മിയാമി: ഇന്ത്യയുടെ യുകി ബാംബ്രി മിയാമി ഓപ്പണ്‍ ടെന്നീസിന്റെ രണ്ടാം റൗണ്ടില്‍ കടന്നു. ആദ്യ റൗണ്ടില്‍ ബോസ്‌നിയ ഹെര്‍സേഗോവിനയുടെ മിര്‍സ ബേസിക്കിനെ നേരിട്ടുള്ള സെറ്റുകള്‍ക്ക് തോല്‍പ്പിച്ചു. ഒരു മണിക്കൂര്‍ 32 മിനിറ്റ് നീണ്ട് മത്സരത്തില്‍ 7-5, 6-3 എന്ന സ്‌കോറിനാണ് യുകി ജയിച്ചുകയറിയത്.
കാനഡയുടെ ഡെനിസ് ഷാപോവലോവ് മിയാമി രണ്ടാം റൗണ്ടില്‍ കടന്നു. ആദ്യ റൗണ്ടിലെ ശക്തമായ പോരാട്ടത്തില്‍ ഷാപോവലോവ് സെര്‍ബിയയുടെ വിക്ടര്‍ ട്രോയ്‌ക്കിയെ തോല്‍പ്പിച്ചു. സ്‌കോര്‍ 6-3,6-7 (4-7),7-6 (8-6).
ലോക 46-ാംറാങ്കുകാരനായ ഷാപോവലോവ് അടുത്ത റൗണ്ടില്‍ ബോസ്‌നിയയുടെ ഡാമിര്‍ സുഹാറിനെ നേരിടും.
അമേരിക്കയുടെ ഫ്രാന്‍സെസ് ടൈഫോയും രണ്ടാം റൗണ്ടിലെത്തി. ആദ്യ റൗണ്ടില്‍ അര്‍ജന്റീനയുടെ നിക്കോളസ് കിക്കറെ നേരിട്ടുള്ള സെറ്റുകള്‍ക്ക് തോല്‍പ്പിച്ചു. സ്‌കോര്‍ 6-4, 7-6.
21-ാം സീഡുകാരനായ എഡ്മണ്ടാണ് രണ്ടാം റൗണ്ടില്‍ ടൈഫോയുടെ എതിരാളി.
അര്‍ജന്റീനയുടെ ലിയനാര്‍ഡോ മെയര്‍ ആദ്യ റൗണ്ടില്‍ അമേരിക്കയുടെ ഡോണാള്‍ഡ് യങ്ങിനെ 3-6,6-4,6-2 ന് തോല്‍പ്പിച്ചു.
















