Thursday, June 25, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam Editorial

ഗര്‍ഭസ്ഥ ശിശുവിനെയും കൊല്ലുന്ന സി‌പി‌എം ക്രൂരത

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 17, 2018, 02:36 am IST
in Editorial

പിറക്കാനിരിക്കുന്ന ജീവനെപ്പോലും കൊലപ്പെടുത്തുന്ന കാടത്തത്തിന്റെ പര്യായമായി മാറിയിരിക്കുകയാണ് സംസ്ഥാനത്തെ ഭരണകക്ഷിയായ സിപിഎം. കോഴിക്കോട് കോടഞ്ചേരിയിലെ വേളംകോട് തേനംകുഴി സിബി ചാക്കോയുടെ ഭാര്യ ഗര്‍ഭിണിയായ ജ്യോത്സ്‌നയേയും രണ്ടു മക്കളെയും സിപിഎം ബ്രാഞ്ച് സെക്രട്ടറിയുടെ നേതൃത്വത്തിലുള്ള സംഘം ക്രൂരമായി മര്‍ദ്ദിച്ചത് ഇതിനുദാഹരണമാണ്. ഗര്‍ഭസ്ഥ ശിശുവിന്റെ മരണത്തിലാണ് അക്രമം കലാശിച്ചത്.  ജീവിച്ചിരിക്കുന്നവരെ വെട്ടിക്കൊല്ലുകയും, പിറക്കാനിരിക്കുന്നവരെ ചവിട്ടിക്കൊല്ലുകയും ചെയ്യുന്ന കമ്യൂണിസ്റ്റ് കാടത്തത്തിന് ഒടുവിലത്തെ ഉദാഹരണമായി ജ്യോത്സ്‌ന ജീവിക്കുന്നു. രക്തസ്രാവത്തെ തുടര്‍ന്ന് കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു ജ്യോത്സ്‌നയെ. ഫെബ്രുവരി മൂന്നിനാണ് നാലു മാസം പ്രായമുള്ള ഗര്‍ഭസ്ഥ ശിശു മരിച്ചത്. 

ഈ പ്രാകൃത നരഹത്യ നടത്തിയവരെ നിയമത്തിന്റെ മുന്നില്‍ കൊണ്ടുവരേണ്ട ഉത്തരവാദിത്തമുള്ള പോലീസ് അനങ്ങാതിരുന്നു. ഇരകളുടെ പരാതികള്‍ കേള്‍ക്കാന്‍ ആരുമുണ്ടായില്ല. സാംസ്‌കാരിക നായകന്മാരും മനുഷ്യാവകാശ പ്രവര്‍ത്തകരും പേരുകേട്ട വനിതാ പ്രവര്‍ത്തകരുമുള്ള നാട്ടില്‍  ജ്യോത്സ്‌നയുടെ കണ്ണുനീരിന് ആരും വില കല്‍പ്പിച്ചില്ല. ജ്യോത്സ്‌നയ്‌ക്ക് ഗര്‍ഭമുണ്ടായിരുന്നില്ലെന്ന് പറഞ്ഞു പരത്തിയവര്‍ പിന്നീട് ബൈക്കില്‍നിന്ന് വീണാണ് ഗര്‍ഭം അലസിയതെന്ന് പ്രചരിപ്പിച്ചു. ചില മാധ്യമങ്ങള്‍ അതേറ്റുപാടി. ശരീരത്തിനും മനസ്സിനും മുറിവേറ്റ ഒരമ്മയുടെ വേദന അറിയാന്‍ ആരുമുണ്ടായില്ല. പാര്‍ട്ടി ഊരുവിലക്കു കൂടിയായപ്പോള്‍ സഹായിക്കാന്‍ ആരുമില്ലാതായ ഒരു കുടുംബം. ഗത്യന്തരമില്ലാതെ പോലീസ് സ്റ്റേഷനു മുന്നില്‍ കുടുംബം കുടില്‍കെട്ടി സമരം നടത്താന്‍ തീരുമാനിച്ചതോടെയാണ് സിപിഎം ക്രൂരതയുടെ ആഴം പുറംലോകമറിഞ്ഞത്. മുഖ്യധാരാ രാഷ്‌ട്രീയ മുന്നണികള്‍ മുഖംതിരിച്ചു നിന്നപ്പോള്‍ ബിജെപിയാണ് ജ്യോത്സ്‌നയുടെ കുടുംബത്തിന് സഹായവുമായെത്തിയത്. 

കുടിയേറ്റ ഗ്രാമത്തിലെ ഒറ്റപ്പെട്ടുപോയ ആ കുടുംബത്തിന് വലിയൊരാശ്വാസമായിരുന്നു ആ പിന്തുണ. പോലീസ് സ്റ്റേഷന്‍ മാര്‍ച്ച് നടത്തുമെന്ന് മുന്നറിയിപ്പ് കൂടിയായതോടെയാണ് പിണറായിയുടെ പോലീസ്  ചലിച്ചുതുടങ്ങിയത്.  മുഖ്യ പ്രതികളെയടക്കം അറസ്റ്റ് ചെയ്യാന്‍ 12 ദിവസങ്ങള്‍ കഴിയേണ്ടിവന്നു. പ്രതികളെ സംരക്ഷിക്കുന്ന പോലീസും ഭരണകക്ഷിയുമുള്ളപ്പോള്‍ അക്രമികള്‍ രാക്ഷസരൂപം പ്രാപിക്കുകയാണ്. അയല്‍പക്ക വഴക്കിന്റെ നിസ്സാരതയിലേക്ക് തള്ളി ക്രൂരതയെ വെള്ളപൂശാനാണ് ഭരണാധികാരികള്‍ ശ്രമിച്ചത്. 

മാതൃത്വത്തിന്റെ മഹനീയത തിരിച്ചറിയാത്തവരാണ് ഗര്‍ഭപാത്രത്തിലേക്ക് ആഞ്ഞുചവിട്ടുന്നത്.  മനുഷ്യ ഗണത്തില്‍ ഉള്‍പ്പെടുത്താന്‍ പറ്റാത്ത അത്തരക്കാരെപ്പോലും പാര്‍ട്ടി ഭാരവാഹിത്വം നല്‍കി സംരക്ഷിക്കാന്‍  കേരളത്തില്‍ ഭരണകക്ഷിക്ക് മടിയില്ല.മാനവികതയുടെ മഹത്വത്തെക്കുറിച്ച് മുദ്രാവാക്യം വിളിക്കുന്നവരാണ് മനുഷ്യത്വ രഹിതമായ അക്രമത്തിന് കൂട്ടു നില്‍ക്കുന്നത്. അക്രമത്തെ ഇല്ലാതാക്കണമെങ്കില്‍ അക്രമികള്‍ക്കെതിരെ നടപടിയെടുക്കേണ്ടതുണ്ട്. എന്നാല്‍ അതിന് ഉത്തരവാദിത്തമുള്ള പോലീസ് സിപിഎം ഓഫീസിലെ നിര്‍ദ്ദേശങ്ങള്‍ക്കനുസരിച്ച് പ്രവര്‍ത്തിക്കുന്ന ബ്രാഞ്ച് നേതാക്കളുടെ നിലവാരത്തിലേക്ക് താഴുന്നു. സെല്‍ ഭരണത്തിന്റെ പിടിയിലേക്ക് കേരളം മാറിക്കൊണ്ടിരിക്കുന്നു. ജനാധിപത്യ വ്യവസ്ഥയെ തകര്‍ക്കുന്ന ഫാസിസത്തിന്റെ ഈ പുതുരൂപങ്ങളെ തിരിച്ചറിയേണ്ടതുണ്ട്.  ജ്യോത്സ്‌നയുടെ  കണ്ണുനീരിന്റെ വില കേരളം തിരിച്ചറിയണം. പ്രബുദ്ധമെന്ന് അഭിമാനിക്കുന്ന ഒരു ജനതയുടെ പ്രതികരണം പ്രതീക്ഷിക്കുകയാണ് വേദനിക്കുന്ന മാതൃത്വം. സിപിഎം ക്രൂരതയില്‍ മക്കള്‍ നഷ്ടപ്പെടുന്ന അമ്മമാരുടെ വിലാപങ്ങള്‍കൊണ്ട് മുഖരിതമാണ് കേരളം. ഇതിനൊരു മാറ്റമുണ്ടാകണം. 

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

അമർനാഥ് യാത്രയയ്‌ക്ക് മികവുറ്റ സാങ്കേതിക സുരക്ഷയൊരുക്കി ജമ്മു കശ്മീർ പോലീസ് : ‘പ്രൊജക്റ്റ് ഹോക്ക് ഐ’ യിൽ ഭീകരർ കുടുങ്ങുമെന്ന് ഉറപ്പ്

Kerala

തിരുവനന്തപുരം കോർപറേഷനിൽ സംഘർഷം; മേയർ വി.വി രാജേഷിനെ തടയാൻ സിപിഎം ശ്രമം, വനിതാ കൗൺസിലറുടെ തലയ്‌ക്ക് പരിക്ക്

India

7,700 കിലോമീറ്ററിലധികം വരുന്ന ദേശീയ പാത പദ്ധതികൾ അവലോകനം ചെയ്ത് കേന്ദ്ര സർക്കാർ : മഴക്കാലത്ത് മുൻപ് അറ്റകുറ്റ പണികൾ പൂർത്തിയാക്കാൻ നിർദ്ദേശം

India

സൗരോർജ്ജത്തിലും കാറ്റിലും ഊർജ്ജം ഉൽപ്പാദിപ്പിക്കുന്നതിൽ ലോകത്തിലെ മുൻനിര രാജ്യങ്ങളിൽ ഒന്നാണ് ഇന്ത്യ : ബ്രിക്സ് യോഗത്തിൽ കേന്ദ്രമന്ത്രി ഖട്ടർ

World

ഭീകരതയ്‌ക്കെതിരെ ഒന്നിച്ച് പ്രവർത്തിക്കാനൊരുങ്ങി ഇന്ത്യയും താജിക്കിസ്ഥാനും : തീവ്രവാദികൾക്ക് സഹായം നൽകുന്നവരെ വെറുതെ വിടില്ല

പുതിയ വാര്‍ത്തകള്‍

വെനിസ്വേലയ്‌ക്ക് സഹായഹസ്തവുമായി ഭാരതം : ഭൂകമ്പത്തിലുണ്ടായ നാശനഷ്ടങ്ങളിൽ ദുഃഖം രേഖപ്പെടുത്തി പ്രധാനമന്ത്രി മോദി

കോഴിക്കോട് നിന്നും കാണാതായ 16കാരിയെ കണ്ണൂരിലെ രഹസ്യ കേന്ദ്രത്തിൽ നിന്നും പോലീസ് രക്ഷപ്പെടുത്തി; 7 പേർക്കെതിരെ പോക്സോ കേസ്

കർണാടകയിൽ വീട്ടമ്മമാർക്ക് പ്രതിമാസം 2,000 രൂപ ധനസഹായം നൽകുന്ന ഗൃഹലക്ഷ്മി പദ്ധതിയിൽ സർവ്വത്ര അഴിമതി! സി എ ജി റിപ്പോർട്ട്

h1n1

പാലക്കാട് വീണ്ടും എച്ച്1 എൻ1 മരണം; 77കാരൻ മരിച്ചത് പെരിന്തൽമണ്ണയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെ

പെണ്‍കുട്ടികളുടെ കാല് തടവി; തമിഴ്‌നാട് വിദ്യാഭ്യാസ മന്ത്രി വിവാദത്തില്‍; പോക്‌സോ കേസെടുക്കണമെന്ന് ഡിഎംകെ

ആവിഷ്‌കാര സ്വാതന്ത്ര്യത്തിന് നിയന്ത്രണം ഏർപ്പെടുത്തി ജുഡീഷ്യറിയെ ദുർബലപ്പെടുത്തി : അടിയന്തരാവസ്ഥയെ ഓർമപ്പെടുത്തി പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ്

പ്രായപൂര്‍ത്തിയാകാത്ത രണ്ട് കുട്ടികളെ പീഡിപ്പിച്ചു; അതിഥിത്തൊഴിലാളിക്ക് 111 വര്‍ഷം കഠിന തടവ്

കോൺഗ്രസ് നേതാക്കളുടെ അധികാരത്തോടുള്ള അത്യാഗ്രഹവും അഹങ്കാരവുമാണ് അടിയന്തരാവസ്ഥ ഏർപ്പെടുത്താൻ കാരണമായത് : അമിത് ഷാ

‘നമ്മളെ ഇഷ്ടപ്പെടാത്തവർക്ക് നമ്മൾ എന്ത് ചെയ്താലും ഇഷ്ടപ്പെടില്ല’; പൊതുവേദികളിൽ വരാൻ പേടി: രജനീകാന്ത്

ബ്ലേഡ് ഉപയോഗിച്ച് ആക്രമണം, ശവം പോലും വീട്ടുകാരെ കാണിക്കില്ലെന്ന് ഭീഷണി; 10 എസ്എഫ്ഐ പ്രവർത്തകർക്കെതിരെ കേസ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.