തിരുവനന്തപുരം: സംസ്ഥാനത്തെ എല്ലാ സ്റ്റേഷന്‍ ലോക്കപ്പുകളില്‍ സിസിടിവി ക്യാമറകള്‍ സ്ഥാപിക്കാന്‍ നിര്‍ദേശം. രണ്ടു ദിവസത്തിനുള്ളില്‍ 471 ലോക്കപ്പുകളില്‍ സിസിടിവി ക്യാമറകള്‍ സ്ഥാപിക്കാനാണ് ഡിജിപി ലോക്‌നാഥ് ബെഹ്‌റ നിര്‍ദേശം നല്‍കിയത്.
വാരാപ്പുഴ സ്വദേശി ശ്രീജിത്തിന്റെ കസ്റ്റഡി മരണം വിവാദമായ സാഹചര്യത്തിലാണ് ക്യാമറകള്‍ സ്ഥാപിക്കാനുള്ള കര്‍ശന ഉത്തരവ് പുറപ്പെടുവിക്കാന്‍ കാരണമായത്.
















