Sunday, October 18, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →
Home
Sports
Football

ഒയര്‍സബാലിന് ഇരട്ടഗോള്‍: ഓസ്ട്രിയയെ പരാജയപ്പെടുത്തി സ്‌പെയിന്‍ പ്രീക്വാര്‍ട്ടറില്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 4, 2026, 08:17 am IST
inFootball

ലോസ് ആഞ്ചലസ്: ഓസ്ട്രിയയെ കാഴ്ചക്കാരാക്കി ചെമ്പട മൈതാനത്ത് നിറഞ്ഞാടിയ മത്സരത്തില്‍ മറുപടിയില്ലാത്ത മൂന്ന് ഗോളുകളുടെ വിജയം സ്വന്തമാക്കി സ്‌പെയിന്‍ ലോകകപ്പിന്റെ പ്രീ ക്വാര്‍ട്ടറില്‍. സ്‌പെയിനിനായി 36, 89 മിനിറ്റുകളില്‍ മികേല്‍ ഒയര്‍സബാല്‍ ഇരട്ടഗോള്‍ നേടി. 66-ാം മിനിറ്റില്‍ പെഡ്രോ പൊറോസയും ചെമ്പടയ്‌ക്കായി ലക്ഷ്യം കണ്ടു. ആസ്ട്രിയ ഗോളിയുടെ മിന്നുന്ന പ്രകടനമാണ് വന്‍ തോല്‍വിയില്‍ നിന്ന് അവരെ രക്ഷിച്ചത്.

മത്സരത്തില്‍ സ്‌പെയിനിന്റെ സമ്പൂര്‍ണ ആധിപത്യമായിരുന്നു. 10 ഓണ്‍ ടാര്‍ഗറ്റ് അടക്കം 23 തവണയാണ് സ്‌പെയിന്‍ ഷോട്ടുകള്‍ പായിച്ചത്. അതേസമയം ഒറ്റ ഓണ്‍ ടാര്‍ഗറ്റ് ഷോട്ടുകള്‍ പോലും ആസ്ട്രിയക്ക് ഉതിര്‍ക്കാനായില്ല.

മത്സരത്തിന്റെ ആദ്യ പകുതിയില്‍ സ്‌പെയിനിന്റെ സമ്പൂര്‍ണ ആധിപത്യമായിരുന്നു. സ്‌പെയിന്‍ 11 ഷോട്ടുകള്‍ പായിച്ചപ്പോള്‍, രണ്ടെണ്ണം മാത്രമായിരുന്നു ഓസ്ട്രിയയുടെ മറുപടി. സ്പാനിഷ് താരം ലമീന്‍ യമാലിന്റെ മുന്നേറ്റത്തോടെയാണ് കളി തുടങ്ങിയത്. ബോക്‌സിനു പുറത്തുനിന്നും പന്തു ലഭിച്ച യമാല്‍ തകര്‍പ്പനൊരു ഷോട്ടിനു ശ്രമിച്ചെങ്കിലും ഓസ്ട്രിയ ഗോള്‍ കീപ്പര്‍ തടഞ്ഞിട്ടു. പിന്നാലെ സ്പാനിഷ് താരങ്ങളായ ഡാനി ഓല്‍മോയുടെയും ലപോര്‍ട്ടയുടെയും ശ്രമങ്ങളും ലക്ഷ്യത്തിലെത്താതെ പോയി. ഇടയ്‌ക്ക് ആസ്ട്രിയയും ചില മുന്നേറ്റങ്ങള്‍ നടത്തിയെങ്കിലും സ്പാനിഷ് പ്രതിരോധം തകര്‍ക്കാനായില്ല. അതേസമയം സ്‌പെയിനിന്റെ ഉജ്ജ്വല മുന്നേറ്റങ്ങള്‍ കാരണം ഏത് സമയത്തും എതിര്‍ വല കുലുങ്ങുമെന്ന നിലയിലായിരുന്നു ഹൈഡ്രേഷന്‍ ബ്രേക്കിനു മുന്‍പ് സ്പാനിഷ് ബോക്‌സിലേക്ക് ഒന്നിലേറെ നീക്കങ്ങള്‍ നടത്താന്‍ സാധിച്ചു. 29-ാം മിനിറ്റില്‍ സ്‌പെയിനു വേണ്ടി മാര്‍ക് കുകുറെല വല കുലുക്കിയെങ്കിലും ഗോള്‍ അനുവദിച്ചില്ല. സ്പാനിഷ് താരത്തിന്റെ ഫൗളില്‍ ഓസ്ട്രിയന്‍ ഗോളി അലക്‌സാണ്ടര്‍ ഷ്‌ലാഗര്‍ വീണതോടെയാണ് റഫറി ഗോള്‍ നിഷേധിച്ചത്. തൊട്ടുപിന്നാലെ ബോക്‌സിനകത്തുനിന്നു പന്തു ലഭിച്ച ഒയര്‍സബാല്‍ തകര്‍പ്പനൊരു ഷോട്ടിനു ശ്രമിച്ചെങ്കിലും അലക്‌സാണ്ടര്‍ ഷ്‌ലാഗര്‍ തട്ടിമാറ്റി. 36-ാം മിനിറ്റില്‍ സ്‌പെയിന്‍ മുന്നിലെത്തി. ഓസ്ട്രിയ ബോക്‌സിന്റെ ഇടതു മൂലയില്‍നിന്ന് മാര്‍ക് കുകുറെല നല്‍കിയ ക്രോസാണ് ഗോളിലെത്തിയത്. കുകുറെലയുടെ ക്രോസ് എത്തിയത് ഒയര്‍സബാലിന്റെ കാലുകളില്‍. പന്ത് കിട്ടിയ താരം അനായാസം വല കുലുക്കി. ഈ ലോകകപ്പില്‍ താരത്തിന്റെ മൂന്നാം ഗോളാണിത്. പിന്നീട് 38-ാം മിനിറ്റില്‍ ബോക്‌സിനു പുറത്തുനിന്നു ലമീന്‍ യമാല്‍ തൊടുത്ത ഷോട്ട് ആസ്ട്രിയന്‍ ഗോളില ഷ്‌ലാഗര്‍ പിടിച്ചെടുത്തു. പിന്നാലെ അയ്‌മെറിക് ലപോര്‍ട്ടെയും ഒയര്‍സബാലും മികച്ച മുന്നേറ്റങ്ങള്‍ നടത്തിയെങ്കിലും ലക്ഷ്യം പിഴച്ചു. ആദ്യപകുതിയുടെ ഇന്‍ജറി ടൈമില്‍ ആസ്ട്രിയയുടെ സ്റ്റെഫാന്‍ പോഷിന്റെ ഫൗളില്‍ സ്‌പെയിന് അനുകൂലമായി ഫ്രീകിക്ക്. അലക്‌സ് ബെനയുടെ കിക്ക് ക്രോസ് ബാറില്‍ തട്ടിത്തെറിച്ചു. റീബൗണ്ടില്‍ ബോക്‌സില്‍നിന്ന് ലമീന്‍ യമാല്‍ തകര്‍പ്പനൊരു ഷോട്ടിനു ശ്രമിച്ചെങ്കിലും ആസ്ട്രിയന്‍ ഗോളി വീണ്ടും രക്ഷകനായി. ഇതോടെ ആദ്യ പകുതിയില്‍ സ്‌പെയിന്‍ 1-0ന് മുന്നില്‍.

രണ്ടാം പകുതിയിലും സ്‌പെയിന്‍ ആധിപത്യമായിരുന്നു. 49-ാം മിനിറ്റില്‍ പെനാല്‍റ്റി ഏരിയയുടെ വക്കില്‍നിന്ന് സ്പാനിഷ് താരം ഒയര്‍സബാല്‍ എടുത്ത ഷോട്ട് ആസ്ട്രിയന്‍ ഗോളി ഷ്‌ലാഗര്‍ അനായാസം കയ്യിലൊതുക്കി. 66-ാം മിനിറ്റില്‍ സ്‌പെയിന്‍ ലീഡുയര്‍ത്തി. ഇടതു വിങ്ങില്‍നിന്ന് അലക്‌സ് ബെന നല്‍കിയ ക്രോസില്‍ തല വച്ചാണ് പെദ്രോ പൊറോ സ്പാനിഷ് ജഴ്‌സിയിലെ ആദ്യ ഗോള്‍ നേടിയത്. 71-ാം മിനിറ്റില്‍ അലക്‌സ് ബെനയെ പിന്‍വലിച്ച സ്‌പെയിന്‍ ഫെറാന്‍ ടോറസിനെ കളത്തിലിറക്കി. ഒടുവില്‍ നിശ്ചിത സമയം അവസാനിക്കാന്‍ ഒരു മിനിറ്റു മാത്രം ബാക്കിയുള്ളപ്പോള്‍ സ്‌പെയിന്‍ ഗോള്‍ പട്ടിക പൂര്‍ത്തിയാക്കി. മാര്‍ക് കുകുറെലയുടെ അളന്നു മുറിച്ച ക്രോസ് ഒയര്‍സബാല്‍ വലയിലേക്ക് തിരിച്ചുവിട്ടു. ഇതോടെ 3-0ന്റെ ആധികാരികവിജയവുമായി സ്പാനിഷ് ചെമ്പട പ്രീ ക്വാര്‍ട്ടറില്‍.

Tags: FIFA Worldcup 2026pre-quarterfinalsOyarzabalMikel OyarzabalSpain defeats Austria
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

അലക്‌സാണ്ടര്‍ സ്വരേവും കോക്കോ ഗൗഫും
Sports

യുഎസ് ഓപ്പണ്‍: ആധികാരിക ജയത്തോടെ ഗൗഫും സ്വരേവും പ്രീക്വാര്‍ട്ടറില്‍

Kerala

ലോകകപ്പ് ഫൈനല്‍ ഇനി അടിച്ചുപൊളിക്കാം; നാളെ സംസ്ഥാനത്തെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി

Football

ഫിഫ ലോകകപ്പ് 2026: ടിക്കറ്റെടുക്കാനുണ്ടേ….

ഇംഗ്ലണ്ട് കോച്ച് തോമസ് ടുകേല്‍ (ഇടത്ത്)
Football

“ഇന്ന് രാത്രി കളിച്ചതുപോലെയാണ് മെസി ഫൈനലിലും കളിക്കുന്നതെങ്കിൽ ലോകം ശരിക്കും ഭയപ്പെടേണ്ടതുണ്ട്.”- മെസ്സിയെക്കുറിച്ച് ഇംഗ്ലണ്ട് കോച്ച്

Football

ഹാരി കെയ്നിന്റെ ഇംഗ്ലണ്ടിനെ വീഴ്‌ത്തി അര്‍ജന്‍റീന ഫൈനലില്‍, ജയം ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്ക്

ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →

പുതിയ വാര്‍ത്തകള്‍

ഹിന്ദുമതത്തിൽ നിന്ന്‌ മതം മാറുന്നവർക്ക് എല്ലാ സംവരണാനുകൂല്യങ്ങളും നൽകണം ; സുപ്രീം കോടതി വിധിയ്‌ക്കെതിരെ ആഞ്ഞടിച്ച് സിപിഎം

ചെന്നൈയിൽ ഇടിമിന്നലോടു കൂടിയ പെരുമഴ: നഗരം വെള്ളക്കെട്ടിൽ, പല വിമാനങ്ങളും വഴിതിരിച്ചുവിട്ടു

അഴിമതി ദൃശ്യങ്ങൾ പുറത്ത് വന്നതിന് പിന്നാലെ തിരുവനന്തപുരം നഗരസഭയിലെ ഇടത് കൗൺസിലർ അജിന്റെ വീട്ടിൽ വിജിലൻസ് റെയ്‌ഡ്‌

നെടുമ്പാശ്ശേരി അപകടം: സുഹൈല്‍ സജീവിനെ വീണ്ടും കസ്റ്റഡിയില്‍ വാങ്ങാൻ പൊലീസ്

തന്റെ മകളെ രണ്ടാം ഭര്‍ത്താവ് ലൈംഗികമായി ഉപദ്രവിക്കുന്നത് നേരിൽ കണ്ട അമ്മ പങ്കാളിയെ കൊലപ്പെടുത്തി ട്രാക്കിൽ ഉപേക്ഷിച്ചു: സംഭവം കൊച്ചിയിൽ

കോഴിക്കോട്ട് മരംവെട്ടുകാരനായി വിലസിയ ബംഗ്ലാദേശ് സ്വദേശി പന്തീരാങ്കാവിൽ പിടിയിൽ, പുഴകടന്ന് ബംഗാൾ വഴി ഇന്ത്യയിലേക്കെത്തിയെന്ന് മൊഴി

ശബരിമല മേൽശാന്തിയായി അരീക്കര സുബ്രഹ്മണ്യൻ ശങ്കരൻ നമ്പൂതിരി; മാളികപ്പുറത്തെ മേൽശാന്തി ദാമോദരൻ നമ്പൂതിരി

നവരാത്രി ആഘോഷങ്ങൾക്കിടെയിലേക്ക് ലോറി ഇടിച്ചുകയറി 13 പേർക്ക് ദാരുണാന്ത്യം, നിരവധിപ്പേർക്ക് പരിക്ക്; ഈ പാതയിൽ ലോറി എങ്ങനെ പ്രവേശിച്ചു എന്ന് ദുരൂഹത

നവരാത്രി എട്ടാം ദിവസം: ഇന്ന് ദുർഗ്ഗാദേവിയുടെ അഷ്ടരൂപങ്ങളിൽ ഒന്നായ മഹാ ഗൗരിയെ ആരാധിക്കുന്നു

സൗദിക്കെതിരെ വന്ന നാല് ഡ്രോണുകൾ തകർത്തു; യെമനിൽ ഹൂതികളുടെ മിസൈൽ കേന്ദ്രങ്ങൾ ആക്രമിച്ച് സഖ്യസേന

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.