തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖ പദ്ധതി വൈകുമെന്ന് തുറമുഖ വകുപ്പ് മന്ത്രി കടന്നപ്പള്ളി രാമചന്ദ്രന്‍. ഓഖി ചുഴലിക്കാറ്റും പാറയുടെ ലഭ്യതക്കുറവും ബ്രേക്ക് വാട്ടര്‍ കല്ലുകള്‍ക്ക് സ്ഥാനചലനം സംഭവിച്ചതും വിഴിഞ്ഞം തുറമുഖ പദ്ധതിയുടെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്ക് വെല്ലുവിളിയായി. 1000 ദിവസം കൊണ്ട് നിര്‍മാണം പൂര്‍ത്തിയാക്കുമെന്ന് ഉറപ്പ് നല്‍കിയ അദാനി ഗ്രൂപ്പിന്റെ മുന്നോട്ടുള്ള പ്രവര്‍ത്തനത്തെ ഇത് സാരമായി ബാധിച്ചു. ഇതോടെയാണ് പദ്ധതി സമയബന്ധിതമായി പൂര്‍ത്തിയാക്കാന്‍ കഴിയില്ലെന്ന് തുറമുഖവകുപ്പ് മന്ത്രി കടന്നപ്പള്ളി രാമചന്ദ്രന്‍ രേഖാമൂലം സഭയെ അറിയിച്ചത്.
2019 ഡിസംബര്‍ 15ന് വാണിജ്യാടിസ്ഥാനത്തില്‍ പദ്ധതി പ്രവര്‍ത്തനം ആരംഭിക്കുമെന്നായിരുന്നു കരാര്‍ വ്യവസ്ഥ. 1,460 ദിവസം കൊണ്ട് പൂര്‍ത്തിയാക്കേണ്ട പദ്ധതി 1,000 ദിവസം കൊണ്ട് പൂര്‍ത്തിയാക്കുമെന്നായിരുന്നു അദാനി ഗ്രൂപ്പിന്റെ ഉറപ്പ്. പദ്ധതി വേഗത്തിലാക്കാന്‍ തമിഴ്നാട്ടില്‍ നിന്ന് പാറ ഇറക്കുമതി ചെയ്യുന്നത് ഉള്‍പ്പടെയുള്ള നടപടികള്‍ പുരോഗമിക്കുന്നതായും മന്ത്രി നിയമസഭയെ അറിയിച്ചു.
സംസ്ഥാനത്ത് നിയമപാലകര്‍ക്കിടയില്‍ ക്രിമിനല്‍ കേസുകള്‍ പെരുകുന്നതിന്റെ രേഖകള്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ നിയമസഭയുടെ മേശപ്പുറത്ത് വെച്ചു. 850 പോലീസുകാര്‍ക്കെതിരെയാണ് കേസുകള്‍ രജിസ്റ്റര്‍ ചെയ്തത്. ഒരു ഐപിഎസ് ഓഫീസറും 11 ഡിവൈഎസ്പിമാരും ആറ് സിഐമാരും 51 എസ്‌ഐ ഉള്‍പ്പടെയുള്ളവരും ഈ പട്ടികയില്‍പ്പെടും.
















