Saturday, October 17, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →
Home
Vicharam

ആസൂത്രിത കലാപങ്ങള്‍ക്ക് പിന്നില്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Apr 4, 2018, 02:59 am IST
inVicharam

പട്ടികജാതി-പട്ടിക വര്‍ഗ്ഗ പീഡന നിരോധന നിയമം ദുരുപയോഗം ചെയ്യുന്നതിനെതിരായ സുപ്രീം കോടതി വിധിയില്‍ പ്രതിഷേധിച്ച് ഒരു വിഭാഗം ദളിത് സംഘടനകള്‍ നടത്തിയ ഭാരത ബന്ദില്‍ ഉണ്ടായ അക്രമ സംഭവങ്ങളില്‍ പതിനൊന്ന് പേരാണ് കൊല്ലപ്പെട്ടത്. പിസ്റ്റള്‍ ഉപയോഗിച്ച് വെടിവയ്‌ക്കുന്ന അക്രമകാരിയുടെ ഫോട്ടോ സഹിതം മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. അപ്പോള്‍ വളരെ ആസൂത്രിതമായി കലാപം അഴിച്ചുവിടുകയായിരുന്നു എന്നര്‍ത്ഥം.

തോക്കുള്‍പ്പെടെയുള്ള ആയുധങ്ങളുമായി തെരുവിലിറങ്ങി കലാപം നടത്താന്‍ തരത്തിലുള്ള വിധിയൊന്നുമല്ല സുപ്രീം കോടതിയുടേത്. മാത്രമല്ല, ആ വിധിക്കെതിരെ അപ്പീല്‍ പോകാനുള്ള അവസരവും ഉണ്ടായിരുന്നു. അതൊന്നും ചെയ്യാതെ ആയുധങ്ങളുമായി തെരുവിലിറങ്ങി കലാപം നടത്തിയെങ്കില്‍ അവരുടെ ഉദ്ദേശ്യം വേറെന്തോ ആയിരുന്നു എന്ന് മനസ്സിലാക്കാം. പതിവുപോലെ കലാപകാരികള്‍ക്ക് കോണ്‍ഗ്രസ്സും മറ്റ് പ്രാദേശിക പാര്‍ട്ടികളും പിന്തുണ കൊടുത്തു. ഈ കലാപം ആരാണ് സ്‌പോണ്‍സര്‍ ചെയ്തത്? രാജ്യത്തിന്റെ വിവിധഭാഗങ്ങളില്‍ ഇതുപോലുള്ള കലാപശ്രമങ്ങള്‍ നിരന്തരം ഉണ്ടാകുകയാണ്. ഇന്ത്യയുടെ വാണിജ്യ തലസ്ഥാനമായ മുംബൈയില്‍ കുറച്ചുനാള്‍ മുമ്പ് ഇതുപോലെ കലാപം അഴിച്ചുവിടാന്‍ ശ്രമിച്ചെങ്കിലും മഹാരാഷ്‌ട്ര സര്‍ക്കാര്‍ കാര്യക്ഷമമായി ഇടപെട്ട് അത് ഇല്ലാതാക്കി.

കര്‍ഷകരെ ഇളക്കി മുംബൈയില്‍ കലാപം ഉണ്ടാക്കാന്‍ അടുത്തിടെ ശ്രമിച്ചെങ്കിലും അതും പരാജയപ്പെട്ടു. പദ്മാവത് എന്ന സിനിമയുടെ പേരിലും കര്‍ണിസേന എന്നവിഭാഗം രാജസ്ഥാനില്‍ അക്രമം അഴിച്ചുവിട്ടു. കര്‍ണ്ണി സേനയ്‌ക്കുവേണ്ടി അക്രമങ്ങള്‍ നടത്തിയ അതേ വ്യക്തി ഇപ്പോഴത്തെ ദളിത് സംഘടനകളുടെ അക്രമ സമരത്തിലും പങ്കെടുത്തതിന്റെ ദൃശ്യങ്ങള്‍ ദേശീയ മാധ്യമങ്ങള്‍ പുറത്തുവിട്ടിട്ടുണ്ട്. ഗുണ്ടാസംഘങ്ങളെ ഉപയോഗിച്ച് രാഷ്‌ട്രീയ അസ്ഥിരതയ്‌ക്കുള്ള ശ്രമങ്ങളാണ് നടക്കുന്നതെന്ന് വ്യക്തമാക്കുന്നതാണിവയെല്ലാം. 

ഇതൊന്നും ഒറ്റപ്പെട്ട സംഭവങ്ങളല്ല. രാജ്യത്ത് കലാപങ്ങള്‍ ഉണ്ടാക്കി ഇന്ത്യയുടെ സമ്പദ് വ്യവസ്ഥയെ തകര്‍ക്കാനും, ഏതുവിധേനയും ഇന്ത്യയെ അസ്ഥിരപ്പെടുത്താനുമുള്ള ശ്രമങ്ങളുടെ ഭാഗമാണിത്. ദളിത് സംഘടനകളുടെ ഭാരത് ബന്ദിന്റെ ഭാഗമായി ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങള്‍ തെരഞ്ഞെടുത്ത് അക്രമസംഭവങ്ങള്‍ അരങ്ങേറിയതിന് പിന്നിലും വലിയ ഗൂഢാലോചന നടന്നിട്ടുണ്ടെന്നുറപ്പാണ്. ഇപ്പോഴത്തെ ദളിത് സമരത്തിന്റെ പേരില്‍ കൂടുതല്‍ അക്രമങ്ങള്‍ അരങ്ങേറിയത് ബിജെപി ഭരിക്കുന്ന മധ്യപ്രദേശിലും ഉത്തര്‍പ്രദേശിലുമാണ്. ഇതിനു പിന്നിലുള്ള രാഷ്‌ട്രീയം തിരിച്ചറിയപ്പെടേണ്ടതുണ്ട്.

രാഷ്‌ട്രീയ വിരോധത്തിന്റെ പേരില്‍ കോണ്‍ഗ്രസ്സും ഇത്തരം ശക്തികളെ താലോലിക്കുന്നു. കോണ്‍ഗ്രസ്സ് നേരിട്ട് ഇവരെ സഹായിക്കുന്നുണ്ടോ എന്നുപോലും സംശയിക്കേണ്ടിയിരിക്കുന്നു.അധികാരത്തില്‍ തിരിച്ചെത്താന്‍ ഏത് വളഞ്ഞവഴിയും സ്വീകരിക്കുന്ന കോണ്‍ഗ്രസ് അങ്ങനെ ചെയ്താലും അത്ഭുതമില്ല. 

കലാപമുണ്ടാക്കാന്‍ ചില ശക്തികള്‍ തക്കംപാര്‍ത്തിരിക്കുകയാണ്. അവഗണിക്കപ്പെടേണ്ട പ്രശ്‌നങ്ങള്‍ പോലും എരിതീയില്‍ എണ്ണയൊഴിച്ച് ആളിക്കത്തിക്കുകയാണ്. ലോകത്തെ ഏതൊരു സമൂഹത്തിലുമെന്നപോലെ ഒറ്റപ്പെട്ട അക്രമങ്ങള്‍ക്ക് മതത്തിന്റെയും ജാതിയുടെയും നിറം നല്‍കി ജനമനസ്സുകളില്‍ വിദേ്വഷത്തിന്റെ വിത്തുകള്‍ പാകുകയാണ്.

ഇത്തരം രാജ്യദ്രോഹശക്തികളെ കണ്ടെത്തി അവരെ വേരോടെ പിഴുതെറിയാന്‍ നമ്മുടെ രഹസ്യാന്വേഷണ ഏജന്‍സികള്‍ പരാജയപ്പെടുന്നുണ്ടോ എന്ന ഗൗരവതരമായ ചോദ്യം ഉയരുകയാണ്. ഈ ശക്തികളെ ഫലപ്രദമായി നേരിട്ടില്ലെങ്കില്‍ അവര്‍ ഇന്ത്യയെ കലാപഭൂമിയാക്കി മാറ്റും എന്നുറപ്പാണ്.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

മുംബൈയിൽ സിജെപി നടത്തിയ പ്രതിഷേധം പരാജയപ്പെട്ടു : 50 പേർ പോലും ഒരുമിച്ച് എത്തിയില്ല , നാണം കെട്ട് പാറ്റകൾ

India

ഇന്ത്യയ്‌ക്ക് ബംഗ്ലാദേശിൽ നിന്ന് പ്രചോദനം വേണ്ട , ഇതിനായി ശ്രമിക്കുന്നവർക്ക് ബുൾഡോസർ വിധി നേരിടേണ്ടിവരും : നേഹ ബോറയ്‌ക്ക് കനത്ത മറുപടി നൽകി ബാഗേശ്വർ ബാബ

India

ഇന്ത്യയ്‌ക്ക് ഒരിക്കലും നേപ്പാളോ ബംഗ്ലാദേശോ ആകാൻ കഴിയില്ല : യോഗിയുടെ സർക്കാരിന് നൂറ് ശതമാനം മാർക്കിട്ട് മൗലാന റാസ്വിയും 

India

എല്‍ കെ അദ്വാനിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു, ആരോഗ്യനില തൃപ്തികരം

Cricket

ഒന്നാം ടി20യില്‍ സിംബാബ് വെയ്‌ക്കെതിരെ ഇന്ത്യന്‍ വനിതകള്‍ക്ക് 4 വിക്കറ്റ് ജയം

ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →

പുതിയ വാര്‍ത്തകള്‍

വിമാന ടിക്കറ്റ് നിരക്കുകള്‍ നിയന്ത്രിക്കുന്നതിനുള്ള ചട്ടങ്ങള്‍ രണ്ടാഴ്ചയ്‌ക്കുള്ളില്‍

കിഫ്ബിയില്‍ 30,000 കോടി രൂപ ഉണ്ടെന്ന തോമസ് ഐസക്കിന്റെ വാദം തള്ളി മുഖ്യമന്ത്രി വി ഡി സതീശന്‍, അക്കൗണ്ടില്‍ ഉളളത് 6,521 കോടി രൂപ

‘നമ്മള്‍ എന്തിനാണ് ഇങ്ങനെ പ്രവര്‍ത്തിക്കുന്നത്?’ നേഹ ബോറയെ ശ്രദ്ധാകേന്ദ്രമാക്കുന്നതില്‍ രാഹുലിനെതിരെ എന്‍എസ്യുവില്‍ അമര്‍ഷം

പന്തീരാങ്കാവ് ടോള്‍ പ്ലാസയില്‍ ക്യുആര്‍ കോഡ് വഴി പണം തട്ടിപ്പ്: ഒരാള്‍ അറസ്റ്റില്‍

മന്ത്രി കെ മുരളീധരനെതിരെ അപകീര്‍ത്തികരമായ പരാമര്‍ശങ്ങള്‍ അടങ്ങിയ പോസ്റ്റ് : പിഎസ്സിയിലെ താത്കാലിക ജീവനക്കാരനെ പിരിച്ചുവിടാന്‍ നിര്‍ദ്ദേശം

ആര്‍ത്തവ ആരോഗ്യം ഉറപ്പാക്കുന്നതിനുള്ള നിര്‍ദ്ദേശങ്ങള്‍ നടപ്പാക്കിയോ? ഒന്നും മിണ്ടാതെ സംസ്ഥാനങ്ങള്‍

മാനവീയം വീഥിയില്‍ ഗ്യാനേഷ് കുമാറിനെതിരെ പ്രതിഷേധം: പൊലീസിനോട് വിശദീകരണം തേടുമെന്ന് മേയര്‍ വി വി രാജേഷ്

ദല്‍ഹി കലാപത്തിന് പ്രേരണ: ആം ആദ്മി പാര്‍ട്ടി മുന്‍ കൗണ്‍സിലര്‍ താഹിര്‍ ഹുസൈന് രണ്ട് വര്‍ഷം തടവ്

നെടുമ്പാശേരി മിനി കൂപ്പര്‍ വാഹനാപകടം: പ്രതികളുടെ ജാമ്യ അപേക്ഷയില്‍ വിധി ശനിയാഴ്ച

എസിപി വിവേക് ഭഗത്തിനെതിരെ ജാതീയ അധിക്‌ഷേപം: മാധ്യമപ്രവര്‍ത്തകയ്‌ക്കെതിരായ കേസിന് സ്റ്റേ ഇല്ല

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.