കണ്ണൂര്‍: നന്ദിഗ്രാമിന്റെ പതിനൊന്നാം വാര്‍ഷിക ദിനത്തില്‍ കണ്ണൂരിലെസിപിഎമ്മുകാര്‍ കര്‍ഷകരുടെ സമരപ്പന്തല്‍ കത്തിച്ചു. കര്‍ഷകരെ അറസ്റ്റ് ചെയ്തു. കണ്ണൂര്‍ കീഴാറ്റൂരില്‍ വിവിധ ആവശ്യം ഉന്നയിച്ച് കര്‍ഷകര്‍ നടത്തിയ സമരത്തിനെതിരേയാണ് സിപിഎം- പോലീസ് ആക്രമണം.
വയല്‍ക്കിളി പ്രവര്‍ത്തകരെ പോലീസ് എത്തി അറസ്റ്റ് ചെയ്ത് നീക്കിയതിനു ശേഷമായിരുന്നു സിപിഎം പ്രവര്‍ത്തകരുടെ ഈ അതിക്രമം. പന്തല്‍ അടിച്ചു തകര്‍ത്ത ശേഷം തീയിടുകയായിരുന്നു. കീഴാറ്റൂരില്‍ വയല്‍ നികത്തി ബൈപ്പാസ് നിര്‍മിക്കുന്നതിനായി ഭൂമി അളക്കാനായി രാവിലെ ഉദ്യോഗസ്ഥര്‍ എത്തിയതിനെതുടര്‍ന്നാണ് സ്ത്രീകള്‍ ഉള്‍പ്പെടെയുള്ളവര്‍ ഇവിടെ പ്രതിഷേധവുമായി എത്തിയത്.
പതിനൊന്ന് വര്‍ഷം മുമ്പ് ബംഗാളിലെ നന്ദിഗ്രാമില്‍, ഭരണകക്ഷിയായ സിപിഎമ്മും ഇടതു സര്‍ക്കാരും പോലീസും ചേര്‍ന്ന് 14 കര്‍ഷകരെ കൊന്നൊടുക്കിയ സമരത്തിന്റെ വാര്‍ഷിക ദിനത്തിലാണ് കണ്ണൂര്‍ സംഭവം. സമരക്കാരെ പോലീസ് ബലം പ്രയോഗിച്ച് അറസ്റ്റ് ചെയ്തു. സ്ത്രീകളടക്കം സമരത്തിനുണ്ടായിരുന്നു. സിപിഎം ഉള്‍പ്പെടെ രാഷ്‌ട്രീയ പാര്‍ട്ടികളുടെ വിശ്വാസികളായ കര്‍ഷകര്‍ വയല്‍ക്കിളികള്‍ എന്ന പൊതു പേരിലാണ് സമരം നടത്തിയിരുന്നത്.
14 കര്‍ഷകരെ സിപിഎം കൊന്നതിന് ഇന്ന് 11 വര്‍ഷം
















