Wednesday, August 26, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kannur

സിപിഎമ്മിന്റെ കര്‍ഷക വിരുദ്ധത തുറന്നുകാട്ടി ബിജെപി മാര്‍ച്ച്: അണിനിരന്നത് ആയിരങ്ങള്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Apr 3, 2018, 11:37 pm IST
inKannur

സ്വന്തംലേഖകന്‍

കീഴാറ്റൂര്‍(കണ്ണൂര്‍): തളിപ്പറമ്പ് കീഴാറ്റൂരില്‍ ഏക്കര്‍ കണക്കിന് വയല്‍ നികത്തി ദേശീയപാത ബൈപ്പാസ് നിര്‍മ്മിക്കാനുളള സംസ്ഥാന സര്‍ക്കാരിന്റെ തീരുമാനത്തിനെതിരെ ബിജെപി കണ്ണൂര്‍ ജില്ലാ കമ്മറ്റിയുടെ നേതൃത്വത്തില്‍ ‘കീഴടങ്ങില്ല കീഴാറ്റൂര്‍’ എന്ന പേരില്‍ കര്‍ഷകരക്ഷാ മാര്‍ച്ച് കീഴാറ്റൂരില്‍ നിന്ന് കണ്ണൂരിലേക്ക് നടന്നു. ചുട്ടുപൊളളുന്ന വേനല്‍ ചൂടിനെ പോലും വകവെയ്‌ക്കാതെ കര്‍ഷക പോരാട്ട വീര്യത്തിന് പിന്തുണയുമായി മാര്‍ച്ചില്‍ അണിനിരന്നത് ആയിരങ്ങള്‍. സാമൂഹ്യ-സാംസ്‌ക്കാരിക പരിസ്ഥിതി രംഗത്തെ നിരവധി പ്രമുഖരും ബിജെപി ദേശീയ-സംസ്ഥാന നേതാക്കളും ആയിരക്കണക്കിന് പ്രവര്‍ത്തകരും നൂറു കണക്കിന് നാട്ടുകാരും മാര്‍ച്ചില്‍ അണിനിരന്നു. മാര്‍ച്ചിന്റെ ഉദ്ഘാടന ചടങ്ങ് വീക്ഷിക്കാനും മാര്‍ച്ചില്‍ പങ്കെടുക്കാനുമായി കീഴാറ്റൂരിലേക്ക് സംസ്ഥാനത്തേയും ജില്ലയുടേയും വിവിധ ഭാഗങ്ങളില്‍ നിന്നും ഇന്നലെ അതിരാവിലെ മുതല്‍തന്നെ ജനം ഒഴുകിയെത്തുകയായിരുന്നു. മാര്‍ച്ച് സിപിഎം നേതൃത്വത്തിനും സംസ്ഥാന ഭരണകൂടത്തിനുമുളള ശക്തമായ താക്കീതും ഒപ്പം സിപിഎമ്മിന്റെ കര്‍ഷക വിരുദ്ധത തുറന്നു കാട്ടുന്നതുമായി.

മാര്‍ച്ചിന് അനുഭാവം പ്രകടിപ്പിച്ച് വയല്‍ക്കിളി സമര നേതാക്കളായ സുരേഷ് കീഴാറ്റൂരും നമ്പ്രാടത്ത് ജാനകിയും മാര്‍ച്ചിന്റെ ഉദ്ഘാടന വേദിയിലെത്തി. പരിപാടിയില്‍ പങ്കെടുക്കാനെത്തിയ ബിജെപി പ്രവര്‍ത്തകര്‍ ഇരുവരേയും ഹര്‍ഷാരവങ്ങളോടെ സ്വീകരിച്ചു. തുടര്‍ന്ന് മാര്‍ച്ച് ഉദ്ഘാടനം ചെയ്യാനെത്തിയ ബംഗാളിലെ നന്ദിഗ്രാമില്‍ വ്യാവസായിക ആവശ്യങ്ങള്‍ക്ക് വയല്‍ ഏറ്റെടുക്കുന്നതിനെതിരെ നടന്ന കര്‍ഷക പോരാട്ടങ്ങള്‍ക്ക് നേതൃത്വം നല്‍കിയ, ബിജെപി ദേശീയ സെക്രട്ടറികൂടിയായ രാഹുല്‍ സിന്‍ഹയെ ഭാരത് മാതാ വിളികളോടെ ബിജെപി നേതാക്കളും പ്രവര്‍ത്തകരും വേദിയിലേക്ക് ആനയിച്ചു. സമര നായകനും വേദിയിലെ മറ്റ് നേതാക്കള്‍ക്കും തലയില്‍ ധരിക്കാന്‍ സമരനായിക നമ്പ്രാടത്ത് ജാനകി പാളതൊപ്പികള്‍ നല്‍കി അനുഗ്രഹിച്ചത് സമരത്തിന് പുതുമ നല്‍കുന്നതായി. നന്ദിഗ്രാമിലെ കര്‍ഷക രക്തം വീണ ഭൂമിയില്‍ നിന്നും കന്‍ രാഹുല്‍ സിന്‍ഹ കൊണ്ടുവന്ന മണ്ണ് വേദിയില്‍ പ്രദര്‍ശിപ്പിച്ചു. സിപിഎമ്മിന്റെ കര്‍ഷക വിരോധത്തിന്റെ ഭീകരത കീഴാറ്റൂര്‍ ഓര്‍മ്മിക്കുന്നതായി മണ്ണിന്റെ സാന്നിധ്യം. വേദിയില്‍ ഉയര്‍ന്ന പരിസ്ഥിതി സൗഹൃദ കവിതയും സുരേഷ് കീഴാറ്റൂരിന്റെ പരിസ്ഥിതി സംരക്ഷണ പ്രതിഞ്ജയും മാര്‍ച്ചിന് തുടക്കമിട്ടു കൊണ്ട് ജാഥയില്‍ പങ്കെടുത്ത മുഴുവന്‍ ആളുകളും ചേര്‍ന്ന് സംഘടിപ്പിച്ച കീഴാറ്റൂരിലെ കര്‍ഷകഭൂമി തൊട്ടുവന്ദിച്ചു കൊണ്ടുളള ചടങ്ങും സമരത്തെ വേറിട്ടതാക്കി. പാര്‍ട്ടി പ്രവര്‍ത്തകരോ അനുഭാവികളോ പരിപാടിയില്‍ സംബന്ധിക്കാനോ വീട്ടില്‍ നിന്ന് പുറത്തിറങ്ങാനോ മാര്‍ച്ച് വീക്ഷിക്കാനോ പാടില്ലെന്ന് സിപിഎം പ്രാദേശിക നേതൃത്വം തിട്ടൂരമിറക്കിയിരുന്നുവെങ്കിലും ഇതെല്ലാം തളളി നിരവധി പേരാണ് പരിപാടി ആരംഭിച്ച് മാര്‍ച്ച് കടന്നു പോകുന്നതുവരെ കീഴാറ്റൂര്‍ ഗ്രാമത്തിലെ പാതയോരങ്ങളിലും വയലിലും നേതാക്കളുടെ പ്രസംഗം കേള്‍ക്കാനും പരിപാടി വീക്ഷിക്കാനും നിലയുറപ്പിച്ചത്.

രാഹുല്‍ സിന്‍ഹ, ബിജെപി ദേശീയ നിര്‍വ്വാഹക സമിതിയംഗം സി.കെ.പത്മനാഭന്‍, സിനിമാസംവിധായകന്‍ അലിഅക്ബര്‍, തപസ്യ സംസ്ഥാന സെക്രട്ടറിയും കവിയുമായ കല്ലറ അജയന്‍, കവി മുരളി വെള്ളിതുരുത്തി. പരിസ്ഥിതി വിദഗ്ദന്‍ ഡോ.സി.എം.ജോയി തുടങ്ങിയവരും ബിജെപി സംസ്ഥാന-ജില്ലാ നേതാക്കളായ എ.എന്‍.രാധാകൃഷ്ണന്‍, കെ.പി.ശ്രീശന്‍മാസ്റ്റര്‍, എന്‍.ശിവരാജന്‍, പ്രമീള സി നായ്‌ക്ക്, അഡ്വ.ബി.ഗോപാലകൃഷ്ണന്‍, വി.കെ.സജീവന്‍, കെ.രഞ്ജിത്ത്, പി.സി.മോഹനന്‍ മാസ്റ്റര്‍, ജിനചന്ദ്രന്‍മാസ്റ്റര്‍, പി.സത്യപ്രകാശ്,കെ.കെ.വിനോദ് കുമാര്‍,പി.കെ.വേലായുധന്‍,ഏ.ഒ.രാമചന്ദ്രന്‍,എ.പി.ഗംഗാധരന്‍, പി.ബാലകൃഷ്ണന്‍ പടപ്പേങ്ങാട്, അഡ്വ.വിരത്‌നാകരന്‍, മഹിളാ മോര്‍ച്ച സംസ്ഥാന പ്രസിഡണ്ട് രേണുസുരേഷ്, ആനിയമ്മ രാജേന്ദ്രന്‍, യുവമോര്‍ച്ച സംസ്ഥാന വൈസ് പ്രസിഡണ്ട് ബിജുഏളക്കുഴി, സംസ്ഥാന സെക്രട്ടറി കെ.പി.അരുണ്‍കുമാര്‍, ജെഎസ്എസ് നേതാവ് തെക്കന്‍ സുനില്‍ കുമാര്‍,കേരള കോണ്‍ഗ്രസ് നേതാവ് ജെയിംസ് പന്നിയാമാക്കല്‍ തുടങ്ങിയവര്‍ മാര്‍ച്ചില്‍ അണിചേര്‍ന്നു.  

മാര്‍ച്ചിന് ധര്‍മ്മശാല,കല്ല്യാശ്ശേരി,കീച്ചേരി, പുതിയതെരു എന്നിവിടങ്ങളില്‍ സ്വീകരണം നല്‍കി. മാര്‍ച്ച് രാത്രി സ്റ്റേഡിയം കോര്‍ണറില്‍ നടന്ന പൊതു സമ്മേളനത്തോടെ സമാപിച്ചു.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

കര്‍ണ്ണാടകയിലെ മന്ത്രി പ്രിയങ്ക് ഖാര്‍ഗെ (ഇടത്ത്)
India

ആർ എസ് എസിനെതിരെ കലാപക്കേസുകളില്ലെന്ന് കർണാടക നിയമസഭയിൽ പ്രിയങ്ക് ഖാർഗെ

India

ആവനാഴിയിലെ ശക്തമായ ആയുധം പുറത്തെടുത്ത് റഷ്യ, ഇസ്കന്ദര്‍ മിസൈലേറ്റ് ഉക്രൈന്റെ മിസൈലുകള്‍ അയയ്‌ക്കാനുള്ള 40 ഹെവി ട്രക്കുകള്‍ തകര്‍ന്നു

സിജെപി നേതാക്കളായ വൈഷ്ണവി ഗോറും അഭിജിത് ദീപ്കെയും
India

സിജെപി നേതാവ് അഭിജിത് ദീപ്കെയുടെ വലംകൈയായ വൈഷ്ണവി ഗോര്‍ ആം ആദ്മി പ്രവര്‍ത്തക;2021 മുതലേ വൈഷ്ണവി ദീപ്കെയ്‌ക്കൊപ്പം ആപിലുണ്ട്

India

ഞാന്‍ ബിജെപിയ്‌ക്കൊപ്പം നിന്ന് കൂടുതല്‍ കാര്യങ്ങള്‍ ചെയ്യാന്‍ ആഗ്രഹിക്കുന്നു: ഷട്ടില്‍ താരം സൈന നെഹ് വാള്‍

ഡിവൈഎഫ്ഐ സംസ്ഥാന സമ്മേളന വേദിയില്‍ ചിന്നു ചിലങ്കയുടെ നാടകാവതരണം (ഇടത്ത്) സ്നേഹലതാ റെഡ്ഡി (വലത്ത്)
Kerala

സ്നേഹലതാ റെഡ്ഡിയെക്കുറിച്ച് ചിന്നു ചിലങ്ക ഡിവൈഎഫ് ഐ സംസ്ഥാനസമ്മേളനത്തില്‍ അവതരിപ്പിച്ച നാടകം ഊളത്തരമെന്ന് അഡ്വ. ജയശങ്കര്‍

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

പരീക്ഷണങ്ങളെ നേരിട്ട് മക്ക ഉടമ്പടി : ഹൂത്തികൾ സൗദി എണ്ണ ടാങ്കറുകളെ ആക്രമിക്കുമ്പോൾ പാകിസ്ഥാനും തുർക്കിയും കാഴ്ചക്കാരായി മാറുമോ ?

ടോക്സിക് ആഗസ്ത് 26ന് തിയറ്ററില്‍; നായകന്‍ യാഷ് മഞ്ജുനാഥ സ്വാമി ക്ഷേത്രം സന്ദർശിച്ചു; അഡ്വാന്‍സ് ബുക്കിംഗിലൂടെ ടോക്സിക് 18 കോടി നേടി

എവിടെയെങ്കിലും പുരുഷന്മാർക്ക് അനുകൂലമായ കോടതി പരാമർശമുണ്ടായാൽ അഭിപ്രായം പറയുമല്ലോ ? പാലത്തായി കേസിൽ രാഹുൽ പ്രതികരിക്കാത്തതെന്താണ് ?

ഷോപ്പിയാനിൽ മൂന്ന് ഹിസ്ബുൾ അനുകൂലികൾ അറസ്റ്റിൽ : ഗ്രനേഡും തീവ്രവാദ പോസ്റ്ററും പിടിച്ചെടുത്തു

‘വാരണാസി’ : കഥാപാത്രങ്ങളുടെ ശബ്ദത്തിന് എഐ ഉപയോഗിക്കില്ലെന്ന് രാജമൗലി; 1500 പേരെ ഓഡീഷന്‍ നടത്തി കഥാപാത്രങ്ങള്‍ യോജിച്ച ശബ്ദം കണ്ടെത്തും

എന്നെ രാഹുലുമായി താരതമ്യം ചെയ്യരുത് ; ഞാൻ ജനങ്ങൾ തെരഞ്ഞെടുത്തവൻ, അല്ലാതെ പാർട്ടി നാമനിർദേശം ചെയ്ത് കയറിക്കൂടിയതല്ല ; കിരൺ റിജിജു

മതപീഡനത്തിന് ഇരയായി ബംഗാളിലെത്തിയ അഭയാർത്ഥികൾക്ക് ഉടൻ ഇന്ത്യൻ പൗരത്വം ലഭിക്കുമെന്ന് സുവേന്ദു അധികാരി :  നുഴഞ്ഞുകയറ്റക്കാരെ പുറത്താക്കും

ഗോൾഗപ്പ വിൽപ്പനക്കാർ പോലും രാഹുൽ ഗാന്ധിയേക്കാൾ ബുദ്ധിമാൻമാരാണ് : ചിദംബരത്തിന്റെ പ്രസ്താവനയ്‌ക്ക് ചുട്ട മറുപടിയുമായി ബിജെപി

ഹോർമുസിൽ നിന്ന് മൈനുകൾ നീക്കം ചെയ്തു , ഇറാന്റെ ആണവ കേന്ദ്രങ്ങൾ റഡാറിന് കീഴിലാണ് :  ഓരോ ഇഞ്ചും നിരീക്ഷണത്തിലാണെന്ന് അവകാശപ്പെട്ട് ട്രംപ് 

‘കേരളം’ വിജ്ഞാപനം ഇറങ്ങി,മലയാളികള്‍ക്ക് ഓണസമ്മാനം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.