ഇരിട്ടി: ഗീതാഗ്രാമം എന്ന പേരില്‍ പ്രശസ്തമായ പുന്നാട് ഗ്രാമം യാഗഭൂമി കൂടിയായി മാറാന്‍ ഇനി 8 നാള്‍കൂടി. മനുഷ്യ ജന്മത്തില്‍ ഒരിക്കലെങ്കിലും ഇത്തരം യാഗങ്ങളില്‍ പങ്കെടുക്കാന്‍ കഴിയുക എന്നത് ജീവിതത്തിലെ സുകൃതമാണ്. അത് ചണ്ഡികാദേവി മഹായാഗമാണെങ്കില്‍ പൂര്‍വ്വജന്മ സുകൃതം കൂടിയായി മാറുന്നു.
ദേവി പ്രത്യക്ഷത്തില്‍ അനുഗ്രഹം ചൊരിയാന്‍ ഭക്തരുടെ അരികിലെത്തുന്ന അനര്‍ഘ നിമിഷമായി ഇതിനെ കണക്കാക്കാം. ഭക്തര്‍ അനുഭവിക്കുന്ന ദുരിതങ്ങള്‍, മുന്‍ജന്മ പാപങ്ങള്‍, രോഗപീഢ, സന്താന സൗഭാഗ്യമില്ലായ്‌മ, സാമ്പത്തിക ദുരിതം, കുടുംബ കലഹങ്ങള്‍, വൈവാഹിക ജീവിതമനുഭവിക്കാന്‍ കഴിയാത്തതിലുള്ള ദുഃഖം, തൊഴില്‍ ലഭിക്കുന്നതിലെ തടസ്സം തുടങ്ങി നാനാവിധ ജീവിത ക്ലേശങ്ങള്‍ക്കും ഈ പുണ്യവേളയില്‍ അമ്മ മക്കളുടെ മുന്നില്‍ പ്രത്യക്ഷപ്പെട്ട് അനുഗ്രഹം ചൊരിയുന്നു. ഇത്തരം നാനാവിധ ദുഃഖങ്ങള്‍ മാറ്റാനുള്ള വഴിപാടുകളും യാഗവേദിയില്‍ ലഭിക്കുന്നു. അമ്മയുടെ പൂര്‍ണ്ണ അനുഗ്രഹം നേടി ജീവിതം ധന്യമാക്കാന്‍ യാഗവേദിയില്‍ എത്തിച്ചേരുക എന്ന കടമ നമ്മള്‍ ഓരോരുത്തരുടേതുമാണ്.
















