സിഡ്നി: ഇന്ത്യയുടെ എളവേനില്‍ വളരിവന്‍ ജൂനിയര്‍ ലോകകപ്പ് ഷൂട്ടിങ്ങില്‍ വനിതകളുടെ പത്ത് മീറ്റര്‍ എയര്‍ റൈഫിളില്‍ പുത്തന്‍ ലോക റെക്കോഡോടെ സ്വര്‍ണമണിഞ്ഞു.
ശ്രേയ അഗര്‍വാള്‍ , സീന ഖിറ്റ എന്നിവര്‍ക്കൊപ്പം എളവേനില്‍ ടീം സ്വര്‍ണവും സ്വന്തമാക്കി.
ലോകകപ്പില്‍ ഇത് രണ്ടാം തവണ മത്സരിക്കാനെത്തിയ എളവേനില്‍ 249.8 പോയിന്റോടെയാണ് ഒന്നാം സ്ഥാനം നേടിയത്. എളവേനില്‍ യോഗ്യതാ റൗണ്ടില്‍ നേടിയ 631.4 പോയിന്റ് പുത്തന്‍ ലോകറെക്കോഡാണ്. ചൈനീസ് തായ്പേയിയുടെ ലിന് യിങ് – ഷിന്നിനാണ് വെള്ളി. കഴിഞ്ഞയാഴ്ച നടന്ന ലോക ഷൂട്ടിങ് സ്പോര്‍ട് ചാമ്പ്യന്‍ഷിപ്പില്‍ എളവേനില്‍ വെങ്കലം നേടിയിരുന്നു.
പുരുഷന്മാരുടെ പത്ത്് മീറ്റര്‍ എയര്‍ റൈഫിളില്‍ അര്ജുന് ബാബുറ്റ വെങ്കലം കരസ്ഥമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: