Thursday, April 9, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam

അസ്തമിക്കാത്ത അശ്വിനി താരകം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 10, 2018, 03:38 am IST
in Vicharam

2005 മാര്‍ച്ച് 10, അഭിശപ്തമായ ആ ദിവസം 10 മണിയോടെയാണ് നാടാകെ ഞെട്ടിത്തരിച്ച ആ ദുഃഖവാര്‍ത്ത കാട്ടുതീ പോലെ ജനമറിഞ്ഞത്. ഇരിട്ടിയില്‍ പ്രവര്‍ത്തിക്കുന്ന ആയിരക്കണക്കിന് വിദ്യാര്‍ത്ഥികള്‍ പഠിക്കുന്ന പ്രഗതി വിദ്യാനികേതനിലേക്ക് ക്ലാസെടുക്കാന്‍ വരികയായിരുന്ന ടി.അശ്വിനികുമാര്‍ പുന്നാട് നിന്നും ബസ്സില്‍ കയറി ഇരിട്ടി നഗരത്തോട് ചേര്‍ന്ന പയഞ്ചേരി എന്ന സ്ഥലത്തെത്തിയപ്പോള്‍ പിന്തുടര്‍ന്ന് വന്ന എന്‍ഡിഎഫ് ഭീകരസംഘം ബസ്സിന് നേരെ ബോംബെറിഞ്ഞ് ഭീകരാന്തരീക്ഷം സൃഷ്ടിച്ചു. നേരത്തെ ബസ്സില്‍ സ്ഥാനം പിടിച്ചിരുന്ന ഭീകരവാദികളുമായി ചേര്‍ന്ന് അശ്വിനിയെ കൊലപ്പെടുത്തുകയായിരുന്നു.

കണ്ണൂര്‍ ജില്ലയിലെ മീത്തലേ പുന്നാട് ഗ്രാമത്തില്‍ ചെറൂളരയില്‍ അളോറ വാസുവിന്റെയും ലക്ഷ്മിയുടെയും മകനായാണ് അശ്വനി കുമാര്‍ ജനിച്ചത്. മണ്ണെണ്ണ വിളക്കിന്റെ അരണ്ട വെളിച്ചത്തിലാണ് ദാരിദ്ര്യത്തിന്റെ കൂടെച്ചേര്‍ന്ന് പഠനം നടത്തിയത്. ചെറുപ്പത്തില്‍ത്തന്നെ ആര്‍എസ്എസിന്റെ ശാഖയില്‍ പങ്കെടുക്കാന്‍ സാധിച്ചത് ജീവിതംതന്നെ മാറ്റിമറിച്ചു.  പഠനത്തില്‍ കാണിച്ച മികവ്, അസാമാന്യമായ സംഘാടന സാമര്‍ത്ഥ്യം എന്നിവകൊണ്ട് ഏറെ ശ്രദ്ധേയനായിരുന്നു അശ്വിനി കുമാര്‍. മീത്തലേ പുന്നാട് യുപി സ്‌കൂള്‍, മട്ടന്നൂര്‍ പഴശ്ശിരാജ എന്‍എസ്എസ് കോളേജ്, നിര്‍മ്മലഗിരി കോളേജ് എന്നിവിടങ്ങളിലായിരുന്നു വിദ്യാഭ്യാസം. 

മുഖ്യശിക്ഷക് സ്ഥാനത്ത് തുടങ്ങി മണ്ഡല്‍ കാര്യവാഹ്, ഇരിട്ടി താലൂക്ക് കാര്യവാഹ്, ജില്ലാ ബൗദ്ധിക് പ്രമുഖ് എന്നീ ചുമതലകള്‍ നിര്‍വ്വഹിച്ച് ജില്ലയിലെമ്പാടും ആര്‍എസ്എസ് പ്രവര്‍ത്തനം വ്യാപിപ്പിക്കാന്‍ പ്രവര്‍ത്തിച്ചതോടൊപ്പം ആത്മീയ സാംസ്‌കാരിക പ്രവര്‍ത്തനങ്ങളിലും സജീവമായി.  പി.പരമേശ്വര്‍ജിയുടെയും സ്വാമി ചിദാനന്ദപുരിയുടെയും പ്രേരണയാല്‍ ജന്മഗ്രാമത്തില്‍ കുട്ടികള്‍ക്കായി ഗീതാ ക്ലാസുകള്‍ ആരംഭിച്ചു. സമീപ ഗ്രാമങ്ങളിലും ഗീതാ ക്ലാസുകള്‍ ആരംഭിച്ച് സ്വയം പഠിച്ചും മറ്റുള്ളവരെ പഠിപ്പിച്ചും ചെറുപ്രായത്തിലേ ആചാര്യനായി മാറി. ഹിന്ദു ഐക്യവേദിയുടെ കണ്ണൂര്‍ ജില്ലാ കണ്‍വീനര്‍ എന്ന ചുമതലയും അശ്വിനി കുമാര്‍ വഹിച്ചു. 

കേവലം 27 വയസ്സിനുള്ളില്‍ നൂറു കണക്കിന് ക്ഷേത്രങ്ങളില്‍ ശ്രോതാക്കള്‍ നമിക്കുന്ന വാഗ്‌വിലാസവുമായി ആദ്ധ്യാത്മിക പ്രഭാഷണങ്ങള്‍ നടത്തി. വ്യത്യസ്ത ചിന്താധാരകളില്‍ നില്‍ക്കുന്ന ഹിന്ദു സംഘടനകളെ സംയോജിപ്പിച്ച് ഹിന്ദു ഐക്യവേദിയെ കരുത്തുറ്റ പ്രസ്ഥാനമാക്കി വളര്‍ത്തി. സാധാരണ പ്രവര്‍ത്തകര്‍ക്കൊപ്പം ഉണ്ടും ഉറങ്ങിയും ഗ്രാമഗ്രാമാന്തരങ്ങളില്‍ കാല്‍നടയായി സഞ്ചരിച്ചും സംഘ കുടുംബാംഗങ്ങളുടെ ആദരണീയ വ്യക്തിത്വമായി മാറി. അസാമാന്യമായ നേതൃപാടവമുണ്ടായിരുന്ന അശ്വിനി കുമാര്‍ അക്ഷരാര്‍ത്ഥത്തില്‍ ഹൈന്ദവ പ്രസ്ഥാനങ്ങളുടെയും ഹിന്ദു ജനതയുടെയും കണ്ണിലുണ്ണിയും ആദര്‍ശ പുരുഷനും പ്രചോദന കേന്ദ്രവുമായി മാറി. എന്‍ഡിഎഫ് മതതീവ്രവാദികളുടെ കണ്ണിലെ കരടും നോട്ടപ്പുള്ളിയുമാകാന്‍ ഇത് ധാരാളം മതിയായിരുന്നു. ലോക സമാധാനത്തിന് ഭീഷണിയായി വളര്‍ന്നുവന്ന ഇസ്ലാം ഭീകരവാദസംഘം അദ്ദേഹത്തെ ഹിറ്റ് ലിസ്റ്റില്‍പ്പെടുത്തി. ഇക്കാര്യം ചിലര്‍ മുന്നറിയിപ്പായി നല്‍കിയെങ്കിലും ധീരനായ അശ്വിനി അത് അവഗണിച്ചു. അങ്ങനെയാണ് കൊലയാളികള്‍ക്ക് അശ്വിനി കുമാറിനെ എളുപ്പം ഇല്ലാതാക്കാന്‍ സാധിച്ചത്.

അശ്വിനി കുമാറിന്റെ വിയോഗം ഹിന്ദുസമൂഹത്തെ തളര്‍ത്തി എന്നത് ശരിയാണ്. എന്നാല്‍ വളരെ പെട്ടെന്നുതന്നെ ആ നഷ്ടം മറികടന്ന് സംഘപ്രവര്‍ത്തനത്തെ ശക്തിപ്പെടുത്തലാണ് അദ്ദേഹത്തിനുള്ള യഥാര്‍ത്ഥ ശ്രദ്ധാഞ്ജലി എന്ന് സഹപ്രവര്‍ത്തകരും സമൂഹവും തിരിച്ചറിഞ്ഞു. ഇന്ന് പുന്നാട് പ്രദേശം സംഘപ്രസ്ഥാനങ്ങളുടെ സ്വാധീന മേഖലയാണ്. ഇരിട്ടി മുനിസിപ്പാലിറ്റിയില്‍ ഉള്‍ക്കൊള്ളുന്ന പുന്നാട് പ്രദേശത്തുനിന്ന് മൂന്ന് പേരെ മുനിസിപ്പല്‍ കൗണ്‍സിലിലേക്ക് ജയിപ്പിച്ച് സംഘപരിവാര്‍ പ്രസ്ഥാനങ്ങള്‍ മുന്നോട്ടു പോകുന്നു. 

 ക്രൗര്യത മുഖമുദ്രയാക്കിയ ഭീകരസംഘങ്ങളെ ജനങ്ങള്‍ തള്ളിക്കളഞ്ഞു. ആ രോഷത്തില്‍ പേരുമാറ്റിയ എന്‍ഡിഎഫ് വീണ്ടും ഹീനകൃത്യങ്ങള്‍ തുടര്‍ന്നു. അധ്യാപകന്റെ കൈവെട്ടിയും നിരപരാധികളെ കൊന്നുതള്ളിയും അവര്‍ കയ്യറപ്പില്ലാതെ ക്രൗര്യത  തുടരുന്നു. കണ്ണൂര്‍ ജില്ലയില്‍ തന്നെ വിദ്യാര്‍ത്ഥികളായ സച്ചിന്‍ഗോപാലിനെയും കണ്ണവത്തെ ശ്യാമപ്രസാദിനെയും കൊലപ്പെടുത്തി അവര്‍ നിയമത്തെയും സമാധാനത്തെയും തകര്‍ത്ത് ജനങ്ങളില്‍നിന്നും കൂടുതല്‍ ഒറ്റപ്പെടുന്നു. ഇവര്‍തന്നെയാണ് യുവാക്കളെ പ്രലോഭിപ്പിച്ച് അതിര്‍ത്തിയില്‍ അയച്ച് പട്ടാളക്കാരുമായി ഏറ്റുമുട്ടലുണ്ടാക്കുന്നത്. ഇവര്‍തന്നെയാണ് യുവാക്കളെ റിക്രൂട്ട് ചെയ്ത് സിറിയയിലേക്കും മറ്റും സായുധപോരാട്ടത്തിനയയ്‌ക്കുന്നതും വെടിയേറ്റുമരിച്ചവര്‍ സ്വര്‍ഗ്ഗത്തില്‍ പോയെന്ന് പ്രചരിപ്പിക്കുന്നതും.

അശ്വിനികുമാറിന്റെ വധക്കേസില്‍ ഒന്നാംപ്രതിയായ ഭീകര നേതാവുതന്നെയാണ് നാറാത്ത് ബോംബു കേസിലും പ്രതി. നിയമത്തിനു മുന്നില്‍ ആ കേസ് വിചാരണയ്‌ക്കുവരാന്‍ പോവുകയാണ്. കുറ്റവാളികള്‍ക്ക് അര്‍ഹമായ ശിക്ഷ ലഭിച്ചെങ്കില്‍ മാത്രമേ അശ്വിനിയുടെ കുടുംബത്തിനും ഹിന്ദുസമൂഹത്തിനും നീതി ലഭ്യമാവുകയുള്ളൂ. അതിനുള്ള തീവ്ര ശ്രമത്തിലാണ് സഹപ്രവര്‍ത്തകരും കാര്യകര്‍ത്താക്കളും. വര്‍ത്തമാനകാല ദേശീയ സാഹചര്യങ്ങള്‍ അദ്ദേഹത്തിന്റെ ആത്മാവിനെ സത്യമായും സന്തോഷിപ്പിക്കും.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വോട്ടെടുപ്പ് രാവിലെ 7 മുതല്‍ വൈകിട്ട് 6 വരെ

Kerala

വിജയമുറപ്പാക്കിയ ബിജെപി നേതാക്കളെ കുടുക്കാന്‍ നീക്കം; പാലക്കാട്ട് ശോഭയ്‌ക്കും നേമത്ത് രാജീവ് ചന്ദ്രശേഖറിനും എതിരെ കോണ്‍ഗ്രസ്, സിപിഎം കള്ളക്കളി

Kerala

കേരളം എങ്ങോട്ട്? ഇന്ന് വിധിയെഴുത്ത്; മത്സരം വിസനവും തീവ്രവാദവും തമ്മില്‍

Samskriti

പൂജാമുറിയില്‍ വിഗ്രഹങ്ങള്‍ വയ്‌ക്കുമ്പോള്‍ കർശനമായും ഒഴിവാക്കേണ്ടവ : അറിയേണ്ട കാര്യങ്ങള്‍ ഇവയൊക്കെ

Samskriti

വാനരന്മാരുടെ വാസംകൊണ്ടും പടയണി സമ്പ്രദായംകൊണ്ടും പ്രസിദ്ധമായ ഇലഞ്ഞിമേൽ വള്ളിക്കാവ് ദേവീക്ഷേത്രം 

പുതിയ വാര്‍ത്തകള്‍

മോദി തൃശൂരില്‍ സുരേഷ് ഗോപിയെ പരിചയപ്പെടുത്തിയ ശൈലിയില്‍ തിരുവല്ലയില്‍ അനൂപ് ആന്‍റണിയെ പരിചയപ്പെടുത്തിയത് ചില കണക്കുകൂട്ടലുകളോടെ

ബീഹാറില്‍ ഇന്ത്യാമുന്നണിയ്ക്ക് വേണ്ടി രാഹുല്‍ ഗാന്ധിയും തേജസ്വി യാദവും പ്രചാരണത്തില്‍ (ഇടത്ത്)

ഇന്ത്യാമുന്നണിയെ കേരളത്തില്‍ കോമാളിയാക്കിയ രാഹുല്‍ ഗാന്ധി

ബിജെപിയുടെ കേരളത്തിലെ സ്വാധീനത്തെക്കുറിച്ച് മന്ത്രി ശിവന്‍കുട്ടിയുടെ ഭാര്യാസഹോദരന്‍ പറയുന്നത് കേട്ടോ…

ഹിന്ദൂസ് ഫോര്‍ ഹ്യൂമന്‍ റൈറ്റ്സ് (Hindus for Human Rights) എന്ന ഹിന്ദുക്കളെ ഹിന്ദുമതത്തിനെതിരായി തിരിക്കുന്ന സംഘടനയുടെ മേധാവി സുനിത വിശ്വനാഥ് (വലത്ത്) ഗുജറാത്തില്‍ സ്വാമിനാരായണ്‍ ട്രസ്റ്റ് പണിത അക്ഷര്‍ധാം ക്ഷേത്രം (ഇടത്ത്)

ഹിന്ദുക്ഷേത്രങ്ങളുണ്ടാക്കുന്ന സ്വാമിനാരായണ്‍ ട്രസ്റ്റ് മനുഷ്യാവകാശം ലംഘിക്കുന്നുവെന്ന് ആരോപണം, പിന്നില്‍ ഹിന്ദുമതത്തെ തകര്‍ക്കുന്ന വിദേശസംഘടന

സര്‍ക്കാര്‍ പരിപാടികളില്‍ ബൗണ്‍സര്‍മാരെ വിലക്കി, ക്രമസമാധാന-സുരക്ഷാ ചുമതല പൊലീസിന്റെ ഉത്തരവാദിത്തം

പ്രായപൂര്‍ത്തിയാകാത്ത ഇതര സംസ്ഥാന സഹോദരിമാരെ പീഡിപ്പിച്ച അബ്ദുല്‍ റസാക്ക് അ സ്റ്റില്‍

ബോംബ് നിര്‍മിക്കുന്ന വീഡിയോ വാട്‌സ്ആപ്പ് സ്റ്റാറ്റസാക്കി സിപിഎം പ്രവര്‍ത്തകന്‍

ശോഭാ സുരേന്ദ്രന്‍ കുറ്റം ചെയ്തിട്ടില്ലെന്ന് ജില്ലാകളക്ടര്‍ കണ്ടെത്തിയിട്ടും ശോഭാ സുരേന്ദ്രനെതിരെ നുണ പ്രചരിപ്പിച്ച് മനോരമയും മാധ്യമവും

വിദ്വേഷ പ്രചാരണം ; ഫാത്തിമ തഹലിയക്കെതിരെ പരാതി നല്‍കി സിപിഎം

‘ ഒച്ചയും ബഹളവുമാണ് അവർക്ക് ആവശ്യം , അതുകൊണ്ട് നഷ്ടം അമ്മയ്‌ക്ക് മാത്രമാണെന്ന് മോൻ പറഞ്ഞു ‘ ; രഞ്ജിത്ത് വിഷയത്തിൽ ഭാ​ഗ്യലക്ഷ്മി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.