Thursday, June 25, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Special Article

വെളിച്ച വിപ്‌ളവത്തിന്റെ നായകന്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 11, 2018, 05:04 pm IST
in Special Article

നിസാര കാര്യങ്ങളില്‍ വൈറല്‍ ഹിറ്റാകാന്‍ സോഷ്യല്‍ മീഡിയകളില്‍ നിന്നുകൊടുത്ത് ജീവിതം ഒറ്റ ദിവസംകൊണ്ട് മാറിപ്പോയെന്നു പൊങ്ങച്ചം പറയാന്‍ ആളുകള്‍ പങ്കപ്പാടുപെടുന്ന ഇന്നത്തെക്കാലത്ത് എക്കാലത്തേയും മഹാനായ കണ്ടുപിടുത്തക്കാരന്‍ തോമസ് ആല്‍വാ എഡിസനെക്കുറിച്ചു പറയാന്‍ ഇനിയും വരാനുള്ള മീഡിയകളും പോരാതെവരും. വൈദ്യുത ബള്‍ബ് കണ്ടുപിടിച്ച് ലോകത്തിന്റെ വെട്ടമായിത്തീര്‍ന്ന എഡിസന്റെ പേരിലുള്ളത് ആയിരത്തിലധികം കണ്ടുപിടുത്തങ്ങളുടെ പേറ്റന്റാണ്. ലോകത്തെ  ആത്മവിശ്വാസത്തിലൂടെ പ്രചോദിപ്പിച്ചുകൊണ്ടിരിക്കുന്ന എഡിസന്റെ ജന്മദിനം ഫെബ്രുവരി 11ന്.

പല ജന്മങ്ങള്‍കൊണ്ടു കണ്ടുപിടിക്കേണ്ടത് ഒരു ജീവിതത്താല്‍് കണ്ടുപിടിച്ച ഇതിഹാസമാണ് എഡിസണ്‍. എന്തെല്ലാം എഡിസണ്‍ കണ്ടുപിടിച്ചു എന്നതിനെക്കാള്‍ എന്തെല്ലാം അദ്ദേഹം കണ്ടുപിടിച്ചില്ല എന്നു പറയുന്നതാകും ശരി. ടെലഗ്രാഫ്, ഫോണോഗ്രാഫ്, മൂവി ക്യാമറയുള്‍പ്പെടെ 84 വയസില്‍ മരിക്കുമ്പോള്‍ 1093 കണ്ടുപിടുത്തങ്ങളുടെ പേറ്റന്റ് സ്വന്തം പേരില്‍ ചേര്‍ത്തിരുന്നു എഡിസണ്‍. വെളിച്ച വിപ്‌ളവം തന്നെയാണ് എഡിസനെക്കുറിച്ചോര്‍ക്കുമ്പോള്‍ ലോകത്തിന് ആദ്യം ഓര്‍മ വരിക.

നിരവധി ആകസ്മികതകള്‍കൊണ്ടു കൂടുകൂട്ടിയതാണ് എഡിസന്റെ ജീവിതം. അതില്‍ കുറവുകളും ധാരാളം. ചെറുപ്പത്തിലേ കേള്‍വിക്കുറവുണ്ടായിരുന്നു.പിന്നീട് കാഴ്‌ച്ചയ്‌ക്കും മുറിവേറ്റു. സ്‌ക്കൂളിലെ വിദ്യാഭ്യാസത്തില്‍ പ്രശ്‌നമായപ്പോള്‍ വീട്ടിലേക്കുകൊണ്ടുവന്ന് പഠിപ്പിക്കുകയായിരുന്നു അമ്മ. ബുദ്ധിയും ജിജ്ഞാസയും വായനയുംകൊണ്ട് ചെറുപ്പത്തിലേ അതിശയിപ്പിച്ചിരുന്നു എഡിസന്‍. അനവധി വിഷയങ്ങളെക്കുറിച്ച് വായിച്ചും പഠിച്ചും സ്വന്തം നിലയിലുള്ളൊരു വിദ്യാഭ്യാസ പദ്ധതിയായിരുന്നു എഡിസന്റേത്. ജീവിതത്തിലുടനീളം ഇത്തരം സ്വാതന്ത്ര്യം അദ്ദേഹം അനുഭവിച്ചിരുന്നു. കുട്ടിക്കാലത്തു തന്നെ  ഔദ്യോഗിക ജീവിതം തുടങ്ങിയെന്നു പറയാം. ന്യൂസ് പേപ്പര്‍ ബോയ് ആയിട്ടായിരുന്നു അത്. ഗ്രാന്റ് ഡ്രങ്ക് റെയില്‍ റോഡില്‍ യാത്രക്കാര്‍ക്ക് വര്‍ത്തമാനപ്പത്രം വിറ്റുകൊണ്ടു തുടങ്ങിയ ആ ജീവിതം പിന്നെ നീങ്ങിയത് സ്വന്തമായി ചെറുപത്രം തുടങ്ങിക്കൊണ്ടായിരുന്നു. ഗ്രാന്റ് ട്രങ്ക് ഹെറാള്‍ഡ് എന്നായിരുന്നു പേര്.

ടെലഗ്രാഫിനോട് കമ്പമായിരുന്ന എഡിസന്‍ 15 വയസില്‍ തന്നെ ടെലഗ്രാഫ് ഓപ്പറേറ്ററായി. അഞ്ച് വര്‍ഷത്തോളം അതിന്റെ പിന്നാലെയായിരുന്നു. നിരന്തര പരീക്ഷണങ്ങളും അതിവിപുലമായ വായനയും തുടര്‍ന്ന് വൈദ്യുത ശാസ്ത്രത്തില്‍ നിപുണതയും. മഹാനായ കണ്ടുപിടുത്തക്കാരന്‍ മാത്രമല്ല ഏറ്റവും വിജയിയായ വ്യവസായിയുമായിരുന്നു എഡിസണ്‍. അതിനെക്കാള്‍ മഹാനായ മനുഷ്യനുമായിരുന്നു അദ്ദേഹം. മനുഷ്യനെ കൊല്ലുന്ന ആയുധം കണ്ടുപിടിച്ചില്ലെന്നതില്‍ ഞാന്‍ അഭിമാനിക്കുന്നുവെന്നു പറഞ്ഞതില്‍ എഡിസന്റെ എല്ലാ മനുഷ്യ സ്‌നേഹവുമുണ്ട്.

പൊളിറ്റിക്കല്‍ ആക്റ്റിവിസ്റ്റിന്റേയും സ്‌ക്കൂള്‍ ടീച്ചറുടേയും മകനായി അമേരിക്കയിലെ ഓഹിയോയില്‍ ജനിച്ച എഡിസന്‍ 1931 ല്‍ മരിക്കുമ്പോള്‍ ലോകം ഏറ്റവും കൂടുതല്‍ അറിയുകയും ആദരിക്കുകയും ചെയ്യുന്ന അമേരിക്കക്കാരനായിരുന്നു അദ്ദേഹം. ആധുനിക വൈദ്യുത ശാസ്ത്രത്തിന്റേയും സാങ്കതിക വിപ്‌ളവത്തിന്റേയും മുന്‍നിര നായകന്‍ എന്ന മേല്‍വിലാസമാണ് ഇപ്പോഴും എഡിസനുള്ളത്.                  

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Main Article

ഇന്ന് അടിയന്തരാവസ്ഥയുടെ 51-ാം വാര്‍ഷികം; പുതിയ പ്രതിബദ്ധതയുടെ മുന്നേറ്റം

India

പാസ്‌പോർട്ട് യാത്രാരേഖ മാത്രം, പൗരത്വത്തിനുള്ള തെളിവല്ലെന്ന് വിദേശകാര്യ മന്ത്രാലയം

India

ലാൻഡിങ്ങിനിടെ പാക് അതിർത്തിയിൽ പ്രവേശിച്ച് എയർ ഇന്ത്യ വിമാനം; അതിർത്തിയിൽ വട്ടമിട്ടുപറന്നത് ഒരു മിനിറ്റിലേറെ നേരം

India

കനത്ത മഴയ്‌ക്കിടെ ട്രെയിനിന്റെ ഡോര്‍ അടക്കുന്നതില്‍ തര്‍ക്കം; മുംബൈയില്‍ ഓടിക്കൊണ്ടിരുന്ന ട്രെയിനില്‍ യുവാവിനെ കുത്തിക്കൊന്നു

India

ബെംഗളൂരുവില്‍ ലിവിംഗ്-ഇൻ ബന്ധത്തെ എതിര്‍ത്തതിന് മാതാപിതാക്കളെയും സഹോദരിയെയും കൊലപ്പെടുത്തിയ സംഭവം; യുവതി പിടിയില്‍, കാമുകന്‍ ഒളിവില്‍

പുതിയ വാര്‍ത്തകള്‍

എഫ്‌സിആര്‍എ ഭേദഗതി നിലവില്‍ വരുമ്പോള്‍

ലോകകപ്പ് ഫുട്ബോള്‍ 2026: യുദ്ധത്തിനൊരുങ്ങി ഗ്രൂപ്പ് എഫ്

ഗൗഡലാജാറ സ്റ്റേഡിയത്തില്‍ കോംഗോ- കൊളംബിയ മത്സരം കാണുന്ന ലമുംബവേയ

കോംഗോയ്‌ക്കായി ഒടുവില്‍ ജീവിക്കുന്ന പ്രതിമ എത്തി

ഗോളി പ്രതിരോധം കടന്ന് കൊളംബിയ നോക്കൗട്ടില്‍

ഇംഗ്ലണ്ടിനെ സമനിലയില്‍ തളച്ചു; സിംഹങ്ങളെ വിറപ്പിച്ച് ഘാന

അത് പെനാല്‍റ്റി! പക്ഷേ ‘വാര്‍ കാപ്പി കുടിക്കാന്‍’ പോയി

ഹൈഡ്രേഷന്‍ ഇടവേളകളില്‍ നിന്ന് ഫിഫയ്‌ക്ക് അധിക വരുമാനമില്ല: ഇന്‍ഫാന്റിനോ

ക്രൊയേഷ്യക്കായി ഗോള്‍ നേടിയ ആന്റെ ബുഡിമിറിന്റെ ആഹ്ലാദം

വിയര്‍ത്ത് ജയിച്ച് ക്രൊയേഷ്യ

ഐ ആം ബാക്ക്….. തിരിച്ചുവരവ് ആരാധകരെ അറിയിച്ച് റൊണാള്‍ഡോ

മെസിയെക്കുറിച്ചുള്ള ചോദ്യത്തില്‍ റൊണാള്‍ഡോ: എന്റെ കളിയിലും ടീമിന്റെ മുന്നേറ്റത്തിലും ശ്രദ്ധിക്കുന്നു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.