പാട്‌ന: ബീഹാര്‍ ദര്‍ഭംഗ ജില്ലയില്‍ സ്വകാര്യ ഭൂമിക്ക് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പേര് നല്‍കിയതിന് അമ്പതോളം പേര്‍ ചേര്‍ന്ന് എഴുപതുകാരനെ തലറുത്ത് കൊന്നു. രാമചന്ദ്ര യാദവ് എന്നയാളുടെ സ്വകാര്യ ഭൂമിക്ക് മോദി ചൗക്ക് എന്ന് പേര് മാറ്റിയതിനെ തുടര്‍ന്നാണ് ഇയാളെ കൊന്നത്.
വെള്ളിയാഴ്ച രാവിലെയാണ് സംഭവം. അമ്പതോളം പേരടങ്ങുന്ന സംഘം ഹോക്കി സ്റ്റിക് തുടങ്ങിയ ആയുധങ്ങളുമായി ഇയാളെ മര്‍ദ്ദിച്ചശേഷമാണ് തലയറുത്ത് കൊന്നത്. എന്നാല്‍ വസ്തു തര്‍ക്കമാണ് കാരണമെന്നാണ് പോലീസ് പറയുന്നത്. ആര്‍ജെഡിക്ക് വലിയ സ്വാധീനമുള്ള സ്ഥലമാണ് ഇവിടം.
















