Sunday, September 27, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Kannur

ഷുഹൈബ് വധം: കെ.സുധാകരന്‍ സമരം അവസാനിപ്പിച്ചു

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Feb 27, 2018, 10:17 pm IST
inKannur

കണ്ണൂര്‍: കോണ്‍ഗ്രസ്സ് മണ്ഡലം പ്രസിഡണ്ട് ഷുഹൈബിനെ വെട്ടിക്കൊലപ്പെടുത്തിയ കേസില്‍ സിബിഐ അന്വേഷണമാവശ്യപ്പെട്ട് കോണ്‍ഗ്രസ്സ് നേതാവ് കെ.സുധാകരന്‍ കണ്ണൂര്‍ കലക്‌ട്രേറ്റിന് മുന്നില്‍ ഒന്‍പത് ദിവസമായി നടത്തിവന്ന ഉപവാസ സമരം അവസാനിപ്പിച്ചു. മുന്‍മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി നല്‍കിയ നാരങ്ങാനീര് കുടിച്ചാണ് സമരം അവസാനിപ്പിച്ചത്. സിബിഐ അന്വേഷണം പ്രഖ്യാപിക്കും വരെ സമരം തുടരുമെന്ന് പ്രഖ്യാപിച്ച് സമരമാരംഭിച്ച സുധാകരന്‍ ഒരാവശ്യവും നേടിയെടുക്കാതെയാണ് നാടകീയമായി സമരം അവസാനിപ്പിച്ചത്. സമരപ്പന്തലില്‍ പ്രവര്‍ത്തകരുടെ സാന്നിധ്യം ഗണ്യമായി കുറഞ്ഞതാണ് എത്രയും വേഗത്തില്‍ സമരം അവസാനിപ്പിക്കാന്‍ നേതൃത്വത്തെ പ്രേരിപ്പിച്ചത്. സമരം ആരംഭിച്ചത് മുതല്‍ സുധാകരന്റെ ഏതാനും സന്തതസഹചാരികളും നേതാക്കന്‍മാരും മാത്രമാണ് സമരപ്പന്തലിലുണ്ടായിരുന്നത്. ഓരോ ദിവസവും സമരപ്പന്തലിലെത്തണമെന്ന് വിവിധ മണ്ഡലങ്ങളിലെ പ്രവര്‍ത്തകരോട് ഡിസിസി നേതൃത്വം ആവശ്യപ്പെട്ടിരുന്നുവെങ്കിലും പ്രവര്‍ത്തകര്‍ എത്താത്തത് നേതൃത്വത്തെ പ്രതിസന്ധിയിലാക്കി. കെപിസിസി നേതാക്കന്‍മാര്‍ സമരസ്ഥലത്തെത്തുമ്പോള്‍ മുഖം കാണിക്കാനും ചാനല്‍ ക്യാമറകള്‍ക്ക് മുന്നില്‍ പോസ് ചെയ്യാനും മാത്രമായിരുന്നു നേതാക്കള്‍ക്ക് താല്‍പര്യം. 

സുധാകരന്റെ സമരത്തോട് തുടക്കം മുതല്‍ തന്നെ കോണ്‍ഗ്രസ്സിനകത്തെ പ്രബല ഗ്രൂപ്പുകള്‍ മുഖം തിരിച്ച് നിന്നിരുന്നു. ഷുഹൈബ് കൊല്ലപ്പെട്ടതിന് ശേഷം ഡിസിസി പ്രസിഡണ്ട് സതീശന്‍ പാച്ചേനിയായിരുന്നു കലക്‌ട്രേറ്റിന് മുന്നില്‍ ഉപവാസം ആരംഭിച്ചത്. എന്നാല്‍ സതീശന്‍ പാച്ചേനിയുടെ സമരം രണ്ട് ദിവസത്തിനകം അവസാനിപ്പിച്ച് സുധാകരന്‍ നാടകീയമായി അനിശ്ചിതകാല ഉപവാസ സമരമാരംഭിക്കുകയായിരുന്നു. ഡിസിസി പ്രസിഡണ്ടിന്റെ സമരം ഏകപക്ഷീയമായി അവസാനിപ്പിച്ച് സുധാകരന്‍ സമരമാരംഭിച്ചത് ജില്ലാ കോണ്‍ഗ്രസ്സ് കമ്മറ്റിയില്‍ തുടക്കം മുതല്‍ തന്നെ അതൃപ്തിയുണ്ടാക്കിയിരുന്നു. സമരത്തില്‍ സാധാരണ പ്രവര്‍ത്തകരെത്താതിരിക്കാന്‍ കാരണവും സംഘടനയ്‌ക്കകത്തെ ഗ്രൂപ്പ് പോരാണ്. 

സുധാകരന്റെ സമരം അവസാനിപ്പിക്കുന്നതിലും പാര്‍ട്ടിക്കകത്ത് ആശയക്കുഴപ്പമുണ്ടായിരുന്നു. താന്‍ സമരത്തില്‍ നിന്ന് പിന്‍മാറുന്നതോടെ കലക്‌ട്രേറ്റ് പടിക്കല്‍ നടന്നുവരുന്ന സമരവും അവസാനിപ്പിക്കുമെന്ന് ഉറപ്പ് നല്‍കിയതിന് ശേഷമാണ് സുധാകരന്‍ കോണ്‍ഗ്രസ്സ് നേതൃത്വത്തിന്റെ തീരുമാനം അംഗീകരിച്ചത്. ആരോഗ്യസ്ഥിതി മോശമായ സുധാകരനെ പോലീസ് അറസ്റ്റ് ചെയ്ത് നീക്കുകയാണെങ്കില്‍ പകരം മറ്റൊരാള്‍ സമരം തുടരണമെന്നായിരുന്നു നേതൃത്വം തുടക്കത്തില്‍ ചിന്തിച്ചത്. എന്നാല്‍ ഇക്കാര്യത്തില്‍ സുധാകരന് ശക്തമായ എതിര്‍പ്പുള്ളതിനാല്‍ പ്രക്ഷോഭപരിപാടി പൂര്‍ണ്ണമായും അവസാനിപ്പിക്കുകയായിരുന്നു. മറ്റ് നേതാക്കന്‍മാര്‍ക്ക് മാധ്യമ ശ്രദ്ധ ലഭിക്കുമോ എന്ന സുധാകരന്റെ ആശങ്കയാണ് സമരം പൂര്‍ണ്ണമായും പരാജയപ്പെടാന്‍ കാരണമന്നാണ് ഡിസിസി നേതൃത്വത്തില്‍ ഒരു വിഭാഗം പറയുന്നത്. സമരത്തിന്റെ ലക്ഷ്യത്തില്‍ നിന്ന് വ്യതിചലിച്ച് സ്വന്തം പബ്ലിസിറ്റിക്ക് വേണ്ടി ഷുഹൈബ് വധത്തെ സുധാകരന്‍ തന്ത്രപരമായി ഉപയോഗിക്കുകയായിരുന്നുവെന്ന വാദം കോണ്‍ഗ്രസ്സില്‍ കലാപത്തിന് തിരികൊളുത്തുമെന്ന് ഉറപ്പാണ്.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Entertainment

‘എന്റെ മകൾ’ എന്ന് തിരുത്തി ‘ഞങ്ങളുടെ മകള്‍ എന്ന് കുഞ്ഞാറ്റയെ വിളിച്ച് മനോജ് കെ ജയന്‍; ഒഴിവാക്കാനാകാത്ത സാന്നിധ്യമായി ഉര്‍വ്വശി

Kerala

വയോധികയുടെ ശരീരത്തില്‍ മകളും ചെറുമകളും ചൂട് വെള്ളം ഒഴിച്ചു; കാരണം സ്വത്ത് തര്‍ക്കം, പൊലീസ് കേസെടുത്തു

Kerala

വാഹനാപകടങ്ങള്‍ക്കിടയാക്കുന്നതില്‍ ഭാര്യമാര്‍ക്ക് വലിയ പങ്കെന്ന് പഠനം, എങ്ങിനെയെന്നല്ലേ?

India

ഗ്യാനേഷ് കുമാറിന്റെ രാജി CJP നിരന്തരം ആവശ്യപ്പെടുന്നത് ഉചിതമല്ല, നിരന്തരം രാജി ആവശ്യപ്പെടുന്നത് നല്ല രീതിയില്ല: കേന്ദ്രമന്ത്രി രാംദാസ് അതാവലെ

India

സംസാരിക്കാൻ സാധിക്കാതെ വിനോദ് കാംബ്ലി , വൃദ്ധ സദനത്തിൽനിന്നുള്ള ദൃശ്യങ്ങള്‍ പുറത്ത്

പുതിയ വാര്‍ത്തകള്‍

ഒപ്പം താമസിച്ച യുവതിയെ തീകൊളുത്തി കൊലപ്പെടുത്താന്‍ ശ്രമിച്ച ആണ്‍സുഹൃത്ത് പിടിയില്‍

മയക്കുമരുന്ന് കടത്താൻ ശ്രമിച്ച കേസ്, മലയാളി യുവാവിന്റെ വധശിക്ഷ സൗദി അറേബ്യയിൽ നടപ്പാക്കി

സമയപരിധി നീട്ടുമെന്നുകരുതി കാത്തിരിക്കരുത്, ഇനിയും റേഷന്‍ വാങ്ങാത്തവരുടെ കാര്‍ഡുകള്‍ മരവിപ്പിക്കും

ക്‌ഷേത്രദര്‍ശനം കഴിഞ്ഞു മടങ്ങുകയായിരുന്ന സ്‌കൂട്ടര്‍ യാത്രിക ബസ് കയറി മരിച്ചു

ഏഷ്യന്‍ ഗെയിംസ് ഹൈജമ്പില്‍ സര്‍വേഷ് കുഷാരെയ്‌ക്ക് വെള്ളി,സ്റ്റീപിള്‍ ചേസ്, ഡെക്കാത്ലണ്‍ എന്നിവയിലും മെഡല്‍

ബോളിവുഡിനെ തീപിടിപ്പിക്കാന്‍ ‘ദൃശ്യം 3’ ഒക്ടോബര്‍ 2 ന്; ട്രെയ്ലറിന് ശേഷം അജയ് ദേവ്ഗണിനെയും സംഘത്തെയും കാത്ത് ആകാംക്ഷയോടെ ഹിന്ദി പ്രേക്ഷകര്‍

‘വഴിവിട്ടു സഞ്ചരിക്കുന്ന മന്ത്രി’മാരെ തിരുത്തിക്കും, കെ. എം ഷാജിയെ ലക്ഷ്യമിട്ട് യൂത്ത് ലീഗ്

ഇന്ത്യക്കാരനെ വിവാഹം കഴിക്കണം ; ഭർത്താവിനെയും മൂന്ന് കുട്ടികളെയും ഉപേക്ഷിച്ച് അതിർത്തി കടക്കാൻ ശ്രമിച്ച ബംഗ്ലാദേശി യുവതി മഞ്ജീറ ബീബി പിടിയിൽ

കോതമംഗലത്ത് സ്‌കൂട്ടര്‍ സ്വകാര്യ ബസിലിടിച്ച് ദമ്പതികള്‍ക്ക് ദാരുണാന്ത്യം

മാതാ അമൃതാനന്ദമയി ദേവി വിശ്വപ്രേമത്തിന്റെ മാതൃരൂപം: ഉപരാഷ്‌ട്രപതി സി പി രാധാകൃഷ്ണന്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.