കണ്ണൂര്‍: പ്രമുഖ മാധ്യമ പ്രവര്‍ത്തകനായിരുന്ന പാമ്പന്‍ മാധവന്റെ 26ാം ചരമ വാര്‍ഷികദിനമായ ഇന്നലെ കേരള പത്രപ്രവര്‍ത്തക യൂനിയന്‍ ജില്ലാ കമ്മറ്റിയുടെ ആഭിമുഖ്യത്തില്‍ പയ്യാമ്പലത്തെ സ്മൃതികുടീരത്തില്‍ പുഷ്പാര്‍ച്ചനയും തുടര്‍ന്ന് അനുസ്മരണ യോഗവും നടത്തി. പ്രസ് ക്ലബ് സെക്രട്ടറി പ്രശാന്ത് പുത്തലത്ത്, സിജി ഉലഹന്നാന്‍, അബ്ദുല്‍ മുനീര്‍, എസ്.കെ.മോഹനന്‍, ഗണേഷ് മോഹന്‍, മഹേഷ് ബാബു, അബ്ദുള്‍ സമദ് എന്നിവര്‍ പുഷ്പാര്‍ച്ചനയ്‌ക്ക് നേതൃത്വം നല്‍കി. പ്രസ് ക്ലബ് സെക്രട്ടറി പ്രശാന്ത് പുത്തലത്ത്, യു.പി.സന്തോഷ്, സി.സുനില്‍ കുമാര്‍, ജയകൃഷ്ണന്‍ നരിക്കുട്ടി എന്നിവര്‍ പ്രസംഗിച്ചു. പ്രസ് ക്ലബ് ജോയിന്റ് സെക്രട്ടറി പ്രവീണ്‍ദാസ് നന്ദി പറഞ്ഞു.
















