Thursday, September 24, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Lifestyle

ഇടിക്കൂട്ടില്‍ മിന്നലായി ഇടുക്കിയുടെ പെണ്‍കരുത്ത്

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Feb 28, 2018, 06:29 am IST
inLifestyle

ദേശീയ സ്‌കൂള്‍ ഗെയിംസില്‍ ബോക്സിങില്‍ പരിമിതികളോട് പോരാടി വെങ്കലമെഡല്‍ നേടിയ തൊടുപുഴ ഉടുമ്പന്നൂര്‍ സ്വദേശിനി അഞ്ജനയുടെ ജീവിതത്തിലൂടെ…

ചെറുപ്പത്തില്‍ കരാട്ടേയോടായിരുന്നു അഞ്ജനയ്‌ക്ക് താല്‍പര്യം, അങ്ങനെ പരിശീലനം തേടിയെത്തി. ഈ സമയം പരിശീലകനാണ് ബോക്സിങിലെ മിടുക്ക് കണ്ടെത്തുന്നത്. പിന്നെ എല്ലാം പെട്ടന്നായിരുന്നു. കിട്ടിയ ഒരവസരവും പാഴാക്കാതെ സാമ്പത്തിക പരാധീനതകള്‍ക്കിടയിലും മുന്നേറി. അവസാനം ദേശീയതലത്തില്‍ മെഡല്‍. ഇടുക്കി ഉടുമ്പന്നൂര്‍ അമയപ്ര കുന്നുമ്മേല്‍ അഞ്ജന രാജീവെന്ന പതിനഞ്ചുകാരിയുടെ ജീവിതത്തിലെ ഈ നേട്ടം പ്രതിസന്ധികളോട് പോരാടി നേടിയതാണ്. 

കൂലിപ്പണിക്കാരനായ കെ.എ. രാജീവിന്റെയും വീട്ടമ്മയായ ബിന്ദുവിന്റെയും രണ്ടാമത്തെ മകളാണ് അഞ്ജന. ഉടുമ്പന്നൂര്‍ സെന്റ് ജോര്‍ജ് സ്‌കൂളിലെ പത്താം ക്ലാസ് വിദ്യാര്‍ത്ഥിനി.

ജീവിതത്തിലെ ഏറ്റവും നിര്‍ണ്ണായകമായ പത്താം ക്ലാസ് പരീക്ഷ അടുത്തെത്തി നില്‍ക്കുമ്പോഴും ഗോദയിലെത്തി ഈ മിടുക്കി ഇടിച്ച് നേടിയ വെങ്കല മെഡല്‍ സംസ്ഥാനത്തിനുതന്നെ അഭിമാനമായി. ദല്‍ഹി ഇന്ദിരാഗാന്ധി സ്റ്റേഡിയത്തില്‍ ഫെബ്രുവരി ഏഴിന് നടന്ന ഖേലോ ഇന്ത്യ ദേശീയ സ്‌കൂള്‍ ഗെയിംസിലാണ് ഇടിക്കൂട്ടിലെ കരുത്തായി അഞ്ജന മാറിയത്. കേരളത്തില്‍ നിന്ന് നാലുപേര്‍ കൂടി മത്സര രംഗത്തുണ്ടായിരുന്നു. മത്സരം വളരെ കടുത്തതായിരുന്നെന്നും രണ്ട് പേരെ തോല്‍പ്പിക്കാനായെന്നും അഞ്ജന പറയുന്നു. മൂന്നാമത്തെ ആളോട് പൊരുതി തോറ്റപ്പോഴും വെങ്കലവുമായാണ് ഈ മിടുക്കി കളം വിട്ടത്.

പ്രതിസന്ധികള്‍ അതിജീവിച്ച് സബ് ജൂനിയര്‍ 80 കിലോ വിഭാഗത്തിലാണ് അഞ്ജനയുടെ ഈ നേട്ടം. മത്സരങ്ങളില്‍ പങ്കെടുക്കാന്‍ കടയില്‍ വിതരണക്കാരനായി ജോലി നോക്കുന്ന അച്ഛന് ഏറെ കഷ്ടതകള്‍ അനുഭവിക്കേണ്ടി വന്നു. കേന്ദ്രസര്‍ക്കാര്‍ വണ്ടിക്കൂലി അടക്കമുള്ള എല്ലാ ചിലവുകളും വഹിച്ചതിനാല്‍ ദേശീയ ഗെയിംസില്‍ പങ്കെടുക്കാന്‍ ബുദ്ധിമുട്ടുണ്ടായില്ലെന്ന് രാജീവ് പറയുന്നു. സ്‌കൂളില്‍ നിന്നും സമീപവാസികളില്‍ നിന്നും സഹകരണം ലഭിക്കുന്നുണ്ട്. ക്ലാസ് ടീച്ചറും എല്ലാ കാര്യത്തിനും ഒപ്പം തന്നെ ഉണ്ട്. സഹപാഠികള്‍ നോട്ടുകള്‍ നല്‍കി സഹായിക്കുന്നതിനാലാണ് പഠനവും ഒപ്പം കൊണ്ടുപോകാനാകുന്നതെന്നും അഞ്ജന പറയുന്നു.

വെല്ലുവിളി അതിജീവിച്ച് പരിശീലനം 

എട്ട് വര്‍ഷം മുമ്പ് മകളുടെ താല്‍പര്യം മനസിലാക്കിയ രാജീവാണ് കരാട്ടെ പഠിപ്പിക്കുന്നതിനായി ചേര്‍ക്കുന്നത്. രണ്ട് വര്‍ഷം ബ്ലാക്ക് ബെല്‍റ്റ് നേടി. പരിശീലകനായ കരിമണ്ണൂര്‍ സ്വദേശി ബേബി എബ്രഹാമാണ് ഈ മിടുക്കിയുടെ കഴിവ് കണ്ടെത്തിയത്. 32 വര്‍ഷമായി പരിശീലന രംഗത്തുള്ള ആളാണ് ബേബി എബ്രഹാം. ഇദ്ദേഹത്തിന്റെ കീഴില്‍ നാല് വര്‍ഷമായി ബോക്സിങിലും കഠിന പരിശീലനം തുടരുകയാണ്. 

നിരവധി ജില്ലാ സംസ്ഥാന മത്സരങ്ങളില്‍ പങ്കെടുത്ത് സമ്മാനങ്ങള്‍ നേടിയിട്ടുണ്ട്. ഇതിനിടെ 2017ല്‍ നടന്ന സ്‌കൂള്‍തല മത്സരത്തില്‍ വടംവലിയില്‍ ഒന്നാം സ്ഥാനം നേടിയ ടീമിലും ഇടംനേടി. ഇതേ വര്‍ഷം തന്നെ ഒക്ടോബറില്‍ ഹരിയാനയില്‍ നടന്ന ദേശീയതല മത്സരത്തില്‍ നാലാം സ്ഥാനം നേടിയതേടെയാണ് സ്‌കൂള്‍ ഗെയിംസിലേയ്‌ക്കുള്ള വാതില്‍ തുറന്നത്. ആ മത്സരത്തിലെ ബെസ്റ്റ് പെര്‍ഫോര്‍മര്‍ അവാര്‍ഡും തേടിയെത്തി. 

കേന്ദ്ര ഫണ്ട് ഉപയോഗിച്ച് നിര്‍മ്മാണം പൂര്‍ത്തിയാക്കിയ കരിമണ്ണൂര്‍ വിന്നേഴ്സ് പബ്ലിക് സ്‌കൂളിലെ റിങിലാണ് പരിശീലനം. സാമ്പത്തിക പരാധീനത ഏറെയുണ്ടെങ്കിലും കായിക രംഗത്തോടുളള മകളുടെ താല്‍പര്യം പ്രോത്സാഹിപ്പിക്കാന്‍ അച്ഛന്‍ എന്ത് ത്യാഗവും സഹിക്കും. പല സ്ഥലങ്ങളിലും നടന്ന മത്സരങ്ങളില്‍ യാത്രാക്കൂലിയില്ലാത്തതിനാല്‍ മകളെ അയക്കാനായില്ലെന്ന  സങ്കടവും രാജീവിനുണ്ട്.  

ദൈനംദിന പരിശീലനത്തിനൊപ്പം ഗുണമേന്മയുള്ള ഭക്ഷണം വാങ്ങിക്കൊടുക്കാനും ഇദ്ദേഹത്തിനാകുന്നില്ല. വീട്ടിലേക്കെത്താന്‍ ബസ് സൗകര്യം കുറവായതിനാല്‍ മിക്ക ദിവസവും പരിശീലനം കഴിഞ്ഞ് രാത്രിയില്‍ നടന്നാണ് യാത്ര. അതും പരിശീലനത്തിന്റെ ഭാഗമാണെന്നാണ് ചിരിച്ചുകൊണ്ടുള്ള അഞ്ജനയുടെ മറുപടി.

പരിശീലനം തുടരും

പരീക്ഷ അടുത്തതിനാല്‍ തല്‍ക്കാലത്തേയ്‌ക്ക് പരിശീലനത്തിന് അവധി നല്‍കിയിരിക്കുകയാണ്. പഠനത്തിലും അഞ്ജന ഏറെ മുന്നിലാണ്. സംഗീതത്തിലും അഭിരുചിയുണ്ട്. എന്തൊക്കെ തടസങ്ങളുണ്ടായാലും കായിക രംഗത്ത് തുടരാനാണ് തീരുമാനം. സഹോദരന്‍ അനന്തു, മുട്ടം പോളിടെക്‌നിക്ക് കോളേജില്‍ രണ്ടാം വര്‍ഷ വിദ്യാര്‍ത്ഥിയാണ്.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മഞ്ജുവാര്യര്‍ക്ക് പിന്നില്‍ പാറപോലെ ഉറച്ച് ശിവന്‍കുട്ടി

India

പെന്‍ ആന്‍റ് പാഴ്സല്‍സ്….13 കാരന്റെ കൊറിയര്‍ കമ്പനിക്ക് 100 കോടി വിറ്റുവരവ്

Astrology

ശിവക്ഷേത്ര ദർശനത്തിന്റെ പൂർണഫലം ലഭിക്കാൻ ഇത് സമർപ്പിച്ചാൽ മതി

Astrology

ഈ നാളുകാർ വീട്ടിൽ ഉണ്ടോ? കുടുംബം രക്ഷപെടും, മഹാഭാഗ്യം ഇവർക്കൊപ്പം

India

കോക്രോച്ച് ജനതാപാര്‍ട്ടി നേതാക്കള്‍ രാജ്യവിരുദ്ധ ശക്തികളുമായുള്ള ബന്ധത്തിനുള്ള തെളിവുകള്‍ ദല്‍ഹി പൊലീസിന് കിട്ടി

പുതിയ വാര്‍ത്തകള്‍

മൂര്‍ത്തിയിലോ മതത്തിലോ വിശ്വാസമില്ലാത്ത പൃഥ്വിരാജ് എന്തിന് ഗണേശവിഗ്രഹത്തെ തൊഴുതു? അതില്‍ വലിയ തെറ്റൊന്നും ഞാന്‍ കാണുന്നില്ല : യുവരാജ് ഗോകുല്‍

ബുർഖയും നിഖാബും നിരോധിക്കാനുള്ള തീരുമാനം ഉടൻ പുനപരിശോധിക്കണം : മെലോണിയ്‌ക്കെതിരെ ഇന്ത്യയിലെ തീവ്ര ഇസ്ലാമിസ്റ്റുകൾ

ചതിച്ചു , പാകിസ്ഥാൻ നൽകിയ വെടിക്കോപ്പുകൾക്ക് ഗുണനിലവാരമില്ലെന്ന് യുക്രെയ്ൻ

വലിപ്പച്ചെറുപ്പങ്ങളില്ലാതെയുള്ള ഇടപെടൽ അദ്ദേഹത്തിന്റെ മഹത്വമായിരുന്നു: സൂര്യകൃഷ്ണമൂര്‍ത്തിയെ സ്മരിച്ച് രാജീവ് ആലുങ്കല്‍

മലപ്പുറത്ത് അയല്‍വാസികള്‍ തമ്മിലുളള തര്‍ക്കത്തില്‍ ദമ്പതികള്‍ക്ക് വെട്ടേറ്റു

വിദേശകാര്യമന്ത്രി എസ് ജയശങ്കര്‍ യു എസ് സ്റ്റേറ്റ് സെക്രട്ടറി മാര്‍ക്കോ റൂബിയോയുമായി കൂടിക്കാഴ്ച നടത്തി

വില്‍പ്പനയ്‌ക്കായി കൊണ്ടുവന്ന 2.2 കിലോ കഞ്ചാവുമായി പശ്ചിമബംഗാള്‍ സ്വദേശി ജാഹിദുള്‍ ഇസ്ലാം അറസ്റ്റില്‍

രാത്രി വീട്ടില്‍ക്കയറി പെണ്‍കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച പ്രതിക്ക് 13 വര്‍ഷം കഠിനതടവ്

ഹോര്‍മുസ് കടലിടുക്കില്‍ ചരക്ക് കപ്പലിന് നേരെ ആക്രമണം: ഇന്ത്യക്കാരന്‍ കൊല്ലപ്പെട്ടു

ആരിഫ് ഹുസൈന്‍ തെരുവത്ത് (വലത്ത്)

അബ്ദുള്ള ബാസിലിനെ കോളെജിലേക്ക് പ്രസംഗിക്കാന്‍ ക്ഷണിച്ചതിനെ വിമര്‍ശിച്ച് ആരിഫ് ഹുസൈന്‍ തെരുവത്ത്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.