Thursday, June 25, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Automobile

കളര്‍ഫുള്ളായി ഫാസിനോ

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 17, 2018, 09:18 pm IST
in Automobile

ആദ്യലുക്കില്‍ തന്നെ വാഹനപ്രേമികളുടെ മനം കവര്‍ന്ന വാഹനം. യമഹയുടെ ഫാസിനോയെ ഇങ്ങനെ വിശേഷിപ്പിക്കാം. ലുക്ക് തന്നെയാണ് മറ്റു സ്‌കൂട്ടറുകളില്‍ നിന്ന് ഫാസിനോയെ വ്യത്യസ്തമാക്കിയിരുന്നത്. പക്ഷേ, നിറത്തിന്റെ കാര്യത്തില്‍ ഫാസിനോ അല്‍പ്പം പിന്നിലായിരുന്നു. ഇപ്പോള്‍ ആ കുറവ് പരിഹരിച്ച് കൂടുതല്‍ കളര്‍ഫുള്ളായി എത്തിയിരിക്കുകയാണ് ഫാസിനോ. ഗ്ലാമറസ് ഗോള്‍ഡ്, ഡാപ്പര്‍ ബ്ലൂ, ബീമിങ് ബ്ലൂ, ഡാസ്ലിങ് ഗ്രേ, സിസ്ലിങ് സ്യാന്‍, സ്‌പോര്‍ട്‌ലൈറ്റ് വൈറ്റ്, സാസി സ്യാന്‍ നിറങ്ങളിലാണ് ഇപ്പോള്‍ ഫാസിനോയുടെ കുതിപ്പ്.

യുവാക്കളെ ആകര്‍ഷിക്കാനായി മുന്നിലും ബോഡിയുടെ വശങ്ങളിലുമെല്ലാം പുതിയ ഗ്രാഫിക്‌സ് ഉപയോഗിച്ചിട്ടുണ്ട്. ഇരുനിറങ്ങളിലുള്ള സീറ്റ് കവര്‍, ഉയര്‍ന്ന ഗ്രാബ് ബാര്‍ എന്നിവയുണ്ട്. ക്രോം പ്ലേറ്റിങ്ങോടെയുള്ള ഡൈനമിക് കര്‍വുകളമുണ്ട്. എയര്‍ കൂള്‍ഡ് 4 സ്‌ട്രോക്ക് സിംഗിള്‍സിലിണ്ടര്‍ എന്‍ജിനാണ് ഫാസിനോയ്‌ക്ക്. 113 സിസിയാണ് ശേഷി. ബ്ലൂ കോര്‍ ടെക്‌നോളജിയുടെ പിന്‍ബലമുണ്ട് ഇതിന്. 7500 ആര്‍പിഎമ്മില്‍ 7.1 പി എസ് കരുത്തും 5000 ആര്‍പിഎമ്മില്‍ 8.1 എന്‍ എം ടോര്‍ക്കുമേകും. 66 കിലോമീറ്ററാണ് മൈലേജ്. പുതുനിറങ്ങളിലുള്ള ഫാസിനോയ്‌ക്ക് 54,593 രൂപയാണ് എക്‌സ്‌ഷോറൂം വില. യുവാക്കളെ ലക്ഷ്യമിട്ടാണ് ഫാസിനോ പരിഷ്‌കരിച്ച പതിപ്പ് ഇറക്കിയിട്ടുള്ളത്.  

ഓടിയെത്തി കരുത്തന്‍ ഔഡി

പേര് തന്നെ ആഢംബരത്തിന്റെ പ്രതീകം. ഔഡി കാറിന് പണ്ടുമുതലേ ഈ പ്രൗഢിയുണ്ട്. ജര്‍മന്‍ ആഢംബര കാര്‍ നിര്‍മാതാവായ ഔഡി പുതിയ രണ്ടാം തലമുറ ഔഡി ആര്‍എസ് 5 കൂപ്പേ ഇന്ത്യന്‍ നിരത്തിലെത്തിച്ചു. മുന്‍ ഔഡികളേക്കാള്‍ വ്യത്യസ്തമായി കൂടുതല്‍ കരുത്തുമായി ഔഡി ഓടിയെത്തിയത്.

കൂടുതല്‍ സാങ്കേതിക മികവും 450 കുതിരശക്തി കരുത്തുമുള്ള അത്യാധുനിക 2.9 ടിഎഫ്എസ്‌ഐ ബൈടര്‍ബോ എഞ്ചിന്‍ യൂണിറ്റാണ് പ്രധാന പ്രത്യേകത. 600 എന്‍എം വരെ ടോര്‍ക്ക് ഉത്പാദിപ്പിക്കാന്‍ കഴിവുള്ളതാണ്  എഞ്ചിന്‍. പൂജ്യത്തില്‍ നിന്നും 100 കിലോമീറ്ററിലേക്ക് എത്താന്‍ വെറും 3.9 സെക്കന്റ് മതി. കാറിന്റെ പരമാവധി വേഗം മണിക്കൂറില്‍ 250 കിലോമീറ്ററാണ്. ആപ്പിള്‍ കാര്‍ പ്ലേയും ആന്‍ഡ്രോയ്ഡ് ഓട്ടോയും സഹിതം ഔഡി സ്മാര്‍ട്‌ഫോണ്‍ ഇന്റര്‍ഫേസും ഇതില്‍ സജ്ജീകരിച്ചിട്ടുണ്ട്. 

ഒരു സ്‌പോര്‍ട്‌സ് കാറിന്റെ പ്രവര്‍ത്തനക്ഷമതയോടെയുള്ള ആഡംബര കാര്‍ സ്വന്തമാക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ആര്‍എസ് 5 കൂപ്പേ അല്ലാതെ മറ്റൊന്നും തിരഞ്ഞെടുക്കാനില്ല. ഇന്ത്യയിലെ എല്ലാ ഔഡി ഡീലര്‍ഷിപ്പുകളിലും ലഭ്യമായ പുതിയ ഔഡി ആര്‍എസ് 5 കൂപ്പേ ലഭിക്കും. വില 1.10 കോടി രൂപ. ബെംഗളൂരുവില്‍ ഇന്ത്യന്‍ ക്രിക്കറ്റ് ടീം നായകന്‍ വിരാട്ട് കോഹ്ലിയാണ് പുതിയ ഔഡി ആര്‍എസ് 5 കൂപ്പേ വിപണിയില്‍ അവതരിപ്പിച്ചത്. 

ചരക്ക് നീക്കാന്‍ ടാറ്റയുടെ പുതിയ ഏയ്‌സ് ഗോള്‍ഡ്

ചരക്ക് നീക്കാന്‍ ഇനി ടാറ്റയുടെ പുതിയ ഏയ്‌സ് ഗോള്‍ഡ് നിരത്തിലുണ്ടാകും. സ്‌മോള്‍ കൊമേഴ്‌സ്യല്‍ വെഹിക്കിള്‍ (എസ്‌സിവി) രംഗത്ത് പുതു വിപ്‌ളവം സൃഷ്ടിക്കാനാണ് ടാറ്റാ മോട്ടോഴ്‌സ് പുതിയ ഏയ്‌സ് ഗോള്‍ഡ് വിപണിയിലിറക്കിയത്. ചരക്ക് വാഹനങ്ങളില്‍ ജനപ്രിയതയില്‍ ഏറെ മുന്നിലാണ്. കൂടുതല്‍ പെര്‍ഫോമന്‍സുമായി പുതിയ പതിപ്പിന്റെ വരവ്.

ഒട്ടേറെ ഗവേഷണം നടത്തിയാണ് മികച്ച ശേഷിയുള്ള പുതിയ ടാറ്റാ ഏയ്‌സ് ഗോള്‍ഡ് രൂപപ്പെടുത്തിയിരിക്കുന്നത്. 3.75 ലക്ഷം രൂപയ്‌ക്ക് ആര്‍ട്ടിക് വൈറ്റ് നിറത്തിലായിരിക്കും പുതിയ എസ്‌സിവി നിരത്തിലെത്തുക. 702 സിസി സിലിണ്ടര്‍ ഐഡിഐ എന്‍ജിനാണ് ഇവയ്‌ക്ക്.

ആകര്‍ഷകമായ രൂപം, സ്റ്റീയറിംഗ് വീല്‍, കൈകാര്യം ചെയ്യാനുള്ള ക്ഷമത, ഉപയോഗപ്രദമായ ഡാഷ്‌ബോര്‍ഡ് എന്നിവയ്‌ക്കു പുറമെ സുരക്ഷിതമായ ഡ്രൈവിംഗും കുറഞ്ഞ കൈകാര്യചെലവും ആകര്‍ഷകമായ വിലയുമാണ് പുതിയ ടാറ്റാ ഏയ്‌സ് ഗോള്‍ഡിന്റെ പ്രത്യേകത. പുതിയ സംരംഭങ്ങള്‍ക്കും തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്നതിനും ഇത് വഴിയൊരുക്കും.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

അബ്ദുള്ള താലിബിന്റെ നുണ കയ്യോടെ പിടിച്ച് നീറ്റ് പരീക്ഷ നടത്തുന്ന എന്‍ടിഎ, നാഗ്പൂര്‍ പരീക്ഷാകേന്ദ്രം ചോദിച്ചതിന് അബുദാബി കിട്ടിയെന്ന വാദം കള്ളം

India

ഉപരാഷ്‌ട്രപതിയുമായി കൂടിക്കാഴ്ച നടത്തി എബിവിപി പ്രതിനിധി സംഘം ; യുവജന ശാക്തീകരണം, രാഷ്‌ട്രനിർമ്മാണം തുടങ്ങി നിരവധി ചർച്ചകൾ നടന്നു

India

പാക് അധീന കശ്മീരില്‍ ചോരപ്പുഴ ഒഴുകുന്നു, പാക് പട്ടാളത്തെ ഭയക്കാതെ തെരുവിലിറങ്ങി സ്ത്രീകളും കുട്ടികളും, പാക് പട്ടാളത്തിന് ഉറക്കമില്ലാരാത്രികള്‍

Kerala

ഒരു പെണ്ണ് പിടിയന്‍ കാരണം എംഎല്‍എ ആയ ആള്‍, രമേഷ് പിഷാരടി വന്നതുകൊണ്ട് അമ്മയ് എന്തെങ്കിലും മാറ്റം വരുമെന്ന് തോന്നുന്നില്ലെന്ന് ശാന്തിവിള ദിനേശ്

India

എയ്‌റോസ്‌പേസിനായി കർണാടക സർക്കാർ അനുവദിച്ച 100 കോടിയുടെ ഭൂമി ലഭിച്ചത് ഖാർഗെ കുടുംബത്തിന് : സ്വന്തമാക്കിയത് സിദ്ധാർത്ഥ് വിഹാർ ട്രസ്റ്റ് വഴി

പുതിയ വാര്‍ത്തകള്‍

കാടുകളിൽ നിന്ന് വിചിത്രമായ ശബ്ദങ്ങൾ ; ഈ സ്ഥലത്ത് ദിനോസറുകൾ ഇപ്പോഴും ജീവിച്ചിരിപ്പുണ്ട്!

നെയ്‌മര്‍ ബ്രസീലിന് വേണ്ടി ഇറങ്ങുന്നു, സ്കോട്ട് ലാന്‍റിന്റെ അന്തകനാകുമോ?

തമിഴ്നാടിനെ മറ്റൊരു രാജ്യമായി വിശേഷിപ്പിച്ച് യുഎസ് അംബാസഡർ സെർജിയോ ഗോർ ; തിരുത്താതെ വിജയ് : ഇന്ത്യയ്‌ക്കെതിരെ ഡീപ് സ്റ്റേറ്റ് അജണ്ട ഒരുങ്ങുന്നോ ?

അവസാന നിമിഷത്തെ യാത്രക്കാർക്കായി കറന്റ് ബുക്കിംഗ് സംവിധാനം; വന്ദേഭാരതിന്റെ പോക്കറ്റ് നിറയ്‌ക്കുന്ന റെയില്‍വേയുടെ പരിഷ്കാരം ഹിറ്റ്

തലക്കറിയും കള്ളും കഴിച്ച് മരണം: ഏഴ് കള്ള്ഷാപ്പുകളുടെ ലൈസന്‍സ് സസ്പെന്‍ഡ് ചെയ്തു.

ഷിംല കരാര്‍ ഇന്ത്യയെ വില്‍ക്കലാണ് എന്ന് ഇന്ദിരാഗാന്ധിയുടെ മുഖത്ത് നോക്കി പറഞ്ഞ മനേക്ഷാ….1971ലെ യുദ്ധം ജയിപ്പിച്ച മനേക്ഷായ്‌ക്ക് പിന്നീട് അവഗണന

ഇന്ത്യയെയും ഇന്ത്യക്കാരെയും മോശമായി ചിത്രീകരിക്കാൻ ശ്രമിച്ചു ; ബംഗ്ലാദേശിയെ കൊണ്ട് മാപ്പ് പറയിച്ച് ഇന്ത്യൻ യുവതികൾ

അറിയിച്ചു; അത്രമാത്രം, ഇറാനെതിരായ ആക്രമണത്തിന് ട്രംപിന്റെ അനുവാദമൊന്നും തേടിയിട്ടില്ലെന്ന് നെതന്യാഹു

യുദ്ധം മതിയാക്കണമെന്ന് യുഎസ് കോണ്‍ഗ്രസ്, പ്രമേയം അംഗീകരിച്ചത് അനവസരത്തിലെന്ന് ട്രംപ്

മോദി സര്‍ക്കാര‍് സൈനികരെ നെഞ്ചേറ്റു, അതാണ് വണ്‍ റാങ്ക് വണ്‍ പെന്‍ഷന്‍….കോണ്‍ഗ്രസ് സര്‍ക്കാര്‍ 1971ലെ യുദ്ധം ജയിപ്പിച്ച മനേക് ഷായെ വരെ തഴഞ്ഞു ..

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.