Thursday, July 23, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam Editorial

കവിയുടെ കണ്ണീര്‍ വീഴ്‌ത്തരുത്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 21, 2018, 02:35 am IST
in Editorial

”ഭാഷ അറിയാത്ത തലമുറ എന്നെ മറന്നു പൊയ്‌ക്കൊള്ളട്ടെ” എന്ന് മലയാളത്തിന്റെ സ്വകാര്യ അഹങ്കാരവും മലയാണ്മയുടെ പൂക്കാലവുമായ ഒരു കവി വിലപിക്കുമ്പോള്‍ അക്ഷരാര്‍ത്ഥത്തില്‍ സഹൃദയലോകം ഞെട്ടുകയാണ്. ബാലചന്ദ്രന്‍ ചുള്ളിക്കാട് എന്ന കവി കണ്ടറിഞ്ഞതും കൊടുത്തറിഞ്ഞതും അടുത്തറിഞ്ഞതുമായ സാംസ്‌കാരികധാരയുടെ ഒഴുക്ക് തടസ്സപ്പെടുത്താന്‍ പാകത്തില്‍ ഒരു തലമുറ വളര്‍ന്നുവരികയാണ്. അതില്‍ മനംനൊന്ത് അദ്ദേഹം അപേക്ഷാപൂര്‍വം മലയാളികളുടെ മുമ്പില്‍ തൊഴുകൈയോടെ പ്രാര്‍ത്ഥിക്കുകയാണ്. ”എന്റെ കവിതകള്‍ സ്‌കൂളിലും കോളജിലും സര്‍വകലാശാലകളിലും പഠിപ്പിക്കരുത്.” ഇത് മലയാളത്തെ ശ്രേഷ്ഠഭാഷയാക്കാന്‍ നിസ്തന്ദ്രം പ്രവര്‍ത്തിച്ചിരുന്ന, പ്രവര്‍ത്തിക്കുന്നവരുടെ നെഞ്ചില്‍ കനല്‍കോരിയിടുന്ന പ്രതീതിയാണുളവാക്കുന്നത്.

ഭാഷയുടെ ആത്മാവും വികാരവും എന്തെന്നറിയുന്ന, കടന്നുകാണുന്നവന്റെ ഈ രോദനത്തിന് ഇടവെച്ചതാരാണ്? ആംഗലേയ ഭാഷയെ സ്വര്‍ഗതുല്യം കരുതുകയും അതിലെ ഒരക്ഷരത്തെറ്റുപോലും ലോകം ഇടിഞ്ഞുപൊളിഞ്ഞു വീഴുന്ന പ്രതീതിയുണ്ടെന്ന് വരുത്തിത്തീര്‍ക്കുകയും ചെയ്യുന്ന ആധുനിക ധ്വരമാര്‍ മലയാണ്‍മയുടെ അഭിമാനത്തെ നിരന്തരം വസ്ത്രാക്ഷേപം നടത്തുന്നത് കണ്ടില്ലെന്ന് നടിക്കുകയാണ്. അല്ലെങ്കില്‍ നിസ്സാരമായി കാണുകയാണ്. മലയാളഭാഷയും സാഹിത്യവും പഠിച്ച് ഗവേഷണം നടത്തുന്നവര്‍ പോലും അക്ഷരത്തെറ്റില്ലാതെ ഒരു വാക്യം എഴുതുന്നില്ലെന്ന് വരുന്നത് എന്തൊരു ദുരന്തമാണ്.

പഠന വൈകല്യത്തിന് തന്റെ കവിത പാത്രീഭവിക്കരുതെന്ന തികച്ചും ന്യായമായ ഒരാവശ്യമാണ് ബാലചന്ദ്രന്‍ ചുള്ളിക്കാട് മുമ്പോട്ടുവെയ്‌ക്കുന്നത്. ഈയടുത്ത് ഒരു കോളജിലെ പരിപാടിയില്‍ പങ്കെടുക്കവെ ബിരുദാനന്തരവിദ്യാര്‍ത്ഥി ഒരു പ്രത്യേക കവിത ചൊല്ലണമെന്ന് ആവശ്യപ്പെട്ട് നല്‍കിയ കുറിപ്പ് കണ്ടപ്പോഴാണ് ബാലചന്ദ്രന്‍ ചുള്ളിക്കാടിന് വിഷമം തോന്നിയത്. ജാതി, മത, രാഷ്‌ട്രീയ താല്‍പ്പര്യങ്ങളിലൂടെ അധ്യാപകരാവുന്നവര്‍ ഒരു തലമുറയെ വാര്‍ത്തെടുക്കുന്നതില്‍ ഗുരുതരമായ പിഴവാണ് വരുത്തുന്നതെന്ന് അദ്ദേഹം വേദനയോടെ ചൂണ്ടിക്കാട്ടുന്നു. ഇതുവരെ ഒരവാര്‍ഡിനും വശംവദനാവാത്ത ഈ കവി തന്റെ നിസ്സഹായത വെളിപ്പെടുത്തുമ്പോള്‍ ആരാണ് യഥാര്‍ത്ഥ കവിയെന്ന് സമൂഹത്തിന് മനസ്സിലാവുകയാണ്. 

അക്ഷരം നന്നായി പഠിച്ചതിനുശേഷം മാത്രം തന്റെ കവിത പഠിപ്പിച്ചാല്‍ മതിയെന്നാണ് ബാലചന്ദ്രന്‍ പറയുന്നത്. 80 കളില്‍ എറണാകുളം മഹാരാജാസ് കോളജിലെ ഇടനാഴികളില്‍ മുഴങ്ങിയ ക്ഷുഭിത യൗവനത്തിന്റെ കനലാട്ടം ഇപ്പോഴും ആ വ്യക്തിത്വത്തില്‍ വജ്രശോഭയോടെ നിലനില്‍ക്കുന്നു എന്നു കാണാം. ”പകുതി ഹൃത്തിനാല്‍ വെറുക്കുമ്പോള്‍ നിങ്ങള്‍ പകുതി ഹൃത്തിനാല്‍ പൊറുത്തുകൊള്ളുക” എന്ന് ബാലചന്ദ്രന്‍ വളരെ മുമ്പേ തന്നെ പറഞ്ഞിട്ടുണ്ട്. ഇന്നത്തെ അസ്വസ്ഥ വിദ്യാഭ്യാസത്തിന്റെ ഉമ്മറത്തേക്ക് നോക്കി ”എന്റെ കവിത പഠിപ്പിക്കേണ്ട” എന്നു പറയുമ്പോഴും അതേ വികാരം തന്നെയാണ് അദ്ദേഹം മുന്നോട്ടുവെയ്‌ക്കുന്നത്. 

കവി കരയുമ്പോള്‍ കാലത്തിന് മുറിവേല്‍ക്കും; ആ മുറിവില്‍ നിന്നുള്ള ചോര നിലയ്‌ക്കാതെ ഒഴുകിക്കൊണ്ടിരിക്കും. അത്തരമൊരു ഗതികേട് വരുത്താതിരിക്കാന്‍ ബന്ധപ്പെട്ടവര്‍ അടിയന്തരമായി ശ്രദ്ധിക്കേണ്ടിയിരിക്കുന്നു. വിദ്യാഭ്യാസ വിദഗ്ധരുള്‍പ്പെടെയുള്ളവര്‍ ഇക്കാര്യത്തില്‍ ഗൗരവത്തോടെ ഇടപെടണമെന്നാണ് ഞങ്ങളുടെ ആത്മാര്‍ത്ഥമായ അഭ്യര്‍ത്ഥന. ബാലചന്ദ്രന്റെ കവിത തലമുറകളോളം വായിക്കപ്പെടണം. ഇല്ലെങ്കില്‍ ഒരനുഭവസാമ്രാജ്യമാണ് നഷ്ടപ്പെടുക. ‘മാ നിഷാദ’ എന്നു പറയാന്‍ ഒരു കവിക്കേ കഴിയൂ എന്ന് നാം മനസ്സിലാക്കണം.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സൊഹ്റാന്‍ മംദാനി ന്യൂയോര്‍ക്കിലെ എം.എ. ബേബി…നെതന്യാഹുവിനെ അറസ്റ്റ് ചെയ്യുമെന്നെല്ലാം തള്ളും…പക്ഷെ നെതന്യാഹു വന്നാല്‍….

Kerala

താന്‍ 16 ഫോണ്‍ തല്ലി പൊളിച്ചുവെന്ന ശാന്തിവിള ദിനേശന്റെ പ്രസ്താവന നുണയാണെന്നും ലക്ഷ്യം വ്യക്തിഹത്യയാണെന്നും ജോജു ജോര്‍ജ്ജ് .

Kerala

രക്തം വാര്‍ന്ന് കിടന്നത് സ്വന്തം കുട്ടിയാണെങ്കില്‍ പവര്‍കട്ട് അരമണിക്കൂറല്ലേ, അത് വരെ കാത്തിരിക്കാം’ എന്ന് പറയുമോ? മുരളിയ്‌ക്കെതിരെ ശോഭ സുരേന്ദ്രൻ

Kerala

കാഫിര്‍ സ്‌ക്രീന്‍ഷോട്ട് കേസ്: ഡിവൈഎഫ്ഐ നേതാവ് റിബേഷ് രാമകൃഷ്ണന് ചോദ്യം ചെയ്യലിന് ഹാജരാകാന്‍ നോട്ടീസ്

Kerala

സഹപാഠികളായ പെണ്‍കുട്ടികളുടെ ചിത്രം മോര്‍ഫ് ചെയ്ത് പ്രചരിപ്പിച്ച് എംബിബിഎസ് വിദ്യാര്‍ത്ഥി,പൊലീസ് സ്റ്റേഷനില്‍ മെഡിക്കല്‍ വിദ്യാര്‍ത്ഥികളുടെ പ്രതിഷേധം

പുതിയ വാര്‍ത്തകള്‍

മാധ്യമ പ്രവര്‍ത്തകനെ (ഓറഞ്ച് ഷര്‍ട്ട്) വളഞ്ഞാക്രമിക്കുന്ന സിജെപി അക്രമികള്‍

ഗോഡി മീഡിയ എന്ന് വിളിച്ച് മോദിയെ പിന്തുണയ്‌ക്കുന്ന ടിവി ചാനലുകളിലെ റിപ്പോര്‍ട്ടര്‍മാരെ ആക്രമിച്ച് സിജെപി ഗുണ്ടകള്‍…ഞെട്ടിക്കുന്ന വീഡിയോകള്‍

നിതിന്‍ രാജിന്റെ മരണം: പുതിയ ക്രൈംബ്രാഞ്ച് അന്വേഷണസംഘം കണ്ണൂരിലെത്തി നടപടികള്‍ തുടങ്ങി

6 വയസുകാരിയെ പീഡിപ്പിക്കാന്‍ ശ്രമം: യുവാവ് അറസ്റ്റില്‍

കൊച്ചിയില്‍ പെട്രോളിന് 113 രൂപ, ഇ20 ക്ക് 107 രൂപ; ലിറ്ററിന് ആറ് രൂപ ലാഭിക്കാം

ബിജെപി കൗണ്‍സിലര്‍ ആര്‍ സുഗതന് 2 കേസുകളില്‍ ജാമ്യം

തെറ്റ് തിരുത്തല്‍ നടപടികള്‍ ചര്‍ച്ച ചെയ്യാന്‍ സിപിഎം വിശാല സംസ്ഥാന സമിതി സെപ്തംബറില്‍

ജെപി നദ്ദയുടെ ആക്രമണത്തില്‍ ഉത്തരമില്ലാതെ രാഹുല്‍; കോണ്‍ഗ്രസ് ഭരിക്കുന്നിടങ്ങളിലെ പരീക്ഷാക്രമക്കേടുകള്‍ നിരത്തി നദ്ദ, പ്രതിപക്ഷം ഞെട്ടി

സ്‌കാനിംഗ് നടത്താന്‍ ഉത്തരവിടണമെന്ന് രോഗി, പരിശോധന നിര്‍ദ്ദേശിക്കേണ്ടത് ഡോക്ടറാണ്, രോഗിയല്ലെന്ന് കോടതി

സിനിമ സംഘടനയുടെ പ്രശ്നം പരിഹരിക്കാൻ പറ്റാത്തവരാണ് നീറ്റ് പ്രശ്നം പരിഹരിക്കുന്നത് : ഇതിനൊക്കെ ഇവിടെ ഉശിരുള്ള ആൺകുട്ടികൾ ഉണ്ട്

മലപ്പുറത്ത് പ്ലസ് വണ്ണിന് 60 അധിക ബാച്ച്, മലബാര്‍ മേഖലയില്‍ ആകെ 120 അധിക ബാച്ച്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.