Thursday, June 25, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam

യുഗങ്ങള്‍ നീന്തി നടക്കും ഗംഗയില്‍ വിരിഞ്ഞു താമര മുകുളങ്ങള്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 27, 2018, 02:59 am IST
in Vicharam

രണ്ടുമൂന്നു വര്‍ഷം മുന്‍പ് സിഐടിയുവിന്റെ ഒരു സമ്മേളനത്തില്‍ സിപിഎം അഖിലേന്ത്യാ നേതാവ് പ്രസംഗിച്ച വാക്കുകള്‍ ഒരു പ്രമുഖപത്രത്തിന്റെ അകത്തെ കോണില്‍ പ്രസിദ്ധീകരിച്ചിരുന്നു.

നാം പണം മാത്രം ലക്ഷ്യമിട്ട് പ്രവര്‍ത്തിക്കുന്നവരാകരുത്. സാമൂഹ്യ പ്രതിബദ്ധതയെ ഓര്‍മ്മിപ്പിച്ചുകൊണ്ട്, വിദ്യാഭ്യാസ രംഗത്തും സാംസ്‌കാരിക രംഗത്തും വനവാസി മേഖലയിലും ആര്‍എസ്എസ് ചെയ്യുന്ന സേവനങ്ങളെ മാതൃകയാക്കണം എന്നതായിരുന്നു നേതാവിന്റെ പ്രസംഗത്തിന്റെ രത്‌നച്ചുരുക്കം. ത്രിപുരയിലെ സിപിഎമ്മിന്റെ പതനവും, ബിജെപിയുടെ ശൂന്യതയില്‍നിന്നുള്ള വിജയവും ഒത്തുനോക്കുമ്പോള്‍ മേല്‍പ്പറഞ്ഞ വാക്കുകളുടെ അര്‍ത്ഥതലം വ്യക്തമാണ്.

ത്രിപുരയില്‍ രണ്ടര പതിറ്റാണ്ടിന്റെ ചുവപ്പന്‍ ഭരണത്തിന് അറുതിവന്നത് പ്രതിപക്ഷത്തിരുന്ന കോണ്‍ഗ്രസിന്റെ വിജയംകൊണ്ടായിരുന്നെങ്കില്‍ ഒരുപക്ഷേ ത്രിപുര ഇത്രയേറെ ശ്രദ്ധിക്കപ്പെടുമായിരുന്നില്ല. നിരവധി പേരുടെ നിസ്വാര്‍ത്ഥമായ നിരന്തര പ്രയത്‌നത്തിന്റെ ഫലമാണ് ത്രിപുരയില്‍ ബിജെപിയിലൂടെ പകര്‍ന്നാടിയത് എന്ന് തിരിച്ചറിഞ്ഞപ്പോഴാണ് എല്ലാവരും ഞെട്ടിയത്.  രാജ്യഭരണം തിരിച്ചുപിടിക്കാന്‍ അരയും തലയും മുറുക്കി കിരീടമേറ്റെടുത്ത യുവരാജന്റെ പാര്‍ട്ടിയാകട്ടെ പൂജ്യം സീറ്റുനേടിയതിന്റെ ആത്മനിര്‍വൃതിയില്‍ അഭിമാനം കൊള്ളുന്നു! എന്തായാലും ഇറ്റലിയില്‍ (അമ്മൂമ്മയുടെ) പിറന്നാള്‍ ആഘോഷത്തില്‍ പങ്കെടുത്ത് ആനന്ദിക്കുകയായിരുന്നു യുവരാജന്‍ ത്രിപുര ഫലപ്രഖ്യാപന നാളുകളിലെന്നാണ് പറഞ്ഞുകേള്‍ക്കുന്നത്. 

ത്രിപുരയിലെ ബിജെപി വിജയത്തിന്റെ വിലാപങ്ങളാണ് നാടെങ്ങും കൊഴുക്കുന്നത്. ത്രിപുരയില്‍ പണമൊഴുക്കിയാണ് ബിജെപി വിജയിച്ചത്, വോട്ടിങ് യന്ത്രത്തില്‍ കൃത്രിമം കാട്ടിയിരിക്കുന്നു എന്നിങ്ങനെ ചിലര്‍ നാട്ടുവര്‍ത്തമാനംപോലെ പറയുന്നു- അവിടെയുള്ളവര്‍ വലിയ വിവരമൊന്നുമില്ലാത്തവരാണത്രെ. ഇരുപത്തിയഞ്ചുവര്‍ഷം തുടര്‍ച്ചയായി ഭരണം നടത്തിയവര്‍ ഇത്തരം മുടന്തന്‍ന്യായങ്ങള്‍ പറയുന്നതുകൊണ്ട് സമാധാനം കിട്ടുമെങ്കില്‍ ആകാം. പക്ഷേ കല്ലുവച്ച നുണകള്‍ എത്ര കാലം പേറി നടക്കാനാകും? യന്ത്രത്തില്‍ കൃത്രിമം  നടത്തിയാണ് ബിജെപി വിജയിച്ചതെന്ന് ആരോപിക്കുമ്പോള്‍, സിപിഎമ്മിന് പതിനാറ് സീറ്റ് ലഭിച്ചതും കൃത്രിമം കൊണ്ടുതന്നെയാണോ? കുറച്ച് പണം കാണുമ്പോള്‍ മാറി ചിന്തിക്കുന്നവരാണ് ത്രിപുര നിവാസികളെങ്കില്‍, അവര്‍ വിവരമില്ലാത്തവരാണെങ്കില്‍, അതിന് ഉത്തരവാദിയാര്? എന്തായിരുന്നു ഇരുപത്തിയഞ്ചുവര്‍ഷത്തെ പരിപാടി. ഇനിയിപ്പോള്‍ വീണ്ടും തിരിച്ചുവരുമെന്ന പ്രചാരണമാണ് കൊഴുക്കുന്നത്. ആയിക്കൊള്ളട്ടെ, പക്ഷേ അഞ്ചുവര്‍ഷം കഴിയണമല്ലോ. അപ്പോള്‍ ആലോചിക്കാം.

കള്ളപ്രചാരണവും കാപട്യവും അക്രമവുംകൊണ്ട് ഒരു പ്രസ്ഥാനത്തിനും ഏറെക്കാലം പിടിച്ചുനില്‍ക്കാന്‍ കഴിയില്ല. കേരളത്തിലെ സിപിഎമ്മിന് ഇതൊരു പാഠമാണ്. ഒരു കാര്യം ഉറപ്പിക്കാം. സിപിഎമ്മിന് സര്‍വ്വരംഗത്തും താളംതെറ്റുന്നുണ്ട്. 

പാടിപ്പതിഞ്ഞ വിപ്ലവഗാനങ്ങള്‍ വരെ അവര്‍ക്ക് വിനയായി മാറുകയാണ്. അനുഗൃഹീതനായ വയലാര്‍ രാമവര്‍മ്മ രചിച്ച ഒരു ഗാനമുണ്ട്. കമ്യൂണിസ്റ്റ് പാര്‍ട്ടികളുടെ സമരമുഖങ്ങളില്‍ വീര്യം പകര്‍ന്നു നല്‍കിയ ആ ഗാനം പൂര്‍ണമായും പാടി നടക്കാന്‍ പോലും സാധിക്കാത്ത ഗതികേടിലായി മാര്‍ക്‌സിസ്റ്റ് പാര്‍ട്ടി. ഒരുപക്ഷേ മഹാനായ ഗാനരചയിതാവിന്റെ ദീര്‍ഘവീക്ഷണമാണ് ആ വരികളില്‍ മാര്‍ക്‌സിസ്റ്റ് പാര്‍ട്ടിയെ അലട്ടുന്നത്. ”യുഗങ്ങള്‍ നീന്തി നടക്കും ഗംഗയില്‍ വിരിഞ്ഞു താമര മുകുളങ്ങള്‍.” ഇതാണ് ആ ശ്രദ്ധേയമായ വരികള്‍. കാലം നല്‍കിയ പാഠം കമ്യൂണിസ്റ്റുകള്‍ക്ക് സഹിക്കാന്‍ കഴിയുന്നതാണോ!

ദേശീയ പ്രസ്ഥാനങ്ങള്‍ക്ക് ജനഹൃദയങ്ങളില്‍ സ്വാധീനം നാള്‍ക്കുനാള്‍ വര്‍ധിക്കുന്നുവെന്നത് അംഗീകരിച്ചേ മതിയാകൂ. പിറവിയെടുത്ത കാലം മുതല്‍, വര്‍ഗീയവാദികള്‍, ഫാസിസ്റ്റുകള്‍, ന്യൂനപക്ഷ ശത്രുക്കള്‍ എന്നിങ്ങനെ അധിക്ഷേപിക്കപ്പെട്ട പ്രസ്ഥാനങ്ങളാണവ. പതിറ്റാണ്ട് പഴക്കമുള്ള ഈ അധിക്ഷേപങ്ങള്‍ തുടരുമ്പോഴും സംഘപ്രസ്ഥാനങ്ങള്‍ അനുദിനം ജനഹൃദയങ്ങളിലേക്ക് ആവാഹിക്കപ്പെടുന്നു. 

നമ്മുടെ നാടിന്റെ സംസ്‌കാരവും തനിമയും അടിസ്ഥാനശിലയാക്കിയതുകൊണ്ടും, ”ആരോടും പ്രീണനമില്ലാതെ എല്ലാവര്‍ക്കും തുല്യനീതി” എന്ന നയം സ്വീകരിച്ചതുകൊണ്ടും ബിജെപി പ്രയാണം തുടരുമ്പോള്‍ കപട മതേതര വാക്‌ധോരണികളും വിലകുറഞ്ഞ പ്രീണന രാഷ്‌ട്രീയവും വികസനവിരുദ്ധതയുമൊന്നും ജനങ്ങള്‍ക്ക് സ്വീകാര്യമല്ലെന്ന് കാലം തെളിയിക്കുന്നു. നാഴികയ്‌ക്ക് നാല്‍പ്പത് വട്ടം മതേതരത്വം പ്രസംഗിക്കുകയും യഥാര്‍ത്ഥ പ്രശ്‌നങ്ങളില്‍നിന്നും മുഖംതിരിക്കുകയും ചെയ്യുന്ന അവസരവാദികളെ ജനങ്ങള്‍ തിരസ്‌കരിച്ചത് തിരിച്ചറിയുന്നതിലാണ് ത്രിപുരയിലെ ബിജെപി വിജയത്തിന്റെ പ്രസക്തി.

”ലോകത്തിന് സര്‍വ്വസുഖവും ഭവിക്കട്ടെ” എന്നു മന്ത്രിക്കുന്ന ഭാരതത്തിന്റെ മണ്ണ് ശ്രേഷ്ഠമായ ആ മാറ്റത്തിന് പാകമായിരിക്കുന്നു. വിവേചനങ്ങളില്ലാത്ത, പ്രീണനമില്ലാത്ത, സമ്പല്‍സമൃദ്ധമായ ഭാരതത്തിനായി ബിജെപിയുടെ വിജയരഥം പ്രയാണമാരംഭിച്ച് ത്രിപുരയുടെ മണ്ണിലെ ചുവപ്പിന്റെ തീക്ഷ്ണതയകറ്റി കുങ്കുമഹരിതാഭ നല്‍കി യാത്ര തുടരുകയാണ്. രാഷ്‌ട്രീയ എതിരാളികളുടെ ജീവന്‍ കവര്‍ന്നെടുത്ത് അവരുടെ ചോരവീണ് ചുവന്ന കേരളത്തിലെ സിപിഎമ്മിന്റെ ഭരണത്തിന് അറുതിവരുത്താനും ഈ മുന്നേറ്റത്തിന് കഴിയുമെന്ന് ഓരോ മനസ്സും മന്ത്രിക്കുന്നുണ്ട്!

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

അബ്ദുള്ള താലിബിന്റെ നുണ കയ്യോടെ പിടിച്ച് നീറ്റ് പരീക്ഷ നടത്തുന്ന എന്‍ടിഎ, നാഗ്പൂര്‍ പരീക്ഷാകേന്ദ്രം ചോദിച്ചതിന് അബുദാബി കിട്ടിയെന്ന വാദം കള്ളം

India

ഉപരാഷ്‌ട്രപതിയുമായി കൂടിക്കാഴ്ച നടത്തി എബിവിപി പ്രതിനിധി സംഘം ; യുവജന ശാക്തീകരണം, രാഷ്‌ട്രനിർമ്മാണം തുടങ്ങി നിരവധി ചർച്ചകൾ നടന്നു

India

പാക് അധീന കശ്മീരില്‍ ചോരപ്പുഴ ഒഴുകുന്നു, പാക് പട്ടാളത്തെ ഭയക്കാതെ തെരുവിലിറങ്ങി സ്ത്രീകളും കുട്ടികളും, പാക് പട്ടാളത്തിന് ഉറക്കമില്ലാരാത്രികള്‍

Kerala

ഒരു പെണ്ണ് പിടിയന്‍ കാരണം എംഎല്‍എ ആയ ആള്‍, രമേഷ് പിഷാരടി വന്നതുകൊണ്ട് അമ്മയ് എന്തെങ്കിലും മാറ്റം വരുമെന്ന് തോന്നുന്നില്ലെന്ന് ശാന്തിവിള ദിനേശ്

India

എയ്‌റോസ്‌പേസിനായി കർണാടക സർക്കാർ അനുവദിച്ച 100 കോടിയുടെ ഭൂമി ലഭിച്ചത് ഖാർഗെ കുടുംബത്തിന് : സ്വന്തമാക്കിയത് സിദ്ധാർത്ഥ് വിഹാർ ട്രസ്റ്റ് വഴി

പുതിയ വാര്‍ത്തകള്‍

കാടുകളിൽ നിന്ന് വിചിത്രമായ ശബ്ദങ്ങൾ ; ഈ സ്ഥലത്ത് ദിനോസറുകൾ ഇപ്പോഴും ജീവിച്ചിരിപ്പുണ്ട്!

നെയ്‌മര്‍ ബ്രസീലിന് വേണ്ടി ഇറങ്ങുന്നു, സ്കോട്ട് ലാന്‍റിന്റെ അന്തകനാകുമോ?

തമിഴ്നാടിനെ മറ്റൊരു രാജ്യമായി വിശേഷിപ്പിച്ച് യുഎസ് അംബാസഡർ സെർജിയോ ഗോർ ; തിരുത്താതെ വിജയ് : ഇന്ത്യയ്‌ക്കെതിരെ ഡീപ് സ്റ്റേറ്റ് അജണ്ട ഒരുങ്ങുന്നോ ?

അവസാന നിമിഷത്തെ യാത്രക്കാർക്കായി കറന്റ് ബുക്കിംഗ് സംവിധാനം; വന്ദേഭാരതിന്റെ പോക്കറ്റ് നിറയ്‌ക്കുന്ന റെയില്‍വേയുടെ പരിഷ്കാരം ഹിറ്റ്

തലക്കറിയും കള്ളും കഴിച്ച് മരണം: ഏഴ് കള്ള്ഷാപ്പുകളുടെ ലൈസന്‍സ് സസ്പെന്‍ഡ് ചെയ്തു.

ഷിംല കരാര്‍ ഇന്ത്യയെ വില്‍ക്കലാണ് എന്ന് ഇന്ദിരാഗാന്ധിയുടെ മുഖത്ത് നോക്കി പറഞ്ഞ മനേക്ഷാ….1971ലെ യുദ്ധം ജയിപ്പിച്ച മനേക്ഷായ്‌ക്ക് പിന്നീട് അവഗണന

ഇന്ത്യയെയും ഇന്ത്യക്കാരെയും മോശമായി ചിത്രീകരിക്കാൻ ശ്രമിച്ചു ; ബംഗ്ലാദേശിയെ കൊണ്ട് മാപ്പ് പറയിച്ച് ഇന്ത്യൻ യുവതികൾ

അറിയിച്ചു; അത്രമാത്രം, ഇറാനെതിരായ ആക്രമണത്തിന് ട്രംപിന്റെ അനുവാദമൊന്നും തേടിയിട്ടില്ലെന്ന് നെതന്യാഹു

യുദ്ധം മതിയാക്കണമെന്ന് യുഎസ് കോണ്‍ഗ്രസ്, പ്രമേയം അംഗീകരിച്ചത് അനവസരത്തിലെന്ന് ട്രംപ്

മോദി സര്‍ക്കാര‍് സൈനികരെ നെഞ്ചേറ്റു, അതാണ് വണ്‍ റാങ്ക് വണ്‍ പെന്‍ഷന്‍….കോണ്‍ഗ്രസ് സര്‍ക്കാര്‍ 1971ലെ യുദ്ധം ജയിപ്പിച്ച മനേക് ഷായെ വരെ തഴഞ്ഞു ..

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.