Sunday, July 5, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ആദ്യ തൊഴിലാളി സംഘടനയുടെ വാര്‍ഷികം കടന്നു പോയത് ആരുമറിയാതെ

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 1, 2018, 04:55 am IST
in Kerala

ആലപ്പുഴ: ശ്രീനാരായണ ഗുരുവിന്റെ അനുഗ്രഹത്തോടെ സ്ഥാപിതമായ കേരളത്തിലെ ആദ്യ തൊഴിലാളി പ്രസ്ഥാനത്തിന്റെ തൊണ്ണൂറ്റിയാറാം വാര്‍ഷികം ഇന്നലെ ആരുമറിയാതെ കടന്നു പോയി. തൊഴിലാളി ശക്തിയുടെ വക്താക്കളായി അവകാശപ്പെടുന്ന സംഘടനകളും, രാഷ്‌ട്രീയ പാര്‍ട്ടികളും ബോധപൂര്‍വം വാടപ്പുറം ബാവയേയും അദ്ദേഹം രൂപം നല്‍കിയ തിരുവിതാംകൂര്‍ ലേബര്‍ അസോസിയേഷനെയും വിസ്മരിച്ചു.

  1920 കാലഘട്ടത്തില്‍ ആലപ്പുഴ നഗരത്തിലും, പ്രാന്തപ്രദേശങ്ങളിലും തീരപ്രദേശങ്ങളിലും പണിയെടുത്തിരുന്ന കയര്‍ഫാക്ടറി തൊഴിലാളികള്‍ കടുത്ത പീഡനങ്ങള്‍ക്ക് വിധേയരായിരുന്നു. കൂലി ചോദിച്ചാല്‍ കടുത്ത മര്‍ദ്ദനമുറകള്‍ക്കും തൊഴിലാളികള്‍ വിധേയമാകേണ്ടിവന്നു. പീഡനം അസഹനീയമായപ്പോള്‍ ഡാറാസ്‌മെയില്‍ ഫാക്ടറിയിലെ വണ്ടിസായിപ്പ് എന്ന ഫാക്ടറി മാനേജരെ കമ്പനിമുറ്റത്ത് വാടപ്പുറം പി.കെ. ബാവയുടെ നേതൃത്വത്തില്‍ ഘെരാവോ ചെയ്തു. ഇതാണ് കേരളചരിത്രത്തിലെ തൊഴിലാളികള്‍ നടത്തിയ ആദ്യത്തെ ഉപരോധം. ഇതോടെ തൊഴിലാളികള്‍ ബാവയുടെ പിന്നില്‍ അണിനിരന്നു. 

 ആലപ്പുഴ മംഗലം പുന്നച്ചുവടു വീട്ടില്‍ കൃഷ്ണന്റേയും, നീലിയുടെയും മകനായ പി.കെ. ബാവ 1884 മാര്‍ച്ച് രണ്ടിനാണ് ജനിച്ചത്. പതിനെട്ടാമത്തെ വയസ്സില്‍ പിതാവിന്റെ മരണത്തോടെ ബാവ ഡാറാസ്‌മെയില്‍ ഫാക്ടറിയിലെ ജോലിക്കാരനായി. തൊഴിലാളികളെ ചൂഷണത്തില്‍ എങ്ങനെ മോചിപ്പിക്കാം എന്ന് ബാവ ആലോചിക്കുന്ന സന്ദര്‍ഭത്തിലാണ് ശ്രീനാരായണ ഗുരു ആലപ്പുഴ കിടങ്ങാംപറമ്പ് ക്ഷേത്രത്തില്‍ എത്തുന്നത്. 

 തൊഴിലാളികള്‍ അനുഭവിക്കുന്ന ബുദ്ധിമുട്ടുകള്‍ ഗുരുവിനെ ബാവ ധരിപ്പിച്ചു. ‘എങ്കില്‍ തൊഴിലെടുക്കുന്നവരുടെ ഒരു സംഘം ഉണ്ടാക്കുക, സംഘത്തിന്റെ ശക്തിയില്‍ അവര്‍ കരുത്തുളളവരും സ്വതന്ത്രരും ആകട്ടെ’ ഇതായിരുന്നു ഗുരുവിന്റെ മറുപടി. 

ഈ ആഹ്വാനം ഉള്‍ക്കൊണ്ട് 1922 മാര്‍ച്ച് 31ന് ആലുംമൂട്ടില്‍ കേശവന്റെ വക സ്ഥലത്ത് കേരളത്തിലെ ആദ്യതൊഴിലാളി പ്രസ്ഥാനം രൂപീകരിക്കാന്‍ യോഗം കൂടി. വാടപ്പുറം പി.കെ. ബാവയ്‌ക്കൊപ്പം എന്‍. കൃഷ്ണനും ഉണ്ടായിരുന്നു. 1922 ഏപ്രില്‍ 23ന് ആലപ്പുഴ കളപ്പുരക്ഷേത്രമൈതാനത്തായിരുന്നു ‘തിരുവിതാംകൂര്‍ ലേബര്‍ അസോസിയേഷന്‍’ എന്ന ആദ്യ തൊഴിലാളി സംഘത്തിന്റെ ഉദ്ഘാടന സമ്മേളനം. അതില്‍ മുഖ്യാതിഥിയായി എത്തിയത് ഗുരുശിഷ്യനായ സ്വാമി സത്യവ്രതനായിരുന്നു. 

‘ഭയപ്പെടേണ്ട… തൊഴിലാളികളുടെ കാലമാണ് വരാന്‍പോകുന്നത്. ധൈര്യമായി എല്ലാവരുടെയും വിശ്വാസം നേടി മുന്നോട്ടു പോകുക’ എന്ന ഗുരുസന്ദേശം അദ്ദേഹം അവിടെ വായിച്ചു. 

പി. കൃഷ്ണപിള്ളയും, ടി.വി. തോമസും, പി. കേശവദേവും ഒക്കെ തൊഴിലാളി സംഘടനയിലേക്ക് കടന്നു വന്നത് ബാവയുടെ സംഘടനയിലൂടെ ആയിരുന്നു. പിന്നീട് കമ്മ്യൂണിസ്റ്റ് പാര്‍ട്ടി കേരളത്തില്‍ രൂപംകൊണ്ടപ്പോള്‍ പാര്‍ട്ടി ബാവ തുടങ്ങിവച്ച പ്രസ്ഥാനത്തിന്റെ പിതൃത്വം അവര്‍ തട്ടിയെടുക്കുകയായിരുന്നു. 

ജാതി പീഡനങ്ങള്‍ക്കും, വിവേചനങ്ങള്‍ക്കും എതിരെ മാത്രമല്ല, തൊഴിലാളി ചൂഷണത്തിനെതിരെയും പോരാട്ടത്തിന് തുടക്കം കുറിച്ചത് ശ്രീനാരായണ ഗുരുവും അദ്ദേഹത്തിന്റെ അനുയായികളുമാണെന്ന സത്യം തമസ്‌ക്കരിക്കപ്പെടുന്നത് ചരിത്രത്തോടുള്ള നീതി നിഷേധമാണെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

മെസി പരിശീലനത്തിനിടെ
Football

ലോകകപ്പ് സൗജന്യമല്ല; ടീമിന്റെ പോരായ്‌മകള്‍ തുറന്നുപറഞ്ഞ് മെസി

Football

പാറപോലെ കേപ്പ്; മത്സരം ജയിച്ച് അര്‍ജന്റീന

മത്സരശേഷം കേപ്പ് വെര്‍ദെ ടീം
Football

ഓ…ഹ് വെര്‍ദൂ…. ! ഹൃദയം കവര്‍ന്ന് കേപ്പ്

Kerala

കൊട്ടാരക്കര ടിപ്പര്‍ അപകടം: അമിത വേഗതയും മൊബൈല്‍ ഉപയോഗവുമെന്ന് മോട്ടോര്‍ വാഹന വകുപ്പിന്റെ കണ്ടെത്തല്‍

Kerala

ദേവസ്വം മുറികള്‍ വാടകയ്‌ക്ക് നല്‍കുന്നത് ഡ്രൈവര്‍; അന്വേഷിക്കാന്‍ കോടതി നിര്‍ദേശം

പുതിയ വാര്‍ത്തകള്‍

ലോ അക്കാദമി ഭൂമി വിവാദം: കൈയേറ്റം സ്ഥിരീകരിച്ച് റവന്യൂ വകുപ്പ്, തിട്ടപ്പെടുത്താന്‍ സര്‍വേയറെ നിയോഗിക്കും

പത്തനംതിട്ട പോക്സോകേസ് പ്രണയനൈരാശ്യം കാരണം, മുഴുവൻ 13കാരിയുടെ കെട്ടുകഥ

സോഷ്യൽ മീഡിയലൈവിലൂടെ ലഹരി മരുന്ന് ഉപയോഗം! വ്ലോഗർ അബ്ദുൽ ഹക്കീം യുഎഇ പോലീസിന്റെ പിടിയിൽ

അന്തർ സംസ്ഥാന പെൺവാണിഭ സംഘം പിടിയിൽ; പ്രായപൂർത്തിയാകാത്ത 17 പെൺകുട്ടികളെ രക്ഷപ്പെടുത്തി, ഡ്രോണുകൾ ഉപയോഗിച്ച് റെയ്ഡ്

13 കാരിയുടെ പോക്സോ കേസിൽ വൻ വഴിത്തിരിവ്: പെൺകുട്ടി ലൈംഗിക അതിക്രമത്തിന് ഇരയായിട്ടില്ലെന്ന് വൈദ്യപരിശോധനാ ഫലം

ചരിത്ര നേട്ടവുമായി കേരള സര്‍വകലാശാല: വിദേശ വിദ്യാര്‍ത്ഥികള്‍ക്ക് ഒറ്റ ദിവസത്തില്‍ ബിരുദ സര്‍ട്ടിഫിക്കറ്റ്

ബാലഗോകുലം ദക്ഷിണ കേരളം വാര്‍ഷിക സമ്മേളനം മാവേലിക്കര ഉമ്പര്‍നാട് നിരസിംഹ കുശ്മാണ്ഡ സിദ്ധാശ്രമത്തിലെ സ്വാമി സത്‌സ്വരൂപാനന്ദ സരസ്വതി ഉദ്ഘാടനം ചെയ്യുന്നു. ഡോ. എന്‍. ഉണ്ണികൃഷ്ണന്‍, ആര്‍. പ്രസന്നകുമാര്‍, സിദ്ധി ഉണ്ണി, ബി.എസ്. ബിജു എന്നിവര്‍ സമീപം

ഭാരതത്തിന്റെ ധര്‍മവ്യവസ്ഥ അട്ടിമറിക്കാന്‍ ആസൂത്രിത ശ്രമം: സ്വാമി സത്‌സ്വരൂപാനന്ദ സരസ്വതി

സ്വാമി വിവേകാനന്ദന്റെ സ്വപ്‌നം സാക്ഷാത്കരിച്ചത് ആര്‍എസ്എസ്: ഡോ. വന്നിയരാജന്‍

പിഎസ്‌സി ക്രമക്കേട്: ആഭ്യന്തര അന്വേഷണം അട്ടിമറിച്ചു

വാട്‌സ്ആപ്പ് അക്കൗണ്ടുകള്‍ ഹാക്ക് ചെയ്ത് തട്ടിപ്പ്; ജാഗ്രത വേണമെന്ന് പോലീസ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.