Sunday, September 27, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Kannur

കുരുന്നു കൈകളില്‍ മേളപ്പെരുക്കവുമായി ചെറിയ അരീക്കാമല എല്‍പി സ്‌ക്കൂളിലെ കൊച്ചു മിടുക്കര്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Mar 21, 2018, 05:37 pm IST
inKannur

പയ്യാവൂര്‍: പ്രായം ആറിനും ഒമ്പതിനും ഇടയില്‍. മാതാപിതാക്കള്‍ നിത്യ കൂലിവേലക്കാര്‍ ആധുനിക സാങ്കേതിക വിദ്യകളും ജീവിത രീതികളുമൊക്കെ ഈ കുരുന്നുകള്‍ക്ക് അന്യം. സമപ്രായക്കാര്‍ സ്മാര്‍ട്ട് ഫോണുകളിലും കമ്പ്യൂട്ടറിലും ഗെയിമുകള്‍ കളിച്ചും ചാറ്റിങ്ങും ഷെയറിങ്ങും ഹോബിയാക്കിയും വാട്‌സ്ആപ്പിലും ഫേസ് ബുക്കിലുമൊക്കെ തിരഞ്ഞും സമയം കളയുമ്പോള്‍ ആധുനികതയുടെ മാസ്മരിക വലയത്തിലൊന്നും പെടാതെ തകരപ്പാട്ടയില്‍ താളമടിച്ചു കൈവഴക്കത്തിലും താളപ്പെരുക്കത്തിലുമുള്ള തങ്ങളുടെ അസാമാന്യ പാടവം തെളിയിക്കുകയാണ് ചെറിയ അരീക്കാമല സെന്റ് ജോസഫ്‌സ് എല്‍പി സ്‌കൂളിലെ ഈ കൊച്ചു മിടുക്കര്‍. 

കഴിഞ്ഞ ദിവസം സ്‌ക്കൂള്‍ വാര്‍ഷികാഘോഷത്തോടനുബന്ധിച്ച് നടന്ന ശിങ്കാരിമേളം കണ്ട് രക്ഷിതാക്കളും നാട്ടുകാരും അത്ഭുതം പൂണ്ടു. തൃശൂര്‍ പൂരത്തിന്റെ ആവേശമായ ഇലഞ്ഞിത്തറമേളത്തെ അനുസ്മരിപ്പിക്കുന്ന ചെണ്ടമേളം കേട്ട് വേദിയിലേക്ക് നോക്കിയവര്‍ വിസ്മയഭരിതരായി. ചെണ്ടക്കോലിന്റെ വലിപ്പം പോലുമില്ലാത്ത കുരുന്നു കരങ്ങളില്‍ ചെണ്ടക്കോല്‍ അതിദ്രുതം ചലിക്കുന്നു. പാരമ്പര്യവും തഴക്കവുമുള്ള ചെണ്ട വിദ്യാന്മാരുടെ മെയ് വഴക്കത്തോടെ തല കുലുക്കി ഒരേ മനസോടെ ഒരേ താളത്തില്‍ കൊട്ടിത്തിമിര്‍ക്കുകയാണവര്‍. രണ്ടാം ക്ലാസുകാരന്‍ കെ.ബി.ശ്രീരാഗ്, നാലാം ക്ലാസുകാരായ അര്‍ജുന്‍മോഹന്‍, ബിനീഷ് ബാലന്‍, നന്ദു ഗോപി, എം.എസ്.വൈഷ്ണവ്, പി.വി.പ്രപഞ്ച് എന്നിവരാണ് തങ്ങളുടെ ജ്യേഷ്ഠസഹോദരങ്ങളും സെന്റ് ജോസഫ്‌സ് എല്‍പി സ്‌കൂളിന്റെ പൂര്‍വ്വ വിദ്യാര്‍ത്ഥികളും ഇപ്പോള്‍ ഹൈസ്‌ക്കൂളില്‍ പഠിക്കുന്നവരുമായ കെ.ആര്‍.ശരത്ത്, എം.ആര്‍.കിരണ്‍, എം.ആര്‍.കിഷോര്‍ എന്നിവരോടൊപ്പം വേദിയെ മറ്റൊരു ഇലഞ്ഞിത്തറയാക്കി മാറ്റി മേളാസ്വാദകര്‍ക്ക് വിരുന്നൊരുക്കിയത്. ദിഖില്‍ നാരായണന്‍, ധനൂപ് മോഹന്‍ എന്നീ പൂര്‍വ്വ വിദ്യാര്‍ത്ഥികളാണ് ഈ കുരുന്നുകള്‍ക്ക് പരിശീലനം നല്‍കിയത്. 

ചെണ്ടവാങ്ങാന്‍ സാമ്പത്തിക സ്ഥിതി അനുവദിക്കാത്തതിനാല്‍ തകരപ്പാട്ടയിലും മരപ്പലകയിലുമാണവര്‍ കൊട്ടി പരിശീലിച്ചത്. വാര്‍ഷികാഘോഷത്തിനായി വാടകക്കെടുത്ത ചെണ്ടയിലായിരുന്നു ഇവരുടെ അരങ്ങേറ്റം. മികച്ച ചെണ്ടവിദ്വാന്‍മാരെപ്പോലും അതിശയിപ്പിക്കുന്ന തരത്തില്‍ ഒന്നാം കാലം മുതല്‍ നാലാം കാലം വരെ കൊട്ടിക്കയറിയ ഈ മിടുക്കന്മാരുടെ കരവിരുതും താളബോധവും കാണികളില്‍ ആവേശമുളവാക്കി. ഇവര്‍ക്ക് പ്രോത്സാഹനം നല്‍കി എപ്പോഴും ഒപ്പമുള്ള പ്രധാനാധ്യാപിക എല്‍സമ്മ മാത്യൂവിനും സഹാധ്യാപകര്‍ക്കും പിടിഎ അംഗങ്ങള്‍ക്കും നിറഞ്ഞ സന്തോഷത്തിന്റെയും അഭിമാനത്തിന്റെയും നിമിഷങ്ങള്‍ കൂടിയായി ഇവരുടെ അരങ്ങേറ്റം. അനുകൂലമായ സാഹചര്യങ്ങളും വിദഗ്‌ദ്ധ പരിശീലനത്തിനുള്ള അവസരവും ലഭിച്ചാല്‍ ഈ കൊച്ചു ശിങ്കാരിമേളക്കാര്‍ ഭാവിയില്‍ മേളങ്ങളുടെ മേളമായ ഇലഞ്ഞിത്തറ മേളത്തോടു കിടപിടിക്കാന്‍ കെല്‍പ്പുള്ളവരായി മാറുമെന്നതിനു സംശയമില്ല. അതിനായി നല്ലവരായ നാട്ടുകാരുടെയും ഗ്രാമ പഞ്ചായത്തിന്റെയൊക്കെ സഹായ സഹകരണങ്ങള്‍ പ്രതീക്ഷിക്കുകയാണ് സ്‌കൂള്‍ അധികുതരും രക്ഷിതാക്കളും.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Thiruvananthapuram

ക്‌ഷേത്രദര്‍ശനം കഴിഞ്ഞു മടങ്ങുകയായിരുന്ന സ്‌കൂട്ടര്‍ യാത്രിക ബസ് കയറി മരിച്ചു

Athletics

ഏഷ്യന്‍ ഗെയിംസ് ഹൈജമ്പില്‍ സര്‍വേഷ് കുഷാരെയ്‌ക്ക് വെള്ളി,സ്റ്റീപിള്‍ ചേസ്, ഡെക്കാത്ലണ്‍ എന്നിവയിലും മെഡല്‍

Entertainment

ബോളിവുഡിനെ തീപിടിപ്പിക്കാന്‍ ‘ദൃശ്യം 3’ ഒക്ടോബര്‍ 2 ന്; ട്രെയ്ലറിന് ശേഷം അജയ് ദേവ്ഗണിനെയും സംഘത്തെയും കാത്ത് ആകാംക്ഷയോടെ ഹിന്ദി പ്രേക്ഷകര്‍

Kerala

‘വഴിവിട്ടു സഞ്ചരിക്കുന്ന മന്ത്രി’മാരെ തിരുത്തിക്കും, കെ. എം ഷാജിയെ ലക്ഷ്യമിട്ട് യൂത്ത് ലീഗ്

India

ഇന്ത്യക്കാരനെ വിവാഹം കഴിക്കണം ; ഭർത്താവിനെയും മൂന്ന് കുട്ടികളെയും ഉപേക്ഷിച്ച് അതിർത്തി കടക്കാൻ ശ്രമിച്ച ബംഗ്ലാദേശി യുവതി മഞ്ജീറ ബീബി പിടിയിൽ

പുതിയ വാര്‍ത്തകള്‍

കോതമംഗലത്ത് സ്‌കൂട്ടര്‍ സ്വകാര്യ ബസിലിടിച്ച് ദമ്പതികള്‍ക്ക് ദാരുണാന്ത്യം

മാതാ അമൃതാനന്ദമയി ദേവി വിശ്വപ്രേമത്തിന്റെ മാതൃരൂപം: ഉപരാഷ്‌ട്രപതി സി പി രാധാകൃഷ്ണന്‍

യോഗിയുടെ ബുൾഡോസർ നടപടികൾ ഞങ്ങൾ തടയും ; ഇനി പോകുന്നത് ഉത്തർപ്രദേശിലേയ്‌ക്കാണെന്ന് അഭിജിത് ദീപ്കെയും സംഘവും

വിജയിന് തമിഴ്നാട്ടില്‍ തിരിച്ചടി; ലോ ആന്‍റ് ഓര്‍ഡറിനെ വിവരാവകാശ നിയമപരിധിയില്‍ നിന്നും ഒഴിവാക്കാനുള്ള നീക്കം എതിര്‍പ്പിനെ തുടര്‍ന്ന് പിന്‍വലിച്ചു

പിണറായി വിജയനെതിരെ എഫ് ഐ ആര്‍ രജിസ്റ്റര്‍ ചെയ്തില്ലെങ്കില്‍ സംസ്ഥാനവ്യാപക പ്രതിഷേധം; ജില്ലകള്‍ കേന്ദ്രീകരിച്ച് സമരപരിപാടികളുമായി ബിജെപി

‘നല്ലതങ്ക’യില്‍ അഭിനയിച്ച ആദ്യകാല നടിയും ഡബ്ബിംഗ് ആര്‍ട്ടിസ്റ്റുമായ മുതുകുളം ജഗദമ്മ അന്തരിച്ചു

ഓണം ബമ്പറടിച്ചില്ല: ലോട്ടറി വില്‍പ്പനക്കാരിയെ കുത്തി പരിക്കേല്‍പ്പിച്ച തമിഴ്നാട് സ്വദേശി പിടിയില്‍

കൂട്ടിയിടിച്ച കാറുകളിലൊന്ന് ഇടിച്ചുകയറി പാലായില്‍ സ്‌കൂട്ടര്‍ യാത്രക്കാരി മരിച്ചു, മകന് പരിക്കേറ്റു

ബിജെപി ഭരിയ്‌ക്കുന്നടിങ്ങളില്‍ മാത്രം പ്രശ്നമുണ്ടാക്കുന്ന സിജെപി, ജാര്‍ഖണ്ഡിലെയും പഞ്ചാബിലെയും പിഎസ് സി അഴിമതി കണ്ടില്ല, അസമില്‍ ചെന്നു, വാങ്ങിച്ചു

‘ ഒരു വർഗീയതയും ഇല്ലാത്ത മനുഷ്യസ്നേഹി , അദ്ദേഹത്തിന്റെ പ്രവർത്തികളോട് 100% യോജിക്കുന്നു ‘ ; വി വി രാജേഷിനെ കുറിച്ച് പിഡിപി നേതാവ് തോട്ടുമുക്ക് നവാസ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.