Tuesday, July 7, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

മടിശ്ശീലക്കിലുക്കത്തിന് പിറകേ പോകുന്ന സാംസ്കാരിക നായകര്‍ ഈ നാടിന്റെ ശാപം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 15, 2018, 04:33 pm IST
in Kerala

കൊച്ചി: മടിശ്ശീലക്കിലുക്കത്തിന് പിറകേ പോകുന്ന സാംസ്കാരിക നായകരാണ് ഈ നാടിന്റെ ശാപമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍. കിലുക്കം നിൽക്കുമ്പോൾ അവരുടെ സാംസ്കാരിക പ്രവർത്തനവും, പ്രതികരണവും നിൽക്കും. അവാർഡുകളും അക്കാദമി അംഗത്വവുമൊക്കെയായി പ്രതിഫലം കിട്ടണമെങ്കിൽ മുഖ്യ മുതലാളിക്ക് ഇഷ്ടമില്ലാത്തത് കാണാൻ പാടില്ല, മിണ്ടാൻ പാടില്ല. ഇത് അക്ഷരംപ്രതി പാലിച്ചാണ് കേരളത്തിൽ സാംസ്കാരിക നായകരെന്ന് വിളിക്കപ്പെടുന്ന കൊട്ടാരം വിദൂഷകർ പ്രവർത്തിക്കുന്നതെന്ന് തന്റെ ഫേസ്‌ബുക്ക് പോസ്റ്റില്‍ കുമ്മനം പറയുന്നു. മുതലാളിക്ക് വേണ്ടി എത്ര അകലെയുള്ള സംഭവങ്ങളും കഴുകൻ കണ്ണുകൊണ്ട് തേടിപ്പിടിച്ച് നുണക്കഥ രചിക്കും. കൺമുമ്പിൽ അതിക്രമം നടക്കുമ്പോൾ ഒട്ടകപക്ഷിയെപ്പോലെ മണലിൽ തലതാഴ്‌ത്തും.

ഗുജറാത്ത് കലാപ സമയത്ത് ബിജെപിക്കാർ ഗർഭിണിയുടെ വയർ പിളർന്നെന്ന നുണക്കഥ പ്രചരിപ്പിക്കാൻ ഇന്ത്യ മുഴുവൻ സഞ്ചരിച്ചവർ കോഴിക്കോട്ട് സിപിഎമ്മുകാർ ചവിട്ടിക്കൊന്ന ഗർഭസ്ഥ ശിശുവിനെ കാണാത്തത് ഉണ്ട ചോറിന് നന്ദിയുള്ളതു കൊണ്ടാണ്. തീവണ്ടിയിൽ ഉണ്ടായ സീറ്റുതർക്കത്തിന്റെ പേരിൽ ദല്‍ഹിയിൽ കൊല്ലപ്പെട്ട ജുനൈദ്ഖാന് പുരസ്കാര തുക നൽകിയ സാഹിത്യ നായകൻ രമിത്തിന്റെയും ശ്യാമപ്രസാദിന്റെയും ഷുഹൈബിന്‍റെയും കണ്ണൂരിലെ കുടുംബങ്ങളെ കാണാൻ പോകാത്തത് ‘ദൂരക്കൂടുതൽ’ കൊണ്ടാകാനാണ് സാധ്യത. ഹിന്ദു ദേവതമാരെ അധിക്ഷേപിക്കുന്നത് കലാകാരന്റെ ആവിഷ്കാര സ്വാതന്ത്ര്യവും പുരോഗമനപരവുമാണ്. എന്നാൽ തട്ടമിട്ട് ഫ്ലാഷ് മോബ് കളിക്കുന്നവർക്ക് വിലക്ക് ഏർപ്പെടുത്തുന്നതും, അതിനെ എതിർക്കുന്നവരെ ഭീഷണിപ്പെടുത്തുന്നതും മതസ്വാതന്ത്ര്യമായി വ്യാഖ്യാനിക്കാനാണ് ആസ്ഥാന പട്ടം നൽകി ഇവരെ അരിയിട്ട് വാഴിച്ചിരിക്കുന്നത്. സെക്സി ദുർഗ്ഗയെന്ന പേര് സിനിമയ്‌ക്ക് നൽകരുതെന്ന് ഹിന്ദുക്കൾ ആവശ്യപ്പെട്ടാൽ അതിനെ പിന്തിരിപ്പനായി വിശേഷിപ്പിച്ച് സാംസ്കാരിക വെട്ടുകിളികൾ അവരെ അധിക്ഷേപിച്ച് തുരത്തിയോടിക്കും. എന്നാൽ മലയാള സിനിമയിലെ ഒരു പാട്ടിനെതിരെ ഹൈദരാബാദിലുള്ള ആരോ നാലുപേർ പരാതി നൽകി പാട്ട് പിൻവലിപ്പിക്കുന്നത് കൈയ്യടിച്ച് പ്രോത്സാഹിപ്പിക്കുന്നതും ഇവരുടെ ചുമതലയാണ്.

ഇത് സാംസ്കാരിക പ്രവർത്തനമല്ല, സാംസ്കാരിക ഗുണ്ടായിസമാണ്, ക്വട്ടേഷൻ പ്രവർത്തനമാണ്, ഫാസിസമാണ്. ഇരതേടി വെട്ടുകിളികളേപ്പോലെ പറന്നിറങ്ങേണ്ടവരല്ല കലാകാരൻമാരും സാംസ്കാരിക നായകരും. പരാന്നഭോജികളാകാനും പാടില്ല. നുണപ്രചരണത്തിന് കൂട്ടുനിൽക്കുകയും ‘ആരോ’ തെരഞ്ഞെടുക്കുന്ന പ്രശ്നങ്ങളിൽ മാത്രം ഇടപെടുകയും ചെയ്യുകയല്ല യഥാർത്ഥ കലാകാരന്റെ ധർമ്മം. അവൻ നാടിനെ നേരിന്റെ പാതയിൽ കൈപിടിച്ചു നടത്താൻ ബാധ്യതപ്പെട്ടവനാണ്. എത്ര അപ്രിയമായാലും സത്യം വിളിച്ചു പറയാൻ തക്ക നിഷ്പക്ഷ ധീരനുമാകണം കലാകാരൻ.

“ന്യായാത് പഥം പ്രവിചലന്തി പദം ന ധീരാ:”

“ധീരൻമാർ ന്യായത്തിന്റെ പാതയിൽ നിന്ന് ഒരു പദം പോലും വ്യതിചലിക്കാറില്ല.”

ഭർതൃഹരിയുടെ ഈ ആപ്തവാക്യമാകണം അവരെ നയിക്കേണ്ടത്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മേപ്പാടി മണ്ണിടിച്ചില്‍ ദുരന്തം; പൊലീസ് കേസെടുത്തു, രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുന്നു

Kerala

അനാശാസ്യ കേന്ദ്രത്തിലെ കൊലപാതകം: മുഖ്യപ്രതി നൂര്‍ ആലം അസമില്‍ പിടിയിലായി

Kerala

തന്റെ ജീവന്‍ അപകടത്തിലാണെന്ന് ആരിഫ് ഹുസൈന്‍, ഇസ്ലാമിനെ വിമര്‍ശിക്കുന്നതിനാല്‍ തന്നെ തീര്‍ക്കാന്‍ മീഡിയവണ്‍ ശ്രമമെന്ന് ആരിഫ് ഹുസൈന്‍

Entertainment

പെണ്ണൊരുമ്പെട്ടാൽ ബ്രഹ്മനും തടുക്കാൻ പറ്റില്ല;മുൻപ് പവർ ഗ്രൂപ്പ് ഇല്ലെന്ന് പറഞ്ഞ ശ്വേത ഇപ്പോൾ മാറ്റിപറയുന്നു, അൻസിബ ടിനിയെ മണിച്ചിത്രത്താഴിട്ട് പൂട്ടി

Kerala

വയനാട് മണ്ണിടിച്ചിലില്‍ നിരവധി ജീവന്‍ നഷ്ടപ്പെട്ടത് ദുഃഖകരം, പ്രധാനമന്ത്രിയുടെ ശ്രദ്ധയില്‍പ്പെടുത്തി- സുരേഷ് ഗോപി

പുതിയ വാര്‍ത്തകള്‍

വിഴിഞ്ഞം: ഉമ്മൻ ചാണ്ടിക്കരാർ പുതുക്കാൻ വി.ഡി. സതീശൻ അവസരം വിനിയോഗിക്കുമോ? സംസ്ഥാന താൽപര്യം സംരക്ഷിച്ചില്ലെങ്കിൽ… മുന്നറിയിപ്പു നൽകി ഷോൺ ജോർജ്ജ്

കള്ളാടി നിർമാണ മേഖലയിലെ മണ്ണിടിച്ചിൽ; മരണസംഖ്യ അഞ്ചായി, നാളെ വയനാട് ജില്ലയിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി

ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിൽ 13 സിപിഎം പ്രവർത്തകർക്ക് ജാമ്യമില്ല; ദൃശ്യങ്ങൾ കോടതി നേരിട്ട് പരിശോധിച്ചു

വനം സംരക്ഷിക്കപ്പെടണം.,വന്യമൃഗങ്ങളും സംരഷിക്കപ്പെടണം എന്നാൽ അതിനും മുകളിൽജനങ്ങൾ സംരക്ഷിക്കപ്പെടണം.; ‘ലർക്ക്’ ട്രയിലർ പുറത്ത്

ഓട്ടംതുള്ളൽ ജൂലായ് ഇരുപത്തിനാലിന് റിലീസ് ഡേറ്റ് പ്രഖ്യാപിച്ചു

കൈപ്പുഴക്കാറ്റില്‍ ആഘോഷമായി ചൂണ്ടയിടല്‍ മത്സരം; ഇവിടെ ചൂണ്ടയില്‍ കുരുങ്ങിയത് മീന്‍ മാത്രമല്ല, സമ്മാനങ്ങളും

വയനാട്, കോഴിക്കോട് ജില്ലകളിൽ റെഡ് അലർട്ട്; കാണാതായവരിൽ നിർമാണ മേൽനോട്ടം വഹിച്ചിരുന്ന ഉന്നത ഉദ്യോഗസ്ഥരും

കള്ളാടി തുരങ്കപാത നിർമാണ മേഖലയിലെ മണ്ണിടിച്ചിൽ; മൂന്ന് പേർക്ക് ദാരുണാന്ത്യം, ദുരന്തം മനുഷ്യനിർമിതമെന്ന് മന്ത്രി

ഇന്തോനേഷ്യയുടെ പരമോന്നത ബഹുമതിയായ ‘ബിന്റാങ് ആദിപൂർണ’ പ്രധാനമന്ത്രി മോദിക്ക് സമ്മാനിച്ചു ; രാഹുലിനും ഖ്വാജ അസിഫിനും ഇനി സമ്മർദ്ദമേറും

വയനാട് കനത്തമഴയിൽ മണ്ണിടിച്ചിൽ; വാഹനങ്ങളും ആളുകളും മണ്ണിനടിയിൽ കുടുങ്ങി, രക്ഷാപ്രവർത്തനം തുടങ്ങി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.