വിദേശ നിര്‍മ്മിത മൊബൈല്‍ ഫോണുകള്‍ക്ക് വില ഉയര്‍ത്തിയപ്പോള്‍, ആ സ്ഥാനം കൈയടക്കാന്‍ ശ്രമിക്കുകയാണ് ഇന്ത്യന്‍ നിര്‍മ്മാണ കമ്പനികള്‍. ഇതിന്റെ ആദ്യപടിയായാണ് മൈക്രോമാക്സ് ഭാരത് 5 പ്രോ അവതരിപ്പിച്ചിരിക്കുന്നത്. മറ്റ് വിദേശ നിര്‍മ്മിത ഫോണുകളെ വെല്ലാന്‍ 5000 എംഎഎച്ച് ബാറ്ററി പവറോടുകൂടിയാണ് ഭാരത് 5 പ്രോ എത്തിയിരിക്കുന്നത്. മൂന്ന് ആഴ്ചയാണ് ഇതിന്റെ സ്റ്റാന്‍ഡ് ബൈ സമയം. 5.20 ഇഞ്ച് ഡിസ്പ്ലേയും നല്‍കിയിട്ടുണ്ട്. 1.3 ജിഗാഹെഡ്സ് കോഡ്കോര് പ്രോസസറും 3 ജിബി റാമുണ്ട്. ആന്‍ഡ്രോയിഡ് ന്യൂഗട്ട് ഒഎസിലാണ് ഫോണ്‍ പ്രവര്‍ത്തിക്കുന്നത്.
3.2 ജിബി ഇന്റേണല്‍ സ്റ്റോറേജും കൂടാതെ 6.4 ജിബി വരെ ഉയര്‍ത്താനും സാധിക്കും. മറ്റൊരു പ്രധാന സവിശേഷതകളില്‍ ഓന്നാണ് ഇതിന്റെ ക്യാമറ. മറ്റ് വിദേശ നിര്‍മ്മിത ഫോണുകളെ പോലെതന്നെ 13 മെഗാപിക്സല്‍ ക്യാമറ ക്ലാരിറ്റിയുണ്ട്. കൂടാതെ എല്‍ഇഡി ഫ്ളാഷും. 5 മെഗാപിക്സലാണ് സെല്‍ഫി ക്യാമറ. ഭാരത് 5 പ്രോയില്‍ രണ്ട് സിം കാര്‍ഡുകള്‍ ഉപയോഗിക്കാം. ഫെയ്സ് അണ്ലോക്കുള്ള ഈ ഫോണിന് മൈക്രോമാക്സ് ഭാരത് 5 പ്രോയുടെ (3ജിബി റാം, 32 ജിബി സ്റ്റോറേജ്) വില 7,999 രൂപയാണ്. ഈ വിലയില്‍ ലഭിക്കുന്ന മറ്റ് ഫോണുകളെ അപേക്ഷിച്ച് എന്തുകൊണ്ടും യൂസര്‍ ഫ്രണ്ടിലി ആയിട്ടുള്ളതും സവിശേഷത കതൂടുതല്‍ ഉള്ളതുമാണ്.
ഫുള്‍ വ്യൂവുമായി വിവോ
ലോകോത്തര സാങ്കേതിക വിദ്യയോടുകൂടിയ ഫുള്‍വ്യൂ ആശയത്തിലൂന്നി അപെക്സ് കണ്‍സപ്റ്റ് സ്മാര്‍ട്ട് ഫോണുമായി വിവോ രംഗത്തെത്തി. ഏറ്റവും നൂതനമായ ഫിംഗര്‍ പ്രിന്റ് സ്കാനിങ് ടെക്നോളജിയും ഫോണില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.
ഏറ്റവും ഉയര്‍ന്ന സ്ക്രീന്‍ ടു ബോഡിയും ഫോണ്‍ സ്ക്രീനില്‍ ടച്ച് ചെയ്തുകൊണ്ടുതന്നെ ഫോണ്‍ അണ്‍ലോക്ക് ചെയ്യാന്‍ കഴിയുന്ന ഫിംഗര്‍ പ്രിന്റ് സ്കാനിങ് ടെക്നോളജിയും ഫോണിന്റെ സവിഷേതയാണ്. ഡിസ്പ്ലേയുടെ പകുതിയോളം ഫിംഗര്‍ പ്രിന്റ് സ്കാനിങ് സാധ്യമാകുന്ന തരത്തില്‍ ഹാഫ് സ്ക്രീന്‍ ഫിംഗര്‍ പ്രിന്റ് സ്കാനിങ് ടെക്നോളജിയാണ് ഉപയോഗിച്ചിരിക്കുന്നത്. ഇത്തരത്തില്‍ അവതരിപ്പിക്കുന്ന ആദ്യ സ്മാര്‍ട്ഫോണ്‍ ആണ് അപെക്സ്.
8 മെഗാപിക്സല്‍ ഇലവേറ്റിങ് ക്യാമറയാണ് മറ്റൊരു പ്രധാന സവിശേഷത. ആവശ്യാനുസരണം ഫോണിന്റെ പിന് ഭാഗത്തുനിന്നും ഉയര്‍ന്നുവരുന്ന ക്യാമറ സാധാരണ ഫ്രണ്ട് ക്യാമറ നല്കുന്ന അതേ ക്ലാരിറ്റി ലഭ്യമാക്കുന്നു. ഇതോടൊപ്പം ഹിഡന്‍ പ്രോക്സിമിറ്റി സെന്‍സറും, ആംബിയന്റ് ലൈറ്റ് സെന്‍സറും ഫോണില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഫുള്‍വ്യൂ ഡിസൈന്‍ ഫോണിന്റെ ഭംഗിയും വര്‍ദ്ധിപ്പിക്കുന്നു.
സ്ക്രീന്‍ സൗണ്ട് കാസ്റ്റിംഗ് സാങ്കേതികവിദ്യയും ഇതില്‍ ഉപയോഗിച്ചിട്ടുണ്ട്. ഇതിലൂടെ ശബ്ദ ചോര്‍ച്ച കുറയ്ക്കുകയും മികച്ച ഓഡിയോ നല്‍കുകയും ചെയ്യും. ഒപ്ടിമല് ഹൈ-ഫൈ ക്വാളിറ്റിയാണ്് മറ്റൊരു പ്രത്യേകത. 1.8 എംഎം ടോപ് സൈഡ് ബെസ്സല്സും 4.3 എംഎം ബോട്ടം ബെസ്സല്സുമുള്ള ഫോണിന്റെ സ്ക്രീന്‍ ടു ബോഡി അനുപാതം 98 ശതമാനതിലുമധികമാണ്.
മൊബൈല്‍ വരിക്കാരുടെ എണ്ണം 99.93 കോടി
രാജ്യത്തെ ടെലികോം സേവന ദാതാക്കളുടെ കീഴിലുള്ള വരിക്കാരുടെ എണ്ണം 99.93 കോടിയിലെത്തി. പ്രമുഖ ടെലികോം, ഇന്റര്‍നെറ്റ്, ടെക്നോളജി, ഡിജിറ്റല്‍ സേവന ദാതാക്കളുടെ സംഘടനയായ സിഒഎഐയാണ് ടെലികോം വരിക്കാരുടെ കണക്കുകള്‍ പ്രസിദ്ധീകരിച്ചത്.
സിഒഎഐ പുറത്തിറക്കിയ കണക്കുകള്‍ അനുസരിച്ച് റിലയന്‍സ് ജിയോ ഇന്‍ഫോകോം, മഹാനഗര്‍ ടെലിഫോണ്‍ നിഗം എന്നിവയുടെ കണക്കുകളും ഇതില്‍ ഉള്‍പ്പെടുന്നു.
ടെലികോം കമ്പനികളില്‍ ഭാരതി എയര്‍ടെലാണ് മുന്നില്‍. ജനുവരിയില്‍ 41.73 ലക്ഷം വരിക്കാരെ കൂടി ചേര്‍ത്ത് 29.57 കോടിയായി. 21.70 കോടിയുമായി വോഡഫോണാണ് തൊട്ടുപിന്നില്‍. 44.2 ലക്ഷം വരിക്കാരെ കൂടി ചേര്‍ത്തുകൊണ്ട് 20.20 കോടി വരിക്കാരുമായി ഐഡിയ മൂന്നാം സ്ഥാനത്തുണ്ട്.
ഇന്ത്യയിലെ വിവിധ ഭാഗങ്ങളിലെ മൊബൈല്‍ വരിക്കാരുടെ എണ്ണവും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നുണ്ട്. 8.67 കോടി വരിക്കാരുമായി യുപിയുടെ കിഴക്കന്‍ മേഖലയാണ് ഏറ്റവും മുന്നില്‍. 8.15 കോടിയുമായി മഹാരാഷ്ട്ര രണ്ടാം സ്ഥാനത്തുണ്ട്.
കൂടുതല്‍ സ്മാര്‍ട്ടായ ഷവോമി
ഷവോമിയുടെ ഏറ്റവും പുതിയ മോഡലെത്തി. റെഡ്മി 4 ന്റെ പരിഷ്കരിച്ച രൂപമാണ് റെഡ്മി 5. ഇതില്‍ അത്യുഗ്രന്‍ ഫീച്ചറുകളാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്. വലിയ ബാറ്ററി, അതിവേഗ പ്രോസസര്‍, മികച്ച സെല്‍ഫി ക്യാമറ. ഫോട്ടോഗ്രഫിക്ക് ഏറെ പ്രാധാന്യം നല്‍കിയാണ് റെഡ്മി 5 നിര്‍മിച്ചിരിക്കുന്നത്. 12 മെഗാപിക്സല്‍ പിന്‍ക്യാമറ, മുന്നില്‍ എല്‍ഇഡി ഫ്ളാഷോടു കൂടിയ അഞ്ചു മെഗാപിക്സലിന്റെ ക്യാമറയാണുള്ളത്.
5.7 ഇഞ്ച് എച്ച്ഡി പ്ലസ് ഡിസ്പ്ലേ, ക്വാല്‍കോം സ്നാപ്ഡ്രാഗണ്‍ 450 ചിപ്സെറ്റിലാണ് ഹാന്‍ഡ്സെറ്റ് പ്രവര്‍ത്തിക്കുന്നത്.
3300 എംഎഎച്ച് ബാറ്ററി. പത്ത് മണിക്കൂര്‍ വരെ സ്റ്റന്‍ഡ്ബൈ സമയം ലഭിക്കും. ഹാന്‍ഡ്സെറ്റിന്റെ ഭാരം 157 ഗ്രാം ആണ്. ബ്ലാക്ക്, ഗോള്‍ഡ്, റോസ് ഗോള്‍ഡ്, ലേക് ബ്ലൂ എന്നീ നാലു നിറങ്ങളിലാണ് റെഡ്മി 5 എത്തുന്നത്.
റെഡ്മി 5 ന്റെ 2ജിബി / 16 ജിബി മോഡലിന് 7,999 രൂപയാണ് വില. 3 ജിബി / 32 ജിബി വേരിയന്റിന് 8,999 രൂപയുമാണ് വില. 4 ജിബി / 64 ജിബി വേരിയന്റിന് 10,999 രൂപയും. ഇന്നലെ മുതല്‍ ആമസോണ്‍, മൈ ഹോം, എംഐ ഡോട്ട് കോം വഴി ഫോണിന്റെ വില്‍പ്പന ആരംഭിച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: