Sunday, July 5, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

സിപിഎം കേരളത്തെ ദേശവിരുദ്ധ ശക്തികള്‍ക്ക് വളക്കൂറുള്ള മണ്ണാക്കി മാറ്റി: മന്ത്രി ഹന്‍സ് രാജ് ആഹിര്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 22, 2018, 04:59 pm IST
in Kerala

കണ്ണൂര്‍: സിപിഎം കേരളത്തെ ദേശവിരുദ്ധ ശക്തികള്‍ക്ക് വളക്കൂറുള്ള മണ്ണാക്കി മാറ്റിയതായി കേന്ദ്ര ആഭ്യന്തര സഹമന്ത്രി ഹന്‍സ് രാജ് ആഹിര്‍ അഭിപ്രായപ്പെട്ടു. കണ്ണൂരില്‍ ഭാരതീയ വിചാരകേന്ദ്രത്തിന്റെ ആഭിമുഖ്യത്തില്‍ ചുവപ്പ്-ജിഹാദി ഭീകരതക്കെതിരെ ജാഗ്രത എന്ന പേരില്‍ സംഘടിപ്പിച്ച ദേശീയ സെമിനാര്‍ ഉദ്ഘാടനം ചെയ്തുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

കേരളത്തിലും, പ്രത്യേകിച്ച് കണ്ണൂരിലും ഐഎസിലേക്ക് ആളുകളെ റിക്രൂട്ട് ചെയ്യുന്നതും ജമ്മു കശ്മീരിര്‍ സേനയുമായി ഏറ്റുമുട്ടലില്‍ കണ്ണൂരില്‍ നിന്നുള്ള മതഭീകരവാദികള്‍ കൊല്ലപ്പെട്ടതിനുമെല്ലാം വഴിയൊരുക്കിയത് സിപിഎമ്മിന്റെ നിലപടാണ്. സ്വയം ഭീകര പ്രവര്‍ത്തനം നടത്തുകയും ഒപ്പം ജിഹാദികളെ കയ്യയച്ച് സഹായിക്കുകയും ചെയ്യുന്ന പാര്‍ട്ടി നിലപാട് കേരളത്തെ വന്‍ വിപത്തിലാണ് എത്തിച്ചിരിക്കുന്നത്. രാഷ്‌ട്രസുരക്ഷ ഉറപ്പുവരുത്തുന്നതിനും ക്രമസമാധാനം നിലനിര്‍ത്തുന്നതിനും കേന്ദ്രത്തിന് ഉത്തരവാദിത്വമുണ്ട്. കേന്ദ്രസര്‍ക്കാര്‍ ഈ ഉത്തരവാദിത്വം ശരിയായ രീതിയില്‍ നിര്‍വ്വഹിച്ചുവരികയാണ്. എന്നാല്‍ കേരളത്തിലെ സംഭവവികാസങ്ങള്‍ ചൂണ്ടിക്കാട്ടുന്നത് ഇവിടെ ജനാധിപത്യം ഇല്ലാത്ത അവസ്ഥയാണെന്നാണ്. 2016 ന് ശേഷം സിപിഎം അസഹിഷ്ണുതയുടെ ഫലമായി 18 രാഷ്‌ട്രീയ കൊലപാതകങ്ങളാണ് കേരളത്തിലുണ്ടായത്. ജനാധിപത്യത്തെ വെല്ലുവിളിച്ചുകൊണ്ടാണ് ഈ കൊലപാതകങ്ങള്‍ നടത്തിയത്. ബിജെപി ശാന്തിയാണ് ആഗ്രഹിക്കുന്നത്. ദൗര്‍ഭാഗ്യമെന്ന് പറയട്ടെ സിപിഎം ഫാസിസം നടപ്പിലാക്കുകയാണ്.

പാവപ്പെട്ടവര്‍ക്ക് വിദ്യാഭ്യാസം, ആരോഗ്യം, വികസനം, യുവാക്കള്‍ക്ക് ജോലി  എന്നിവ ഉറപ്പുവരുത്തുകയാണ് കേന്ദ്രസര്‍ക്കാറിന്റെ നയം. ഗാന്ധിജിയുടെയും ദീനദയാലിന്റെയും സ്വപ്നങ്ങള്‍ യാഥാര്‍ത്ഥ്യമാക്കാന്‍ കേന്ദ്രസര്‍ക്കാര്‍ നിരവധി നടപടികളാണ് സ്വീകരിച്ചുവരുന്നത്. എന്നാല്‍ കേരളത്തില്‍ ആദിവാസികള്‍ക്ക് പോലും രക്ഷയില്ല എന്ന സ്ഥിതിയാണ്. ദാരിദ്ര്യം കാരണം കഷ്ടപ്പെടുന്ന ദളിത് യുവാവിനെ കൊലപ്പെടുത്തിയ സംഭവം ഇതിലേക്കാണ് വിരല്‍ ചൂണ്ടുന്നത്. സിപിഎമ്മിന്റെ സ്വേച്ഛാധിപത്യ ഭരണമാണ് കേരളത്തില്‍ നടക്കുന്നത്. 

ത്രിപുരയില്‍ ബിജെപി ജയിച്ചു എന്നതിനേക്കാള്‍ 25 വര്‍ഷമായി അവിടെ നിലനില്‍ക്കുന്ന സ്വേച്ഛാധിപത്യത്തെ തോല്‍പ്പിച്ച് ജനാധിപത്യം വിജയം കണ്ടു എന്നതാണ് ഏറ്റവും വലിയ പ്രത്യേകത. ഐഎസ് ബന്ധമുള്ള ഭീകരവാദ പ്രവര്‍ത്തനവും ഇസ്ലാം മതത്തിലേക്കുള്ള മതപരിവര്‍ത്തനവും കേരളത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിര്‍ബാധം തുടരുകയാണ്. ഇത്തരക്കാരോട് കേന്ദ്രസര്‍ക്കാര്‍ ഒരു വിട്ടുവീഴ്ചക്കും തയ്യാറല്ല. ഇത്തരക്കാര്‍ക്കെതിരെ ശക്തമായ നടപടികള്‍ സ്വീകരിക്കും. 

കേരളത്തിലെ കൊലപാതകങ്ങള്‍ ഭാരതത്തിന് അവമതിപ്പും കേരളത്തിന് അപമാനവും ഉണ്ടാക്കുന്നതാണ്. എല്‍ഡിഎഫ് അധികാരത്തില്‍ വന്ന കാലത്തെല്ലാം കേരളത്തില്‍ കൊലപാതകങ്ങള്‍ വര്‍ധിക്കുകയാണുണ്ടായിട്ടുള്ളത്. കേരളത്തില്‍ ദേശീയപ്രസ്ഥാനങ്ങള്‍ക്ക് നേരെ നടക്കുന്ന അതിക്രമങ്ങളെ നേരിടാന്‍ സംഘപ്രസ്ഥാനങ്ങളുടെ ദേശീയ നേതൃത്വം എല്ലാകാലത്തും ഒന്നിച്ചുണ്ടാകും. സിപിഎം അക്രമരാഷ്‌ട്രീയം ഇനിയെങ്കിലും അവസാനിപ്പിക്കാന്‍ തയ്യാറായില്ലെങ്കില്‍ ത്രിപുരയില്‍ ഉണ്ടായതിനേക്കാള്‍ വലിയ തിരിച്ചടി താമസിയാതെ സിപിഎമ്മിന് കേരളത്തിലും ഉണ്ടാകുമെന്നും ശാശ്വത സമാധാനത്തിന് ഭാരതീയ വിചാരകേന്ദ്രം അടക്കമുളള സംഘടനകള്‍ മുന്‍കയ്യെടുത്ത് പ്രവര്‍ത്തിക്കണമെന്നും അദ്ദേഹം പറഞ്ഞു.

ചടങ്ങില്‍ ഭാരതീയ വിചാരകേന്ദ്രം ജില്ലാ പ്രസിഡണ്ട് ഡോ.ഇ.ബാലകൃഷ്ണന്‍ അധ്യക്ഷത വഹിച്ചു.    

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

രാജന്‍ കേസിലെ ഏക സാക്ഷി പ്രൊഫ. കെ.കെ. അബ്ദുള്‍ ഗഫാര്‍ നിര്യാതനായി

Kerala

പുരാവസ്തു തട്ടിപ്പുകാരന്‍ മോന്‍സന്‍ മാവുങ്കലിന്റെ ആഡംബര കാറുകള്‍ ആക്രിക്ക് വിറ്റു

News

രാജ്യതലസ്ഥാനത്ത് 70 ലക്ഷം ചെടികൾ നടുന്നു; ജൂലൈ ഏഴിന് അമിത് ഷാ തുടങ്ങും

Kerala

നിര്‍ത്തിയിട്ട വാഹനം മുന്നോട്ടുരുണ്ട് ദേഹത്ത് കയറി ഇറങ്ങി 3 വയസുകാരിക്ക് ദാരുണാന്ത്യം

Kerala

ലുലുഗ്രൂപ്പ് സ്പോണ്‍സര്‍ ചെയ്യുന്ന സ്റ്റേജ് ഷോകളില്‍ പങ്കെടുക്കാന്‍ മാലാ പാര്‍വ്വതിക്ക് പ്രശ്നമില്ല, അദാനിയുടെ പണം മാത്രം ആഗോള വിപത്ത്

പുതിയ വാര്‍ത്തകള്‍

പൊലീസ് സ്റ്റേഷനിലും ആശുപത്രിയിലും ഭീകരാന്തരീക്ഷം സൃഷ്ടിച്ച യുവാവിനെ കീഴ്‌പ്പെടുത്തി, ആക്രമണത്തില്‍ എസ് എച്ച് ഒയ്‌ക്ക് പരിക്ക്

13 വയസുകാരി പീഡിപ്പിക്കപ്പെട്ടെന്ന വ്യാജ പരാതിയില്‍ കസ്റ്റഡിയിലെടുത്ത യുവാവിനെ പൊലീസ് ക്രൂരമായി മര്‍ദ്ദിച്ചു

സോണിയ ഗാന്ധിയ്‌ക്ക് നന്ദി പറഞ്ഞ് , രാഹുൽ ഗാന്ധിയെ പ്രധാനമന്ത്രിയാക്കണം : ജനങ്ങളോട് ആവശ്യപ്പെട്ട് രേവന്ത് റെഡ്ഡി

അദാനി വിഴിഞ്ഞം തുറമുഖം സിഇഒ രാജേഷ് ത്ഡാ 2018ലെ പ്രളയദുരിതാശ്വാസത്തിനായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസഫണ്ടിലേക്ക് 50 കോടി നല്‍കുന്നു (വലത്ത്)

പിണറായിക്ക് അദാനി ഗ്രൂപ്പ് നല്‍കിയത് കോടികള്‍…. അദാനിയുടെ പണം വേണം, പക്ഷെ മോദിയോടുള്ള അടുപ്പം കാരണം ഇഷ്ടം രഹസ്യബന്ധം മാത്രം

കൊറോ ഹെല്‍ത്തിലെ കൂട്ടപ്പിരിച്ചുവിടല്‍, മന്ത്രി ബിന്ദു കൃഷ്ണ വെള്ളിയാഴ്ച കമ്പനി അധികൃതരുമായി ചര്‍ച്ച നടത്തും

അയോധ്യ തട്ടിപ്പ് ; കാര്യമറിയാതെ വീരവാദം മുഴക്കിയ കെജ്‌രിവാളിനും , പ്രിയങ്കയ്‌ക്കും കുരുക്ക് : വ്യാജ ആരോപണങ്ങളെങ്കിൽ നടപടി വേണമെന്ന് വിഎച്ച്പി

യുഎസിലെ മുട്ടബിസിനുസകാരന്‍ മരണക്കിടക്കയില്‍ നാല് മക്കളെ വിളിച്ചു; മുട്ടക്കച്ചവടം നടത്താന്‍ ഒരു ലക്ഷം ഡോളര്‍ വീതം നല്‍കി; …ശേഷം സംഭവിച്ചത്

ജെൻസി യുവാക്കൾ തെരുവിലിറങ്ങണം ; ജന്തർ മന്ദറിൽ നിന്ന് പാർലമെന്റിലേയ്‌ക്ക് മാർച്ച് നടത്തണം : രാജ്യത്ത് ജെൻസി കലാപത്തിന് ആഹ്വാനം ചെയ്ത് ജോൺ ബ്രിട്ടാസ്

പാലാ നഗരസഭയില്‍ ദിയ പുളിക്കകണ്ടത്തിന്റെ നേതൃത്വത്തിലുളള ഭരണസമിതിക്ക് യുഡിഎഫ് നല്‍കിയ പിന്തുണ പൂര്‍ണമായി പിന്‍വലിച്ചു

സ്വകാര്യ പണമിടപാട് സ്ഥാപനത്തിലെ ജീവനക്കാരി ജീവനൊടുക്കിയ സംഭവത്തില്‍ സ്ത്രീ അറസ്റ്റില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.