ആലപ്പുഴ: മണ്ണഞ്ചേരി പഞ്ചായത്ത് പതിനെട്ടാം വാര്‍ഡിലൂടെ കടന്നുപോകുന്ന കൈത്തോട് നികത്തി കരിങ്കല്‍ ഭിത്തി കെട്ടാന്‍ സ്വകാര്യ വ്യക്തിക്കു പഞ്ചായത്ത് നല്‍കിയ അനുമതി റദ്ദാക്കണമെന്ന് ആവശ്യമുയരുന്നു.
പൊതുതോട് നികത്തിയത് നിയമവിരുദ്ധമാണെന്നും കയ്യേറ്റം ഒഴിപ്പിച്ച് പൂര്‍വ്വസ്ഥിതിയിലാക്കണമെന്നും വില്ലേജാഫീസര്‍ നേരത്തെ ഉത്തരവിട്ടിരുന്നതാണ്. ഈ സാഹചര്യത്തിലാണ് നിയമംലംഘിച്ച് സ്വകാര്യ വ്യക്തിക്ക് പഞ്ചായത്ത് ഒത്താശ ചെയ്യുന്നതെന്ന് പ്രദേശവാസികള്‍ ആരോപിച്ചു.
തോട് നികത്തിയത് നിയമവിരുദ്ധമാണെന്ന് സര്‍ക്കാര്‍ കണ്ടെത്തിയിട്ടും അതിനു വിരുദ്ധമായി പഞ്ചായത്ത് നിലപാടെടുക്കുന്നതില്‍ ദുരൂഹതയുണ്ട്. കഴിഞ്ഞ ദിവസം ഏഴാം വാര്‍ഡിലെ തോടുകയ്യേറ്റം പഞ്ചായത്തിന്റെ നേതൃത്വത്തില്‍ ഒഴിപ്പിച്ചിരുന്നു. എന്നിട്ടും ഇവിടെ പഞ്ചായത്ത് കയ്യേറ്റക്കാര്‍ക്ക് ഒത്താശ ചെയ്യുകയാണെന്നാണ് ആക്ഷേപം.
















