Tuesday, August 4, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports

ഒരു ഓസീസ് ചതിക്കഥ

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 25, 2018, 08:44 pm IST
in Sports

കേപ്ടൗണ്‍: ദക്ഷിണാഫ്രിക്കക്കെതിരായ മൂന്നാം ടെസ്റ്റില്‍ ബാന്‍ക്രോഫ്റ്റ് പന്തില്‍ കൃത്രിമം കാട്ടിയത് തന്റെ അറിവോടെയാണെന്ന് ഓസീസ് ക്യാപ്റ്റന്‍ സ്്റ്റീവ് സ്മിത്ത് സമ്മതിച്ചു. ടെസ്റ്റില്‍ മുന്‍തൂക്കംകിട്ടാന്‍ താനുള്‍പ്പെടെയുളള മുതിര്‍ന്ന താരങ്ങള്‍ ആസൂത്രണം ചെയ്ത് പദ്ധതിയാണിത്. എന്നാല്‍ അത് വന്‍ അബദ്ധമായിപ്പോയെന്ന് ഇപ്പോള്‍ തോന്നുന്നു. ഞാനും സഹകളിക്കാരും ഈ തെറ്റിന് മാപ്പ് ചോദിക്കുന്നെന്ന് സ്മിത്ത് പത്രസമ്മേനത്തില്‍ പറഞ്ഞു.

ഞങ്ങളുടെ മാര്‍ഗം തെറ്റായിപ്പോയി. അഗാധമായ ദുഃഖം രേഖപ്പെടുത്തുന്നു. കളിക്കാര്‍ക്ക് മാത്രമാണ് ഇതില്‍ പങ്കുള്ളത്. കോച്ചുകള്‍ക്ക് പങ്കില്ലെന്നും സ്മിത്ത് വ്യക്തമാക്കി.

ഇതാദ്യമായാണ് ഞങ്ങള്‍ക്കീ തെറ്റ് പറ്റുന്നത്. ഇനി ഇത് ആവര്‍ത്തിക്കില്ലെന്ന് ഉറപ്പുനല്‍കുന്നു.

ഈ സംഭവത്തില്‍ ഞങ്ങള്‍ നാണംകെട്ടു. ഈ നാണക്കേടില്‍ നിന്ന് പുറത്തുവരാന്‍ കഴിയുമെന്നാണ് പ്രതീക്ഷ. ഞങ്ങളുടെ തെറ്റിന് വീണ്ടും ക്ഷമചോദിക്കുകയാണെന്ന്് സമിത്ത് പറഞ്ഞു.

പന്തില്‍ കൃത്രിമം കാട്ടിയതായി ബാന്‍ക്രോഫ്റ്റും സമ്മതിച്ചു.

ചെയ്തത് തെറ്റായിപ്പോയി. എന്റെ നടപടികളില്‍ ഞാന്‍ ദുഃഖിക്കുന്നു. ഇനി ആവര്‍ത്തിക്കില്ലെന്ന് യുവതാരമായ ബാന്‍ക്രോഫ്റ്റ് പറഞ്ഞു.

അന്വേഷിക്കുമെന്ന് സിഎ 

കേപ്ടൗണ്‍: ഓസ്‌ട്രേലിയന്‍ ടീം പന്തില്‍ കൃത്രിമം കാട്ടിയ സംഭവം രാജ്യത്തിന് മൊത്തം നാണക്കേടുണ്ടാക്കിയതായി സ്മിത്തിന്റെ മുന്‍ഗാമിയായ ഓസീസ് ക്യാപ്റ്റന്‍ മൈക്കിള്‍ ക്ലാര്‍ക്ക്. പന്തില്‍ കൃത്രിമം കാട്ടാന്‍ മുതിര്‍ന്ന താരങ്ങള്‍ പദ്ധതി ആസൂത്രണം ചെയ്‌തെന്നത് തനിക്ക് വിശ്വസിക്കാനാകുന്നില്ല. എന്തായാലും ഇത് നാണക്കേടായിപ്പോയി. ആരും ഇതിനെ പിന്തുണയ്‌ക്കില്ലെന്ന് ക്ലാര്‍ക്ക് പറഞ്ഞു.

ഈ പദ്ധതി നടപ്പാക്കാന്‍ യുവതാരമായ ബാന്‍ക്രോഫ്റ്റിനെ തെരഞ്ഞെടുത്ത സീനിയര്‍ താരങ്ങളെ മുന്‍ ഇംഗ്ലീഷ് ക്യാപ്റ്റന്‍ മൈക്കിള്‍ വോഗന്‍ വിമര്‍ശിച്ചു. മുതിര്‍ന്ന താരങ്ങളുടെ നാണംകെട്ടപണിയാണിതെന്ന് വോഗന്‍ പറഞ്ഞു.

ഓസ്‌ട്രേലിയന്‍ ക്രിക്കറ്റിന്റെ ദൗര്‍ഭാഗ്യമാണ് ഈ സംഭവമെന്ന് മുന്‍ ക്യാപ്റ്റന്‍ അലന്‍ ബോര്‍ഡര്‍ പറഞ്ഞു. നാണം കെട്ട ഈ പ്രവൃത്തിക്ക് കൂട്ടുനിന്ന ക്യാപ്റ്റന്‍ സ്മിത്ത് ആ സ്ഥാനത്ത് തുടരാന്‍ അര്‍ഹനല്ലെന്ന് മുന്‍ ടെസ്റ്റ് താരം റോഡ്‌നി ഹോങ് വെളിപ്പെടുത്തി.

ദുഃഖകരമായ സംഭവമെന്നാണ് ഓസ്‌ട്രേലിയന്‍ ക്രിക്കറ്റ് ബോര്‍ഡ് സിഇഒ സതര്‍ലന്‍ഡ് ഇതിനെ വിശേഷിപ്പിച്ചത്. ഇതിനെക്കുറിച്ച് വിശദമായ അന്വേഷണം നടത്തുമെന്ന് അദ്ദേഹം വ്യക്്തമാക്കി.

സ്മിത്തിനെ പുറത്താക്കണം 

കേപ്ടൗണ്‍: പന്തില്‍ കൃത്രിമം കാട്ടിയതുമായി ബന്ധപ്പെട്ട വിവാദത്തില്‍ കുടുങ്ങിയ ഓസീസ് ക്രിക്കറ്റ് ക്യാപ്റ്റന്‍ സ്റ്റീവ് സ്മിത്തിനെ ഉടനടി പുറത്താക്കണമെന്ന് ഓസ്‌ട്രേലിയന്‍ സര്‍ക്കാര്‍ ഏജന്‍സിയായ ഓസ്‌ട്രേലിയന്‍ സ്‌പോര്‍ട്‌സ് കമ്മീഷന്‍ ആവശ്യപ്പെട്ടു.

പന്തില്‍ കൃത്രിമം കാട്ടുന്നതിന് കൂട്ടുനിന്ന മുതിര്‍ന്ന കൡക്കാരെയും കോച്ചുകളെയും പുറത്താക്കണം. ഇത് സംബന്ധിച്ച് ക്രിക്കറ്റ് ഓസ്‌ട്രേലിയ വിശദമായ അന്വേഷണം നടത്തണം. കായികരംഗത്തെ ചതിയെയും വഞ്ചനയേയും വെച്ചുപൊറുപ്പിക്കാനാവില്ലെന്ന് ഓസ്‌ട്രേലിയന്‍ സ്‌പോര്‍ട്‌സ് കമ്മീഷന്‍ പ്രസ്താവനയില്‍ വ്യക്തമാക്കി.

ദക്ഷിണാഫ്രിക്കക്കെതിരായ മൂന്നാം ടെസ്റ്റിന്റെ മൂന്നാം ദിനത്തിലാണ് ഓസീസ് ക്രിക്കറ്റിനെ പിടിച്ചുകുലുക്കിയ ഈ വിവാദമുണ്ടായത്. ഇതിനെക്കുറിച്ച് അന്വേഷിക്കാന്‍ ഓസ്‌ട്രേലിയന്‍ ക്രിക്കറ്റ് ബോര്‍ഡിന്റെ ഇയാന്‍ റോയ്, പാറ്റ് ഹോവാര്‍ഡ് എന്നിവര്‍ ഉടന്‍ തന്നെ ദക്ഷിണാഫ്രിക്കയിലേക്ക് പോകുമെന്ന് ഓസീസ് ക്രിക്കറ്റ് ബോര്‍ഡ് അറിയിച്ചു.

നിരാശപ്പെടുത്തിയെന്ന് പ്രധാനമന്ത്രി 

സിഡ്‌നി: ഓസീസ് താരങ്ങള്‍ പന്തില്‍ കൃത്രിമം കാട്ടിയത് തന്നെ ഞെട്ടിച്ചെന്ന് ഓസീസ് പ്രധാനമന്ത്രി മാല്‍ക്കം ടേണ്‍ബുള്‍. ദക്ഷിണാഫ്രിക്കയില്‍ നടന്ന ഈ സംഭവത്തില്‍ നിരാശനാണെന്നും മാല്‍ക്കം വെളിപ്പെടുത്തി.

ഓസ്‌ട്രേലിയന്‍ കളിക്കാര്‍ ഇങ്ങനെയൊരു ചതിപ്രയോഗം നടത്തിയെന്നത് വിശ്വസിക്കാനാകുന്നില്ല. നമ്മുടെ ക്രിക്കറ്റ് താരങ്ങള്‍ റോള്‍ മോഡല്‍സും മാന്യതയുടെ പര്യായവുമാണ്. അവരില്‍ നിന്ന് ഇത്തരം വൃത്തികെട്ട പ്രവൃത്തി ഒരിക്കലും പ്രതീക്ഷിച്ചില്ല. എങ്ങിനെ അവര്‍ക്കിത് ചെയ്യാന്‍ തോന്നിയെന്ന് അദ്ദേഹം ചോദിച്ചു.

ക്രിക്കറ്റ് ഓസ്‌ട്രേലിയ ചെയര്‍മാന്‍ ഡേവിഡ് പീവറിനോട് തന്റെ ആശങ്കയും നിരാശയും അറിയിച്ചിട്ടുണ്ട്. ഉചിതമായ നടപടിയുണ്ടാകുമെന്ന് പീവര്‍ തനിക്ക് ഉറപ്പുനല്‍കിയിട്ടുണ്ടെന്നും പ്രധാനമന്ത്രി പറഞ്ഞു. ഇത്തരം സംഭവങ്ങള്‍ വേണ്ടവിധത്തില്‍ കൈകാര്യം ചെയ്യേണ്ടത് അവരുടെ ഉത്തരവാദിത്വമാണെന്നും പ്രധാനമന്ത്രി വ്യക്തമാക്കി.

സ്റ്റീവ് സ്മിത്തിന് സസ്‌പെന്‍ഷന്‍ 

ദുബായ്: ദക്ഷിണാഫ്രിക്കക്കെതിരായ മൂന്നാം ടെസ്റ്റില്‍ പന്തില്‍ കൃത്രിമം കാട്ടിയെന്ന് സമ്മതിച്ച  ഓസീസ് ക്യാപ്്റ്റന്‍ സ്്റ്റീവ് സ്മിത്തിനെ ഇന്റര്‍ നാഷണല്‍ ക്രിക്കറ്റ് കൗണ്‍സില്‍ (ഐസിസി) ഒരു ടെസ്റ്റില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്തു. ഇതിന് പുറമെ നൂറുശതമാനം മത്സരത്തുകയും പിഴ നല്‍കണം .നാല് ഡീമെറിറ്റ് പോയിന്റും നല്‍കി.

പന്തില്‍ കൃത്രിമം കാട്ടിയ ബാന്‍കോഫ്റ്റിന്റെ മത്സരത്തുകയുടെ 75 ശതമാനം പിഴ ഈടാക്കും. മൂന്ന് ഡീമെറിറ്റ് പോയിന്റ്‌നല്‍കാനും ഐസിസി തീരുമാനിച്ചു.

സ്മിത്തിനെ സസ്‌പെന്‍ഡ് ചെയ്ത സാഹചര്യത്തില്‍ ടിം പെയ്ന്‍ ദക്ഷിണാഫ്രിക്കക്കെതിരായ അവസാന ടെസ്റ്റില്‍ ഓസീസിനെ നയിക്കും. വിവാദത്തെ തുടര്‍ന്ന് സ്മിത്ത് രാജിവെച്ചതിനാല്‍ മൂന്നാം ടെസ്റ്റില്‍ പെയ്‌നാണ് ഓസീസിനെ നയിക്കുന്നത്.മൂന്നാം ടെസ്റ്റിന്റെ മൂന്നാം ദിനത്തിലാണ് ഓസ്‌ട്രേലിയയെ പിടിച്ചുകുലുക്കിയ വിവാദം ഉണ്ടായത്. മുതിര്‍ന്ന കളിക്കാരുമായി കൂടിയാലോചിച്ചാണ് ബാന്‍ക്രോഫ്റ്റ് പന്തില്‍ കൃത്രിമം കാട്ടിയത്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ക്ഷേത്രങ്ങൾ മുതൽ ജഡ്ജിമാരുടെ വസതികൾ വരെ വഖഫ് സ്വത്തുക്കളാക്കി : മതപരമായ വാദത്തിന്റെ പേരിൽ സ്വത്തിന്റെ ഉടമസ്ഥാവകാശം മാറ്റാൻ പറ്റില്ലെന്ന് ഹൈക്കോടതി

ഫോട്ടോണിക് റഡാറുകള്‍ പ്രകാശ തരംഗം ഉപയോഗിച്ച് ശത്രുവിന്‍റെ യുദ്ധവിമാനങ്ങള്‍ അടയാളപ്പെടുത്തുന്നു - ചുവന്ന ആരോകളില്‍ യുദ്ധവിമാനങ്ങള്‍ അടയാളപ്പെടുത്തിയിരിക്കുന്നു (വലത്ത്) ഫോട്ടോണിക് റഡാര്‍ (ഇടത്ത്)
India

ഇനി ഒരു സ്റ്റെല്‍ത്ത് യുദ്ധവിമാനത്തിനും ഇന്ത്യയുടെ കണ്ണുവെട്ടിക്കാനാവില്ല…ചൈനയ്‌ക്കും പാകിസ്ഥാനും ഭീഷണിയായി ഇന്ത്യയുടെ ഫോട്ടോണിക് റഡാര്‍

India

തഹാവൂർ റാണയടക്കം തിരികെയെത്തി , എത്ര വലിയ കുറ്റവാളിയായാലും ലോകത്തിന്റെ ഏത് കോണിലൊളിച്ചാലും മോദി സർക്കാർ വിടാതെ പിന്തുടരും ; അമിത് ഷായുടെ മുന്നറിയിപ്പ്

India

‘ കുറ്റവാളികൾക്കെതിരെ മോദി സർക്കാരിന്റെ ത്രിശൂൽ’ ; വിവിധ രാജ്യങ്ങളിലേക്ക് ഒളിച്ചോടിയ 274 പേരെ തിരികെയെത്തിച്ചു, 17,000 കോടി രൂപ കണ്ടുകെട്ടി

Kerala

5 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ബുധനാഴ്ച അവധി,2 ജില്ലകളില്‍ ദുരിതാശ്വാസ ക്യാമ്പുകള്‍ പ്രവര്‍ത്തിക്കുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അവധി

പുതിയ വാര്‍ത്തകള്‍

‘ ഞങ്ങൾ സമാധാനപരമായാണ് പ്രതിഷേധിക്കുന്നത് ‘ ; ദയവായി നിങ്ങൾ ഇങ്ങോട്ട് വരരുതെന്ന് പാറ്റകളോടും, രാഹുലിനോടും ജാർഖണ്ഡിലെ വിദ്യാർത്ഥികൾ

ഉദയനിധി സ്റ്റാലിന് ജാമ്യം അനുവദിച്ച് മദ്രാസ് ഹൈക്കോടതി, ചോദ്യം ചെയ്ത ശേഷം വിട്ടയയ്‌ക്കണം

തൃശൂര്‍ മെഡിക്കല്‍ കോളേജില്‍ തീപ്പിടിത്തം

നദികളിലെ മണ്ണ് നീക്കം ചെയ്യാന്‍ നടപടി:വിഡി സതീശന്‍,പ്രളയബാധിത മേഖലകളിലെ സന്ദര്‍ശനം ഹെലികോപ്റ്ററില്‍ ഭാര്യാപിതാവിനെ കാണാന്‍ പോയത് വിവാദമായപ്പോള്‍

കൻവാരിയ തീർത്ഥാടകർ പൊലീസുകാരെ ആക്രമിച്ചെന്ന് ഇടത് – ഇസ്ലാമിസ്റ്റുകളുടെ നുണപ്രചാരണം ; വ്യാജ വീഡിയോ പങ്ക് വച്ചവർക്കെതിരെ നടപടിയെടുക്കാൻ യുപി പൊലീസ്

കര്‍ണ്ണാടകത്തില്‍ മന്ത്രിസഭാ വികസനത്തിന് ശേഷം എംഎല്‍എമാരെ നിയന്ത്രിക്കാനാകാതെ ഡി.കെ. ശിവകുമാര്‍; രാജിഭീഷണിയുമായി രണ്ട് എംഎല്‍എമാര്‍

മുഖ്യമന്ത്രി ഹെലികോപ്ടറില്‍ പോയത് ഭാര്യാപിതാവിനെ കാണാന്‍ തന്നെയെന്ന് എം വി ഗോവിന്ദന്‍, സി പി ജോണ്‍ കേരളത്തിലെ സ്ത്രീകളെ ആകെ അപമാനിച്ചു

ഇ ഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസില്‍ 4 സി പി എം പ്രവര്‍ത്തകര്‍ക്ക് കൂടി ഹൈക്കോടതി ജാമ്യം അനുവദിച്ചു

അണ്ണാ, കുളക്കടവില്‍ പറയണത് മൈക്ക് കെട്ടി വച്ച് പറയരുതെന്ന് മനസ്സിലായില്ലേ?: ഉദയനിധി സ്റ്റാലിനെ പരിഹസിച്ച് യുവരാജ് ഗോകുല്‍

ഉർഫി ജാവേദിന് ഒരു ലക്ഷം , പൂനം പാണ്ഡെയ്‌ക്ക് 20,000 ; ജന്തർ മന്തറിൽ വരാൻ അഭിജിത് ദീപ്കെ സെലിബ്രിറ്റികൾക്ക് പണം നൽകിയെന്ന് ഫൈസാൻ അൻസാരി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.