ഹൈദരാബാദ്: സിപിഎം ജനറല്‍ സെക്രട്ടറി സ്ഥാനത്ത് സീതാറാം യെച്ചൂരി തുടരും. പാര്‍ട്ടി കോണ്‍ഗ്രസിന്‍റെ അവസാന ദിവസമായ ഇന്ന് ചേര്‍ന്ന പുതിയ കേന്ദ്ര കമ്മിറ്റിയാണ് ജനറല്‍ സെക്രട്ടറിയുടെ കാര്യത്തില്‍ അന്തിമ തീരുമാനമെടുത്തത്. ഇത് രണ്ടാം തവണയാണ് യെച്ചൂരി പാര്‍ട്ടിയുടെ അമരക്കാരനാകുന്നത്.
















