Thursday, June 25, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam Editorial

അധികാരത്തിന് ദളിതരെ ബലിയാടുകളാക്കരുത്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 4, 2018, 02:55 am IST
in Editorial

നഷ്ടപ്പെട്ട അധികാരം തിരിച്ചുപിടിക്കുന്നതിനുവേണ്ടി ഏതറ്റംവരേയും പോയി, എന്തും ചെയ്യാമെന്ന അപകടകരമായ മാനസികാവസ്ഥയിലാണ് കോണ്‍ഗ്രസ്സും മറ്റ് പ്രതിപക്ഷ പാര്‍ട്ടികളും. ദളിതര്‍ക്കെതിരായ അക്രമങ്ങള്‍ തടയുന്ന എസ്‌സി-എസ്ടി നിയമപ്രകാരം കേസെടുക്കുന്നതില്‍ ചില മാര്‍ഗരേഖകള്‍ നിശ്ചയിച്ച സുപ്രീംകോടതി വിധിക്കെതിരെ ‘ചില ദളിത് സംഘടനകള്‍’ നടത്തിയ ഭാരതബന്ദില്‍ പതിനൊന്ന് പേര്‍ മരിച്ചത് അത്യന്തം നിര്‍ഭാഗ്യകരമാണ്. വിധിക്കെതിരെ കേന്ദ്രസര്‍ക്കാര്‍ നിഷ്‌ക്രിയത പാലിക്കുന്നു എന്നാരോപിച്ച് പ്രക്ഷോഭത്തിനിറങ്ങിയവര്‍ ആസൂത്രിതമായി അക്രമങ്ങള്‍ കുത്തിപ്പൊക്കുകയാണുണ്ടായത്. പലയിടങ്ങളിലും ഗുണ്ടാസംഘങ്ങള്‍ അഴിഞ്ഞാടുകയായിരുന്നു. വാഹനങ്ങള്‍ക്ക് തീയിട്ടും പോലീസ്‌സ്‌റ്റേഷന്‍ ആക്രമിച്ചും കരുതിക്കൂട്ടി വെടിയുതിര്‍ത്തും അന്തരീക്ഷം കലാപകലുഷിതമാക്കി. സംസ്ഥാന സര്‍ക്കാരുകള്‍ ഉണര്‍ന്നു പ്രവര്‍ത്തിച്ചതിനെത്തുടര്‍ന്ന് സമാധാനം പുനഃസ്ഥാപിക്കാന്‍ കഴിഞ്ഞതില്‍ ആശ്വസിക്കാം.

ദളിത് പ്രക്ഷോഭമെന്നാണ് പേരെങ്കിലും ബിജെപി നയിക്കുന്ന കേന്ദ്രസര്‍ക്കാരിനെ പ്രതിക്കൂട്ടിലാക്കാനുള്ള കോണ്‍ഗ്രസിന്റെ ഹീനബുദ്ധിയാണ് ഇതിനുപിന്നിലെന്ന് വ്യക്തം. അക്രമങ്ങള്‍ കുത്തിപ്പൊക്കുന്നതില്‍ മായാവതിയുടെ ബിഎസ്പിയും വലിയ പങ്കുവഹിച്ചു. അക്രമികളെ പ്രോത്‌സാഹിപ്പിച്ചതിന് ഉത്തര്‍പ്രദേശിലെ മുന്‍ ബിഎസ്പി എംഎല്‍എ യോഗേഷ് വെര്‍മ അറസ്റ്റിലാവുകയും ചെയ്തു. സുപ്രീംകോടതി വിധിയെത്തുടര്‍ന്ന്, ബിജെപിയും ആര്‍എസ്എസും ദളിത്‌വിരുദ്ധരാണെന്ന് കോണ്‍ഗ്രസ്സ് അധ്യക്ഷന്‍ രാഹുല്‍ഗാന്ധി നടത്തിയ നിരുത്തരവാദപരവും ദുരുപദിഷ്ടവുമായ പ്രസ്താവന ഒരര്‍ത്ഥത്തില്‍ കലാപത്തിനുള്ള ആഹ്വാനമായിരുന്നു. വിധിക്കെതിരെ നടപടിയെടുക്കാന്‍ കേന്ദ്രസര്‍ക്കാര്‍ കാലതാമസം വരുത്തിെയന്ന ആരോപണം അടിസ്ഥാനരഹിതമാണ്. മാര്‍ച്ച് ഇരുപതിനാണ് കോടതിവിധി ഉണ്ടായത്. ഇരുപത്തിയഞ്ചിനുതന്നെ പുനഃപരിശോധനാ ഹര്‍ജി നല്‍കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചു. കോടതി ദിവസങ്ങളോളം അവധിയിലുമായിരുന്നു. വിധിന്യായം സസൂക്ഷ്മം പഠിക്കേണ്ടതുണ്ടായിരുന്നു. ഈ വസ്തുതകളൊക്കെ ബോധപൂര്‍വ്വം വിസ്മരിച്ച്, ദളിതര്‍ക്കെതിരെ സര്‍ക്കാര്‍ നിയമനിര്‍മ്മാണം നടത്തിയെന്ന തെറ്റിദ്ധാരണ സൃഷ്ടിക്കുകയാണ് പ്രതിപക്ഷം ചെയ്തത്. 

അടുത്ത ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ കണ്ണുവച്ചാണ് ബിജെപിയും നരേന്ദ്ര മോദി സര്‍ക്കാരും ദളിത്‌വിരുദ്ധമാണെന്നു വരുത്താന്‍ പ്രതിപക്ഷം ശ്രമിക്കുന്നത്. ജാതിയുടെയും മതത്തിന്റെയും പേരില്‍ ജനങ്ങളെ ഭിന്നിപ്പിച്ച് ബിജെപി അധികാരത്തില്‍ തുടരുന്നത് തടയാനാണ് ശ്രമം. ഇത് വിജയിക്കാന്‍ പോകുന്നില്ല. കാരണം കോണ്‍ഗ്രസ്സ് എന്ന പാര്‍ട്ടി അടിമുടി ദളിത്‌വിരുദ്ധമാണ്. ഗാന്ധിജിയുടെ ഹരിജനോദ്ധാരണം കൊടിലുകൊണ്ടുപോലും തൊടാന്‍ അറച്ചവരാണവര്‍. ദളിതരുടെ വിമോചകനായ ഡോ. ബി.ആര്‍. അംബേദ്കറെ മുംബൈയില്‍നിന്ന് ലോക്‌സഭയിലേക്ക് ജയിക്കാന്‍ കോണ്‍ഗ്രസ് അനുവദിച്ചില്ല. 1990 വരെ അദ്ദേഹത്തിന്റെ ഛായാചിത്രം പാര്‍ലമെന്റിന്റെ സെന്‍ട്രല്‍ ഹാളില്‍ വയ്‌ക്കാന്‍പോലും കോണ്‍ഗ്രസ്സ് ഇഷ്ടപ്പെട്ടില്ല. അംബേദ്കര്‍ക്ക് ‘ഭാരതരത്‌ന’ കൊടുക്കാനും തയ്യാറായില്ല.

ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പിലും മഹാരാഷ്‌ട്രയിലെ കൊറേഗാവിലും ജാതീയമായ കലാപങ്ങളുണ്ടാക്കി കോണ്‍ഗ്രസ് രാഷ്‌ട്രീയ മുതലെടുപ്പിന് ശ്രമിച്ചതിന്റെ തുടര്‍ച്ചയാണ് സുപ്രീംകോടതിവിധിയുടെ മറപിടിച്ച് ഇപ്പോള്‍ ആ പാര്‍ട്ടി ചെയ്തുകൊണ്ടിരിക്കുന്നത്. ഇതിന്റെ എതിര്‍ധ്രുവത്തിലാണ് ബിജെപിയും നരേന്ദ്ര മോദിയും. ദളിതരുടെ സംരക്ഷണം ഉറപ്പുവരുത്തുകയും, അവരുടെ അഭിമാനം ഉയര്‍ത്തുകയും ചെയ്യുന്ന സര്‍ക്കാരാണ് മോദിയുടേത്. പാര്‍ലമെന്റില്‍ ദളിത് വിഭാഗങ്ങളില്‍നിന്ന് ഏറ്റവും കൂടുതല്‍ എംപിമാരുള്ളത് ബിജെപിക്കാണ്. ഇവരില്‍ എട്ടുപേര്‍ ജനറല്‍ സീറ്റില്‍നിന്നാണ് ജയിച്ചിട്ടുള്ളതെന്നോര്‍ക്കണം. ദളിതരെ വാഗ്ദാനങ്ങള്‍ നല്‍കി വഞ്ചിക്കുന്നതിലല്ല, ശാക്തീകരിക്കുന്നതിനാണ് ബിജെപി ശ്രമിക്കുന്നത്. മോദിയുടെ ഭരണത്തിന്‍കീഴില്‍ അതാണ്  നടക്കുന്നത്. ദളിതരുടെ പേരില്‍ കലാപങ്ങള്‍ സൃഷ്ടിച്ച് ഇതൊക്കെ തകിടംമറിക്കാമെന്നും ദളിതരുടെ മൃതദേഹങ്ങളില്‍ ചവിട്ടി  അധികാരത്തിലേറാമെന്നും കോണ്‍ഗ്രസ്സും പ്രതിപക്ഷ പാര്‍ട്ടികളും വ്യാമോഹിക്കേണ്ട. കാലം മാറിയിരിക്കുന്നു; ദൡത് ജനവിഭാഗങ്ങളും.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

അബ്ദുള്ള താലിബിന്റെ നുണ കയ്യോടെ പിടിച്ച് നീറ്റ് പരീക്ഷ നടത്തുന്ന എന്‍ടിഎ, നാഗ്പൂര്‍ പരീക്ഷാകേന്ദ്രം ചോദിച്ചതിന് അബുദാബി കിട്ടിയെന്ന വാദം കള്ളം

India

ഉപരാഷ്‌ട്രപതിയുമായി കൂടിക്കാഴ്ച നടത്തി എബിവിപി പ്രതിനിധി സംഘം ; യുവജന ശാക്തീകരണം, രാഷ്‌ട്രനിർമ്മാണം തുടങ്ങി നിരവധി ചർച്ചകൾ നടന്നു

India

പാക് അധീന കശ്മീരില്‍ ചോരപ്പുഴ ഒഴുകുന്നു, പാക് പട്ടാളത്തെ ഭയക്കാതെ തെരുവിലിറങ്ങി സ്ത്രീകളും കുട്ടികളും, പാക് പട്ടാളത്തിന് ഉറക്കമില്ലാരാത്രികള്‍

Kerala

ഒരു പെണ്ണ് പിടിയന്‍ കാരണം എംഎല്‍എ ആയ ആള്‍, രമേഷ് പിഷാരടി വന്നതുകൊണ്ട് അമ്മയ് എന്തെങ്കിലും മാറ്റം വരുമെന്ന് തോന്നുന്നില്ലെന്ന് ശാന്തിവിള ദിനേശ്

India

എയ്‌റോസ്‌പേസിനായി കർണാടക സർക്കാർ അനുവദിച്ച 100 കോടിയുടെ ഭൂമി ലഭിച്ചത് ഖാർഗെ കുടുംബത്തിന് : സ്വന്തമാക്കിയത് സിദ്ധാർത്ഥ് വിഹാർ ട്രസ്റ്റ് വഴി

പുതിയ വാര്‍ത്തകള്‍

കാടുകളിൽ നിന്ന് വിചിത്രമായ ശബ്ദങ്ങൾ ; ഈ സ്ഥലത്ത് ദിനോസറുകൾ ഇപ്പോഴും ജീവിച്ചിരിപ്പുണ്ട്!

നെയ്‌മര്‍ ബ്രസീലിന് വേണ്ടി ഇറങ്ങുന്നു, സ്കോട്ട് ലാന്‍റിന്റെ അന്തകനാകുമോ?

തമിഴ്നാടിനെ മറ്റൊരു രാജ്യമായി വിശേഷിപ്പിച്ച് യുഎസ് അംബാസഡർ സെർജിയോ ഗോർ ; തിരുത്താതെ വിജയ് : ഇന്ത്യയ്‌ക്കെതിരെ ഡീപ് സ്റ്റേറ്റ് അജണ്ട ഒരുങ്ങുന്നോ ?

അവസാന നിമിഷത്തെ യാത്രക്കാർക്കായി കറന്റ് ബുക്കിംഗ് സംവിധാനം; വന്ദേഭാരതിന്റെ പോക്കറ്റ് നിറയ്‌ക്കുന്ന റെയില്‍വേയുടെ പരിഷ്കാരം ഹിറ്റ്

തലക്കറിയും കള്ളും കഴിച്ച് മരണം: ഏഴ് കള്ള്ഷാപ്പുകളുടെ ലൈസന്‍സ് സസ്പെന്‍ഡ് ചെയ്തു.

ഷിംല കരാര്‍ ഇന്ത്യയെ വില്‍ക്കലാണ് എന്ന് ഇന്ദിരാഗാന്ധിയുടെ മുഖത്ത് നോക്കി പറഞ്ഞ മനേക്ഷാ….1971ലെ യുദ്ധം ജയിപ്പിച്ച മനേക്ഷായ്‌ക്ക് പിന്നീട് അവഗണന

ഇന്ത്യയെയും ഇന്ത്യക്കാരെയും മോശമായി ചിത്രീകരിക്കാൻ ശ്രമിച്ചു ; ബംഗ്ലാദേശിയെ കൊണ്ട് മാപ്പ് പറയിച്ച് ഇന്ത്യൻ യുവതികൾ

അറിയിച്ചു; അത്രമാത്രം, ഇറാനെതിരായ ആക്രമണത്തിന് ട്രംപിന്റെ അനുവാദമൊന്നും തേടിയിട്ടില്ലെന്ന് നെതന്യാഹു

യുദ്ധം മതിയാക്കണമെന്ന് യുഎസ് കോണ്‍ഗ്രസ്, പ്രമേയം അംഗീകരിച്ചത് അനവസരത്തിലെന്ന് ട്രംപ്

മോദി സര്‍ക്കാര‍് സൈനികരെ നെഞ്ചേറ്റു, അതാണ് വണ്‍ റാങ്ക് വണ്‍ പെന്‍ഷന്‍….കോണ്‍ഗ്രസ് സര്‍ക്കാര്‍ 1971ലെ യുദ്ധം ജയിപ്പിച്ച മനേക് ഷായെ വരെ തഴഞ്ഞു ..

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.