബഹുമതിക്കും അര്‍ഹനായത്. ആറ് ഗോളുകളുമായാണ് പൗലോ റോസ്സി ടോപ് സ്‌കോററായത്. ബ്രസീലിന്റെ ഫാല്‍ക്കോ വെള്ളിപ്പന്തും പശ്ചിമ ജര്‍മ്മനിയുടെ കാള്‍ ഹെനിസ് റുമിനെഗെ മികച്ച താരത്തിനുള്ള വെങ്കലപ്പന്തും സ്വന്തമാക്കി. രണ്ടാമത്തെ ടോപ് സ്‌കോറര്‍ക്കുള്ള വെള്ളി പാദുകവും റുമിനെഗെക്ക്  (അഞ്ച് ഗോള്‍) തന്നെയായിരുന്നു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഭരണഘടനാ ശില്പികളെ അപഹരിക്കുന്ന ഭരണകൂട ധാർഷ്ട്യം: ഡോ. ചിത്രയുടെ സസ്പെൻഷൻ ഉയർത്തുന്നത് ഗൗരവതരമായ ചോദ്യങ്ങൾ

Kerala

ബിഎംഎസ് സംസ്ഥാന ജനറൽ സെക്രട്ടറി ജി.കെ അജിത്ത് അന്തരിച്ചു; സംസ്കാരം നാളെ

India

സംഘപ്രാര്‍ത്ഥന മുന്നോട്ടുവയ്‌ക്കുന്നത് ഗീതാദര്‍ശനം: സഹസര്‍കാര്യവാഹ് ഡോ. കൃഷ്ണഗോപാല്‍

India

തായ്‌ലൻഡിൽ നിന്ന് ന്യൂദൽഹിയിലെത്തിയ എയർ ഇന്ത്യ വിമാനം ആകാശച്ചുഴിയിൽ പെട്ടു; യാത്രക്കാർക്ക് പരിക്ക്

Kerala

ഒന്ന് കുറഞ്ഞ ശേഷം സംസ്ഥാനത്ത് വീണ്ടും അതിതീവ്ര മഴ മുന്നറിയിപ്പ്: 8 ജില്ലകളിൽ റെഡ് അലർട്ട്; കനത്ത മഴ തുടരും

പുതിയ വാര്‍ത്തകള്‍

മോഹൻലാലിൻറെ മാസ് ലുക്ക് ;തുടക്കം ട്രയിലർ എത്തി.

മകളെ ദുർഗാമന്ത്രം പഠിപ്പിച്ച് , സനാതന സംസ്കാരം പകർന്ന് നൽകി പ്രിയങ്ക ചോപ്ര

ലിവ്-ഇൻ പങ്കാളികൾക്കും ഇനി മുതൽ ഗാർഹിക പീഡന നിയമം ബാധകം: സുപ്രീം കോടതി ചരിത്രവിധി

തനിക്കെതിരെ കേസ് കൊടുത്തതിന്റെ വൈരാഗ്യം : അധ്യാപികയെ ക്ലാസ്‌റൂമിൽ നിന്ന് വലിച്ചിഴച്ച് 34 തവണ കുത്തി കൊലപ്പെടുത്തി

കാർത്തി – മോഹൻ രാജ ചിത്രവുമായി പ്രിൻസ് പിക്ചേഴ്സ്

ഉദയനിധി സ്റ്റാലിന്റെ അറസ്റ്റിനെ സ്വാ​ഗതം ചെയ്ത് ബിജെപി, തൃഷയ്‌ക്കെതിരെയുള്ള പരാമർശത്തിൽ ഉദയനിധി മാപ്പ് പറയണമെന്നും ബി.ജെ.പി

അധിക്ഷേപിച്ചവരോട് പോലും ക്ഷമിക്കുന്നതാണ് മോദിയുടെ സംസ്ക്കാരം ; ധർമ്മേന്ദ്ര പ്രധാൻ രാജി വച്ചത് ദേശീയ താൽപ്പര്യത്തിന് മുൻഗണന നൽകി

ബാബരി മസ്ജിദ് അന്വേഷണ കമ്മിഷൻ അധ്യക്ഷനായിരുന്ന ജസ്റ്റിസ് എം.എസ്. ലിബർഹാൻ അന്തരിച്ചു

ഉദയനിധി സ്റ്റാലിനെ അറസ്റ്റ് ചെയ്തത് 6 വകുപ്പുകൾ പ്രകാരം, പ്രതിഷേധവുമായി ഡിഎംകെ

വിഡ്ഢികളുടെ കൂട്ടം, എന്തും നേരിടാൻ തയാർ; അറസ്റ്റ് കാവേരി വിഷയത്തിൽ ജനശ്രദ്ധ തിരിക്കാൻ, കോടതികൾ തീരുമാനിക്കട്ടെയെന്നും ഉദയനിധി സ്റ്റാലിൻ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.