Thursday, April 30, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam

അങ്കിതിന്റെ കൊലപാതകം: ഉത്തരമില്ലാത്ത ചോദ്യങ്ങൾ

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 15, 2018, 02:45 am IST
in Vicharam

പശ്ചിമ ദല്‍ഹിയിലെ ഖയാല ഗ്രാമത്തിലെ യുവ ഫോട്ടോഗ്രാഫറായ അങ്കിത് സക്‌സേനയെ അദ്ദേഹത്തിന്റെ സുഹൃത്തായ ഷെഹ്‌സാദിയുടെ വീട്ടുകാര്‍ കൊലചെയ്ത സംഭവം ഇന്ത്യയിലെ മതേതരത്വ ആഖ്യാനങ്ങളെ വിഷമവൃത്തത്തിലാക്കി. ദേശീയതലത്തില്‍ നടക്കുന്ന മതേതരത്വ സംവാദങ്ങളിലെ വൈരുദ്ധ്യങ്ങളെ വെളിച്ചത്തുകൊണ്ടുവരാനും ഈ  ദാരുണ സംഭവം ഹേതുവായി.

ഈ ക്രൂരത നടന്നത് രാജ്യതലസ്ഥാനത്താണ്. വളരെ വിശദമായിത്തന്നെ ദേശീയ മാധ്യമങ്ങള്‍ ഈ സംഭവം റിപ്പോര്‍ട്ട് ചെയ്തു. അതുകൊണ്ടുതന്നെ ഈ ഭീകരസംഭവത്തിന്റെ വിവരങ്ങള്‍ മറച്ചുവയ്‌ക്കാനും, കാര്യങ്ങളെ തെറ്റായി അവതരിപ്പിക്കാനും ‘മതേതര’ സംഘത്തിന് കഴിയാതെ വന്നിരിക്കുന്നു.

ഹിന്ദു-മുസ്ലിം പ്രശ്‌നങ്ങളെ കൈകാര്യം ചെയ്യുമ്പോള്‍ മതേതര വ്യാഖ്യാനം എന്തായിരിക്കുമെന്ന് നമുക്ക് മുന്‍കൂട്ടിത്തന്നെ വളരെ വ്യക്തമായി അറിയാം. ഹിന്ദുവിരോധത്തിന് ഇരയായിത്തീര്‍ന്ന പാവം മുസ്ലിം! അത്തരം സംഭവങ്ങളെ വളരെ കൃത്യമായി തങ്ങളുടെ വ്യാഖ്യാനങ്ങള്‍ക്കനുസൃതമായ രീതിയില്‍ വളച്ചൊടിച്ചാണ് അവര്‍ അവതരിപ്പിക്കാറ്. പക്ഷേ നേരത്തെ പറഞ്ഞതുപോലെ അങ്കിതിന്റെ കൊലപാതകത്തെക്കുറിച്ചുള്ള വിശദവിവരങ്ങള്‍ പുറത്തുവന്ന സ്ഥിതിക്ക് സ്ഥിരം സൂത്രപ്പണികള്‍ മതിയാവില്ലെന്ന് മതേതര കൂട്ടത്തിനറിയാം. ഇത്തവണ തന്ത്രങ്ങളില്‍ ചെറിയ മാറ്റങ്ങളുണ്ട്!

ദാരുണമരണത്തിനിരയായ അങ്കിതിനെ കുറ്റപ്പെടുത്തുന്നത് അപഹാസ്യമാകുമെന്നവര്‍ക്കറിയാം. ഈ നിഷ്ഠുര കൊലപാതകത്തെ അപലപിച്ചവരേയും, കുറ്റക്കാരെ കണ്ടെത്തി ശിക്ഷിക്കണമെന്നാവശ്യപ്പെടുന്നവരേയും വര്‍ഗീയ സംഘര്‍ഷങ്ങള്‍ക്ക് കോപ്പുകൂട്ടുന്നവരായി ചിത്രീകരിക്കാനാണ് മതേതരക്കൂട്ടം ഇപ്പോള്‍ ശ്രമിക്കുന്നത്. തങ്ങളുടെ മകള്‍ തങ്ങള്‍ക്കിഷ്ടമില്ലാത്ത ഒരാളെ തന്റെ ജീവിതപങ്കാളിയായി തിരഞ്ഞെടുക്കുന്നത് സഹിക്കാന്‍ കഴിയാതെ വന്ന രക്ഷിതാക്കളുടെ സ്വാഭാവിക പ്രതികരണമായി ഈ ദാരുണസംഭവത്തെ ചിത്രീകരിക്കാനാണ് മതേതരര്‍ ബദ്ധപ്പെടുന്നത്.

ഈ ദാരുണകൊലപാതകത്തിന് മതവുമായി യാതൊരു ബന്ധവുമില്ലെന്നാണ് ഇക്കൂട്ടരുടെ നിലപാട്. ഈ കുറ്റകൃത്യത്തിന് വഴിയൊരുക്കിയതില്‍ ഇസ്ലാം എന്ന മതം വഹിച്ച പങ്കിനെക്കുറിച്ച് ആര്‍ക്കും ചര്‍ച്ച ചെയ്യാന്‍ വയ്യ. ഈ ദാരുണസംഭവത്തില്‍ ഇരയുടെയോ കൊലപാതകിയുടെയോ മതത്തിന് യാതൊരു പങ്കുമില്ലെന്ന് തങ്ങള്‍ പറയുന്നത് രാജ്യം വിശ്വസിച്ചോളണം എന്നാണ് മതേതരന്മാര്‍ കരുതുന്നത്.

ജുനൈദ് എന്ന ചെറുപ്പക്കാരന്റെ കൊലപാതകത്തെ വര്‍ഗീയവല്‍ക്കരിച്ചതാരായിരുന്നു? ട്രെയിന്‍ യാത്രക്കിടെ ഉണ്ടായ സീറ്റ് തര്‍ക്കം മൂലമുണ്ടായ കൊലപാതകത്തിലേക്ക് മതത്തെ വലിച്ചിഴച്ചതാരായിരുന്നു? തികച്ചും ദൗര്‍ഭാഗ്യകരമായ ആ സംഭവത്തെ അന്താരാഷ്‌ട്രതലത്തില്‍ ഇന്ത്യക്ക് ‘അസഹിഷ്ണുതയുള്ള രാജ്യം’ എന്ന പ്രതിച്ഛായ നേടിത്തരുന്നതിലേക്ക് ഉപയോഗിച്ചവര്‍ ആരായിരുന്നു? ഒരു നിരപരാധിയുടെ ജീവന്‍ നഷ്ടപ്പെട്ടതിന് പഴി കേട്ടത് ‘ആക്രാമിക ഹിന്ദുത്വ’യായിരുന്നു.

ദല്‍ഹിക്കടുത്തുള്ള ഭാദ്രിയിലെ അഖ്‌ലാഖിന്റെ കൊലപാതകം ഇതുപോലെ തന്നെയായിരുന്നു. കന്നുകാലിയെ കൊന്നുവെന്ന സംശയത്തിന്മേല്‍ ഉണ്ടായ വാക്കുതര്‍ക്കങ്ങള്‍ കൊണ്ടെത്തിച്ചത് കൊലപാതകത്തിലേക്കായിരുന്നു. തികച്ചും പ്രാദേശികമായ ആ സംഭവത്തെ കേന്ദ്രസര്‍ക്കാരിനെ കരിവാരിത്തേക്കുന്നതിന് അന്താരാഷ്‌ട്രതലത്തില്‍ മതേതരസംഘം ഉപയോഗിച്ചു.

ഉത്തര്‍പ്രദേശിലെ കാസ്ഗഞ്ചില്‍ റിപ്ലബ്ലിക് ദിനത്തില്‍ തിരംഗാ യാത്രക്കിടെ ഒരു യുവാവ് കൊല്ലപ്പെട്ടിരുന്നു. ചന്ദര്‍ എന്നായിരുന്നു അയാളുടെ പേര്. പാക് വിരുദ്ധ മുദ്രാവാക്യം വിളിച്ചതില്‍ അരിശം പൂണ്ട ചില മുസ്ലിം ചെറുപ്പക്കാരാണ് ചന്ദറിനെ വെടിവച്ചുകൊന്നത്. ആ സംഭവത്തിലും മതമില്ലെന്നാണ് മതേതരന്മാരുടെ നിലപാട്. അത് സംസ്ഥാനത്തെ ക്രമസമാധാന പ്രശ്‌നം മാത്രമാണത്രേ.

അങ്കിതിന്റെ നിഷ്ഠുര കൊലപാതകത്തിന് ആരാണ് ഉത്തരവാദി? എത്രയോ ആളുകള്‍ നോക്കിനില്‍ക്കെയാണ് അങ്കിതിന്റെ കഴുത്തില്‍ അക്രമികള്‍ കത്തിവച്ചത്. രാജ്യതലസ്ഥാനത്ത് നടന്ന ആ സംഭവം ഐഎസ് മാതൃകയിലുള്ള കൊലയായിരുന്നില്ലേ?

ചന്ദര്‍ കൊലചെയ്യപ്പെട്ട സംഭവത്തിനെയും അദ്ദേഹത്തെയും സുഹൃത്തുക്കളെയും കുറപ്പെടുത്താനാണ് മതേതരന്‍മാര്‍ ഉപയോഗിക്കുന്നത്. ചന്ദറും കൂട്ടുകാരും കാസ്ഗഞ്ചില്‍ അക്രമത്തിന് വഴിമരുന്നിട്ടത്രെ. മുസ്ലിം പ്രദേശത്തുകൂടി പാക് വിരുദ്ധ മുദ്രാവാക്യം മുഴക്കി ജാഥ നയിച്ചതെന്തിന് എന്നാണ് മതേതരന്മാരുടെ ചോദ്യം. അവരങ്ങനെ ചെയ്തു. അതുകൊണ്ട് അവര്‍ക്കര്‍ഹിച്ചതു കിട്ടി എന്ന മട്ടിലാണ് വ്യാഖ്യാനങ്ങള്‍ വരുന്നത്. സിവില്‍ സര്‍വീസിലുള്ള ഒരു ഉദ്യോഗസ്ഥനടക്കം ഒരുപാട് മതേതരന്മാര്‍ ഇമ്മട്ടിലാണ് സംസാരിക്കുന്ന്.

അഖ്‌ലാഖിനേയും ജുനൈദിനേയും കൊലപ്പെടുത്തിയവര്‍ ഹിന്ദുത്വയില്‍നിന്ന് പ്രചോദനം കൊണ്ടവരാണെങ്കില്‍, അങ്കിതിനേയും ചന്ദറിനേയും കാലപുരിക്കയച്ചവര്‍ പ്രചോദനം നേടുന്നത് എവിടെ നിന്നാണ്? അവര്‍ക്കുത്തരമില്ല.

അങ്കിത് ഒരു മുസ്ലിമായിരുന്നെങ്കില്‍ അദ്ദേഹത്തിന് ഈ ദാരുണ മരണം സംഭവിക്കുമായിരുന്നോ? ഒരു മുസ്ലിം ഭൂരിപക്ഷപ്രദേശത്ത് പാക് വിരുദ്ധ മുദ്രാവാക്യം മുഴക്കാനുള്ള ധൈര്യം ചന്ദറിനുണ്ടായിരുന്നില്ലെങ്കില്‍ അദ്ദേഹം കൊലപ്പെടുമായിരുന്നോ?

മതേതരരെ സംബന്ധിച്ചിടത്തോളം രാജ്യം മറക്കേണ്ട ദുഃസ്വപ്‌നങ്ങള്‍ മാത്രമാണ് ചന്ദറിന്റേയും അങ്കിതിന്റേയും പോലെയുള്ളവരുടെ ദാരുണ മരണങ്ങള്‍. ഈ ചെറുപ്പക്കാര്‍ക്കുവേണ്ടി മെഴുകുതിരി തെളിച്ച് പ്രകടനം നടത്താന്‍ ഇന്ത്യാ ഗേറ്റിലേക്ക് ആരുമെത്താത്തതില്‍ അദ്ഭുതപ്പെടാനെന്തിരിക്കുന്നു! ഒരു മുസ്ലിം യുവാവ് ഹിന്ദു യുവതിയെ പ്രേമിക്കുകയും പെണ്‍കുട്ടിയുടെ വീട്ടുകാരന്‍ കൊല്ലപ്പെടുകയുമാണ് സംഭവിച്ചതെങ്കില്‍, ആലോചിച്ചുനോക്കൂ. നമ്മുടെ രാജ്യത്ത് എന്തെല്ലാം ബഹളങ്ങളുണ്ടായേനെ!

ഈ സംഭവം കേവലം രണ്ടു കുടുംബങ്ങള്‍ തമ്മിലുള്ള പ്രശ്‌നമാണെന്നും, മതത്തിനവിടെ യാതൊരു പങ്കുമില്ലെന്നും ധരിക്കുന്നത് ഒരു ബൗദ്ധിക കാപട്യമായിരിക്കും. തങ്ങളില്‍പ്പെട്ട യുവാവ് ഹിന്ദു, ക്രിസ്ത്യന്‍ പെണ്‍കുട്ടികളെ വിവാഹം കഴിക്കുകയും അവരെ മതപരിവര്‍ത്തനം ചെയ്യിക്കുകയും ചെയ്യുന്ന തരത്തിലുള്ള പ്രേമവിവാഹങ്ങളെ മാത്രമേ ഇസ്ലാം പ്രോത്സാഹിപ്പിക്കാറുള്ളൂ എന്നതാണ് യാഥാര്‍ത്ഥ്യം.

ഒരു മുസ്ലിം യുവതി ഹിന്ദുയുവാവുമായി വിവാഹിതയാകാനൊരുങ്ങുന്നെങ്കില്‍ ഒരുപിടി ദുര്‍ഘട സന്ധികളെ അഭിമുഖീകരിക്കേണ്ടിവരും. ഈ ഇരട്ടത്താപ്പിന് ഇസ്ലാമിക ഗ്രന്ഥങ്ങളും പാരമ്പര്യവും വലിയ പിന്തുണ നല്‍കുന്നുണ്ട്.ഇതര മതവിവാഹത്തെക്കുറിച്ച് ഹിന്ദുക്കള്‍ ആശങ്കാകുലരാകുന്നതിനു കാരണമുണ്ട്. അത്തരം വിവാഹങ്ങള്‍ ലൗജിഹാദിന്റെ ഭാഗമാണെന്ന് ഈയടുത്തകാലത്ത് തിരിച്ചറിയപ്പെട്ടിട്ടുണ്ട്.

ആസൂത്രിത ഗൂഢാലോചനയുടെ ഭാഗമായി നടക്കുന്ന ലൗജിഹാദിന്റെ നിരവധി ഉദാഹരണങ്ങള്‍ കേരളത്തിലുണ്ട്. പ്രണയിച്ചു വിവാഹം കഴിച്ച് മതം മാറ്റുകയും, അതിനുശേഷം ഐഎസില്‍ ചേര്‍ക്കുകയും ചാവേര്‍ പോരാളിയായി മാറ്റുകയും ചെയ്യുന്ന സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. പുതിയ മതത്തോടുള്ള കൂറു തെളിയിക്കാന്‍ കൂട്ടക്കൊലയ്‌ക്കും, എന്തിനും തയ്യാറുള്ളവരായി വിവാഹിതകളെ മസ്തിഷ്‌ക പ്രക്ഷാളനം ചെയ്തു മാറ്റുകയും ചെയ്യുന്നുണ്ട്.

ഇതര ജാതിയില്‍പ്പെട്ടവരുമായോ മതത്തില്‍പ്പെട്ടവരുമായോ വിവാഹബന്ധത്തിലേര്‍പ്പെടുന്നതിനെ ഭരണകൂടം എതിര്‍ക്കുന്നില്ല. നേരെ മറിച്ച് രക്ഷിതാക്കളുടെയും സമൂഹത്തിന്റെയും നാട്ടുകൂട്ടങ്ങളുടെയും കോപത്തില്‍നിന്ന് അവരെ സംരക്ഷിക്കാനാണ് ശ്രമിക്കാറ്. പക്ഷേ, അന്താരാഷ്‌ട്ര ബന്ധങ്ങളുള്ള തീവ്രവാദ സംഘടനകളുടെ പങ്ക് വെളിച്ചത്തു വരുമ്പോള്‍ വിവാഹങ്ങളെ മുഖവിലയ്‌ക്ക് എടുക്കാനാവില്ല.

അങ്കിതിന്റെ ദാരുണ മരണം ചില പ്രധാന ചോദ്യങ്ങള്‍ ഉയര്‍ത്തുന്നുണ്ട്. ഹിന്ദുമതത്തില്‍ നിന്നും ഇസ്ലാംമതത്തിലേക്കുള്ള പരിവര്‍ത്തനം ഒരു മതേതരരാജ്യത്ത് മനുഷ്യാവകാശമാണെങ്കില്‍ തിരിച്ചും അങ്ങനെ തന്നെ ആകേണ്ടേ? ഇതര മതസ്ഥനെ വധിക്കുക എന്നത് മതപരമായ കടമയാണെന്ന് ഇസ്ലാം പഠിപ്പിക്കുന്നില്ലേ?

ഒരു മുസ്ലിം പെണ്‍കുട്ടിയെ സ്‌നേഹിച്ചു എന്ന ഒറ്റക്കാരണം കൊണ്ടല്ലേ അങ്കിത് കൊല്ലപ്പെട്ടത്? ഇസ്ലാമിലേക്ക് ആളുകള്‍ കടന്നുവരുന്നതിനെ അനുകൂലിക്കുകയും, അതിന് മനുഷ്യാവകാശത്തിന്റെ മുഖം നല്‍കുകയും ചെയ്യുക. മതത്തില്‍നിന്നൊരാള്‍ പുറത്തുപോകുന്നു എന്നു കാണുമ്പോള്‍ കൊലപ്പെടുത്തുക. ഈ വിഷയത്തില്‍ ഇസ്ലാമിന്റെ ദൈവശാസ്ത്രനിലപാടെന്താണ്?

ഇസ്ലാമിനെ സംബന്ധിച്ച് മതപരിവര്‍ത്തനം വണ്‍വേ ട്രാഫിക് ആണോ എന്നറിയാന്‍ ഓരോ ഇന്ത്യക്കാരനും ആകാംക്ഷയുണ്ട്. അങ്കിതിന്റെ മരണത്തിനുപിന്നില്‍ മതഗൂഢാലോചനയുണ്ടോ? പാക് വിരുദ്ധ മുദ്രാവാക്യങ്ങള്‍ ചില ‘ഇന്ത്യ’ക്കാരെ പ്രകോപിപ്പിക്കുകയും, അത് മുഴക്കിയ ഭാരതീയനെ വെടിവച്ചുകൊല്ലുന്നതിലേക്കുവരെ നയിക്കുകയും ചെയ്യുന്നതെന്തു കൊണ്ടാണ്? ആരെങ്കിലും ഉത്തരം തരുമോ?

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

ജാമിയ മിലിയ ഇസ്ലാമിയ സര്‍വ്വകലാശാല വിസി മസ് ഹര്‍ ആസിഫ് (വലത്ത്)
India

ഭാരതത്തിലെ എല്ലാവര്‍ക്കും ശിവഭഗവാന്റെ ഡിഎന്‍എ ആണ് ഉള്ളതെന്ന് ജാമിയ മിലിയ വിസി മസ് ഹര്‍ ആസിഫ്

Kerala

വാവ സുരേഷ് രാജവെമ്പാലെയെപ്പിടിക്കാന്‍ സ്വീഡനിലേക്ക് പോകുന്നുവെന്ന വാര്‍ത്തയില്‍ ആശയക്കുഴപ്പം

ബംഗാളിലെ ബിജെപി നേതാവ് സുവേന്ദു അധികാരി, അസമിലെ ബിജെപി മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ്മ, എഐഎഡിഎംകെ നേതാവ് എടപ്പാടി പളനിസ്വാമി, പുതുച്ചേരിയിലെ രംഗസ്വാമി, രാജീവ് ചന്ദ്രശേഖര്‍ (യഥാക്രമം ഇടത്ത് നിന്നും വലത്തോട്ട്)
India

ഇന്ത്യയാകെ ബിജെപി തരംഗം…ബംഗാളില്‍ മമത വീഴും, അസമില്‍ ഹിമന്ത, തമിഴ്നാട്ടിലും പുതുച്ചേരിയിലും എന്‍ഡിഎ, കേരളത്തില്‍ നിര്‍ണ്ണായകശക്തിയാകും

Kerala

ബംഗളൂരുവില്‍ കനത്ത മഴയും കാറ്റും: ആശുപത്രിയുടെ ചുറ്റുമതില്‍ തകര്‍ന്ന് മലയാളികള്‍ ഉള്‍പ്പെടെ 7 മരണം

Kerala

കരിപ്പൂരില്‍ യുവാവിന്റെ മരണം സൂര്യാഘാതമേറ്റ്

പുതിയ വാര്‍ത്തകള്‍

പുതുച്ചേരിയിലും എഎന്‍ആര്‍സി-ബിജെപി സഖ്യം അധികാരം പിടിയ്‌ക്കുമെന്ന് എക്സിറ്റ് പോള്‍

ഫിലിം ക്രിട്ടിക്സ് അവാർഡ്, ‘സമസ്താലോക’ രണ്ട് അവാർഡുകൾ കരസ്ഥമാക്കി.

അസമില്‍ ബിജെപി തൂത്തുവാരുമെന്ന് എല്ലാ സര‍്വ്വേഫലങ്ങലും, വീണ്ടും ഹിമന്ത ഭരണം

ഫിലിം ക്രിട്ടിക്സ് അവാർഡ്, ‘കല്യാണമര’ത്തിന് മൂന്ന് അവാർഡുകൾ .

‘ എന്റെ വിജയ പരാജയങ്ങൾ ഭഗവാനും ജനങ്ങളും തീരുമാനിക്കും , ഗുരുവായൂർ മണ്ണിന്റെ പൈതൃകം സംരക്ഷിക്കപ്പെടും ‘ ; ബി ഗോപാലകൃഷ്ണൻ

യുപി എൻകൗണ്ടർ സ്പെഷ്യലിസ്റ്റ് അജയ് പാൽ ശർമ്മയെ ബംഗാളിൽ നിന്ന് തിരിച്ചയക്കണം ; ഭയന്ന് തൃണമൂൽ കോൺഗ്രസ് ; സുപ്രീം കോടതിയിൽ ഹർജി

പെട്രോള്‍ നല്‍കാന്‍ വൈകി: പമ്പ് ജീവനക്കാരന് മയക്കുമരുന്ന് കേസ് പ്രതിയുടെ മര്‍ദ്ദനം

തമിഴ്നാട്ടില്‍ എഐഎഡിഎംകെ-ബിജെപി സഖ്യം അധികാരത്തില്‍ വരുമെന്ന് ടൈംസ് നൗ സര്‍വ്വേ തമിഴ്നാട്ടില്‍ 147 സീറ്റുവരെ ഈ നേടും

ബിജെപിയ്‌ക്ക് 14 സീറ്റ് വരെ പ്രവചിച്ച് പീപ്പിള്‍സ് ഇന്‍സൈറ്റ് സര്‍വ്വേ; മാറാത്തത് കേരളത്തിലും മാറും?

വിരമിച്ച ശേഷവും കാറില്‍ നക്ഷത്ര ചിഹ്നവുമായി യാത്ര ചെയ്ത മുന്‍ ഡിജിപി ടോമിന്‍ തച്ചങ്കരിക്ക് പിഴ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.