Tuesday, July 7, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ദേശദ്രോഹം പിണറായിമാരുടെ ജനിതകഘടന: ആര്‍എസ്എസ്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 13, 2018, 02:45 am IST
in Kerala

കോഴിക്കോട്: സര്‍സംഘചാലക് മോഹന്‍ ഭാഗവതിന്റെ പ്രസംഗം ചില മാധ്യമങ്ങള്‍ വളച്ചൊടിച്ച് വിവാദമാക്കിയതിന്റെ മറവില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ നടത്തിയ പ്രതികരണം സത്യവിരുദ്ധവും സ്വന്തം പാര്‍ട്ടിയുടെ ദേശദ്രോഹമുഖം മറച്ചുവയ്‌ക്കുന്നതുമാണെന്ന് ആര്‍എസ്എസ് പ്രാന്തകാര്യവാഹ് പി. ഗോപാലന്‍കുട്ടി മാസ്റ്റര്‍ പ്രസ്താവനയില്‍ പറഞ്ഞു.

മുസഫര്‍ നഗറിലെ സംഘപരിപാടിയില്‍ സര്‍സംഘചാലക് ഇന്ത്യന്‍ സൈന്യത്തെ അപമാനിക്കുകയോ, ഇകഴ്‌ത്തിക്കാട്ടുകയോ ചെയ്തിട്ടില്ല. അങ്ങനെ ചെയ്യുകയുമില്ല. രാഷ്‌ട്രത്തിന്റെ സ്വാതന്ത്ര്യത്തിനും സുരക്ഷയ്‌ക്കും അഭിമാനത്തിനുംവേണ്ടി പോരാടുന്ന ഓരോ സൈനികനേയും ഹൃദയത്തില്‍ വച്ച് ആരാധിക്കുന്നവരുടെ പ്രസ്ഥാനമാണ് ആര്‍എസ്എസ്.

ഭാരതം ശത്രുരാജ്യങ്ങളോട് യുദ്ധം ചെയ്തപ്പോഴൊക്കെ ജീവന്‍ പണയംവച്ച് സൈനികരുടെ പിന്‍നിരയായി നിന്ന് പ്രവര്‍ത്തിച്ചവരാണ് സ്വയംസേവകര്‍. ഈ രാജ്യസ്‌നേഹവും ധീരതയും മുന്‍നിര്‍ത്തിയാണ് 1962-ലെ റിപ്പബ്ലിക് ദിന പരേഡില്‍ പ്രധാനമന്ത്രി നെഹ്‌റുവിന്റെ അഭ്യര്‍ത്ഥന മാനിച്ച് സ്വയംസേവകര്‍ അണിനിരന്നത്.

ഇതില്‍നിന്ന് വ്യത്യസ്തമായി ദേശദ്രോഹം മുഖമുദ്രയാക്കി പ്രവര്‍ത്തിച്ച പാരമ്പര്യമാണ് സിപിഎമ്മിനുള്ളത്. 1962-ല്‍ ചൈന, ഇന്ത്യയെ ആക്രമിച്ചപ്പോള്‍ സൈന്യത്തില്‍ നുഴഞ്ഞുകയറി അഞ്ചാംപത്തികളുടെ സംഘമുണ്ടാക്കി ശത്രുരാജ്യത്തെ സഹായിക്കാന്‍ അവിഭക്ത കമ്യൂണിസ്റ്റ് പാര്‍ട്ടി ശ്രമിച്ചു. പില്‍ക്കാലത്ത്  സിപിഎം ജനറല്‍ സെക്രട്ടറിയായ ഹര്‍കിഷന്‍ സിങ് സുര്‍ജിത്താണ് ഈ ദേശവിരുദ്ധ ദൗത്യം ഏറ്റെടുത്തത്. ആക്രമിച്ചു കയറിവരുന്ന ചെമ്പടയെ സഹായിക്കാന്‍ കൊല്‍ക്കത്തയില്‍ പ്രത്യേക റേഡിയോ സ്റ്റേഷന്‍ വരെ പിണറായിയുടെ മുന്‍ഗാമികള്‍ സ്ഥാപിക്കുകയുണ്ടായി. ശപിക്കപ്പെട്ട ഈ ചരിത്രമൊക്കെ മായ്ച്ചുകളയാമെന്ന് പിണറായി വ്യാമോഹിക്കേണ്ട.

പതിറ്റാണ്ടുകള്‍ കഴിഞ്ഞിട്ടും, പരാജയത്തിന്റ പടുകുഴിയില്‍ കിടക്കുമ്പോഴും  ദേശവിരുദ്ധ മനോഭാവം ഉപേക്ഷിക്കാന്‍ സിപിഎം തയ്യാറല്ലെന്നതിന് തെളിവാണ് ഇന്ത്യന്‍ സൈന്യം പെണ്‍കുട്ടികളെ ബലാത്സംഗം ചെയ്യുന്നവരാണെന്ന പാര്‍ട്ടി സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ പ്രസ്താവന. പിണറായിമാരുടെ ജനിതക ഘടന തന്നെ ദേശവിരുദ്ധമാണ്. ചൈനയോട് കൂറ് പ്രഖ്യാപിച്ചുകൊണ്ടുള്ള കോടിയേരിയുടെയും പിണറായിയുടേയും സമീപകാലത്തെ പ്രസ്താവനകള്‍ ഇതാണ് കാണിക്കുന്നത്. 

ദേശസ്‌നേഹം എന്ന വാക്കുച്ചരിക്കാന്‍ പോലും യോഗ്യതയില്ലാത്ത സിപിഎം ആര്‍എസ്എസിനെ ദേശസ്‌നേഹം പഠിപ്പിക്കാന്‍ വരേണ്ട. സര്‍സംഘചാലക് മുതല്‍ സാധാരണ സ്വയംസേവകന്‍ വരെ ദേശസ്‌നേഹത്തിന്റെ ജ്വലിക്കുന്ന പ്രതീകമാണെന്നും ഗോപാലന്‍കുട്ടി മാസ്റ്റര്‍ പറഞ്ഞു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Sports

വ്യക്തിത്വ അവകാശങ്ങള്‍ സംരക്ഷിക്കണം: ക്രിക്കറ്റ് താരം അഭിഷേക് ശര്‍മ്മ ദല്‍ഹി ഹൈക്കോടതിയില്‍

India

നിയമസഭാ വിജയം ചോദ്യം ചെയ്ത് ഹര്‍ജി: തമിഴ്നാട് മുഖ്യമന്ത്രി വിജയ്, മന്ത്രി ആധവ് അര്‍ജുന എന്നിവര്‍ക്ക് നോട്ടീസ്

India

പ്രചാരക് എന്ന നിലയിൽ എന്റെ ജീവിതം 45 വർഷം നീണ്ടുനിൽക്കുന്നു ; തുറന്ന പുസ്തകമാണ് ഈ ജീവിതം , സത്യം പുറത്ത് വരും ; ചമ്പത് റായ്

Kerala

മണ്ണിടിച്ചില്‍ ദുരന്തത്തിന്റെ എല്ലാ ഉത്തരവാദിത്വവും കൊങ്കണ്‍ റെയില്‍വേയ്‌ക്ക് : മന്ത്രി പി കെ ബഷീര്‍

India

രാമക്ഷേത്ര സംഭാവനമോഷണം: പ്രിയങ്കഗാന്ധിയ്‌ക്കും അരവിന്ദ് കെജ്രിവാളിനും മിണ്ടാട്ടം മുട്ടി;മോഷണത്തിന് കരുക്കള‍് നീക്കിയ യഥാര്‍ത്ഥ വില്ലന്‍ വലയില്‍ വീണോ?

പുതിയ വാര്‍ത്തകള്‍

ഇന്ത്യൻ മഹാസമുദ്രത്തിൽ ഹോർമുസ് കടലിടുക്കിന് ബദൽ ; ഇന്ത്യയും ഇന്തോനേഷ്യയും കൈകോർക്കുന്നു : ഇവിഎമ്മുകൾ നിർമ്മിക്കാനും ഇന്ത്യയുടെ സഹായം

തൃശൂര്‍ അമല ആശുപത്രിയിലെ നഴ്‌സുമാരുടെ സമരം അവസാനിപ്പിച്ചു

ഖമേനി ശവസംസ്കാരം: യുഎസ് ഭീഷണി മൂലം 13 രാജ്യങ്ങൾ വിട്ടുനിന്നിട്ടും ഉടനീളം പങ്കെടുത്ത ഇന്ത്യയ്‌ക്ക് നന്ദി പറഞ്ഞ് ഇറാൻ

ചൈനയ്‌ക്ക് ചുറ്റും ഇന്ത്യയുടെ ബ്രഹ്മോസ് കുടുക്ക് : ഫിലിപ്പീൻസും , വിയറ്റ്നാമും , ഇന്തോനേഷ്യയും ഒരുമിച്ച് ബ്രഹ്മോസ് തൊടുത്താൽ ചൈന ഭൂപടത്തിൽ ഉണ്ടാകുമോ ?

മണ്ണിടിച്ചില്‍ ദുരന്തം വേദനാജനകം, ഉത്തരവാദിത്തം കരാറുകാരനില്‍ കെട്ടിവെച്ച് സര്‍ക്കാരിന് കൈകഴുകാനില്ല- രാജീവ് ചന്ദ്രശേഖര്‍

മലപ്പുറത്ത് പ്രസിഡന്റ് ഭരണം വന്നാൽ തമിഴ്നാടും നമ്മളുമല്ലാതെ ആരും ചോദിക്കാനില്ലെന്ന് മാലാ പാർവതി : പരസ്യമായി വിവരക്കേട് പറയരുതെന്ന് ശ്രീജിത്ത് പണിക്കർ

അത്യപൂര്‍വമായി ചില പിഴവുകള്‍ ഉണ്ടായേക്കാം, പിഴവുകളെ മാധ്യമങ്ങള്‍ പര്‍വതീകരിച്ച് കാട്ടരുത്-പി എസ് സി

ഏകപത്നീവ്രതക്കാരന്‍…ഞാൻ ഒരിക്കലും എന്റെ ഭാര്യയെ വഞ്ചിക്കില്ല: നടന്‍ മാധവന്‍

കേവലമൊരു ജൂനിയര്‍ ആര്‍ടിസ്റ്റായ അന്‍സിബ എങ്ങിനെ ഇത്ര പവര്‍ ഫുള്ളായി? ആരാണ് അന്‍സിബയ്‌ക്ക് പിന്നില്‍?: എ.പി. അഹമ്മദ്

മേപ്പാടി മണ്ണിടിച്ചില്‍ ദുരന്തം; പൊലീസ് കേസെടുത്തു, രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുന്നു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.