Saturday, October 17, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →
Home
Vicharam
Editorial

ജനങ്ങളുടെ ആരോഗ്യം വച്ചു കളിക്കല്ലേ

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Apr 17, 2018, 03:45 am IST
inEditorial

ചൂതുകളിയാണ് ഇന്നു കേരളത്തില്‍. മനുഷ്യന്റെ ആരോഗ്യം വച്ചുള്ള ചൂതുകളി. പകിടയുരുട്ടാന്‍ ഒരു വശത്തു സര്‍ക്കാരും ആരോഗ്യ മന്ത്രി കെ.കെ. ശൈലജയും. മറുവശത്തു സര്‍ക്കാര്‍ ഡോക്ടര്‍മാര്‍. പൊതുജനം ഇവിടെ പണയ വസ്തു മാത്രം. വയനാട്ടില്‍ ചികില്‍സ കിട്ടാതെ മരിച്ച ഒരു വനവാസി ആദ്യ രക്തസാക്ഷിയായിക്കഴിഞ്ഞു. പകര്‍ച്ച വ്യാധികളും പകര്‍ച്ചപ്പനിയും വിതറിയ ദുരിതത്തിന്റെ ഓര്‍മ മങ്ങും മുന്‍പാണ് ഉത്തരവാദിത്തം മറന്ന് വാശിയോടെ ഇരുപക്ഷവും പോരടിക്കുന്നത്. 

സര്‍ക്കാര്‍ ഡോക്ടര്‍മാരുടെ പണിമുടക്ക് തുടങ്ങിയിട്ടു ദിവസം നാലായി. ഇരുപക്ഷത്തും അയവില്ല. സമരം നിര്‍ത്തി ഡ്യൂട്ടിക്ക് എത്തിയാല്‍ മാത്രം ചര്‍ച്ചയാവാമെന്നു സര്‍ക്കാര്‍. ആവശ്യങ്ങള്‍ക്കു പരിഹാരമായാല്‍ സമരം നിര്‍ത്താമെന്നു ഡോക്ടര്‍മാര്‍. ഇരുഭാഗവും സംസാരിക്കുന്നതു രോഗികളുടെ പക്ഷത്തു നിന്നു തന്നെയാണുതാനും. സമരം ധൃതിപിടിച്ചുള്ള പരിഷ്‌കാരത്തിനെതിരെയാണെന്നും ഈ നിലയിലായാല്‍ രോഗികളെ പരിചരിക്കാന്‍ സമയം വേണ്ടത്ര കിട്ടാതെ വരുമെന്നും ഡോക്ടര്‍മാര്‍ പറയുമ്പോള്‍ പുതിയ സംവിധാനം ജനനന്മയ്‌ക്കാണെന്നും ഡോക്ടര്‍മാര്‍ക്കു പണിയെടുക്കാന്‍ മടിയായതാണു സമരത്തിനു കാരണമെന്നും സര്‍ക്കാര്‍ വിശദീകരിക്കുന്നു. ഇതിനിടയില്‍ നിസ്സഹാരായ രോഗികള്‍ അനുഭവിക്കുന്ന ദുരിതം ഏതുകണക്കില്‍ പെടുത്തും?

പ്രാഥമികാരോഗ്യ കേന്ദങ്ങളെ കുടുംബാരോഗ്യ കേന്ദങ്ങളാക്കുന്ന ആര്‍ദ്രം പദ്ധതിയുടെ വരവോടെയാണു പ്രശ്‌നങ്ങളുടെ തുടക്കം. ആവശ്യത്തിനു ഡോക്ടര്‍മാരെ നിയമിക്കാതെയാണു പദ്ധതി തുടങ്ങിയതെന്നു ഡോക്ടര്‍മാര്‍ ആരോപിച്ചു. ഓരോ കേന്ദ്രത്തിലുമുള്ള മൂന്നു ഡോക്ടര്‍മാര്‍ക്കു നാലര മണിക്കൂറാണ് ഒപി സമയം. രാവിലെ ഒന്‍പതു മുതല്‍ 1.30 വരെയും 1.30 മുതല്‍ ആറു വരെയും. സഹായത്തിനു ഫാര്‍മസിസ്റ്റും സ്റ്റാഫ് നഴ്‌സുമാരും ഉണ്ടാവും. ഈ നാലര മണിക്കൂര്‍ ഒപി ജോലി ചെയ്യാന്‍ ഡോക്ടര്‍മാര്‍ തയ്യാറാകാത്തതാണു പ്രശ്‌നമെന്നാണു സര്‍ക്കാരിന്റെ വിശദീകരണം. എന്നാല്‍ ഒപി സമയത്തെ കുറിച്ചല്ല പരാതിയെന്നാണു ഡോക്ടര്‍മാരുടെ വിശദീകരണം. അഞ്ചു ഡോക്ടര്‍മാരെങ്കിലും ഉണ്ടെങ്കിലേ സര്‍ക്കാര്‍ നിര്‍ദേശിക്കും പോലെ ഡ്യൂട്ടി ചെയ്യാന്‍ കഴിയൂ എന്നാണ് അവരുടെ നിലപാട്. ഫീല്‍ഡ് ഡ്യൂട്ടിയുടെ ചുമതലകൂടി ഡോക്ടര്‍ക്കാണ്. പ്രതിരോധ കുത്തിവയ്‌പ്പു പോലുള്ള കാര്യങ്ങളില്‍ വീഴ്ചവരുന്നതു വലിയ ദുരന്തത്തിനു കാരണമാകുമെന്നും അവര്‍ പറയുന്നു. ഫാര്‍മസിസ്റ്റിനും ശുചീകരണ ജോലിക്കാര്‍ക്കും ജോലി സമയം നാലു മണിവരെയാണെന്നിരിക്കെ ഇവരുടെ സഹായമില്ലാതെ ഡോക്ടര്‍മാര്‍ എങ്ങനെ ആറുവരെ ജോലിചെയ്യും എന്നും അവര്‍ ചോദിക്കുന്നു. 

വേണ്ടത്ര സജ്ജീകരണങ്ങള്‍ പൂര്‍ത്തിയാക്കാതെയാണു പദ്ധതി തുടങ്ങിയതെന്നാണ്  കേരള ഗവണ്‍മെന്റ് മെഡിക്കല്‍ ഓഫീസേഴ്‌സ് അസ്സോസിയേഷന്റെ(കെജിഎംഒഎ) പരാതി. എന്നാല്‍, പദ്ധതി വഴി ഡോക്ടര്‍മാരുടെ ജോലി ഭാരം കുറയുകയേയുള്ളു എന്നു സര്‍ക്കാര്‍ വിശദീകരിക്കുന്നു. ഒരു ഡോക്ടര്‍ മാത്രമുണ്ടായിരുന്നിടത്താണു മൂന്നു ഡോക്ടര്‍മാരുടെ സേവനം ലഭ്യമാക്കിയതെന്നാണു വിശദീകരണം. സഹായത്തിനു നാലു സ്റ്റാഫ് നഴ്‌സുമാരും ഫാര്‍മസിസ്റ്റും ലാബ് ടെക്‌നീഷ്യനുമുണ്ട്. ചികില്‍സ, പ്രതിരോധ കുത്തിവയ്‌പ്, ഫീല്‍ഡ് ഡ്യൂട്ടി എന്നിവ ഒരു ഡോക്ടര്‍ തന്നെ ചെയ്തിരുന്ന സ്ഥാനത്താണ് ഇതെന്നു ആരോഗ്യ മന്ത്രി കെ. കെ ശൈലജ പറഞ്ഞു. സംസ്ഥാനത്തെ 170 പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങളാണു കുടുംബാരോഗ്യ കേന്ദ്രങ്ങളായി പ്രഖ്യാപിച്ചത്. ഇതില്‍ 62 എണ്ണം പ്രവര്‍ത്തനം തുടങ്ങി. പാലക്കാട് ജില്ലയിലെ കുമരംപുത്തൂരിലെ കുടുംബാരോഗ്യ കേന്ദ്രത്തിലെ ഒരു ഡോക്ടര്‍ക്കെതിരെ നടപടിയെടുത്തതാണു വ്യാഴാഴ്ച രാത്രി സമരം തുടങ്ങാന്‍ പെട്ടെന്നു കാരണമായത്. ഈ ഡോക്ടര്‍ സര്‍ക്കാരിന്റെ പദ്ധതി തകര്‍ക്കാനുള്ള പ്രവര്‍ത്തി നടത്തിയതിനാലാണു നടപടി വേണ്ടിവന്നതെന്നാണ് ശൈലജയുടെ വിശദീകരണം. കെജിഎംഒഎ ഭാരവാഹികളെ സ്ഥലംമാറ്റിയെന്ന ആരോപണം ശരിയല്ലെന്നും മന്ത്രി പറഞ്ഞു. കെജിഎംഒഎ പ്രസിഡന്റ് ഡോ. എ. റൗഫിനേയും ജനറല്‍ സെക്രട്ടറി ഡോ. വി. ജിതേഷിനേയും സ്ഥലംമാറ്റിയെന്നു വാര്‍ത്ത പരന്നിരുന്നു. 

നോട്ടീസ് നല്‍കിയല്ല സമരം തുടങ്ങിയതെന്നും സമരം തുടര്‍ന്നാല്‍ ശക്തമായ നടപടിയുണ്ടാകുമെന്നും സര്‍ക്കാര്‍ മുന്നറിയിപ്പു നല്‍കുമ്പോള്‍ സമരം ശക്തമാക്കുമെന്ന നിലപാടിലാണു ഡോക്ടര്‍മാര്‍. നടപടിയുണ്ടായാല്‍ കൂട്ടരാജിയുണ്ടാകുമെന്നും നാളെ മുതല്‍ കിടത്തി ചികില്‍സയും ഒഴിവാക്കുമെന്നും മുന്നറിയിപ്പുണ്ട്. സമവായത്തിന് ഐഎംഎയും രംഗത്തിറങ്ങിയിട്ടുണ്ട്. പ്രൊബേഷനിലുള്ള ഡോക്ടര്‍മാര്‍ സമരത്തില്‍ പങ്കെടുത്താല്‍ പിരിച്ചുവിടുമെന്നു മാന്ത്രി ശൈലജ പറഞ്ഞു. ഇവര്‍ ഏതാണ്ടു പകുതിയോളം വരും. 4345 സര്‍ക്കാര്‍ ഡോക്ടര്‍മാരില്‍ 2000 പേര്‍ പ്രൊബേഷന്‍ പൂര്‍ത്തിയാക്കാത്തവരാണ്. ഇത്രയും ഡോക്ടര്‍മാരുടെ അഭാവം സംസ്ഥാനത്തെ ചികില്‍സാ സംവിധാനത്തെ കാര്യമായി ബാധിക്കുമെന്നു തീര്‍ച്ച. ഇന്നലെയും ആയിരക്കണക്കിനു രോഗികള്‍ ചികില്‍സ കിട്ടാതെ വലഞ്ഞു. ഗ്രാമീണ മേഖലയെയാണു സമരം കാര്യമായി ബാധിച്ചത്. പ്രാഥമികാരോഗ്യ മേഖലയും കമ്യൂണിറ്റി മെഡിസിന്‍ മേഖലയും മിക്കവാറും പൂര്‍ണമായി നിലച്ചു. ജനറല്‍ ആശുപത്രികളില്‍ ചില ഡോക്ടര്‍മാര്‍ ഒപ്പിടാതെ ഹാജരായി പ്രവര്‍ത്തിക്കുന്നതിനാല്‍ നഗര മേഖലകളില്‍ കാര്യങ്ങള്‍ താരതമ്യേന ഭേദമാണെന്നു മാത്രം. ഈ ചൂതുകളി ഇനി എത്രനാള്‍ നീളും. അതിനിനി എത്രപേരുടെ ദുരിതത്തിന്റെ പണയം വേണ്ടിവരുമോ ആവോ.  

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

മുംബൈയിൽ സിജെപി നടത്തിയ പ്രതിഷേധം പരാജയപ്പെട്ടു : 50 പേർ പോലും ഒരുമിച്ച് എത്തിയില്ല , നാണം കെട്ട് പാറ്റകൾ

India

ഇന്ത്യയ്‌ക്ക് ബംഗ്ലാദേശിൽ നിന്ന് പ്രചോദനം വേണ്ട , ഇതിനായി ശ്രമിക്കുന്നവർക്ക് ബുൾഡോസർ വിധി നേരിടേണ്ടിവരും : നേഹ ബോറയ്‌ക്ക് കനത്ത മറുപടി നൽകി ബാഗേശ്വർ ബാബ

India

ഇന്ത്യയ്‌ക്ക് ഒരിക്കലും നേപ്പാളോ ബംഗ്ലാദേശോ ആകാൻ കഴിയില്ല : യോഗിയുടെ സർക്കാരിന് നൂറ് ശതമാനം മാർക്കിട്ട് മൗലാന റാസ്വിയും 

India

എല്‍ കെ അദ്വാനിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു, ആരോഗ്യനില തൃപ്തികരം

Cricket

ഒന്നാം ടി20യില്‍ സിംബാബ് വെയ്‌ക്കെതിരെ ഇന്ത്യന്‍ വനിതകള്‍ക്ക് 4 വിക്കറ്റ് ജയം

ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →

പുതിയ വാര്‍ത്തകള്‍

വിമാന ടിക്കറ്റ് നിരക്കുകള്‍ നിയന്ത്രിക്കുന്നതിനുള്ള ചട്ടങ്ങള്‍ രണ്ടാഴ്ചയ്‌ക്കുള്ളില്‍

കിഫ്ബിയില്‍ 30,000 കോടി രൂപ ഉണ്ടെന്ന തോമസ് ഐസക്കിന്റെ വാദം തള്ളി മുഖ്യമന്ത്രി വി ഡി സതീശന്‍, അക്കൗണ്ടില്‍ ഉളളത് 6,521 കോടി രൂപ

‘നമ്മള്‍ എന്തിനാണ് ഇങ്ങനെ പ്രവര്‍ത്തിക്കുന്നത്?’ നേഹ ബോറയെ ശ്രദ്ധാകേന്ദ്രമാക്കുന്നതില്‍ രാഹുലിനെതിരെ എന്‍എസ്യുവില്‍ അമര്‍ഷം

പന്തീരാങ്കാവ് ടോള്‍ പ്ലാസയില്‍ ക്യുആര്‍ കോഡ് വഴി പണം തട്ടിപ്പ്: ഒരാള്‍ അറസ്റ്റില്‍

മന്ത്രി കെ മുരളീധരനെതിരെ അപകീര്‍ത്തികരമായ പരാമര്‍ശങ്ങള്‍ അടങ്ങിയ പോസ്റ്റ് : പിഎസ്സിയിലെ താത്കാലിക ജീവനക്കാരനെ പിരിച്ചുവിടാന്‍ നിര്‍ദ്ദേശം

ആര്‍ത്തവ ആരോഗ്യം ഉറപ്പാക്കുന്നതിനുള്ള നിര്‍ദ്ദേശങ്ങള്‍ നടപ്പാക്കിയോ? ഒന്നും മിണ്ടാതെ സംസ്ഥാനങ്ങള്‍

മാനവീയം വീഥിയില്‍ ഗ്യാനേഷ് കുമാറിനെതിരെ പ്രതിഷേധം: പൊലീസിനോട് വിശദീകരണം തേടുമെന്ന് മേയര്‍ വി വി രാജേഷ്

ദല്‍ഹി കലാപത്തിന് പ്രേരണ: ആം ആദ്മി പാര്‍ട്ടി മുന്‍ കൗണ്‍സിലര്‍ താഹിര്‍ ഹുസൈന് രണ്ട് വര്‍ഷം തടവ്

നെടുമ്പാശേരി മിനി കൂപ്പര്‍ വാഹനാപകടം: പ്രതികളുടെ ജാമ്യ അപേക്ഷയില്‍ വിധി ശനിയാഴ്ച

എസിപി വിവേക് ഭഗത്തിനെതിരെ ജാതീയ അധിക്‌ഷേപം: മാധ്യമപ്രവര്‍ത്തകയ്‌ക്കെതിരായ കേസിന് സ്റ്റേ ഇല്ല

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.