തൃക്കാക്കര (കൊച്ചി): രാജ്യത്തെയും ഹിന്ദു ദൈവങ്ങളെയും അപമാനിച്ച് മാഗസിന്‍ ഇറക്കിയ തൃക്കാക്കര ഗവ. മോഡല്‍ എഞ്ചിനിയറിങ് കോളേജ് അധികൃതരുടെ നടപടിക്കെതിരെ പ്രതിഷേധം ശക്തമായി. ഹിന്ദു ഐക്യവേദിയുടെ നേതൃത്വത്തില്‍ ഇന്നലെ കോളേജിലേക്ക് മാര്‍ച്ച് നടത്തി.
വിവാദ മാഗസിന് പിന്നില്‍ പ്രവര്‍ത്തിച്ചവരെ കോളേജില്‍ നിന്ന് പുറത്താക്കി, നിയമ നടപടികള്‍ സ്വീകരിക്കണമെന്നാവശ്യപ്പെട്ടായിരുന്നു മാര്‍ച്ച്. കോളേജിന് മുന്നില്‍ പോലീസ് മാര്‍ച്ച് തടഞ്ഞു. ഹിന്ദു ഐക്യവേദി സംസ്ഥാന ജനറല്‍ സെക്രട്ടറി ആര്‍.വി. ബാബു പ്രതിഷേധ യോഗം ഉദ്ഘാടനം ചെയ്തു. ഭാരതത്തിന്റെ ദേശീയതയെ അപമാനിച്ചും ഭാരതത്തെ വേശ്യയെന്നു വിശേഷിപ്പിച്ചും ഹിന്ദു മതവികാരം വൃണപ്പെടുത്തിയും മാഗസിന്‍ പ്രസിദ്ധീകരിച്ചവര്‍ക്കെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുക്കണമെന്ന് ഉദ്ഘാടന പ്രസംഗത്തില്‍ അദ്ദേഹം പറഞ്ഞു.
വിവാദ മാഗസിന് പിന്നിലെ ഗൂഢാലോചന എന്‍ഐഎ അന്വേഷിക്കണം. മാഗസിന് എല്ലാവിധ സഹായങ്ങളും ചെയ്ത് കൊടുത്ത പ്രിന്‍സിപ്പാള്‍ വി.പി. ദേവസ്യ, സ്റ്റാഫ് എഡിറ്റര്‍ എം. സജീഷ് എന്നിവരെ പിരിച്ചുവിടണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. കേസെടുക്കുന്നതില്‍ പോലീസ് ഒത്തുകളി നടത്തിയാല്‍ ശക്തമായ സമര പരിപാടികള്‍ ആരംഭിക്കുമെന്ന് ഹിന്ദു ഐക്യവേദി ജില്ലാ സെക്രട്ടറി നവീന്‍ കേശവന്‍ പറഞ്ഞു.
വിവാദ മാഗസിന്‍ കോളേജിന് മുന്‍പില്‍ പ്രവര്‍ത്തകര്‍ കത്തിച്ചു. ഹിന്ദു ഐക്യവേദി ജില്ലാ വൈസ് പ്രസിഡന്റ് പി.കെ. സുരേഷ,് ജില്ലാ സമിതിയംഗം ഡി, വാസുദേവ കുറുപ്പ്, ബിജെപി തൃക്കാക്കര മണ്ഡലം പ്രസിഡന്റ് എസ്. സജി, സെക്രട്ടറി ബാലചന്ദ്രന്‍, ബിഡിജെഎസ് തൃക്കാക്കര മണ്ഡലം ട്രഷറര്‍ സുബ്രഹ്മണ്യന്‍ എന്നിവര്‍ സംസാരിച്ചു. ആര്‍എസ്എസ് ജില്ലാ കാര്യവാഹ് എം.എല്‍. രമേശ്, നഗര്‍ കാര്യവാഹ് വിജി ജയചന്ദ്രന്‍, ഹിന്ദു ഐക്യവേദി മുനിസിപ്പല്‍ പ്രസിഡന്റ് ശശി തോപ്പില്‍, സോമന്‍ കരിമക്കാട്, ശശികുമാര്‍ കെന്നടിമുക്ക്, അഡ്വ. ലാല്‍ചന്ദ്, സജീവന്‍ കരിമക്കാട് തുടങ്ങിയവര്‍ പ്രതിഷേധ മാര്‍ച്ചിന് നേതൃത്വം നല്‍കി.
















