Sunday, September 27, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Kannur

കേരള സംസ്‌കൃതാദ്ധ്യാപക ഫെഡറേഷന്‍ സംസ്ഥാന സമ്മേളനം 22 മുതല്‍ കാസര്‍കോട്

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Feb 20, 2018, 05:52 pm IST
inKannur

കാസര്‍കോട്: കേരള സംസ്‌കൃതാദ്ധ്യാപക ഫെഡറേഷന്‍ 40-ാംമത് സംസ്ഥാന സമ്മേളനം 22, 23, 24 തീയ്യതികളില്‍ കാസര്‍കോട് മുനിസിപ്പല്‍ കോണ്‍ഫറന്‍സ് ഹാളില്‍ നടക്കുമെന്ന് ഭാരവാഹികള്‍ പത്രസമ്മേളനത്തില്‍ പറഞ്ഞു. സമ്മേളനത്തിന് മുന്നോടിയായി സംസ്‌കൃത പണ്ഡിതനും മഹാജന സംസ്‌കൃത കോളേജിന്റെ സ്ഥാപകനുമായ നീര്‍ച്ചാല്‍ ശ്രീ ഖണ്ഡിഗെ ഭട്ടിന്റെ സ്മൃതി മണ്ഡപത്തില്‍ നിന്ന് കൊളുത്തുന്ന ദീപശിഖ കാസര്‍കോട് നഗരിയെ വലംവെച്ച് 22 ന് രാവിലെ 9 മണിക്ക് സമ്മേളന നഗരിയിലെത്തിച്ചേരും. സംഘാടക സമിതി ചെയര്‍മാന്‍ അഡ്വ.ഐ.വി.ഭട്ട് ദീപശിഖയേറ്റുവാങ്ങും. സംഘടനയുടെ സംസ്ഥാന അദ്ധ്യക്ഷന്‍ വേണു ചൊവ്വല്ലൂര്‍ പതാകയുയര്‍ത്തുന്നതോടെ സമ്മേളനത്തിന് തുടക്കമാകും. കെ.കുഞ്ഞിരാമന്‍ എംഎല്‍എ തുടര്‍ന്ന് നടക്കുന്ന സമ്മേളനം ഉദ്ഘാടനം ചെയ്യും. കാസര്‍കോട് നഗരസഭ ചെയര്‍പേഴ്‌സണ്‍ ബിഫാത്തിമ ഇബ്രാഹിം അദ്ധ്യക്ഷത വഹിക്കും. ശ്രീശങ്കരാചാര്യ സംസ്‌കൃത സര്‍വ്വകലാശാല പയ്യന്നൂര്‍ ക്യാമ്പസ് ഡയരക്ടര്‍ ഡോ.ഇ.ശ്രീധരന്‍ മുഖ്യാതിഥിയായിരിക്കും. 

11 മണിക്ക് നടക്കുന്ന സംസ്ഥാന പ്രതിനിധി സമ്മേളനം മുന്‍ സംസ്ഥാന പ്രസിഡണ്ട് കെയപ്രദീപ്കുമാര്‍ ഉദ്ഘാടനം ചെയ്യും. കെ.ഡി.എസ്.ടി.എഫ് സംസ്ഥാന പ്രസിഡണ്ട് പി.പത്മനാഭന്‍ അദ്ധ്യക്ഷത വഹിക്കും. വൈകിട്ട് ഭാരവാഹി തെരഞ്ഞെടുപ്പും ആദ്യ സംസ്ഥാന സമിതിയോഗവും ചേരും. വൈകിട്ട് 5.30 ന് നടക്കുന്ന സാംസ്‌കാരിക സായാഹ്നം ദക്ഷിണ കന്നഡ എംപി നളീന്‍കുമാര്‍ കട്ടീല്‍ ഉദ്ഘാടനം ചെയ്യും. ആര്‍.സി.കരിപ്പത്ത് പ്രഭാഷണം നടത്തും. കേരള പൂരക്കളി അക്കാദമി ചെയര്‍മാന്‍ ഡോ.സി.എച്ച് സുരേന്ദ്രന്റെ അദ്ധ്യക്ഷതയില്‍ ചേരുന്ന കലാസന്ധ്യയില്‍ സംസ്‌കൃത വിദ്യാര്‍ത്ഥികള്‍ അവതരിപ്പിക്കുന്ന സംസ്‌കൃതയക്ഷഗാനം, മറത്തുകളി എന്നിവ അരങ്ങേറും.

23 ന് രാവിലെ 9 മണിക്ക് സംസ്‌കൃതാധ്യാപികമാര്‍ അവതരിപ്പിക്കുന്ന തിരുവാതിരക്കളി നടക്കും. തുടര്‍ന്ന് ബായാര്‍ ഹൈദ്ദാരി എ.യു.പി സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ സ്വാഗതനൃത്തം അവതരിപ്പിക്കും. വിദ്യാഭ്യാസ സമ്മേളനം മന്ത്രി ഇ.ചന്ദ്രശേഖരന്‍ ഉദ്ഘാടനം ചെയ്യും. കാസര്‍കോട് എംഎല്‍എ എന്‍.എ നെല്ലിക്കുന്ന് അദ്ധ്യക്ഷത വഹിക്കും. തിരുവനന്തപുരം എസ്‌സിഇആര്‍ടി ഡയരക്ടര്‍ ഡോ.ജെ.പ്രസാദ് മുഖ്യാപ്രഭാഷണം നടത്തും. മുന്‍ ഗവ.സെക്രട്ടറി വി.വി.ഭട്ട് മുഖ്യാത്ഥിയായിരിക്കും. 11.30 ന് നടക്കുന്ന സംസ്‌കൃത സമ്മേളനം ശ്രീ ശങ്കരാചാര്യ സംസ്‌കൃത സര്‍വ്വകലാശാല വൈസ് ചാന്‍സിലര്‍ ഡോ.ധര്‍മ്മരാജ് അടാട്ട് ഉദ്ഘാടനം ചെയ്യും. ചെന്നൈ സംസ്‌കൃത കോളേജ് പ്രന്‍സിപ്പാള്‍ ടി.പി.ആര്‍. നമ്പൂതിരി അദ്ധ്യക്ഷത വഹിക്കും. സംസ്‌കൃതഭാരതി അഖിലഭാരതീയ സംഘടനാമന്ത്രി ദിനേശ് കാമത്ത് മുഖ്യപ്രഭാഷണം നടത്തും. സിനിമാസംവിധായകന്‍ ഡോ.ജി.പ്രഭ മുഖ്യാതിഥിയായിരിക്കും. ചടങ്ങില്‍ സംസ്‌കൃതമേഖലയില്‍ പ്രാഗത്ഭ്യം തെളിയിച്ചവരെ പ്രതിഭാ പുരസ്‌കാരം നല്‍കി ആദരിക്കും. സമാപന സമ്മേളനവും വിരമിക്കുന്ന അധ്യാപകര്‍ക്കുള്ള യാത്രയയപ്പും ഉച്ചയ്‌ക്ക് രണ്ട് മണിക്ക് എം.രാജഗോപാലന്‍ എംഎല്‍എ ഉദ്ഘാടനം ചെയ്യും. കാസര്‍കോട് ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് എ.ജി.സി. ബഷീര്‍ അദ്ധ്യക്ഷത വഹിക്കും.

24 ന് രാവിലെ നടക്കുന്ന സംസ്ഥാന സമിതിയോഗത്തോടെ സമ്മേളനത്തിന് പരിസമാപ്തിക്കുറിക്കുമെന്ന് സംസ്‌കൃതാദ്ധ്യാപക ഫെഡറേഷന്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി സി.പി.സനല്‍ ചന്ദ്രന്‍ പറഞ്ഞു. പത്രസമ്മേളനത്തില്‍ സംഘാടകസമിതി വൈസ് ചെയര്‍മാന്‍ പി.എന്‍ മധുസൂദനന്‍, ജനറല്‍ കണ്‍വീനര്‍ ഡോ.സുനില്‍കുമാര്‍ കോറോത്ത്, പ്രോഗ്രാം കമ്മറ്റി കണ്‍വീനര്‍ നീലമനശങ്കരന്‍, ചെയര്‍മാന്‍ സജീവന്‍ വേങ്ങാട്, പബ്‌ളിസിറ്റി കമ്മറ്റി കണ്‍വീനര്‍ ഇ.എ.ഹരികുമാര്‍, കെഡിഎസ്ടിഎഫ് സംസ്ഥാന വൈസ് പ്രസിഡണ്ട് എം.ടി.ഷിജു, ജില്ലാ സെക്രട്ടറി എച്ച്.പരമേശ്വരന്‍ എന്നിവര്‍ പത്രസമ്മേളനത്തില്‍ പങ്കെടുത്തു.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

ഹമാസ് കമാൻഡർ മുഹമ്മദ് ഗാബെനെ വധിച്ചതായി ഇസ്രായേൽ സൈന്യം : കൊലപ്പെടുത്തിയത് ഇസ്രായേലി ബന്ദികളുടെ മേൽനോട്ടം വഹിച്ച കൊടും ഭീകരനെ

Kerala

ഫ്‌ളക്‌സ് വിഷയത്തില്‍ നാണംകെട്ട് പാലാ നഗരസഭാ വൈസ് ചെയര്‍മാന്‍, ‘അഭിവാദ്യങ്ങള്‍’ ഒന്നൊഴിയാതെ നീക്കി

Entertainment

‘എന്റെ മകൾ’ എന്ന് തിരുത്തി ‘ഞങ്ങളുടെ മകള്‍ എന്ന് കുഞ്ഞാറ്റയെ വിളിച്ച് മനോജ് കെ ജയന്‍; ഒഴിവാക്കാനാകാത്ത സാന്നിധ്യമായി ഉര്‍വ്വശി

Kerala

വയോധികയുടെ ശരീരത്തില്‍ മകളും ചെറുമകളും ചൂട് വെള്ളം ഒഴിച്ചു; കാരണം സ്വത്ത് തര്‍ക്കം, പൊലീസ് കേസെടുത്തു

Kerala

വാഹനാപകടങ്ങള്‍ക്കിടയാക്കുന്നതില്‍ ഭാര്യമാര്‍ക്ക് വലിയ പങ്കെന്ന് പഠനം, എങ്ങിനെയെന്നല്ലേ?

പുതിയ വാര്‍ത്തകള്‍

ഗ്യാനേഷ് കുമാറിന്റെ രാജി CJP നിരന്തരം ആവശ്യപ്പെടുന്നത് ഉചിതമല്ല, നിരന്തരം രാജി ആവശ്യപ്പെടുന്നത് നല്ല രീതിയില്ല: കേന്ദ്രമന്ത്രി രാംദാസ് അതാവലെ

സംസാരിക്കാൻ സാധിക്കാതെ വിനോദ് കാംബ്ലി , വൃദ്ധ സദനത്തിൽനിന്നുള്ള ദൃശ്യങ്ങള്‍ പുറത്ത്

ഒപ്പം താമസിച്ച യുവതിയെ തീകൊളുത്തി കൊലപ്പെടുത്താന്‍ ശ്രമിച്ച ആണ്‍സുഹൃത്ത് പിടിയില്‍

മയക്കുമരുന്ന് കടത്താൻ ശ്രമിച്ച കേസ്, മലയാളി യുവാവിന്റെ വധശിക്ഷ സൗദി അറേബ്യയിൽ നടപ്പാക്കി

സമയപരിധി നീട്ടുമെന്നുകരുതി കാത്തിരിക്കരുത്, ഇനിയും റേഷന്‍ വാങ്ങാത്തവരുടെ കാര്‍ഡുകള്‍ മരവിപ്പിക്കും

ക്‌ഷേത്രദര്‍ശനം കഴിഞ്ഞു മടങ്ങുകയായിരുന്ന സ്‌കൂട്ടര്‍ യാത്രിക ബസ് കയറി മരിച്ചു

ഏഷ്യന്‍ ഗെയിംസ് ഹൈജമ്പില്‍ സര്‍വേഷ് കുഷാരെയ്‌ക്ക് വെള്ളി,സ്റ്റീപിള്‍ ചേസ്, ഡെക്കാത്ലണ്‍ എന്നിവയിലും മെഡല്‍

ബോളിവുഡിനെ തീപിടിപ്പിക്കാന്‍ ‘ദൃശ്യം 3’ ഒക്ടോബര്‍ 2 ന്; ട്രെയ്ലറിന് ശേഷം അജയ് ദേവ്ഗണിനെയും സംഘത്തെയും കാത്ത് ആകാംക്ഷയോടെ ഹിന്ദി പ്രേക്ഷകര്‍

‘വഴിവിട്ടു സഞ്ചരിക്കുന്ന മന്ത്രി’മാരെ തിരുത്തിക്കും, കെ. എം ഷാജിയെ ലക്ഷ്യമിട്ട് യൂത്ത് ലീഗ്

ഇന്ത്യക്കാരനെ വിവാഹം കഴിക്കണം ; ഭർത്താവിനെയും മൂന്ന് കുട്ടികളെയും ഉപേക്ഷിച്ച് അതിർത്തി കടക്കാൻ ശ്രമിച്ച ബംഗ്ലാദേശി യുവതി മഞ്ജീറ ബീബി പിടിയിൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.