Thursday, June 25, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam

മോദിയുടെ സ്വപ്‌നങ്ങളില്‍ അംബേദ്കറുടെ ഇന്ത്യ

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 12, 2018, 02:22 am IST
in Vicharam

ഭരണഘടനാശില്‍പിയും, അധഃസ്ഥിത ജനവിഭാഗങ്ങളെ രാഷ്‌ട്രീയ അധികാരത്തിലൂടെ ദേശീയ മുഖ്യധാരയിലേക്ക് കൈപിടിച്ചുയര്‍ത്താന്‍ ശ്രമിക്കുകയും ചെയ്ത ഡോ. ബാബാസാഹേബ് രാംജി അംബേദ്കറുടെ സ്വപ്‌നം യാഥാര്‍ത്ഥ്യമാവുന്നു. അംബേദ്കര്‍ വിഭാവനം ചെയ്ത ആശയങ്ങള്‍ യാഥാര്‍ത്ഥ്യമാക്കാന്‍ ആത്മാര്‍ത്ഥമായി പ്രയത്‌നിക്കുന്ന ഭരണാധികാരിയാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി. സ്വാതന്ത്ര്യാനന്തര ഭാരതത്തില്‍ അംബേദ്കര്‍ക്ക് അര്‍ഹമായ പരിഗണന നല്‍കിയത് നരേന്ദ്രമോദി സര്‍ക്കാരാണ്.

ചരിത്രപരമായ കാരണങ്ങളാല്‍ സമൂഹത്തിന്റെ പിന്നാമ്പുറങ്ങളിലായിപ്പോയവരാണ് അയിത്ത വിഭാഗങ്ങളും ഗോത്രവിഭാഗങ്ങളും. ജാതിവ്യവസ്ഥയും ജന്മിസമ്പ്രദായവും വേട്ടയാടിയ അധഃസ്ഥിത വിഭാഗങ്ങള്‍ക്ക് മോചനത്തിനായുള്ള വഴിതുറന്നു കിട്ടിയത് അംബേദ്കറുടെ ശ്രമഫലമായിട്ടാണ്. 1927-ല്‍ മഹാഡ് മുനിസിപ്പാലിറ്റിയിലെ പൊതുകുളത്തിലെ വെള്ളം ഉപയോഗിക്കാനുള്ള സ്വാതന്ത്ര്യത്തിനുവേണ്ടി സമരം നടത്തി പോരാട്ടങ്ങള്‍ക്ക് തുടക്കംകുറിച്ച അംബേദ്കര്‍ സവര്‍ണ്ണ മേധാവിത്തംകൊണ്ട് കലുഷിതമായ ദേശീയ പ്രസ്ഥാനത്തിന്റെ പൊതുപ്രവാഹത്തിനെതിരെ നീന്തി വിജയംവരിക്കുകയാണുണ്ടായത്.

1930-ലെ വട്ടമേശസമ്മേളനത്തില്‍ പങ്കെടുത്ത അംബേദ്കര്‍ മുസ്ലിം ന്യൂനപക്ഷത്തിന് സീറ്റ് വേണമെന്ന നിര്‍ദേശത്തെ ശക്തമായി എതിര്‍ത്തു. 1932-ല്‍ പൂെന  കരാറില്‍ ഗാന്ധിജിയും അംബേദ്കറും ഒപ്പുവച്ചു. പട്ടികജാതി-പട്ടികവര്‍ഗ ജനതയുടെ പുരോഗതിക്ക് സംവരണമെന്ന ഭരണഘടനാപരിരക്ഷ നേടിയെടുത്ത് അംബേദ്കര്‍  സ്വാതന്ത്ര്യസമരത്തില്‍ പങ്കാളിയാവുകയും അനാചാരജടിലമായ സമൂഹത്തെ ശുദ്ധീകരിക്കാനും ശ്രദ്ധവച്ചു. മുസ്ലിം ആക്രമണകാരികള്‍ക്കെതിരെ മഹാരാഷ്‌ട്ര ജനതയെ സംഘടിപ്പിച്ച വീരശിവാജിയുടെയും, ഹിന്ദുത്വത്തിന്റെ പ്രചാരകനായ വീരസവര്‍ക്കറുടെയും ആരാധകനായിരുന്നു അംബേദ്കര്‍.

ഭരണഘടനാ ശില്‍പിയും ഇടക്കാല സര്‍ക്കാരില്‍ നിയമവകുപ്പ് മന്ത്രിയുമായിരുന്ന അംബേദ്കറുടെ പിന്നീടുള്ള ചരിത്രം വേദനയുടെയും അവഗണനയുടേതുമായിരുന്നു. നിയമനിര്‍മ്മാണം പോലെയുള്ള അതീവ ദുഷ്‌ക്കരമായ ചുമതല ഏല്‍പ്പിക്കാന്‍ തയ്യാറായ ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്സ് പിന്നീട് അംബേദ്കറെ രാഷ്‌ട്രീയത്തില്‍നിന്ന് അയിത്തം കല്‍പ്പിച്ച് മാറ്റിനിര്‍ത്തുകയാണുണ്ടായത്. തന്റെ കൈകളാല്‍ എഴുതിയ ഭരണഘടനപ്രകാരം നടന്ന ആദ്യ പൊതുതെരഞ്ഞെടുപ്പില്‍ മത്സരിച്ച അംബേദ്കറെ തോല്‍പ്പിച്ചതിനുപിന്നില്‍ ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്സിന്റെ കറുത്ത കൈകളായിരുന്നു. അവഗണനയുടെ ഫലമായി 1951-ല്‍ ജവഹര്‍ലാല്‍ നെഹ്‌റുവിന്റെ മന്ത്രിസഭയില്‍നിന്ന് രാജിവച്ചു. അതിനുശേഷം ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്സ് അംബേദ്കറെ അവഗണിക്കുകയും വിസ്മരിക്കുകയുമായിരുന്നു.

അംബേദ്കര്‍ക്ക് അര്‍ഹമായ ആദരവ് നല്‍കുന്നത് കോണ്‍ഗ്രസ്സിതര സര്‍ക്കാരുകളായിരുന്നു. 1977-ല്‍ അധികാരത്തില്‍ വന്ന ആദ്യ കോണ്‍ഗ്രസ്സിതര സര്‍ക്കാരിനെ നയിച്ച മൊറാര്‍ജി ദേശായിയുടെ കാലഘട്ടം മുതലാണ് അംബേദ്കര്‍ ജയന്തി ആഘോഷിച്ചുപോന്നത്. പിന്നീട് വന്ന അടല്‍ബിഹാരി വാജ്‌പേയ്‌യുടെ സര്‍ക്കാരായിരുന്നു അംബേദ്കര്‍ക്ക് രാഷ്‌ട്രപിതാവായ മഹാത്മാഗന്ധിക്ക് തുല്യമായ സ്ഥാനം നല്‍കി ആദരിച്ചത്. പാര്‍ലമെന്റിനടുത്ത് അംബേദ്കര്‍ ഭവന് അഞ്ച് ബംഗ്ലാവോടുകൂടിയ നാല് ഏക്കര്‍ സ്ഥലം അനുവദിച്ചതും, അംബേദ്കര്‍ക്ക് ഭാരതരത്‌ന നല്‍കി ആദരിച്ചതും അടല്‍ ബിഹാരി വാജ്‌പേയ്‌യുടെ സര്‍ക്കാരാണ്. അംബേദ്കര്‍ ജയന്തി പൊതുഅവധിയായി പ്രഖ്യാപിച്ച് ദളിതരുടെ ആത്മാഭിമാനം ഉയര്‍ത്തിയത് മോദി സര്‍ക്കാരാണ്. അംബേദ്കര്‍ അന്താരാഷ്‌ട്ര പഠനകേന്ദ്രത്തിനും ലൈബ്രറിക്കും മോദി സര്‍ക്കാര്‍ തുടക്കം കുറിച്ചു. ദല്‍ഹിയില്‍ അംബേദ്കര്‍ താമസിച്ചിരുന്ന ആലിപ്പൂര്‍ റോഡിലുള്ള ഭവനം സ്മാരകമാക്കാനുള്ള മോദി സര്‍ക്കാരിന്റെ തീരുമാനവും രാജ്യത്തെ വിവിധ സര്‍വ്വകലാശാലകളില്‍ അംബേദ്കര്‍ ചെയറുകള്‍ ആരംഭിച്ചതും രാജ്യത്തെ പട്ടികജാതി-വര്‍ഗ്ഗ ജനതയ്‌ക്കുള്ള അംഗീകാരമാണ്.

ഇന്ത്യയെ വ്യവസായവല്‍ക്കരിക്കുന്നതിനെക്കുറിച്ച് വര്‍ഷങ്ങള്‍ക്കു മുന്‍പേ അംബേദ്കര്‍ പറഞ്ഞിരുന്നു. മോദി സര്‍ക്കാരിന്റെ ‘മേക്ക് ഇന്‍ ഇന്ത്യ’ പദ്ധതി രാജ്യത്ത് മുന്നേറുമ്പോള്‍ വ്യാവസായിക മഹാശക്തിയെന്ന അംബേദ്കറുടെ സ്വപ്‌നമാണ് യാഥാര്‍ത്ഥ്യമാകുന്നത്. ദരിദ്രര്‍ക്കായി ചിലത് വീതിച്ച് നല്‍കുന്നതുകൊണ്ട് മാത്രം അവരുടെ ദാരിദ്ര്യം അകറ്റാനാവില്ലെന്ന് അംബേദ്കര്‍ വിശ്വസിച്ചിരുന്നു. മുദ്ര യോജന, സ്റ്റാര്‍ട്ട് അപ്പ് ഇന്ത്യ, സ്റ്റാന്റപ്പ് ഇന്ത്യ പദ്ധതികളിലൂടെ അംബേദ്കറുടെ സ്വപ്‌നങ്ങളെ യാഥാര്‍ഥ്യമാക്കുകയാണ് നരേന്ദ്ര മോദി. ഉന്നതങ്ങളിലെത്താന്‍ സമ്പന്ന കുടുംബത്തില്‍ ജനിക്കേണ്ടതില്ലെന്നും, ദരിദ്രകുടുംബത്തില്‍ ജനിക്കുന്നവര്‍ക്കും സ്വപ്‌നങ്ങള്‍ കാണാമെന്നും അംബേദ്കര്‍ തെളിയിച്ചു. ജനാധിപത്യം വിജയിക്കാന്‍ സമൂഹത്തിലുള്ള ഭയാനകമായ അസമത്വം ഇല്ലാതാകണമെന്ന് അംബേദ്കര്‍ പറഞ്ഞു.

കോണ്‍ഗ്രസ്സ് വിസ്മരിച്ച അംബേദ്കര്‍ക്ക് ചരിത്രത്തില്‍ അര്‍ഹമായ പരിഗണന നല്‍കിയത് ബിജെപിയും മോദി സര്‍ക്കാരുമാണ്. മോദി സര്‍ക്കാര്‍ അവതരിപ്പിച്ച പൊതുബജറ്റുകള്‍ ഭാരതത്തിന്റെ ചരിത്രത്തിലാദ്യമായി ഒരു സര്‍ക്കാരും പ്രഖ്യാപിക്കാത്ത കോടിക്കണക്കിന് രൂപയുടെ ജനപ്രിയ വികസന പദ്ധതികളാണ് പട്ടികജാതി-വര്‍ഗ്ഗ സമൂഹത്തിനുവേണ്ടി ആവിഷ്‌കരിച്ചത് എന്നത് ശ്രദ്ധേയമാണ്. അംബേദ്കര്‍ ജയന്തി ഏപ്രില്‍ 14 മുതല്‍ മെയ് അഞ്ചുവരെ കേന്ദ്രസര്‍ക്കാര്‍ ‘ഗ്രാമസ്വരാജ് അഭിയാന്‍’ ആയി ഗ്രാമീണതലം മുതല്‍ പാര്‍ലമെന്റ് തലംവരെയും ആചരിക്കുകയാണ്. അംബേദ്കറെക്കുറിച്ച് ഉപരാഷ്‌ട്രപതി എം. വെങ്കയ്യ നായിഡു എഴുതിയ പുസ്തകം ഇന്ത്യന്‍ രാഷ്‌ട്രപതി  രാംനാഥ് കോവിന്ദ് അംബേദ്കര്‍ ജയന്തി ദിനമായ ഏപ്രില്‍ 14 ന്  രാഷ്‌ട്രപതി ഭവനില്‍ പ്രകാശനം ചെയ്യും. ഇവിടെ മറ്റൊരു ചരിത്രംകൂടി പിറക്കുകയാണ്. തങ്ങളെ കൈപിടിച്ചുയര്‍ത്താന്‍ നരേന്ദ്ര മോദി സര്‍ക്കാര്‍ നടത്തുന്ന ശ്രമങ്ങളെ അധഃസ്ഥിത സമൂഹം പ്രതീക്ഷയോടുകൂടിയാണ് കാണുന്നത്.

(ബിജെപി പട്ടികജാതി മോര്‍ച്ച അഖിലേന്ത്യാ വൈസ് പ്രസിഡന്റാണ് ലേഖകന്‍)

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഒരു പെണ്ണ് പിടിയന്‍ കാരണം എംഎല്‍എ ആയ ആള്‍, രമേഷ് പിഷാരടി വന്നതുകൊണ്ട് അമ്മയ് എന്തെങ്കിലും മാറ്റം വരുമെന്ന് തോന്നുന്നില്ലെന്ന് ശാന്തിവിള ദിനേശ്

India

എയ്‌റോസ്‌പേസിനായി കർണാടക സർക്കാർ അനുവദിച്ച 100 കോടിയുടെ ഭൂമി ലഭിച്ചത് ഖാർഗെ കുടുംബത്തിന് : സ്വന്തമാക്കിയത് സിദ്ധാർത്ഥ് വിഹാർ ട്രസ്റ്റ് വഴി

World

കാടുകളിൽ നിന്ന് വിചിത്രമായ ശബ്ദങ്ങൾ ; ഈ സ്ഥലത്ത് ദിനോസറുകൾ ഇപ്പോഴും ജീവിച്ചിരിപ്പുണ്ട്!

Football

നെയ്‌മര്‍ ബ്രസീലിന് വേണ്ടി ഇറങ്ങുന്നു, സ്കോട്ട് ലാന്‍റിന്റെ അന്തകനാകുമോ?

India

തമിഴ്നാടിനെ മറ്റൊരു രാജ്യമായി വിശേഷിപ്പിച്ച് യുഎസ് അംബാസഡർ സെർജിയോ ഗോർ ; തിരുത്താതെ വിജയ് : ഇന്ത്യയ്‌ക്കെതിരെ ഡീപ് സ്റ്റേറ്റ് അജണ്ട ഒരുങ്ങുന്നോ ?

പുതിയ വാര്‍ത്തകള്‍

അവസാന നിമിഷത്തെ യാത്രക്കാർക്കായി കറന്റ് ബുക്കിംഗ് സംവിധാനം; വന്ദേഭാരതിന്റെ പോക്കറ്റ് നിറയ്‌ക്കുന്ന റെയില്‍വേയുടെ പരിഷ്കാരം ഹിറ്റ്

തലക്കറിയും കള്ളും കഴിച്ച് മരണം: ഏഴ് കള്ള്ഷാപ്പുകളുടെ ലൈസന്‍സ് സസ്പെന്‍ഡ് ചെയ്തു.

ഷിംല കരാര്‍ ഇന്ത്യയെ വില്‍ക്കലാണ് എന്ന് ഇന്ദിരാഗാന്ധിയുടെ മുഖത്ത് നോക്കി പറഞ്ഞ മനേക്ഷാ….1971ലെ യുദ്ധം ജയിപ്പിച്ച മനേക്ഷായ്‌ക്ക് പിന്നീട് അവഗണന

ഇന്ത്യയെയും ഇന്ത്യക്കാരെയും മോശമായി ചിത്രീകരിക്കാൻ ശ്രമിച്ചു ; ബംഗ്ലാദേശിയെ കൊണ്ട് മാപ്പ് പറയിച്ച് ഇന്ത്യൻ യുവതികൾ

അറിയിച്ചു; അത്രമാത്രം, ഇറാനെതിരായ ആക്രമണത്തിന് ട്രംപിന്റെ അനുവാദമൊന്നും തേടിയിട്ടില്ലെന്ന് നെതന്യാഹു

യുദ്ധം മതിയാക്കണമെന്ന് യുഎസ് കോണ്‍ഗ്രസ്, പ്രമേയം അംഗീകരിച്ചത് അനവസരത്തിലെന്ന് ട്രംപ്

മോദി സര്‍ക്കാര‍് സൈനികരെ നെഞ്ചേറ്റു, അതാണ് വണ്‍ റാങ്ക് വണ്‍ പെന്‍ഷന്‍….കോണ്‍ഗ്രസ് സര്‍ക്കാര്‍ 1971ലെ യുദ്ധം ജയിപ്പിച്ച മനേക് ഷായെ വരെ തഴഞ്ഞു ..

പയ്യന്നൂരിലെ പെരികമന ജ്യോതിഷാലയത്തില്‍ കഞ്ചാവ് കൊണ്ടുവന്ന് വെച്ചതില്‍ ഗൂഢാലോചനയുണ്ടെന്ന് ജ്യോത്സ്യന്‍ ശ്രീനാഥ് നമ്പൂതിരി

മയക്കുമരുന്നു മുക്തഭാരതം: വെള്ളിയാഴ്ച ഉന്നതതല യോഗം, അമിത് ഷാ നയിക്കും

ബംഗാളില്‍ ഹിന്ദുത്വ ഉദിച്ചുയരുന്നു;ബംഗാളിലെ സ്കൂളുകളില്‍ ഉച്ചഭക്ഷണം നല്‍കാനുള്ള ചുമതല ഹരേകൃഷ്ണ പ്രസ്ഥാനത്തെ ഏല്‍പിച്ച് മുഖ്യമന്ത്രി സുവേന്ദു അധികാരി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.