Sunday, September 27, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Kannur

ജാനകി ടീച്ചര്‍ വധം: പ്രതികളുടെ അറസ്റ്റ് ഇന്ന് രേഖപ്പെടുത്തിയേക്കും

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Feb 21, 2018, 11:00 pm IST
inKannur

തൃക്കരിപ്പൂര്‍: പുലിയന്നൂര്‍ ജാനകി ടീച്ചറെ കൊലപ്പെടുത്തിയ കേസില്‍ രണ്ടു പ്രതികള്‍ പോലീസ് പിടിയിലായി. ബുധനാഴ്ച ഉച്ചയോടെയാണ് രണ്ടു പേരെയും ചീമേനിയില്‍ പ്രത്യേക അന്വേഷണ സംഘം കസ്റ്റഡിയിലെടുത്തത്. 

ജാനകി ടീച്ചറുടെ വീടിന് അടുത്ത് തന്നെ താമസിക്കുന്ന 21 വയസുള്ള വൈശാഖ്, റിനേഷ് എന്നിവരാണ് കസ്റ്റഡിയിലുള്ളത്. കൊലപാതകവും കവര്‍ച്ചയും ആസൂത്രണം ചെയ്തു നടപ്പിലാക്കിയ പുലിയന്നൂരിലെ തന്നെ അരുണ്‍ സംഭവത്തിന് ശേഷം ഗള്‍ഫിലേക്ക് കടന്നതായി പോലീസ് പറഞ്ഞു. മോഷണ ശ്രമത്തിനിടയില്‍ ടീച്ചര്‍ പ്രതികളിലൊരാളെ തിരിച്ചറിഞ്ഞതാണ് കോലപാതകത്തിന് കാരണമായതെന്ന് പോലീസ് വ്യക്തമാക്കി. മോഷണം പോയ സ്വര്‍ണ്ണം പണയംവെച്ച ബാങ്കില്‍ നിന്ന് പോലീസ് കണ്ടെത്തി. പ്രതികളുടെ അറസ്റ്റ് വിവരങ്ങള്‍ ഇന്ന് പത്രസമ്മേളനത്തില്‍ ഉത്തരമേഖലാ ഡിജിപി രാജേഷ് ദിവാന്‍ പ്രഖ്യാപിക്കുമെന്ന് പോലീസ് അറിയിച്ചു. 

കസ്റ്റഡിയിലെടുത്ത പ്രതികളെ ചീമേനി പോലീസ് സ്‌റ്റേഷന്‍, നീലേശ്വരം സര്‍ക്കിള്‍ ഓഫീസ് എന്നിവിടങ്ങളില്‍ വെച്ച് വിശദമായി ചോദ്യം ചെയ്ത് മൊഴിയെടുത്ത ശേഷം വൈകുന്നേരം നാല് മണിയോടെ കാസര്‍കോട് പോലീസ് ക്ലബ്ബിലെത്തിച്ചു. ജില്ലാ പോലീസ് ചീഫ് കെ.ജി സൈമണ്‍, പ്രത്യേക അന്വേഷണ സംഘത്തിലെ ഡിവൈഎസ്പിമാരായ എം.പ്രദീപ്കുമാര്‍, കെ.ദാമോദരന്‍, സ്‌പെഷ്യല്‍ ബ്രാഞ്ച് ഡിവൈഎസ്പി എം.അസൈനാര്‍, സി.ഐമാരായ വി.ഉണ്ണികൃഷ്ണന്‍, സി.കെ.സുനില്‍കുമാര്‍, സി.എ.അബ്ദുള്‍ റഹീം, ചീമേനി എസ്.ഐ എം.ഇ രാജഗോപാല്‍ തുടങ്ങിയ പോലീസ് ഓഫീസര്‍മാരുടെ സാന്നിധ്യത്തിലാണ് നീലേശ്വരത്ത് പ്രതികളെ ചോദ്യം ചെയ്തത്. പ്രത്യേക അന്വേഷണ സംഘം വിപുലീകരിച്ചു കൊലപാതക കേസിലെ അന്വേഷണം ഊര്‍ജ്ജിതമാക്കുന്നതിനിടയില്‍ നാടകീയമായാണ് ഇന്നലെ പോലീസ് പ്രതികളെ വലയിലാക്കിയത്.

സ്വര്‍ണ്ണം കണ്ണൂരിലെ ഒരു ജ്വല്ലറിയില്‍ വില്‍പ്പന നടത്തിയതിന്റെ രശീത് വൈശാഖിന്റെ അച്ഛന്‍ ചന്ദ്രന് വീട്ടില്‍ വെച്ച് കിട്ടിയതോടെയാണ് കേസില്‍ വഴിത്തിരിവായത്. രശീതിയെക്കുറിച്ച് ചന്ദ്രന്‍ വൈശാഖിനോട് തിരക്കിയെങ്കിലും മറുപടിയൊന്നും പറഞ്ഞില്ല. രണ്ടു തവണ അന്വേഷിച്ചപ്പോഴും മറുപടിയൊന്നും പറയാതിരുന്നപ്പോള്‍ എന്നാലിത് പോലീസ് സ്റ്റേഷനിലേല്‍പ്പിക്കാമെന്ന് ചന്ദ്രന്‍ പറഞ്ഞു. അപ്പോഴും മകന്‍ ഒന്നും മിണ്ടാതിരുന്നതിനെ തുടര്‍ന്നാണ് പിതാവ് ജ്വല്ലറി ബില്ല് കിട്ടിയ കാര്യം ചീമേനി എസ്.ഐ എം.ഇ.രാജഗോപാലിനെ വിളിച്ചറിയിച്ചത്. തുടര്‍ന്ന് പോലീസ് സംഘം വീട്ടിലെത്തി വൈശാഖിനെ കസ്റ്റഡിയിലെടുത്തു. യുവാവിനെ ചോദ്യം ചെയ്തപ്പോഴാണ് റിനേഷും സംഭവത്തില്‍ ഉള്‍പ്പെട്ടതായി വിവരം കിട്ടിയത്. പോലീസ് ഉടന്‍ തന്നെ ചീമേനി ടൗണില്‍ വെച്ച് റിനീഷിനെയും പിടികൂടുകയായിരുന്നു. രണ്ടു പേരെയും വിശദമായി ചോദ്യം ചെയ്തപ്പോഴാണ് സംഭവത്തിന്റെ ചുരുളഴിഞ്ഞത്. സംഭവം നടന്ന് എഴുപത് ദിവസം നീണ്ടുനിന്ന അന്വേഷണങ്ങള്‍ക്കും വിവാദങ്ങള്‍ക്കുമാണ് ഇതോടെ താല്‍ക്കാലിക വിരാമമാകുന്നത്.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഫ്‌ളക്‌സ് വിഷയത്തില്‍ നാണംകെട്ട് പാലാ നഗരസഭാ വൈസ് ചെയര്‍മാന്‍, ‘അഭിവാദ്യങ്ങള്‍’ ഒന്നൊഴിയാതെ നീക്കി

Entertainment

‘എന്റെ മകൾ’ എന്ന് തിരുത്തി ‘ഞങ്ങളുടെ മകള്‍ എന്ന് കുഞ്ഞാറ്റയെ വിളിച്ച് മനോജ് കെ ജയന്‍; ഒഴിവാക്കാനാകാത്ത സാന്നിധ്യമായി ഉര്‍വ്വശി

Kerala

വയോധികയുടെ ശരീരത്തില്‍ മകളും ചെറുമകളും ചൂട് വെള്ളം ഒഴിച്ചു; കാരണം സ്വത്ത് തര്‍ക്കം, പൊലീസ് കേസെടുത്തു

Kerala

വാഹനാപകടങ്ങള്‍ക്കിടയാക്കുന്നതില്‍ ഭാര്യമാര്‍ക്ക് വലിയ പങ്കെന്ന് പഠനം, എങ്ങിനെയെന്നല്ലേ?

India

ഗ്യാനേഷ് കുമാറിന്റെ രാജി CJP നിരന്തരം ആവശ്യപ്പെടുന്നത് ഉചിതമല്ല, നിരന്തരം രാജി ആവശ്യപ്പെടുന്നത് നല്ല രീതിയില്ല: കേന്ദ്രമന്ത്രി രാംദാസ് അതാവലെ

പുതിയ വാര്‍ത്തകള്‍

സംസാരിക്കാൻ സാധിക്കാതെ വിനോദ് കാംബ്ലി , വൃദ്ധ സദനത്തിൽനിന്നുള്ള ദൃശ്യങ്ങള്‍ പുറത്ത്

ഒപ്പം താമസിച്ച യുവതിയെ തീകൊളുത്തി കൊലപ്പെടുത്താന്‍ ശ്രമിച്ച ആണ്‍സുഹൃത്ത് പിടിയില്‍

മയക്കുമരുന്ന് കടത്താൻ ശ്രമിച്ച കേസ്, മലയാളി യുവാവിന്റെ വധശിക്ഷ സൗദി അറേബ്യയിൽ നടപ്പാക്കി

സമയപരിധി നീട്ടുമെന്നുകരുതി കാത്തിരിക്കരുത്, ഇനിയും റേഷന്‍ വാങ്ങാത്തവരുടെ കാര്‍ഡുകള്‍ മരവിപ്പിക്കും

ക്‌ഷേത്രദര്‍ശനം കഴിഞ്ഞു മടങ്ങുകയായിരുന്ന സ്‌കൂട്ടര്‍ യാത്രിക ബസ് കയറി മരിച്ചു

ഏഷ്യന്‍ ഗെയിംസ് ഹൈജമ്പില്‍ സര്‍വേഷ് കുഷാരെയ്‌ക്ക് വെള്ളി,സ്റ്റീപിള്‍ ചേസ്, ഡെക്കാത്ലണ്‍ എന്നിവയിലും മെഡല്‍

ബോളിവുഡിനെ തീപിടിപ്പിക്കാന്‍ ‘ദൃശ്യം 3’ ഒക്ടോബര്‍ 2 ന്; ട്രെയ്ലറിന് ശേഷം അജയ് ദേവ്ഗണിനെയും സംഘത്തെയും കാത്ത് ആകാംക്ഷയോടെ ഹിന്ദി പ്രേക്ഷകര്‍

‘വഴിവിട്ടു സഞ്ചരിക്കുന്ന മന്ത്രി’മാരെ തിരുത്തിക്കും, കെ. എം ഷാജിയെ ലക്ഷ്യമിട്ട് യൂത്ത് ലീഗ്

ഇന്ത്യക്കാരനെ വിവാഹം കഴിക്കണം ; ഭർത്താവിനെയും മൂന്ന് കുട്ടികളെയും ഉപേക്ഷിച്ച് അതിർത്തി കടക്കാൻ ശ്രമിച്ച ബംഗ്ലാദേശി യുവതി മഞ്ജീറ ബീബി പിടിയിൽ

കോതമംഗലത്ത് സ്‌കൂട്ടര്‍ സ്വകാര്യ ബസിലിടിച്ച് ദമ്പതികള്‍ക്ക് ദാരുണാന്ത്യം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.