കൊച്ചി: ബാറുകള്‍ തുറക്കാനുള്ള തീരുമാനം നിര്‍ഭാഗ്യകരമെന്ന് യാക്കോബായ സഭ നിരണം ഭദ്രാസനാധിപന്‍ ഗീവര്‍ഗീസ് മാര്‍ കൂറിലോസ്. ചെങ്ങന്നൂരില്‍ ഉപതെരഞ്ഞെടുപ്പ് അടുത്തിരിക്കെ ഇത്തരമൊരു വിഡ്ഢിത്തരം കാണിച്ചത് മനസിലാകുന്നില്ലെന്നും ബിഷപ്പ് പറഞ്ഞു.
സര്‍ക്കാര്‍ ജനങ്ങള്‍ക്ക് നല്‍കിയ വാഗ്ദാനങ്ങളുടെ ലംഘനമാണിതെന്നും മാര്‍ കൂറിലോസ് പറഞ്ഞു. സര്‍ക്കാരിന്റെ മദ്യനയത്തിനെതിരെ കെസിബിസിയും രംഗത്ത് വന്നിരുന്നു. സര്‍ക്കാര്‍ തീരുമാനം മറ്റൊരു ഓഖി ദുരന്തമാകുമെന്നായിരുന്നു താമരശേരി രൂപത ബിഷപ്പ് മാര്‍ റേമിജിയോസ് ഇഞ്ചനാനിയലിന്റെ മുന്നറിയിപ്പ്.
ചെങ്ങന്നൂരില്‍ സര്‍ക്കാരിനെതിരെ ജനമനസ് പ്രകടമാകുമെന്നും അദ്ദേഹം പറഞ്ഞിരുന്നു.
















