പയ്യാവൂര്‍: പയ്യാവൂര്‍ ശിവക്ഷേത്രത്തിലെ ഊട്ടത്സവത്തിന്റെ ഭാഗമായി നടക്കുന്ന നെയ്യഭിഷേകത്തിനായി നെയ്യെത്തിക്കുന്നതിനായി ഭക്തര്‍ മഠത്തില്‍ പ്രവേശിച്ചു. കുംഭ സംക്രമ ദിവസം മഠത്തില്‍ പ്രവേശിക്കുന്ന സംഘം 10 ദിവസത്തെ വ്രതാനുഷ്ഠാനത്തിന് ശേഷം 21ന് പയ്യാവൂരിലേക്ക് പുറപ്പെടും. 22ന് നെയ്യമൃത് സംഘ പയ്യാവൂരില്‍ നെയ്യൊപ്പിക്കും. 22നാണ് പയ്യാവൂരൂട്ട്. പയ്യാവൂരിന്റ വിവിധ ഭാഗങ്ങളിലുള്ള പത്തോളം നെയ്യമൃത് മഠങ്ങളില്‍ നെയ്യമൃത് സംഘം പ്രവേശിച്ചിട്ടുണ്ട്.
















