ആലപ്പുഴ: പൊതുജനങ്ങളില്‍ ചരിത്രാവബോധം സൃഷ്ടിക്കുക എന്ന ലക്ഷ്യത്തോടെ കേരള സ്റ്റേറ്റ് ആര്‍ക്കൈവ്സ് ഡിപ്പാര്‍ട്ട്മെന്റ് സംഘടിപ്പിക്കുന്ന ചരിത്ര പൈതൃക ബോധന യാത്ര ‘പഴമയുടെ പുതുമ എന്റെ പെരുമ’ ആലപ്പുഴ ബീച്ചില്‍ എത്തി. പ്രശസ്ത വെന്ററിലോക്കിസ്റ്റ് വിനോദ് നരനാട്ട് അവതരിപ്പിച്ച കിറ്റി ഷോ ആയിരുന്നു യാത്രയുടെ പ്രധാന ആകര്‍ഷണം. ചിന്മയ മിഷന്‍ സ്‌കൂള്‍ പ്രിന്‍സിപ്പാള്‍ ഡോ. ലാലി ഉദ്ഘാടനം ചെയ്തു. ആര്‍ക്കൈവ്സ് സൂപ്രണ്ട് പി. കെ. സജീവ് മുഖ്യ പ്രഭാഷണം നടത്തി.
















