Saturday, July 18, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kannur

സിപിഎം ക്രൂരത തുറന്ന് പറഞ്ഞ് ഡോ.സരസു ടീച്ചര്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 22, 2018, 09:34 pm IST
in Kannur

കണ്ണൂര്‍: വിദ്യാര്‍ത്ഥികളെ വഴിപിഴപ്പിക്കുന്ന ഇടതുപക്ഷ അധ്യാപകരെക്കുറിച്ച് തുറന്നു പറഞ്ഞ് ഡോ:സരസു ടീച്ചര്‍. ഭാരതീയ വിചാരകേന്ദ്രം സംഘടിപ്പിച്ച ജാഗ്രത പരിപാടിയില്‍ സംബന്ധിക്കാന്‍ എത്തിയ പാലക്കാട് വിക്ടോറിയ കോളേജ് റിട്ട:പ്രിന്‍സിപ്പാളായിരുന്ന സരസു ടീച്ചര്‍ക്ക് ഇടതുപക്ഷ കാപട്യത്തെക്കുറിച്ച് പറയാന്‍ ഏറെയുണ്ടായിരുന്നു. 26 വര്‍ഷം സ്വന്തം വീടായി കണ്ട കോളേജില്‍ നിന്നും പടിയിറങ്ങുമ്പോള്‍ തനിക്ക് കുഴിമാടം തീര്‍ത്ത ശിഷ്യഗണങ്ങളെ അതിനു പ്രേരിപ്പിച്ചവര്‍ സഹ അദ്ധ്യാപകരാണെന്ന നഗ്‌നസത്യം തുറന്നു പറഞ്ഞപ്പോള്‍ തന്നെ കേരളത്തിലെ സിപിഎം ഭീകരതയുടെ നേര്‍ചിത്രം വരച്ചു കാട്ടപ്പെടുകയായിരുന്നു. ഗുരുനാഥയെ പ്രതീകാത്മകമായി കൊന്ന് കുഴിമാടത്തില്‍ കിടത്തിയ എസ്എഫ്‌ഐ വിദ്യാര്‍ത്ഥികളുടെ ക്രൂരമനസിനെ പരുവപ്പെടുത്തിയ ഇടതുപക്ഷ അധ്യാപകര്‍ നെറികേടിന്റെ നേര്‍സാക്ഷ്യമാണെന്ന് ടീച്ചര്‍ അടിവരയിടുന്നു.

അധികാര സ്വാധീനമുപയോഗിച്ച് കലാലയങ്ങളിലെ ഒറ്റപ്പെട്ട പ്രതിഷേധങ്ങള്‍ പോലും ഇത്തരക്കാര്‍ നിശബ്ദമാക്കുന്നു. 25 വര്‍ഷത്തെ അധ്യാപക ജീവതം വിക്ടോറിയ കോളേജില്‍ ചെലവഴിച്ച ശേഷം സ്ഥലം മാറ്റം ലഭിക്കുകയും അവസാന നാളില്‍ അതേ കോളേജില്‍ തന്നെ പ്രിന്‍സിപ്പാള്‍ ആയി എത്താന്‍ സൗഭാഗ്യം ലഭിക്കുകയും ചെയ്ത സരസു ടീച്ചര്‍ക്ക് ലഭിച്ചത് കേരളം ഒരിക്കലും മറക്കാത്ത ദുരനുഭവമായിരുന്നു. കടമ നിര്‍വ്വഹിക്കാതെ ഇടതുപക്ഷ അധ്യാപക സംഘടനയിലെ ചിലര്‍ നടത്തിയ കളികള്‍ക്ക് ടീച്ചര്‍ കൂട്ടുനില്‍ക്കാത്തത് കാരണം ടീച്ചര്‍ ഇവര്‍ക്ക് അനഭിമതയായി. ഇല്ലാത്ത പരാതിയുടെ പേരില്‍ ആദ്യം ദ്രോഹിച്ചു. മാനസികമായി തളര്‍ത്താന്‍ വഴിതേടിയവര്‍ കണ്ടെത്തിയ അവസാന മാര്‍ഗമായിരുന്നു കുഴിമാടത്തില്‍ അടക്കം ചെയ്യല്‍. ഒരു സ്ത്രീയായതു കൊണ്ടു മാത്രമാണ് തന്നെ കൊല്ലാതെ വിട്ടതെന്ന് സരസു ടീച്ചര്‍ പറയുമ്പോള്‍ സിപിഎം ഭീകരതയുടെ ആഴം ബോധ്യമാവും. കേസില്‍ പ്രതിയായ എസ്എഫ്‌ഐ നേതാവിനോട് ആത്മഹത്യ ചെയ്യാന്‍ പ്രേരിപ്പിച്ച് തന്നെ കേസില്‍പ്പെടുത്താനും ചിലര്‍ ശ്രമിച്ചിരുന്നതായി സരസു ടീച്ചര്‍ ജന്മഭൂമിയോടു പറഞ്ഞു.

ഒരു അധ്യാപികയും അതിനു പിന്നിലുണ്ടായിരുന്നു. അവരാണ് വിദ്യാര്‍ത്ഥിയോട് ആത്മഹത്യ ചെയ്യാന്‍ ആവശ്യപ്പെട്ടതും വിദ്യാര്‍ത്ഥിയെ ഉടന്‍ രക്ഷിക്കുമെന്ന് ഹോസ്റ്റലില്‍ പോയി പറഞ്ഞത്. തന്നെ ഘരവോ ചെയ്തതിനും കുഴിമാടം പണിതതിനും കേസ് നല്‍കിയിട്ടും ഭരണസ്വാധീനത്തില്‍ പോലീസ് കേസുകള്‍ അട്ടിമറിക്കുകയായിരുന്നു. വിരമിക്കല്‍ ദിനം ധന്യമാക്കിത്തരേണ്ടവര്‍ കാണിച്ച നെറികേട് കേരളം ഇന്നും എന്നും ചര്‍ച്ച ചെയ്യുമെന്ന പ്രത്യാശ നല്ലതിനായി കാണുകയാണെന്ന് ടീച്ചര്‍ പറയുന്നു. സിപിഎം അസഹിഷ്ണുതയും കൊലപാതകവും സമൂഹത്തില്‍ ചര്‍ച്ചയായതോടെ ഞാനും അതിന്റെ ഭാഗമായി മാറിയിരിക്കുന്നു. ഇടതുപക്ഷ അനുഭാവ അധ്യാപക സംഘടനയില്‍ മുന്‍പു പ്രവര്‍ത്തിച്ചതില്‍ നിന്നും എനിക്കു തെറ്റു മനസിലായതിനാല്‍ മാറുകയായിരുന്നു. ഒരു രാഷ്‌ട്രീയ പാര്‍ട്ടിയുമായും എനിക്കു ബന്ധമില്ല. എന്നാല്‍ സിപിഎമ്മിന്റെ ഈ കാട്ടാളത്തം തുറന്നു കാട്ടാന്‍ സാംസ്‌കാരിക കേരളത്തില്‍ ചെറുശബ്ദമായി ഞാനുണ്ടാകുമെന്ന് ടീച്ചര്‍ പറഞ്ഞു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ജന്തര്‍ മന്തറില്‍ നിരാഹാരം ആരംഭിച്ച് അഭിജീത് ദീപ്‌കെ, സമരം ഇയാളെ പോലീസ് തടവിലാക്കിയെന്ന ആരോപണങ്ങൾക്ക് പിന്നാലെ

Kerala

പ്രിയദർശിനി ബസ് ബ്രേക്ക്ഡൗണായി; പൊൻമുടിയിൽ ഗതാഗതകുരുക്ക്, ബസിൽ അമിതയാത്രക്കാരെന്ന് ആക്ഷേപം

Kerala

ഉമ്മൻചാണ്ടി അനുസ്മരണ വേദിയിൽ അലോഷ്യസ് സേവ്യറിന് ഇരിപ്പിടമില്ല, വേദിയിലേക്ക് ക്ഷണിച്ച് വി.എം സുധീരൻ

India

മൊബൈല്‍ ഫോണും മൈക്കുമായി നടക്കുന്നവരെല്ലാം മാധ്യമ പ്രവര്‍ത്തകരല്ല; അനധികൃത യുട്യൂബെർസിനെ നിയന്ത്രിക്കണമെന്ന് കോടതി നിർദ്ദേശം

Kerala

കെഎസ്ആർടിസി ബസിൽ സഹയാത്രക്കാരിക്കുനേരെ ലൈംഗികാതിക്രമം: ജീവനക്കാരനെ ഡ്രൈവർ ഓടിച്ചിട്ട് പിടികൂടി

പുതിയ വാര്‍ത്തകള്‍

പവർക്കട്ട് യുഡിഎഫ് സർക്കാരിന്റെ പച്ചയായ പരാജയം; ഇത് പ്രകൃതിയുടെ കുറ്റമല്ല, മനുഷ്യനിർമ്മിതമാണ്: രാജീവ് ചന്ദ്രശേഖർ

സോനം വാങ്ചുക്കിനെ ആശുപത്രിയിലാക്കിയതും അഭിജീത് ദീപ്കെയെ പൊലീസ് തടങ്കലിലാക്കിയതും മോദിയുടെ ഏകാധിപത്യം മൂലമെന്ന് എം.എ. ബേബി

ഊർജ്ജ വിപ്ലവം: ഭൂമിക്കടിയിൽനിന്ന് വൈദ്യുതി, ലഡാക്കിൽ ആദ്യപദ്ധതി വിജയം

നെടുമങ്ങാട് – പനവൂർ ജനവാസ മേഖലയിൽ കാട്ടുപോത്ത്; ജനം ഭീതിയിൽ

നിര്‍മാണ മേഖലയില്‍ പ്രതിസന്ധി രൂക്ഷം; കേരളത്തിലേക്ക് ക്വാറി ഉത്പന്നങ്ങള്‍ അയക്കുന്നത് തമിഴ്‌നാട് നിരോധിച്ചു

അക്കാദമിക് തസ്തികകളിലെ ഭേദഗതി; ഹയര്‍സെക്കന്‍ഡറി അദ്ധ്യാപകര്‍ക്ക് തിരിച്ചടി

ലോകകപ്പ് ഫൈനല്‍ ഗൈഡ്; ഫൈനല്‍ എപ്പോള്‍? എവിടെ?

ജിമ്മിന്റെ മറവിൽ യുവാക്കളെ ലക്ഷ്യമിട്ട് ലഹരി വിൽപ്പന; കോഴിക്കോട് എംഡിഎംഎയും കഞ്ചാവുമായി ജംഷീർ, ഇജാസ്, അർഷാദ് എന്നിവർ പിടിയിൽ

മൂന്നമനാര്? ലോകകപ്പ് ലൂസേഴ്‌സ് ഫൈനില്‍ ഫ്രാന്‍സ്-ഇംഗ്ലണ്ട് പോരാട്ടം, നാളെ പുലര്‍ച്ചെ 2.30ന്

ഡെങ്കുവും പകര്‍ച്ചപ്പനിയും പടരുന്നു; ആരോഗ്യവകുപ്പ്  നിസംഗതയില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.