Monday, July 6, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

അതിരൂപതാ ഭൂമി ഇടപാട്; കര്‍ദ്ദിനാളിനെ ചോദ്യം ചെയ്യാന്‍ പോലീസിന് പേടി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 15, 2018, 02:30 am IST
in Kerala

കൊച്ചി: സീറോ മലബാര്‍ സഭയ്‌ക്ക് കീഴിലുള്ള എറണാകുളം-അങ്കമാലി അതിരൂപതയുടെ വസ്തു ഇടപാടുമായി ബന്ധപ്പെട്ട് കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ്ജ് ആലഞ്ചേരിക്കെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്തിട്ടും ചോദ്യം ചെയ്യാന്‍ പോലീസ് മടിക്കുന്നു. കേസെടുത്ത് മൂന്നുദിവസമായിട്ടും ഒന്നാംപ്രതിയായ കര്‍ദ്ദിനാളിനെ ചോദ്യം ചെയ്യാനുള്ള ഒരു നീക്കവും പോലീസിന്റെ ഭാഗത്ത് നിന്നുണ്ടായിട്ടില്ല. 

ഹൈക്കോടതി ഉത്തരവിട്ടിട്ടും കര്‍ദ്ദിനാളിനെതിരെ കേസെടുക്കാന്‍ ആദ്യം പോലീസ് തയ്യാറായിരുന്നില്ല. പിന്നീട് അഡ്വക്കേറ്റ് ജനറലിന്റെ നിയമോപദേശം കിട്ടിയശേഷമാണ് കേസെടുത്തത്. കേസെടുക്കുന്നത് വൈകിപ്പിച്ച പോലീസ് നടപടിയില്‍ ഹൈക്കോടതി അതൃപ്തി അറിയിച്ചിരുന്നു. എന്നിട്ടും കര്‍ദ്ദിനാളിനെ ചോദ്യം ചെയ്യാന്‍ നടപടിയുണ്ടായിട്ടില്ല. 

കേസെടുത്ത് അന്വേഷണം നടത്തണമെന്ന സിംഗിള്‍ ബെഞ്ചിന്റെ വിധിക്കെതിരെ കര്‍ദ്ദിനാള്‍ ഉള്‍പ്പെടെയുള്ളവര്‍ ഡിവിഷന്‍ ബെഞ്ചിനെ സമീപിച്ചിട്ടുണ്ട്. ഡിവിഷന്‍ ബെഞ്ചിന്റെ നിലപാട് കൂടി അറിഞ്ഞശേഷമേ പോലീസ് നടപടിയെടുക്കൂ. ഇക്കാര്യം കേസെടുത്ത സെന്‍ട്രല്‍ പോലീസ് സ്റ്റേഷനിലെ സിഐ അനന്തലാലും സമ്മതിക്കുന്നുണ്ട്. നിയമോപദേശത്തിന്റെ അടിസ്ഥാനത്തിലാണിതെന്നാണ് പോലീസ് പറയുന്നത്. 

കര്‍ദ്ദിനാളിനെതിരെ കേസെടുക്കാതിരിക്കാന്‍ പോലീസില്‍ സമ്മര്‍ദ്ദം ചെലുത്തിയ ഇടത് സര്‍ക്കാര്‍ തന്നെയാണ് ചോദ്യം ചെയ്യലില്‍ നിന്നും പോലീസിനെ പിന്തിരിപ്പിക്കുന്നതെന്നാണ് ആരോപണം.  സഭയുടെ പരമാധികാരിയായ കര്‍ദ്ദിനാളിനെ ചോദ്യം ചെയ്യുന്നത് രാഷ്‌ട്രീയമായി ദോഷം ചെയ്യുമെന്ന വിലയിരുത്തലിലാണിത്. 

മാര്‍ച്ച് ആറിനാണ് കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ്ജ് ആലഞ്ചേരി, ഫാ. ജോഷി പുതുവ, ഫാ. സെബാസ്റ്റ്യന്‍ വടക്കുംപാടന്‍, ഇടനിലക്കാരന്‍ സാജു വര്‍ഗീസ് എന്നിവര്‍ക്കെതിരെ കേസെടുക്കാന്‍ ഹൈക്കോടതി സിംഗിള്‍ ബെഞ്ച് ഉത്തരവിട്ടത്. എന്നാല്‍, നിയമോപദേശം ലഭിച്ചതിനുശേഷം മാര്‍ച്ച് 12നാണ് കേസെടുക്കാന്‍ പോലീസ് തയ്യാറായത്. ജാമ്യമില്ലാവകുപ്പ് പ്രകാരം കേസെടുത്താല്‍ ഉടന്‍ ചോദ്യം ചെയ്യണമെന്നാണ് വ്യവസ്ഥ. എന്നാല്‍, കര്‍ദ്ദിനാളിന്റെ കാര്യത്തില്‍ എറണാകുളം സെന്‍ട്രല്‍ പോലീസ് ഈ വ്യവസ്ഥ കാറ്റില്‍ പറത്തുകയാണ്.

കര്‍ദ്ദിനാളിനെതിരെ ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയ ചേര്‍ത്തല സ്വദേശിയും സഭാംഗവുമായ ഷൈന്‍വര്‍ഗ്ഗീസില്‍ നിന്നും നേരത്തെ പോലീസ് മൊഴിയെടുത്തിരുന്നു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കോട്ടയത്ത് ടി​ഷ്യൂ പേ​പ്പ​ർ നി​ർ​മാ​ണ​ശാ​ല​യി​ൽ വ​ൻ തീ​പി​ടി​ത്തം; മൂ​ന്ന് കെ​ട്ടി​ട​ങ്ങ​ൾ പൂ​ർ​ണ​മാ​യും ക​ത്തി​ന​ശി​ച്ചു

Kerala

ക്ഷേമനിധിബോര്‍ഡില്ല, ഫണ്ടുമില്ല; വിരമിച്ച അങ്കണവാടി ജീവനക്കാരുടെ പെന്‍ഷന്‍ മുടങ്ങി

Kerala

ബ്രിക്‌സ് സമ്മേളനം: കൊച്ചിയിലെ യോഗങ്ങള്‍ക്ക് ഇന്ന് തുടക്കം

India

വിബി ജി റാം ജി: ആദ്യ ഗഡു 25,863 കോടി കേന്ദ്രം അനുവദിച്ചു

Kerala

പിണറായി പക്ഷത്തിന് കാലിടറുന്നു; സിപിഎമ്മില്‍ വിഭാഗീയത ശക്തം

പുതിയ വാര്‍ത്തകള്‍

തെരഞ്ഞെടുപ്പ് പരാജയം: കണ്ണൂര്‍ സിപിഎമ്മിലെ ഭിന്നത മറനീക്കി പുറത്തേക്ക്; എം.വി. ജയരാജനെ തള്ളി സംസ്ഥാന സെക്രട്ടറി

കടലിലെ വാസ്തുവിദ്യാ വിസ്മയം

നിര്‍ജല ഏകാദശി; വര്‍ഷത്തിലെ എല്ലാ ഏകാദശികളുടെയും ഗുണം

ശ്രീ നാരദപഞ്ചരാത്രം അഥവാ ജ്ഞാനമൃതസാരം; രാധാ-കൃഷ്ണ ഭക്തിയുടെ തന്ത്ര സ്വരൂപം

തന്ത്ര പ്രധാനം ഈ ത്രിരാഷ്‌ട്ര സന്ദര്‍ശനം

രാഷ്‌ട്ര സമര്‍പ്പിത ജീവിതം; ഇന്ന് ഡോ. ശ്യാമ പ്രസാദ് മുഖര്‍ജിയുടെ 125-ാം ജന്മവാര്‍ഷികം

കരുവന്നൂര്‍ കൊള്ളക്കാര്‍ കോടതി കയറുമ്പോള്‍

എന്തൊരു വിചിത്രമായ ആചാരം….മൂന്നാം ഭാര്യയെ വിവാഹം കഴിക്കുന്നത് ആഘോഷമാക്കി അമിര്‍ഖാന്‍, ഒന്നും രണ്ടും ഭാര്യമാരെയും കുട്ടികളെയും വരുത്തി

മൂത്രത്തില്‍ പത കാണുന്നുണ്ടോ? ഇത് കിഡ് നി രോഗത്തിന്റെ ലക്ഷ്ണമാണോ?

30 ദിവസം ജയിലില്‍ കഴിഞ്ഞാല്‍ ആ മന്ത്രിയെ പുറത്താക്കുമെന്ന ബില്‍ പാസാക്കാന്‍ ബിജെപിയെ അനുവദിക്കില്ലെന്ന് രാഹുല്‍ ഗാന്ധി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.