പെരുമ്പളം: പെരുമ്പളത്ത് ഭീതിപരത്തി കറുത്ത സ്റ്റിക്കര്‍. പഞ്ചായത്ത് 11, 12 വാര്‍ഡിലെ വീടുകളിലെ ജനാലകളിലും വാതിലുകളിലുമാണ് സ്റ്റിക്കര്‍ പതിച്ചത്. നാട്ടുകാരെ ഭയപ്പെടുത്താനുള്ള നീക്കമാണിതെന്നും പ്രദേശവാസികളില്‍ ചിലരാകാം സ്റ്റിക്കര്‍ പതിച്ചതിന് പിന്നിലെന്നും വെള്ളത്താല്‍ ചുറ്റപ്പെട്ട് ദ്വീപില്‍ പുറത്ത് നിന്ന് ആള്‍ക്കാര്‍ വരാന്‍ സാദ്ധ്യത കുറവായതിനാലാണ് ഇത്തരത്തിലുള്ള നിഗമനത്തിലെത്തിയതെന്നും പോലീസ് പറഞ്ഞു. പൂച്ചാക്കല്‍ പോലീസ് സ്ഥലത്തെത്തി വിവരങ്ങള്‍ ശേഖരിച്ചു.
















